-
Koonkudayum Koottukarum
ഭാവനയുടെ നാനാവര്‍ണങ്ങള്‍ വാരിത്തൂകിയ അഴകേറുന്നൊരു കുഞ്ഞിക്കുട ഉണ്ണിക്കിനാവുകള്‍ക്കു മീതെ നിവര്‍ത്തിപ്പിടിച്ച്, വികൃതിക്കുഞ്ഞന്മാരെ അതിനു ചോട്ടില് നിര്‍ത്തുകയാണ് ഈ പുസ്തകം. ഒരുമയുടെ പെരുമയും, അധ്വാനത്തിന്റെ ഗരിമയും, അനുസരണത്തിന്റെ മഹിമയും പോലെ ചേലാര്‍ന്ന ജീവിതപാഠങ്ങള്‍ ഇതിലെ കഥകളും പാട്ടുകളും ചൊല്ലിത്തരുന്നു.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Chemban Parunthum Unnikkuttanum
കുട്ടികള്‍ക്ക് കഥപറഞ്ഞുകൊടുക്കുന്ന ശീലം ഇന്ന് പാടെ ഇല്ലാതായിരിക്കുന്നു. കുട്ടികളെ ഏറെ സ്വാധീനിക്കുന്നത് സ്മാര്‍ട്ട് ഇലക്ട്രോണിക് ഉപകരണങ്ങളാണ്. അതിലേക്കുള്ള ശ്രദ്ധയില്‍ അവരുടെ ചിന്താദിശതന്നെ മാറിപ്പോകുന്നു. മായാലോകത്തിനു പിന്നാലെയുള്ള പരക്കംപാച്ചിലിനിടയില്‍ പലരും വരുംതലമുറയുടെ സ്വഭാവരൂപീകരണത്തെക്കുറിച്ചുള്ള ചിന്ത മറന്നുപോയപോലെയാണ്. എന്നാല്‍, സമൂഹത്തിന് ഉത്തമമാതൃകകളായിത്തീരേണ്ട പൗരന്മാരെ നേര്‍വഴിക്കു നയിക്കേണ്ട ചുമതല നമുക്കുണ്ട്. ഈ സദുദ്ദേശ്യത്തോടുകൂടിയാണ് കുട്ടികള്‍ക്കായി ഈ നോവല്‍.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Abelinte Diary
മൊബൈല്‍ ഗെയിമുകളില്‍ നേരം കളയുന്ന ആബേല്‍ അമ്മയുടെ നാട്ടിലേക്കു പോകാന്‍ നിര്‍ബന്ധിതനാകുന്നു. അവിടെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളും സങ്കടങ്ങളും അവന്റെ ദിനങ്ങളെ ജീവസ്സുറ്റതാക്കുന്നു. മഹാമാരിക്കാലത്തെ ആ അനുഭവങ്ങളില്‍ ചിലതിന്റെ ഡയറിക്കുറിപ്പുകളാണ് ഈ പുസ്തകം.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Soviet Nattile Nadodikathakal
അടിമത്തത്തെ പഴങ്കഥയാക്കി മാനവവിമോചനത്തിന്റെ നവകഥ ചരിത്രത്താളുകളില്‍ എഴുതിച്ചേര്‍ത്ത ‘ചുകപ്പന്‍’ രാഷ്ട്രത്തില്‍നിന്നുള്ള നാടോടിക്കഥകള്‍. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മഹത്തും ബൃഹത്തുമായ കഥാപാരമ്പര്യം അവകാശപ്പെടുന്ന സോവിയറ്റ് യൂണിയനിലെ 15 റിപ്പബ്ലിക്കുകളെ പ്രതിനിധാനംചെയ്യുന്ന രചനകള്‍, മലയാളത്തില്‍ ആദ്യമായി.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
Padipathinja Kalippattukal
കുഞ്ഞിളംചുണ്ടുകളില് കാലങ്ങളായി പുഞ്ചിരി വിരിയിച്ചുകൊണ്ടിരിക്കുന്ന നൂറുകണക്കിനു പാട്ടുകള്‍. ശൈശവനിഷ്കളങ്കതയും കുട്ടിക്കുറുമ്പും ഭാവനചെയ്ത വരികള്‍. കുട്ടികള്‍ക്കു മാത്രമല്ല, കുട്ടിക്കാലത്തേക്കൊരു മടക്കയാത്ര ആഗ്രഹിക്കുന്നവര്‍ക്കും ഈ കളിപ്പാട്ടുകള്‍ ഇഷ്ടമാകും.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
The Secret of the Snake Lake
Ever since her friends told her about the mysterious snake lake, Tina wanted to visit it. One day her mother disappeared. In search for her mother she entered the underground world – The Pataal Lok – a world inhabited by the snakes. Read on to find out how she traces her mother and what was the great purpose she was chosen for.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Kuranganum Kaalakkuttanum
കൂടുതല്‍ സ്വാതന്ത്ര്യം കൊതിച്ച് ഒരു കാളക്കുട്ടന് നടത്തിയ യാത്രയുടെ കഥയാണിത്. വിലങ്ങുകള്‍ എന്നു കരുതിയ പലതും യഥാര്‍ഥത്തില്‍ അനുഗ്രഹങ്ങള്‍ ആയിരുന്നുവെന്ന് അവന് ഈ യാത്രയില്‍ കണ്ടെത്തുന്നു.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Kayamkulam Kochunny
പാവപ്പെട്ടവര്‍ക്കുവേണ്ടി കള്ളനായിമാറിയ കൊച്ചുണ്ണിയുടെ കഥ. ഒളിച്ചിരുന്ന് പയറ്റുമുറകള്‍ അഭ്യസിച്ച, ‘ധനവാന്മാരായ ദുഷ്ടന്മാരെ’ കൊള്ളയടിച്ച, കണ്കെട്ടുകാട്ടിയ കൊച്ചുണ്ണി കേരളീയരുടെ മനസ്സുകവര്‍ന്ന ഒരു മോഷ്ടാവാണ്. ആ സംഭവബഹുലമായ ജീവിതമാണ് ഈ പേജുകളില്‍.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Parayipetta Pandhirukulam
പറയിപെറ്റ പന്തിരുകുലത്തിന്റെ കുടുംബപുരാണം മലയാളിഹൃദയങ്ങളില്‍ വാമൊഴിയിലൂടെയും വരമൊഴിയിലൂടെയും പതിഞ്ഞുകിടക്കുന്ന ഒന്നാണ്. ബ്രാഹ്മണനായ വരരുചിക്കും പത്നിയായ പറയിക്കും അവരുടെ ദേശാന്തരഗമനങ്ങളില്‍ പിറന്ന, ‘വായുള്ള പിള്ള’ ആയതിനാല്‍ ഉപേക്ഷിക്കപ്പെട്ട മക്കള്‍ – അഗ്നിഹോത്രി മുതല്‍ പാക്കനാര്‍ വരെ. ആ സഹോദരങ്ങളുടെ ജീവിതപ്പാതകളിലേക്കാണ്, 11 ഖണ്ഡങ്ങളിലൂടെ ഈ പുസ്തകം ചുവടുവയ്ക്കുന്നത്.
₹500.00Original price was: ₹500.00.₹400.00Current price is: ₹400.00. -
School Kalothsava Abhinayaganangal
സ്കൂള്‍ കലോത്സവവേദികളിലെ മത്സരങ്ങള്‍ക്കായി തയ്യാറാക്കിയവയാണ്, അഭിനയഗാനങ്ങളുടെ ഈ സമാഹാരം. ആശയത്തിനും അഭിനയത്തിനും ഊന്നല്‍ നല്‍കുന്നതോടൊപ്പം സമയദൈര്‍ഘ്യം പാലിക്കുകയും ചെയ്യുന്നു ഇവ. ആടിയും പാടിയും ഈ അഭിനയഗാനങ്ങളുടെ തട്ടകത്തില്‍ ചുവടുവെക്കുന്ന പൈതങ്ങള്, ഐക്യവും കാരുണ്യവും പ്രകൃതിസ്നേഹവും പോലെയുള്ള സദ്ഗുണങ്ങള്‍കൂടി സ്വായത്തമാക്കുന്നു. സിപ്പി പള്ളിപ്പുറത്തിന്റെ അവതാരിക.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Appu Enna Poocha
ലോകസഞ്ചാരിയും അനുഭവജ്ഞാനിയും, കര്‍മകുശലനുമായ. പൂച്ചനേതാവ് അപ്പു, പറയുന്നതിനോട് ‘മ്യാവൂ…’ മൂളുകമാത്രമാണ് തങ്ങളില്‍ നിക്ഷിപ്തമായ ധര്‍മമെന്ന് മാര്‍ജാരസംഘം അംഗീകരിക്കുന്നതിന്റെ കഥയാണിത്. തദ്ദേശവാസികളെ എലിപിടിത്തമെന്ന കുലത്തൊഴിലിലേക്ക് അവന് നയിക്കുന്നു. സമരതീക്ഷ്ണമായ ആ ജീവിതത്തിന്റെ അധ്യായങ്ങളാണ് ഈ പുസ്തകത്തില്‍.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Daivathinte Joli
സ്നേഹമുള്ള ഹൃദയവും നല്ല ചിന്തകള്‍ വിളയുന്ന മനസ്സും നല്ല വാക്കുകള്‍ ഉരിയാടുന്ന നാവും മനസ്സിലാക്കാനുള്ള ബുദ്ധിയും ബുദ്ധിമുട്ടാനുള്ള മനസ്സും ജീവിതവിജയപാഠങ്ങളള് ഉള്ളിന്റെ ഉള്ളില്‍ കാത്തുവച്ച കഥകളുടെ സമാഹാരം.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Jeevanulla Pukakkuzhalukal
വിഷപ്പുകച്ചുരുളുകളായി നമ്മെ ഗ്രസിച്ചിരിക്കുന്ന ഒരു മഹാവിപത്തിനെക്കുറിച്ച് മുന്നറിയിപ്പുനല്കുന്ന പുസ്തകം. പുകവലിയുടെ, പുകയില ഉത്പന്നങ്ങളുടെ മാരകഫലങ്ങളെക്കുറിച്ച്, ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഇത് സംസാരിക്കുന്നു. ചുണ്ടത്ത് എരിഞ്ഞുതീര്ന്നുകൊണ്ടിരിക്കുന്നത് ജീവിതംതന്നെയാണെന്ന സന്ദേശം കുട്ടികള്‍ക്കേകുന്ന രചന.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Ammachiraku
മനസ്സിന്റെ പുസ്തകത്താളിൽ സൂക്ഷിക്കാൻ നിറനീലക്കണ്ണുകളുള്ള മയിൽപ്പീലികൾപോലെ 26 ബാലകവിതകൾ. ഉള്ളിലെ വർണങ്ങൾ ചാലിച്ച് ഒരമ്പിളിച്ചിത്രം വരയ്ക്കാനും, അക്ഷരങ്ങളും അക്കങ്ങളും കോർത്ത് ഒരണിമുത്തുമാല തീർക്കാനും കുട്ടികൾക്ക് പ്രേരണനൽകുന്ന സമാഹാരം.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
12 Bible Kathaprasangangal
ലോകര്‍ക്കുമുന്നില്‍ വെളിച്ചത്തിന്റെ ഗോപുരമായി പ്രകാശിക്കുന്ന ദൈവമഹത്ത്വത്തിന്റെ പന്ത്രണ്ട് അനശ്വരകഥകള്‍ ചേര്‍ത്തുവെക്കുകയാണ് ഈ കഥാപ്രസംഗസമാഹാരം. ചുങ്കക്കാരനുണ്ടായ പരിവര്‍ത്തനം, കവിണയും കല്ലുമായി ഗോലിയാത്തിനെ നേരിട്ട ദാവീദ്, ഉണ്ണിയേശുവിനെ തേടിയിറങ്ങിയ നാലാമത്തെ ജ്ഞാനി, അയ്യായിരം പേരുടെ വിശപ്പകറ്റിയ അഞ്ചപ്പവും രണ്ടുമീനും, നല്ല സമരിയാക്കാരന്… വിശുദ്ധബൈബിളിലെ പഴയ-പുതിയനിയമപുസ്തകങ്ങളിലെ കഥകള്‍, രേഖാചിത്രങ്ങളോടെ, ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
Sky Above The Orange Tree
Astonaut Pawan Kapoor is on a space mission. On a space walk, he gets lost in space. Contacts cut, his only link to earth is his daughter. As he glides through infinite darkness, little does he worry about himself. Instead, he celebrates life and the inexplicable experience.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.















