Children's Literature

  • -20%

    Kashumangayum Kunjumalakhayum

    ഹിഡുംബനെ പല്ലില്ലാത്ത സിംഹമാക്കിയ ജമന്തിയുടെ സാമർഥ്യവും, ബലൂൺകൊണ്ട് കരിമ്പൂതത്തെ തുരത്തിയ മിടുക്കനുണ്ണിയുടെ കൗശലവും, അഞ്ചിതൾപ്പൂവിന്റെ അത്ഭുതസിദ്ധിയുമൊക്കെ കൂട്ടുകാർക്ക് ഈ കഥകളിൽ വായിച്ചറിയാം. മികച്ച ബാലസാഹിത്യകാരനുള്ള കേന്ദ്രസാഹിത്യഅക്കാദമി പുരസ്‌കാരം നേടിയ എഴുത്തുകാരന്റെ ഈ കഥകൾ പ്രകൃതിസ്‌നേഹത്തിന്റെയും സന്മാർഗനിഷ്ഠയുടെയും ഗുണപാഠങ്ങൾ കൂടിയാണ്.

    Original price was: ₹140.00.Current price is: ₹112.00.
  • Urakkamthoongikalude Thazhvara

    ‘സ്‌ലീപി ഹോളോ’യിൽ നടന്ന യുദ്ധത്തിൽ ശിരസ്സറ്റ് എവിടേക്കോ രക്ഷപ്പെട്ട ഒരു പടയാളി പാതിരാത്രികളിൽ അവിടുത്തെ ശവക്കോട്ടയിലെത്താറുണ്ടെന്നും മൃതാവശിഷ്ടങ്ങൾക്കിടയിൽ ശിരസ്സ് തിരയാറുണ്ടെന്നുമുള്ള ഭയാനകകഥയുടെ മുഖ്യപ്രചാരകൻ ക്രെയിനായിരുന്നു. കത്രീനയെന്ന സുന്ദരിയുടെ ക്ഷണം സ്വീകരിച്ച് അവളുടെ ഫാംഹൗസിലെത്തിയ ക്രെയിനിനെ മടക്കയാത്രയിൽ ഒരാൾ പിന്തുടരുന്നുണ്ടായിരുന്നു. ശിരസ്സില്ലാത്ത ആ കുതിരക്കാരൻതന്നെ! മരിച്ചിട്ടും മരിക്കാത്ത ഒരു പ്രേതത്തിന്റെ കഥയാണ് ഈ ‘താഴ്‌വര’ വാസികൾ വായനക്കാരോടു പറയുന്നത്. പുനരാഖ്യാനം: ജയ്‌സൺ കൊച്ചുവീടൻ

    ₹50.00
  • -20%

    Sky Above The Orange Tree

    Astonaut Pawan Kapoor is on a space mission. On a space walk, he gets lost in space. Contacts cut, his only link to earth is his daughter. As he glides through infinite darkness, little does he worry about himself. Instead, he celebrates life and the inexplicable experience.

    Original price was: ₹90.00.Current price is: ₹72.00.
  • -20%

    Nursery Rhymes & Stories

    Original price was: ₹45.00.Current price is: ₹36.00.
  • -20%

    Pandan Kananapuram P.O.

    കാനനപുരം പഞ്ചായത്ത് പ്രസിഡന്റ് പദവിയിലേക്ക് ഒരു കള്ളക്കുറുക്കന്‍ കുതിച്ചും കിതച്ചും നടത്തിയ സഞ്ചാരത്തിന്റെ കഥ. കുട്ടികള്‍ക്കും കുട്ടികളുടെ ലോകം ഇഷ്ടപ്പെടുന്ന മുതിര്‍ന്നവര്‍ക്കുമായി പാണ്ടന്റെ ‘കാട്ടുവിശേഷങ്ങളുടെ നാട്ടുകഥ.’ ബി. മുരളിയുടെ അവതാരികയും പി.വി. കൃഷ്ണന്റെ ചിത്രീകരണവും.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Just so Stories

    His classic of children’s literature is a collection of twelve tales, which hilariously explains how some animals evolved their distinctive features, like, How The Leopard Got His Spots, How The Rhinoceros Got His Skin, etc. Illustrated by the author himself, it is a delightful treasure forever.

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    School Kalotsava Nadakangal

    സ്‌കൂൾ കലോത്സവങ്ങളിലേക്കായി എട്ടു ബാലനാടകങ്ങൾ. സ്‌നേഹത്തിന്റെയും മാനവികതയുടെയും മഹാപാഠങ്ങൾ, കളിക്കുന്നവരുടെയും കാണുന്നവരുടെയും മനസ്സിൽ കരുപ്പിടിപ്പിക്കാൻപോന്ന സമാഹാരം. പുതുകാലത്തിന്റെ സത്വരശ്രദ്ധ ആവശ്യപ്പെടുന്ന വിഷയങ്ങളായ പരിസ്ഥിതിസംരക്ഷണം, കടക്കെണി, തെരുവുനായശല്യം തുടങ്ങിയവ പ്രമേയമാകുന്നു. ഡോ. കെ. ശ്രീകുമാറിന്റെ അവതാരിക.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Pancharaathram

    ദ്വാദശസംവത്സരങ്ങളായി അജ്ഞാതവാസത്തിലുള്ള പാണ്ഡവരെക്കുറിച്ച് അഞ്ചുരാത്രിക്കുള്ളിൽ വിവരംനേടുവാനായാൽ, പാതിരാജ്യം അവർക്കു നൽകുക എന്ന പഞ്ചരാത്രനിബന്ധനയുടെ വിജയകരമായ പൂർത്തീകരണമാണ്, മഹാഭാരതത്തെ അവലംബിച്ച് ഭാസൻ രചിച്ച ‘പഞ്ചരാത്ര’ത്തിന്റെ പ്രമേയം. കുട്ടികൾക്കായി പ്രസ്തുതനാടകം പുനരാവിഷ്‌കരിച്ചിരിക്കുകയാണ് ഈ പുസ്തകത്തിൽ.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Mruchakadikam

    ലോകനാടകകൃത്തുക്കളിൽ അനിഷേധ്യമായ സ്ഥാനമാണ് ‘മൃച്ഛകടികം’ ശൂദ്രകനു നേടിക്കൊടുത്തത്. പുരാണപ്രസിദ്ധരായ കഥാപാത്രങ്ങൾക്കു പകരം ദരിദ്രബ്രാഹ്മണനെയും ഇടയനെയും തസ്‌കരനെയും ഗണികയെയും പോലെയുള്ള അതിസാധാരണക്കാരെ അരങ്ങിലേക്കു കൈപിടിച്ചാനയിച്ച നാടകത്തിന്റെ പുനരാഖ്യാനം.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Selected Comedies by Shakespear

    Original price was: ₹60.00.Current price is: ₹48.00.
  • -20%

    Poothumbiyude Swargayathra

    നീലയും ചുവപ്പും ചിത്രങ്ങളും വരകളും ഇടകലർന്ന ചിറകുകളും, നീളൻ വാലും, തിളങ്ങുന്ന കണ്ണുകളുമുള്ള ഒരു സുന്ദരിത്തുമ്പിയായിരുന്നു അവൾ. വണ്ടുകളും തുമ്പികളും പുൽച്ചാടികളും പോലെയുള്ള ചെറുജീവികൾ മാത്രം പാർക്കുന്ന ആ പുൽമേട്ടിലെ എല്ലാവരുടെയും അരുമ. അങ്ങനെയിരിക്കെ പുൽമേടു വൻകാട്ടിലെത്തുവാൻ അവൾ പൂചിറകുകൾ വിടർത്തി. കാട്ടിലെ വാസം സ്വർഗതുല്യമായിരിക്കുമെന്നായിരുന്നു അവളുടെ വിശ്വാസം.കാട്ടിലെത്തിയപ്പോഴാണ്, താൻ പിന്നിൽ ഉപേക്ഷിച്ചുപോന്ന പുൽമേടിന്റെ സൗന്ദര്യവും അതു നൽകുന്ന സൗഖ്യവും പൂത്തുമ്പിക്കു മനസ്സിലായത്. ‘വനവാസകാലം‘ ചിറകുകൾ നഷ്ടമാക്കിയ അവൾക്ക് ‘ഈ പുൽമേടുതന്നെയാണ് സ്വർഗ‘ മെന്ന് വേദനയോടെ അംഗീകരിക്കേണ്ടിവന്നു.

    മൂല്യബോധം വളർത്തുന്ന ബാലപാഠങ്ങളാണ്, ‘പൂത്തുമ്പിയുടെ സ്വർഗയാത്ര’യും മറ്റു പതിമൂന്നു കഥകളും ഉൾക്കൊള്ളിച്ചിരിക്കുന്ന ഈ സമാഹാരത്തിലെ രചനകൾ.

    സി.ആർ. ദാസിന്റെ അവതാരിക.

    Original price was: ₹60.00.Current price is: ₹48.00.
  • -20%

    Sing a Song Tell a Tale

    Through simple stories and songs, the book provides children opportunity to experience nature and its lovely beings. Every story and song has a message to convey that would inculcate essential values in them.

    Original price was: ₹90.00.Current price is: ₹72.00.
  • -20%

    Pookunithamulla Pookkunilanji : Kumaranasante Balakavithakal

    സ്‌നേഹഗായകനായ കുമാരനാശാന്റെ ബാലകവിതകളുടെ സമാഹാരം. ‘പുഷ്പവാടി,’ ‘ബാലരാമായണം’ എന്നിവയ്ക്കുപുറമെ അദ്ദേഹത്തിന്റെ മറ്റു പദ്യകൃതികളിൽനിന്നും തിരഞ്ഞെടുത്ത ഭാഗങ്ങളും ഉൾപ്പെടുത്തിയിരിക്കുന്ന പുസ്തകം.

    Original price was: ₹140.00.Current price is: ₹112.00.
  • -20%

    Hithopadeshakathakal

    ധർമ-നീതിശാസ്ത്രതത്ത്വങ്ങളുടെ അന്തഃസത്തയിലേക്ക് നമ്മെ ഉപനയിക്കുന്ന മൊഴിയറിവുകൾക്കു ലഭിച്ച കഥാരൂപം. മിത്രലാഭം, സുഹൃദ്‌ഭേദം, വിഗ്രഹം, സന്ധി – നാലു ഖണ്ഡങ്ങളിലൂടെ പുരോഗമിക്കുന്ന ഗ്രന്ഥം. കഥാസരിത്‌സാഗരത്തിലെ കഥകളും മഹാഭാരത-രാമായണ കഥകളും ജാതകകഥകളും നാടോടിക്കഥകളുമൊക്കെ നിബന്ധിച്ചിരിക്കുന്ന ഈ ‘ഹിതകരമായ ഉപദേശകഥകൾ’ കുട്ടികൾക്കും മുതിർന്നവർക്കും സമ്മാനിക്കുന്നത്, ജീവിതത്തെക്കുറിച്ചുള്ള പുതിയൊരു വെളിപാടുതന്നെയാണ്.

    Original price was: ₹280.00.Current price is: ₹224.00.
  • -20%

    Sachitra Classic Sancharakathakal

    കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഗള്ളിവറുടെ യാത്രകൾ, ട്രെഷർ ഐലന്റ്, റോബിൻസൺ ക്രൂസോ എന്നീ മൂന്നു ക്ലാസിക് സഞ്ചാരനോവലുകൾ ബഹുവർണ ചിത്രങ്ങൾ സഹിതം സംഗൃഹീതമായി പുനരാഖ്യാനംചെയ്തിരിക്കുന്ന കൃതി.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Thennaliramanum Kallanmarum

    ഏതു പ്രശ്‌നത്തിനും തന്റേതായ രീതിയിൽ പരിഹാരംകാണുന്ന തെന്നാലിരാമനെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാണ്. കുസൃതി, കൗശലം, നർമം, തന്ത്രം, കുശാഗ്രബുദ്ധി തുടങ്ങിയ ഗുണങ്ങൾ തെന്നാലിരാമൻ കഥകളെ എല്ലാതരം വായനക്കാർക്കും പ്രിയപ്പെട്ടതാക്കുന്നു. ഭാവാത്മകമായ വർണചിത്രങ്ങളും ആഖ്യാനത്തിലെ ലാളിത്യവും ഈ സമാഹാരത്തെ മനോഹരമാക്കുന്നു.

    Original price was: ₹100.00.Current price is: ₹80.00.