Biography / Memories

  • -20%

    Manasinakathoru Muri

    മനസ്സിനകത്തെ പ്രകാശമാനമായ മുറിയിലിരുന്ന് ഗതകാലസ്മരണകളും സമീപകാലസംഭവങ്ങളും അയവിറക്കുകയാണ് എഴുത്തുകാരി. ഭാഷ എത്രയോ ഭാസുരം; ആഖ്യാനം അതിചടുലം; ഈ ആർദ്രമനസ്‌കയുടെ വൈകാരികവും ദാർശനികവുമായ പരിപ്രേക്ഷ്യം അന്യൂനം.

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    Ormavazhiyil Chilar

    സ്വന്തം ജന്മനിയോഗങ്ങളെ, കര്‍മപഥങ്ങളെ എത്രയും സാര്‍ഥകമാക്കിയ ഇരുപത്തിയഞ്ച വ്യക്തിത്വങ്ങളുടെ തൂലികാചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ ഗ്രന്ഥം, ഡോ. രാജന്‍ ചുങ്കത്തിന്റെ ഏകായനങ്ങളുടെ ഓര്‍മക്കൂടാണ്‌. സ്‌മൃതിയും ചരിത്രവും ഒരുമിച്ചു പ്രസരിക്കുന്ന ജീവിതസഞ്ചരണമാണ്‌ ഇതില്‍.

    Original price was: ₹160.00.Current price is: ₹128.00.
  • -20%

    Rachel Carson: Paristhithi Ezhuthiya Jeevitham

    പ്രകൃതിസ്‌നേഹികള്‍ക്കും പരിസ്ഥിതിവാദികള്‍ക്കും വിശുദ്ധഗ്രന്ഥമാണ് റേച്ചല്‍ കാഴ്സന്റെ ‘The Silent Spring.’ ഈ ‘വസന്തം’ അക്കാലത്തുയര്‍ത്തിയ മുഴക്കങ്ങള്‍ ഇന്നും നിശ്ശബ്ദമായിട്ടില്ല. പരിസ്ഥിതിസംരക്ഷണത്തിന്റെ ആവശ്യകത അധികമധികമായി ബോധ്യപ്പെട്ടുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് ആ പ്രതിധ്വനികള്‍ കൂടുതല്‍ക്കൂടുതല്‍ ശക്തമാകുന്നു.

    Original price was: ₹170.00.Current price is: ₹136.00.
  • -20%

    PELE: ITHIHAASATHINTE ITHIHAASAM

    കറുപ്പിനെ ചൂഴ്ന്ന മുന്‍വിധികളെയും ദാരിദ്ര്യക്കെടുതികളെയും കാല്‍പ്പന്തിന്റെ കരുത്തുകൊണ്ട് എതിര്‍ത്തുതോല്‍പ്പിച്ച പെലെ മനുഷ്യചരിത്രത്തിലെ സമാനതകളില്ലാത്ത ഇതിഹാസമാണ്. മൂന്നു വിശ്വകിരീടം നേടിയ മറ്റൊരു താരം പെലെയ്ക്കു മുന്‍പോ ശേഷമോ കാല്‍പ്പന്തിന്റെ തട്ടകത്തില്‍ ഉദിച്ചിട്ടില്ല.
    വിശ്വമാനവികതയുടെ പ്രതിപുരുഷനായി നന്മയുടെ പാഠങ്ങള്‍ ചൊല്ലിത്തന്ന ഗുരുവര്യന്‍കൂടിയായിരുന്നു പെലെ. കാല്‍പ്പന്തിന്റെ ആകാശത്തില്‍ ആര്‍ക്കും എത്തിപ്പിടിക്കാനാകാത്ത, ഒളിമങ്ങാത്ത, വഴികാട്ടിയായ ധ്രുവനക്ഷത്രമാണ് പെലെ. അമരത്വത്തിന്റെ സാമ്രാജ്യം നേടിയ സമ്പൂര്‍ണ്ണതയുടെ പൂര്‍ണ്ണാവതാരം. പെലെ എന്ന ഫുട്ബോള്‍ ഇതിഹാസത്തെയും ബ്രസീല്‍ ഫുട്ബോള്‍ ചരിത്രത്തെയും വിവരിക്കുന്ന പുസ്തകം.

    Original price was: ₹180.00.Current price is: ₹144.00.
  • -20%

    Cancer Wardile Chiri

    അര്‍ബുദരോഗിയായിരിക്കെ കടന്നുപോയ അനൂഭവങ്ങളിലൂടെ മലയാളികളുടെ പ്രിയനടന്‍ ഇന്നസെന്റ് സഞ്ചരിക്കുന്നു. ജീവിതത്തിലായാലും മരണത്തിലായാലും സങ്കടപ്പെടുന്ന മനുഷ്യനു നല്കാന്‍ എന്റെ കൈയില്‍ ഒരൗഷധം മാത്രമേ ഉള്ളൂ-ഫലിതം. ജീവിതത്തിന്റെയും മരണത്തിന്റെയും ഇടനാഴിയില്‍നിന്ന് തിരിച്ചുവന്ന് എനിക്കു നല്കാനുള്ളതും കാന്‍സര്‍ വാര്‍ഡില്‍നിന്നും കണ്ടെത്തിയ ഈ ചിരിത്തുണ്ടുകള്‍ മാത്രം.’ – ഇന്നസെന്റ് ”ഇന്നസെന്റ് എന്നാല്‍ ഇപ്പോള്‍ കാന്‍സറിനുള്ള ഒരു മരുന്നാണ്. ഒരു ഡോക്ടര്‍ പറയുന്നതിനെക്കാള്‍ ഫലമുണ്ടായിരിക്കും ഇന്നസെന്റ് തന്റെ പവന്‍മാറ്റുള്ള ഫലിതത്തിലൂടെ കാന്‍സറിനെക്കുറിച്ചു പറഞ്ഞാല്‍ എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഇന്നസെന്റിന്റെ കാര്യത്തില്‍ രോഗത്തോടുള്ള അദ്ദേഹത്തിന്റെ ഫലിതപൂര്‍ണമായ സമീപനം ചികിത്സയെക്കാള്‍ ഗുണം ചെയ്തിട്ടു ണ്ടെന്ന് എനിക്ക് ആധികാരികമായി പറയാന്‍ സാധിക്കും. രോഗപ്രതിരോധത്തിന്റെ ഒരുപാട് രാസപ്രവര്‍ത്തനങ്ങള്‍ അതുണ്ടാക്കിയിട്ടുണ്ട്. മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ ഇല്ലാതാക്കിയിട്ടുണ്ട്. തന്റെ അതേ മനോഭാവമാണ് ഇന്നസെന്റ് ഇപ്പോള്‍ ഈ ഓര്‍മക്കുറിപ്പുകളിലൂടെ സമാനാവസ്ഥയിലുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുന്നത്. അതുകൊണ്ടാണ് ഞാന്‍ ആദ്യം പറഞ്ഞത്, ഇന്നസെന്റ് എന്നാല്‍ ഇപ്പോള്‍ കാന്‍സറിനുള്ള ഒരു മരുന്നാണെന്ന്. എല്ലാവിധത്തിലുള്ള രോഗികളോടും ഈ മരുന്ന് കഴിക്കാന്‍ ഞാന്‍ ഡോക്ടര്‍ എന്ന നിലയില്‍ ആധികാരികമായി ശിപാര്‍ശ ചെയ്യുന്നു.”-ഡോ.വി.പി.ഗംഗാധരന്‍.

    ചുരുങ്ങിയ കാലത്തിനുള്ളില്‍ 12000-ത്തില്‍പ്പരം കോപ്പികള്‍ വിറ്റഴിഞ്ഞ പുസ്തകം.

    Original price was: ₹190.00.Current price is: ₹152.00.
  • -20%

    Sree Sankaracharyar

    അദ്വൈതമതസ്ഥാപകഌം ഭാരതീയതത്ത്വജ്ഞാനത്തിന്റെ ആചാര്യഌമായ ശ്രീശങ്കരന്റെ മഹദ്‌ജീവിതത്തിലെ കര്‍മപദ്ധതി, പരകായപ്രവേശം, സര്‍വജ്ഞപീഠാരോഹണം തുടങ്ങിയ ഏടുകളോരോന്നും വിന്യസിച്ചിരിക്കുന്ന ജീവചരിത്രഗ്രന്ഥം തത്ത്വചിന്തയെ സാമാന്യജനത്തിഌ മനസ്സിലാകുന്ന രീതിയില്‍ ആവിഷ്‌കരിക്കുകയും അഌഭവിപ്പിക്കുകയും ചെയ്‌ത പരിപാവനജീവിതത്തെക്കുറിച്ചുള്ള പുസ്‌തകം.

    Original price was: ₹200.00.Current price is: ₹160.00.
  • -20%
    Out Of Stock

    Madavikutty: Sareerathinu Ethra Chirakukal

    മലയാളസാഹിത്യത്തിലെ സർഗവിസ്മയമായിരുന്ന മാധവിക്കുട്ടിയുടെ വ്യക്തിത്വത്തെയും സർഗാത്മകതയെയുംകുറിച്ചുള്ള ഓർമകളുടെയും പ്രതികരണങ്ങളുടെയും പഠനങ്ങളുടെയും അഭിമുഖങ്ങളുടെയും സമാഹാരം. കമലാദാസെന്നും കമലാസുരയ്യയെന്നും അറിയപ്പെട്ട മലയാളത്തിന്റെ പ്രിയ എഴുത്തുകാരിയെ അടുത്തറിയണമെന്നുള്ളവർക്ക് എന്നെന്നും സൂക്ഷിച്ചുവയ്ക്കാവുന്ന കൈപ്പുസ്തകം.

    Original price was: ₹200.00.Current price is: ₹160.00.
  • -20%

    Navarasam

    ‘ഹരിശ്രീ വിദ്യാനിധി’ എന്ന പ്രശസ്തവിദ്യാലയത്തിന്റെ സ്ഥാപകയായ നളിനിചന്ദ്രന്റെ കഥയാണിത്. തലമുറകള്‍ക്ക് അറിവിന്റെ കൈത്തിരി വെട്ടമേകിയ ഒരു അക്ഷരപ്പുരയുടെ സംസ്ഥാപനത്തിന്റെയും, നിയതി അതിന്മേല്‍ ചാര്‍ത്തിയ വിജയമുദ്രകളുടെയും കഥ. വിദ്യാഭ്യാസം അസ്സല്‍ കച്ചവടച്ചരക്കായ കാലത്തിരുന്ന്, ഒരു സ്ത്രീയുടെ നിസ്വാര്‍ഥ പ്രയത്നത്തിനു ലഭിച്ച പ്രതിഫലത്തിന്റെ ഈ ജീവിതകഥാപുസ്തകം വായിക്കുന്ന ആരും ആ പാദങ്ങളില്‍ ഉള്ളംകൊണ്ടു നമസ്‌കരിക്കും. ലാഭഗുണിതമായിരുന്നില്ല, മൂല്യബോധമായിരുന്നു ഈ ഉദ്യമത്തില്‍ നളിനിടീച്ചറുടെ നിക്ഷേപം. എട്ടു കുട്ടികളുമായി നാലര പതിറ്റാണ്ടുകള്‍ക്കു മുന്‍പു തുടങ്ങിയ ആ പ്രാഥമികവിദ്യാലയത്തില്‍ ഇന്ന്, പ്ലസ്ടു തലം വരെ, ആയിരത്തി എഴുന്നൂറോളം ഹാജര്‍വിളികള്‍ മുഴങ്ങുന്നു. മുറിപ്പാടുകളെ ദൈവമുദ്രകളായും വെല്ലുവിളികളെ മഹാസാധ്യതകളായും എണ്ണുന്ന ഒരു ഗൃഹനായികയെ, സംരംഭകയെ, അധ്യാപികയെ വായനക്കാര്‍ ഇതില്‍ കാണുന്നു.

     

    Original price was: ₹200.00.Current price is: ₹160.00.
  • -20%

    Arthur Conan Doyle

    സ്രഷ്ടാവിനെ സൃഷ്ടി ജയിക്കുന്ന അത്ഭുതമായിരുന്നു ഷെര്‍ലക്‌ ഹോംസ് എന്ന കഥാപാത്രം. കുറ്റാന്വേഷണയാത്രകളില്‍ ഈ ഡിറ്റക്ടീവിന്റെ കൂട്ടാളികള്‍ മേധാശക്തിയും സാഹസികതയുമായിരുന്നു. ആ വിശകലനസാമര്‍ഥ്യം പരിവര്‍ത്തിപ്പിച്ചത് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ മേഖലയെത്തന്നെയായിരുന്നു. അപസര്‍പ്പകസാഹിത്യത്തില്‍ ഇളക്കിപ്രതിഷ്ഠിക്കാനാകാത്ത ഈ മാതൃകയ്ക്ക് രക്തവും മാംസവുമേകിയത് ഭിഷഗ്വരനായ ആര്‍തര്‍ കോനന്‍ ഡോയലായിരുന്നു. കലാതീതകഥാപാത്രം എന്ന സങ്കല്പത്തെ മൂര്‍ത്തയാഥാര്‍ഥ്യമാക്കിയ ഹോംസിന് പ്രാണശ്വാസമായ ഡോയലിന്റെ ജീവചരിത്രമാണിത്. അപ്പോത്തിക്കിരിക്കും അപസര്‍പ്പകനുമിടയില്‍ പകുക്കപ്പെട്ട ഒരു ജീവിതത്തിലൂടെ സഞ്ചരിക്കുന്ന ഈ ഗ്രന്ഥം, ഡോയലിന്റെ ബഹുമുഖ വ്യക്തിത്വത്തിന്റെ സമ്പൂര്‍ണചിത്രം അനാവരണംചെയ്യുന്നു.

    Original price was: ₹200.00.Current price is: ₹160.00.
  • -20%

    AARODUM PARIBHAVAMILLATHE

    ‘ഫാക്ടറികളില്‍ നിന്നും കുറെ സാധനങ്ങള്‍ നിര്‍മ്മിച്ചു വിട്ടാല്‍മാത്രം പോരെന്നും ആ ഫക്ടറികള്‍ക്കകത്തെ മനുഷ്യരുടെ ജീവിതം ആഹ്ലാദകരമാക്കുകകൂടി വേണമെന്നും’ ചിന്തിച്ച മനുഷ്യസ്നേഹിയായ ഒരു ഉദ്ദ്യോഗസ്ഥന്റെ ഹൃദയാവര്‍ജ്ജകമായ ആത്മകഥ . പ്രഫ എസ് ഗുപ്തന്നായര്‍ എഴുതുന്നു “ഈ ആത്മകഥ കേവലം ഒരാത്മകഥയല്ല…  ഒരുകാലഘട്ടത്തിന്റെ കഥയാണ്‌… ആരോടും പരിഭവമില്ലാതെയാണെഴുത്തെങ്കിലും സത്യമൊട്ടും മറച്ചുവയ്ക്കുന്നില്ല… ധീഷണാശാലികളുടെ നേര്‍ക്കുള്ള നിര്‍വ്യാജമായ സമാദരവും ‘മന്ത’ ന്മാരുറെ നേര്‍ക്കുള്ള പുച്ഛവും തുമ്പയെ തുമ്പയെന്നു വിളിക്കുന്ന തന്റേടവും കൂടിച്ചേര്‍ന്നതാണ് എം കെ കെ യുടെ അപൂര്‍വ്വ വ്യക്തിത്വം. ഈ വ്യക്തിസത്തയുടെ സര്‍ഗ്ഗചൈതന്യം കൊണ്ട് പ്രഭാവിതമാണ് ഈ ആത്മകഥയിലെ ഓരോ അധ്യായവും.”

    Original price was: ₹275.00.Current price is: ₹220.00.
  • -20%

    Vikram Sarabhai

    ഇന്ത്യൻ ബഹീരാകാശ ശാസ്ത്രത്തിന്റെ പിതാവ് എന്നതിന് പുറമെ, കേവലം ചെറിയൊരു റോക്കറ്റ് വിക്ഷേപണം പോലും വെല്ലുവിളിയായിരുന്ന കാലത്ത് ഉപഗ്രഹങ്ങളുപയോഗിച്ചു സാർവത്രിക വിദ്യാഭ്യാസ പദ്ധതിക്ക് രൂപം കൊടുത്തയാൾ, ആണവോർജ്ജ കമ്മീഷന്റെ ചെയർമാൻ, ആണവോർജ്ജം കൊണ്ട് കാർഷികവ്യവസായ സമുച്ചയങ്ങളും കടൽവെള്ള ശുദ്ധീകരണപ്ലാന്റുകളും നടത്താമെന്ന് സ്വപ്നം കണ്ട മനുഷ്യൻ. എപിജെ അബ്ദുൾകലാമിനെ പോലെയുള്ള ഭാവിവാഗ്ദാനങ്ങളെ കണ്ടെത്തി കൈപിടിച്ചുയർത്തിയ ക്രാന്തദർശി……… സാരാഭായിയുടെ വിശേഷണങ്ങൾ ഇനിയുമേറെ നീളും. മനോഹരവും സൂക്ഷ്മവുമായ ഈ ജീവിതരേഖയിൽ അമൃതാഷാ ആവേശകരമായ, സങ്കീർണമായ, ഭാരതത്തെ ഇന്നും പ്രചോദിപ്പിക്കുന്ന ആ മഹാന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുകയാണ്.

    Original price was: ₹280.00.Current price is: ₹224.00.
  • -20%

    Ayussinte parithoshikam

    ഓർമ/അനുഭവം

    മറവിക്ക് എതിരായ, ഒരു മനുഷ്യന്റെ കലാപമാണ് – ഓര്‍മകള്‍കൊണ്ട് അവന്‍ പടുത്തുയര്‍ത്തുന്ന സ്മാരകമാണ് – ഈ പുസ്തകം. വിയര്‍പ്പും ചോരയും ചാലിച്ച് ആകാശവിസ്തൃതമായൊരു ക്യാന്‍വാസില്‍ തന്റെ ആയുര്‍രേഖകള്‍ പകര്‍ത്തുകയാണ് ഈ എഴുത്തുകാരന്‍; ചവിട്ടിക്കുഴച്ച മണ്ണും ചെളിയും കൊണ്ട്, സ്വന്തം ദേശം സാക്ഷിയായ ഋതുഭേദങ്ങളുടെ ‘ഇന്‍സ്റ്റലേഷന്‍’ ഒരുക്കുകയാണ്. മേശവിളക്കിന്റെ അരവെട്ടത്തിലിരുന്നുള്ള ഈ കഥപറച്ചിലിനുള്ളില്‍ ഗ്രാമപാതയുടെയും നഗരത്തെരുവിന്റെയും പട്ടാളബാരക്കിന്റെയും ഒക്കെ ചെത്തം നിറയുന്നു. ഒരു എളിയപ്രജയുടെ അനുഭവലോകം ഒരു നാടിന്റെ ചരിത്രാഖ്യാനമായി ഇവിടെ പരിണമിക്കുന്നു.

    Original price was: ₹300.00.Current price is: ₹240.00.
  • -20%

    Oru goliyude Atmakatha

    മറ്റു ഗോള്‍കീപ്പര്‍മാരില്‍നിന്നും വിക്ടറിനുള്ള പ്രത്യേകത നേരിടുന്ന ഓരോ പന്തും ആദ്യശ്രമത്തില്‍ത്തന്നെ കൈപ്പിടിയില്‍ ഒതുക്കുന്നു  എന്നുള്ളതാണ്.

    -ഒളിമ്പ്യന്‍ സൈമണ്‍ സുന്ദര്‍രാജ്

    ഈ പുസ്തകരചനവഴി സ്വന്തം കളിജീവിതം ഓര്‍മ്മയുടെ കൈപ്പിടിയിലൊതുക്കിയതിനെ അനുമോദിച്ച് ഞാന്‍ പറയട്ടെ:
    ‘വിക്ടര്‍, ഗുഡ് ക്യാച്ച്!’

    -എം.എന്‍. കാരശ്ശേരി

    പഠനം: എം.പി. സുരേന്ദ്രന്‍

    Original price was: ₹350.00.Current price is: ₹280.00.
  • -20%

    ORU ANTHIKKATTUKARANTE LOKANGAL

    മലയാളികളുടെ പ്രിയ സിനിമാസംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ സിനിമയിലൂടെയും ജീവിതത്തിലൂടെയുമുള്ള സൂക്ഷ്മസഞ്ചാരമാണ് ഈ പുസ്തകം. ഒരു വായനക്കാരനും എഴുത്തുകാരനും സിനിമാക്കാരനുമായി അന്തിക്കാട് എന്ന ഗ്രാമം രൂപപ്പെടുത്തിയെടുത്ത ഒരു പ്രതിഭയുടെ ഓരോ സൃഷ്ടിയിലും ആ ഗ്രാമത്തിന്റെ ലാളിത്യവും ഉള്ളുറപ്പും നന്മയുമെല്ലാം അനശ്വരമുദ്രകളായി മാറിയതെങ്ങനെയെന്ന് ഈ ജീവചരിത്രം പറയുന്നു. ആനന്ദവും ദുഃഖവും പ്രണയവും ആത്മസംഘര്‍ഷങ്ങളും നിരവധി സന്ദിഗ്ദ്ധഘട്ടങ്ങളും നിറഞ്ഞ ജീവിതത്തിന്റെ നേരനുഭവത്തോടൊപ്പം സിനിമാപ്പകിട്ടുകളുടെ സ്വപ്‌നലോകത്ത് അപൂര്‍വ്വമായി കാണുന്ന ഒരു യഥാര്‍ത്ഥ മനുഷ്യനെ അടുത്തറിയാന്‍ സഹായിക്കുന്ന സൃഷ്ടി. സത്യന്‍ അന്തിക്കാട് രചന നിര്‍വ്വഹിച്ചവയില്‍നിന്നും തിരഞ്ഞെടുത്ത 25 ഗാനങ്ങളും.

    Original price was: ₹380.00.Current price is: ₹304.00.
  • -20%

    Spreading Joy

    ജോയാലൂക്കാസ് ലോകത്തിന് പ്രിയപ്പെട്ട ജ്വല്ലറി ബ്രാൻഡ് ആയ കഥ. സ്പ്രഡിങ് ജോയ് ഒരു വ്യാപാരസംരംഭക പ്രതിഭാസത്തിന്റെ കഥ മാത്രമല്ല, ഏകീകൃതമല്ലാത്ത ഒരു വ്യാപാരമേഖലയെക്കുറിച്ചുള്ള അപൂർവ്വങ്ങളായ ഉൾക്കാഴ്ചകൾ നല്കുന്നതുമാണ്. ഏതു വ്യാപാരത്തിലെയും പ്രശ്‌നങ്ങൾ നേരിടാനും സ്വപ്‌നസംരംഭങ്ങൾ കെട്ടിപ്പടുക്കുവാനും ഏതൊരു സംരംഭകനെയും ഈ പുസ്തകം പ്രചോദിപ്പിക്കും.

    Original price was: ₹399.00.Current price is: ₹319.20.
  • -20%

    Yesudevan

    യേശുദേവന്റെ ഉപദേശങ്ങള്‍ , അളവറ്റ കാരുണ്യം, ഭൂതദയ, ആജ്ഞാശക്തി, അതുല്യമായ നേതൃത്വം, അത്ഭുതകൃത്യങ്ങള്‍ , ജനഹൃദയത്തെ അഗാധമായി സ്​പര്‍ശിക്കാനുള്ള കഴിവ്, ലോകദു:ഖത്തിന്റെ പ്രതിപലനമായി ആ മുഖത്ത് സ്ഫുരിക്കുന്ന സഹതാപ-വിഷാദഭാവങ്ങള്‍ എന്നിങ്ങനെ യേശുക്രിസ്തുവിന്റെ ജീവിതത്തെക്കുറിച്ചുള്ള സര്‍വതലസ്​പര്‍ശിയായ ഒരു സമഗ്രജീവചരിത്ര രചന.

    Original price was: ₹450.00.Current price is: ₹360.00.