-
Kadhayilothungatha nerukal
ജീവിതത്തിന്റെ തീക്ഷ്ണഭാവങ്ങളും, ഒരിക്കലും കഥകളിൽ ഒതുക്കിനിർത്താനാവാത്ത നേരുകളുമാണ് കഥാകാരൻ ഈ അനുഭവക്കുറിപ്പുകളിലൂടെ തുറന്നുപറയുന്നത്. അനുഭവത്തിന്റെ ചൂട് ഈ രചനകളെ ഹൃദയത്തിന്റെ ഭാഷയിലെഴുതപ്പെട്ട സാക്ഷ്യപത്രങ്ങളാക്കുന്നു.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Kadhanakuthoohalam
കഥകളിയെയും സംഗീതത്തെയും ഉപാസിച്ച ഒരു വ്യക്തിയുടെ സന്തോഷങ്ങളും സങ്കടങ്ങളും മേളിക്കുന്ന ജീവിതകഥ. അവനവനോടുള്ള സത്യസന്ധതയാല്‍ സര്‍ഗാത്മകമാകുന്ന ഈ ആത്മകഥനത്തില്‍ അനുഭവങ്ങളില്‍നിന്ന് വാര്‍ന്നുകിട്ടിയ ജീവിതബോധത്തെ സംസ്‌കാരവടിവില്‍ വശ്യമായ ഒരു രൂപതമാക്കി ആവിഷ്‌കരിച്ചിരിക്കുന്നു. കെ.പി. ശങ്കരന്റെ അവതാരിക.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
-
Francis Marpapa Daivathinte Karam
ഫ്രാന്‍സിസ് മാര്‍പാപ്പ ദൈവത്തിന്റെ കരം വിന്‍സന്റ് മഠത്തില്‍ ഞ. 100 പൌരോഹിത്യ അധികാരത്തിന്റെ അടഞ്ഞ കന്മതിലുകള്‍ക്കുള്ളില്‍നിന്നും ജനനിബിഡമായ തുറസ്സുകളിലേക്ക് കത്തോലിക്കാസഭയെ വിമോചിപ്പിക്കുകയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. “സകലജനത്തിഌം വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്‌വാര്‍ത്തയായി’ ഈ മാര്‍പാപ്പയുടെ സ്ഥാനാരോഹണം എങ്ങനെ മാറുന്നു എന്നതിന്റെ അന്വേഷണമാണ് ഈ പുസ്‌തകം. ദൈവത്തിന്റെ അദൃശ്യകരങ്ങളിലേക്ക് നമ്മുടെ ദുര്‍ബലകരങ്ങളെ ഇതു ചേര്‍ത്തുവയ്‌ക്കുന്നു.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
-
Ekalokadarshakan Sreenarayanaguru
ദുരാചാരങ്ങളും ഉച്ചനീചത്വങ്ങളും ഫണമുയര്‍ത്തിനിന്നാടുന്ന ജാതിവ്യവസ്ഥിതിയുടെ അപ്രമാദിത്വത്തെ ചോദ്യംചെയ്‌ത നാരായണഗുരുവിന്റെ ഹൃദയവിചാരങ്ങളിലൂടെ ഉള്ള ഒരു സര്‍ഗസഞ്ചാരം. മതമേതായാലും മഌഷ്യന്‍ നന്നാകുവാന്‍, അവനെ ആഴത്തില്‍ പരിവര്‍ത്തനപ്പെടുത്തുവാന്‍ ഉതകുന്ന ജീവചരിത്രഗ്രന്ഥം. അഌബന്ധമായി ഗുരുദേവരചനകളായ ദൈവദശകവും ആത്മോപദേശശതകവും അഌകമ്പാദശകവും.
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00. -
Chithrashilapalikal
എം.ഡി രാജേന്ദ്രന്‍ എം.ടി., യേശുദാസ്, ഭരതന്‍, രാഘവന്‍മാസ്‌റ്റര്‍, കാക്കനാടന്‍, സുകുമാരന്‍, ജയചന്ദ്രന്‍, പത്മരാജന്‍, ദേവരാജന്‍, ജെറി അമല്‍ദേവ് തുടങ്ങി 14 സര്‍ഗധനരെക്കുറിച്ചുള്ള മരിക്കാത്ത ഓര്‍മകള്‍ കാലത്തിന്റെ ചിതല്‍ തിന്നാത്ത, ഋതുഭേദങ്ങള്‍ അധികശോഭ നല്‌കുന്ന ഈ വ്യക്തിസ്‌മരണകളിലൂടെ ഗതകാലത്തിന്റെ ചില്ലുജാലകം തുറക്കുകയാണ് കവിയും ഗാനരചയിതാവും സംവിധായകഌമായ എം.ഡി.ആര്‍.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Bodhivrikshathanalil Budhante Jeevithavum Darshanavum
ധര്‍മപാതയിലൂടെ എങ്ങനെ ആന്ദകരമായി ജീവിതലക്ഷ്യം നേടാനാകുമെന്ന് നമ്മെ ഉദ്ബോധിപ്പിച്ച ബുദ്ധന്റെ ജീവിതത്തെയും ഉപദേശസംഹിതയെയും സഗൌരവം പിന്തുടരുകയാണ് ഗ്രന്ഥകാരന്‍ ഇതില്‍. ആലംബമറ്റ മസ്സുകള്‍ക്ക്, കഠിനാനുഭവങ്ങളുടെ തീവെയില്‍ പൊള്ളിച്ച ജീവിതങ്ങള്‍ക്ക് തണലിടമൊരുക്കുന്നു ഈ പുസ്തകം.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Vishudha Alphonsamma
വിശുദ്ധ അല്‍ഫോന്‍സാമ്മ പോള്‍സണ്‍ താം കാരുണ്യത്തിന്റെ നക്ഷത്രാദയമായിരുന്ന വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജീവിതമാഹാത്മ്യത്തെയും ആധ്യാത്മികസിദ്ധികളെയും പ്രസാദവരപ്രവര്‍ത്തനങ്ങളെയും ധ്യാനലീനമായി സമീപിക്കുന്ന ധന്യഗ്രന്ഥം.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Albert Einstein
ശാസ്‌ത്രചരിത്രത്തെ, ഭൗതികശാസ്‌ത്ര നിയമങ്ങളെ, പ്രപഞ്ചവീക്ഷണത്തെത്തന്നെ സ്വന്തം സിദ്ധാന്തങ്ങളിലൂടെ കീഴ്‌മേല്‍ മറിച്ച ഐന്‍സ്‌റ്റിന്റെ ജീവിതവും സംഭാവനകളും ഒരു കഥ പോലെ അവതരിപ്പിക്കുന്ന ജീവചരിത്രഗ്രന്ഥം. ISBN : 9789383760251
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
The Unfathomable Archbishop Jacob thoomkuzhy
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Mother Teresa
‘Mother Teresa’ is the portrait of a pious soul soaked in the tears of the destitute and a mighty heart that reverberated with their cries. It spreads the canvas of Mother’s holy life before you and sheds light on the marvellous ways the Lord worked in her heart.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Miya Enna Poochakutty
പ്രണയവും രതിയും ലഹരിയും പീഡയും സഹനവുമൊക്കെ നുരഞ്ഞുപതഞ്ഞും കലങ്ങിമറിഞ്ഞും വീര്യമേറ്റുന്ന അനുഭവക്കുറിപ്പുകളുടെ സമാഹാരം. ‘രക്തം പുരണ്ട ആത്മാവിന്റെ മാംസച്ചീന്തുകൾ’ നിറഞ്ഞ ഈ വെള്ളത്താളുകളെ, ഈ ഓർമപ്പുസ്തകത്തെ റോജൻ ഒരു കുമ്പസാരക്കൂടാക്കി മാറ്റുന്നു. കെ. ഗിരീഷ്‌കുമാറിന്റെയും കെ.ബി. വേണുവിന്റെയും ആമുഖക്കുറിപ്പുകൾ.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Arnos Pathiri
മലബാറിലെത്തിയ ജർമൻ മിഷനറി അർണോസ്, ആധ്യാത്മിക-സാമൂഹിക-ധൈഷണിക മണ്ഡലങ്ങളിലെ സംഭാവനകളുടെ പേരിൽ, മൂന്നു നൂറ്റാണ്ടുകൾക്കിപ്പുറവും കൈരളിയുടെ ചർച്ചാവിഷയമാണ്. ‘പുത്തൻപാന’യും സംസ്‌കൃതം-പോർച്ചുഗീസ് നിഘവേലൂർ പള്ളിയുമൊക്കെ ചരിത്രത്തിനു സംഭാവനചെയ്ത അർണോസ് പാതിരിയെക്കുറിച്ചുള്ള സമഗ്രചിത്രമാണ് ഈ പുസ്തകം നല്കുന്നത്.
പി.എൻ. ഗോപീകൃഷ്ണന്റെ അവതാരിക
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Johnson: Velichathe Pranayicha Oral
വീടിന്റെ ഇരുൾമൂലയിലെങ്ങോ കുടുക്കിക്കളയുമായിരുന്ന നരകജീവിതത്തോട് നേർക്കുനേർനിന്നു പോരാടിയ ജോൺസന്റെ അതിജീവനത്തിന്റെ കഥ. പോളിയോരോഗത്തിലൂടെ യുദ്ധം പ്രഖ്യാപിച്ച ശരീരത്തോട് എതിരിടുമ്പോഴും വെളിച്ചപ്പൊട്ടുകളെ വിടാതെ പിന്തുടർന്ന ഈ അത്ഭുതമനുഷ്യന്റെ ജീവിതപുസ്തകം വിദ്യാഭ്യാസപ്രവർത്തകരും സാമൂഹികപ്രവർത്തകരും വായിച്ചിരിക്കേണ്ടതാണ്.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
Ente Priyakathakal
സ്‌നേഹത്തിന്റെ ഭാഷയിൽ എഴുതപ്പെട്ട ഈ കഥകൾ, കുറിപ്പുകൾ, ഒരു വൈദികന്റെ, വൈദ്യന്റെ ഹൃദ്‌സ്പന്ദനങ്ങളാണ്; കൈയൊപ്പുകളാണ്. ‘പനിയച്ചാർ’കൊണ്ട് പനിദിനങ്ങളെ പമ്പകടത്തിയ അമ്മൂമ്മയും, ‘ഫ്രംഷിസ് മോന്’ പെരുന്നാൾവിരുന്നൊരുക്കിയ ഉമ്മയും, അച്ചനെ അച്ഛനാക്കിയ ഓട്ടോഡ്രൈവർ ശിവനും, രക്തംകൊണ്ട് വിധി പകരംവീട്ടിയ രക്തക്കച്ചവടക്കാരനുമൊക്കെ സജീവമാകുന്നു, സുഗന്ധസ്മരണകളായ ഈ അക്ഷരങ്ങളിൽ. കെ.ബി. ശ്രീദേവിയുടെ അവതാരിക.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Prashastharude Schoolkathakal
പ്രതിഭയുടെ സൂര്യതേജസ്സിനാൽ സ്വന്തം കർമമണ്ഡലങ്ങളെ പ്രകാശമാനമാക്കിയ മഹനീയ വ്യക്തിത്വങ്ങളുടെ സ്‌കൂൾ അനുഭവങ്ങൾ. ചരിത്രത്താളുകളിൽ സ്ഥാനംനേടിയ വ്യക്തികളെ രൂപപ്പെടുത്തിയ വേരുകൾ തേടുന്ന പുസ്തകം. ഗാന്ധിജി, നെഹ്‌റു, ടാഗോർ, നാരായണഗുരു, ഐൻസ്റ്റീൻ, ഷാ, ഗോർക്കി, റസ്സൽ തുടങ്ങിയവരുടെ പള്ളിക്കൂടാനുഭവങ്ങൾ.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Simon D Buva Avarude Katha Parayunu
സിമോൺ ഡി ബുവ്വയുടെ ആത്മകഥയുടെ സ്വതന്ത്ര ആഖ്യാനം. സ്ത്രീവിമോചനപ്രസ്ഥാനങ്ങൾക്ക് ആവേശമരുളിയ ജീവിതത്തിന്റെ സൂക്ഷ്മസ്പന്ദനങ്ങൾ. അയത്‌നലളിതമായ ഭാഷയിലെഴുതപ്പെട്ട ഈ പുനരാഖ്യാനം മലയാളികളുടെ ധൈഷണിക സ്വത്വത്തെ എന്നെന്നും ഉത്തേജിപ്പിക്കുന്നു.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Thejaswiyaaya Vaagmi
വാക്കുകളുടെ ഊർജപ്രവാഹത്തെ ആധ്യാത്മികതയുടെ അടിസ്ഥാനശിലയാക്കിയ വാഗ്മിയാണ് സ്വാമി വിവേകാനന്ദൻ. ഭാരതീയസംസ്‌കാരത്തെക്കുറിച്ച് പാശ്ചാത്യജനതയ്ക്കുണ്ടായിരുന്ന സന്ദേഹങ്ങൾ സ്വാമിജി തന്റെ പ്രസംഗങ്ങളിലൂടെ പരിഹരിച്ചു. ഭാരതീയരെ ഏകോപിപ്പിക്കുവാൻ ശ്രമിച്ച സ്വാമിയുടെ ജീവിതത്തെ പുതിയ തലമുറയ്ക്കു പരിചയപ്പെടുത്താൻ ഉതകുന്നതാണ് ഈ ജീവചരിത്രം.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
Leader: Ichasakthiyude Prathiroopam
ഒരു മനഃശാസ്ത്ര കാഴ്ചപ്പാടിലൂടെ കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക പരിസരങ്ങളിൽ വേരുറപ്പിച്ചുനിന്ന കരുണാകരൻ എന്ന വൻമരത്തെ മനഃശാസ്ത്രപരമായ വീക്ഷണകോണിലൂടെ അറിയാൻ ശ്രമിക്കുന്ന ഗ്രന്ഥം. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, പ്രതിപക്ഷനേതാവ് എന്നിങ്ങനെ ഭരണതലങ്ങളിലും ജനങ്ങളുടെ പ്രിയതോഴൻ, ഗുരുവായൂരപ്പഭക്തൻ എന്നിങ്ങനെ വ്യക്തിതലങ്ങളിലും മായാമുദ്രകൾ പതിപ്പിച്ച ‘ലീഡറെ’ രൂപപ്പെടുത്തിയ ഘടകങ്ങളുടെ അപഗ്രഥനം. കരുണാകരൻ എന്ന പച്ചമനുഷ്യന്റെ ഉൺമ തേടുന്ന പുസ്തകം.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Kaiyezhuthum Thalelezhuthum
കുഞ്ഞുണ്ണിമാഷുടെ ആലോചനാമൃതങ്ങളായ നർമലേഖനങ്ങളുടെ സമാഹാരം. മാഷുടെതന്നെ കാർട്ടൂണുകൾ ഇതിനെ കൂടുതൽ ആകർഷകമാക്കുന്നു. വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്ന ‘കുഞ്ഞുണ്ണി ടച്ച്’ ഓരോ ലേഖനത്തിനും സ്വന്തം.
₹25.00Original price was: ₹25.00.₹20.00Current price is: ₹20.00. -
Jeevitha Katha Pusthakam
കഥയെ തോൽപ്പിക്കുന്ന ജീവിതങ്ങളും ജീവിതത്തിന്റെ അനന്യതകൊണ്ട് മഹാകഥ നിർമിക്കുന്ന കഥാപാത്രങ്ങളുമാണ് ‘ജീവിതകഥാപുസ്തക’ത്തിൽ. ജൈവശുദ്ധമായ എഴുത്തിന്റെ മണ്ണിൽ ആഴ്ന്നുനിൽക്കുന്ന രചനകൾ. എഴുത്തുപേനയിൽ സ്‌നേഹം നിറച്ച രണ്ട് മാധ്യമപ്രവർത്തകർ തയ്യാറാക്കിയ കുറിപ്പുകളോരോന്നിനും തൊട്ടെടുക്കാവുന്ന ആർദ്രതയുണ്ട്. ജോസ് പനച്ചിപ്പുറത്തിന്റെ അവതാരികയും സുധീഷ് കോട്ടേമ്പ്രത്തിന്റെ വരയും.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Joan of Arc
യൂറോപ്യൻ ചരിത്രത്തിൽ ജോവാൻ രേഖപ്പെടുത്തിയത് ഒരു സമ്പൂർണ പോരാളിയുടെ ജീവിതമായിരുന്നു. ഇടയപ്പെൺകുട്ടിയിൽനിന്നും ദേശസ്‌നേഹത്തിന്റെ പതാകവാഹകയായ രക്തസാക്ഷിയിലേക്കുള്ള ജോവാന്റെ പരിവർത്തനത്തിന്റെ കഥയാണ് ഈ ചെറുപുസ്തകം. വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെട്ട ജോവാന്റെ ജീവിതത്തിലെ പ്രോജ്ജ്വലമായ നാൾവഴികൾ.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00. -
Anaswarasmaranakal
അവിസ്മരണീയമായ ചരിത്രസന്ധികളിലൂടെ വ്യക്തികളിലേക്കും, വ്യക്തികളിലൂടെ ചരിത്രത്തിന്റെ നാൾവഴികളിലേക്കും സഞ്ചരിക്കുന്ന, സമാനതകളില്ലാത്ത ഒരു ജീവചരിത്രസംഗ്രഹം. ഗാന്ധിജിയും ടോൾസ്‌റ്റോയിയും പോലെയുള്ള അതിപ്രശസ്തരുടെയും, റാസ്പുട്ടിനും മാതാഹരിയും പോലെയുള്ള കുപ്രസിദ്ധരുടെയും ‘ആയുർരേഖകൾ’ പരിശോധനാവിധേയമാക്കുന്ന ഗ്രന്ഥം.
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00. -
Pavizhamuthukal
പിഴച്ചുപോകുന്ന ഒരു കാലത്തിന് മാർഗദർശകമാകേണ്ട മാതൃകകളെ ലളിതമായ ഭാഷാശൈലിയിലൂടെ നൽകുകയാണ് ഗ്രന്ഥകർത്താവ് ഇതിൽ. പഠനഭാരങ്ങളുടെയും മാധ്യമങ്ങളുടെ പ്രലോഭനങ്ങളുടെയും പിടിയിൽ അമർന്നുപോകുന്ന വിദ്യാർഥിക്ക് മൂല്യബോധവും ദിശാബോധവും നൽകാൻ ഈ ഗ്രന്ഥം ഉതകും. മനുഷ്യനന്മയെയും സ്‌നേഹത്തെയും സേവനത്തെയും കുറിച്ച് വേവലാതിപ്പെടുന്ന ഒരു അധ്യാപകഹൃദയത്തിന്റെ മിടിപ്പ് ഈ കൃതിയിൽ കേൾക്കാം.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Aathmavidhyalayam
സൗഹൃദവും പ്രണയവും, അലച്ചിലും അന്വേഷണവും, വിലാപങ്ങളും വെളിപാടുകളും ഒലിച്ചിറങ്ങുന്ന ജലച്ചായചിത്രങ്ങളാണ് ഈ ഓർമത്താളുകൾ. ഒരു കവിയുടെ മനോരാജ്യങ്ങളുടെ സഞ്ചാരസാഹിത്യം. പാപബോധങ്ങളും അരക്ഷിതത്വങ്ങളും ഏറ്റുപറയുന്ന കുമ്പസാരക്കൂട്. കവി സ്‌നേഹവിസ്മയങ്ങളോടെ ഓർമിക്കുന്ന കുറേ വലിയ മനുഷ്യരെക്കുറിച്ചുമാണ് ഈ പുസ്തകം.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
O.N.V.
ആത്മാവിന്റെ ഒരംശം ”ഇത്തിരി സ്‌നേഹത്തിന്നക്ഷരങ്ങളായി” ഈ ഭൂമിയിൽ നിക്ഷേപിച്ചുപോയ ഒരു കവിയുടെ ജീവചരിത്രം. മനുഷ്യനോടും പ്രകൃതിയോടും എന്നും ഐക്യപ്പെട്ട ആ സ്‌നേഹഗായകനെ രൂപപ്പെടുത്തിയ ജീവിതാനുഭവങ്ങളും കാവ്യപ്രചോദനങ്ങളും സുഹൃദ്‌സാമീപ്യങ്ങളും.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Cancer Wardile Chiri
അര്‍ബുദരോഗിയായിരിക്കെ കടന്നുപോയ അനൂഭവങ്ങളിലൂടെ മലയാളികളുടെ പ്രിയനടന്‍ ഇന്നസെന്റ് സഞ്ചരിക്കുന്നു. ജീവിതത്തിലായാലും മരണത്തിലായാലും സങ്കടപ്പെടുന്ന മനുഷ്യനു നല്കാന്‍ എന്റെ കൈയില്‍ ഒരൗഷധം മാത്രമേ ഉള്ളൂ-ഫലിതം. ജീവിതത്തിന്റെയും മരണത്തിന്റെയും ഇടനാഴിയില്‍നിന്ന് തിരിച്ചുവന്ന് എനിക്കു നല്കാനുള്ളതും കാന്‍സര്‍ വാര്‍ഡില്‍നിന്നും കണ്ടെത്തിയ ഈ ചിരിത്തുണ്ടുകള്‍ മാത്രം.’ – ഇന്നസെന്റ് ”ഇന്നസെന്റ് എന്നാല്‍ ഇപ്പോള്‍ കാന്‍സറിനുള്ള ഒരു മരുന്നാണ്. ഒരു ഡോക്ടര്‍ പറയുന്നതിനെക്കാള്‍ ഫലമുണ്ടായിരിക്കും ഇന്നസെന്റ് തന്റെ പവന്‍മാറ്റുള്ള ഫലിതത്തിലൂടെ കാന്‍സറിനെക്കുറിച്ചു പറഞ്ഞാല്‍ എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഇന്നസെന്റിന്റെ കാര്യത്തില്‍ രോഗത്തോടുള്ള അദ്ദേഹത്തിന്റെ ഫലിതപൂര്‍ണമായ സമീപനം ചികിത്സയെക്കാള്‍ ഗുണം ചെയ്തിട്ടു ണ്ടെന്ന് എനിക്ക് ആധികാരികമായി പറയാന്‍ സാധിക്കും. രോഗപ്രതിരോധത്തിന്റെ ഒരുപാട് രാസപ്രവര്‍ത്തനങ്ങള്‍ അതുണ്ടാക്കിയിട്ടുണ്ട്. മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ ഇല്ലാതാക്കിയിട്ടുണ്ട്. തന്റെ അതേ മനോഭാവമാണ് ഇന്നസെന്റ് ഇപ്പോള്‍ ഈ ഓര്‍മക്കുറിപ്പുകളിലൂടെ സമാനാവസ്ഥയിലുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുന്നത്. അതുകൊണ്ടാണ് ഞാന്‍ ആദ്യം പറഞ്ഞത്, ഇന്നസെന്റ് എന്നാല്‍ ഇപ്പോള്‍ കാന്‍സറിനുള്ള ഒരു മരുന്നാണെന്ന്. എല്ലാവിധത്തിലുള്ള രോഗികളോടും ഈ മരുന്ന് കഴിക്കാന്‍ ഞാന്‍ ഡോക്ടര്‍ എന്ന നിലയില്‍ ആധികാരികമായി ശിപാര്‍ശ ചെയ്യുന്നു.”-ഡോ.വി.പി.ഗംഗാധരന്‍.
ചുരുങ്ങിയ കാലത്തിനുള്ളില്‍ 12000-ത്തില്‍പ്പരം കോപ്പികള്‍ വിറ്റഴിഞ്ഞ പുസ്തകം.
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00. -
A.P.J. Abdul Kalam
രാമേശ്വരത്തു ജനിച്ച ഒരു സാധാരണബാലന്റെ അസാധാരണമായ ജീവിതകഥ. ഭാരതരത്‌നത്തിന്റെ സ്വീകർത്താവ്, മിസൈൽ രംഗത്ത് ഇന്ത്യയെ ലോകനിലവാരത്തിലേക്കുയർത്തിയ ശാസ്ത്രജ്ഞൻ, മനുഷ്യസ്‌നേഹിയായ രാഷ്ട്രപതി… സ്വപ്നനിർമിതമായ ചിറകുകൾകൊണ്ട് ആ ബാലൻ പറന്നേറിയ ഉയരങ്ങളുടെ വൃത്താന്തം.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Manjil Virinja Chempaneerpoovu
വിശുദ്ധ റീത്തയെ അടുത്തറിയുവാനും ആഴത്തിലറിയുവാനും ശ്രമിക്കുന്ന ജീവചരിത്രഗ്രന്ഥം. വിശുദ്ധരോട് മാധ്യസ്ഥമപേക്ഷിക്കുക മാത്രമല്ല, അവരുടെ ജീവചരിത്രം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടതുണ്ടെന്ന ബോധ്യം ഈ കൃതി നല്കുന്നു. തൃശൂർ അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന്റെ ആശംസകളോടെ.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Hrudhaya Geethangal
സിനിമാപ്പാട്ടുകൊണ്ടും ഈണംകൊണ്ടും കേരളീയരുടെ പ്രീതിഭാജനമായിത്തീർന്ന ഗായകരെയും സംഗീതജ്ഞരെയും മൂർത്തങ്ങളായ അനുഭവങ്ങളിലൂടെ അവതരിപ്പിക്കുന്ന ഗ്രന്ഥം. സംഗീതക്കുളിരിന്റെ നാകത്തേൻമഴ പെയ്യുന്നതുപോലെയുള്ള അനുഭവമാണ് ഇതിന്റെ വായന. സുകുമാർ അഴീക്കോടിന്റെ അവതാരിക.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Manasinakathoru Muri
മനസ്സിനകത്തെ പ്രകാശമാനമായ മുറിയിലിരുന്ന് ഗതകാലസ്മരണകളും സമീപകാലസംഭവങ്ങളും അയവിറക്കുകയാണ് എഴുത്തുകാരി. ഭാഷ എത്രയോ ഭാസുരം; ആഖ്യാനം അതിചടുലം; ഈ ആർദ്രമനസ്‌കയുടെ വൈകാരികവും ദാർശനികവുമായ പരിപ്രേക്ഷ്യം അന്യൂനം.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Madavikutty: Sareerathinu Ethra Chirakukal
മലയാളസാഹിത്യത്തിലെ സർഗവിസ്മയമായിരുന്ന മാധവിക്കുട്ടിയുടെ വ്യക്തിത്വത്തെയും സർഗാത്മകതയെയുംകുറിച്ചുള്ള ഓർമകളുടെയും പ്രതികരണങ്ങളുടെയും പഠനങ്ങളുടെയും അഭിമുഖങ്ങളുടെയും സമാഹാരം. കമലാദാസെന്നും കമലാസുരയ്യയെന്നും അറിയപ്പെട്ട മലയാളത്തിന്റെ പ്രിയ എഴുത്തുകാരിയെ അടുത്തറിയണമെന്നുള്ളവർക്ക് എന്നെന്നും സൂക്ഷിച്ചുവയ്ക്കാവുന്ന കൈപ്പുസ്തകം.
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00. -
Njan Oru Veedu
അമ്മയുടെ ഗർഭപാത്രത്തോളം സുരക്ഷിതത്വമേകിയ ഭവനത്തെക്കുറിച്ചുള്ള കഥാകാരിയുടെ സ്മരണകൾ. വളപ്പൊട്ടുകളും മയിൽപ്പീലിത്തുണ്ടുകളുംപോലെ ആകർഷകമായി ബാല്യകൗമാരാനുഭവങ്ങൾ ഇതിൽ അടുക്കിയിരിക്കുന്നു. എഴുത്തുലോകത്തെ ആദ്യചുവടുവയ്പുകൾ കൂടി വിശദമാക്കുന്ന ഈ പുസ്തകം ‘ആ പഴയ മേൽവിലാസത്തിനു’ള്ള സമർപ്പണമാണ്.
₹45.00Original price was: ₹45.00.₹36.00Current price is: ₹36.00. -
Ente Kathayude Peru…
മനുഷ്യന്റെ സഹനത്തിലും സമരത്തിലും കൂടെനിന്ന് അവന്റെ ജീവിതയാത്രയിൽ ഉണർവായി മാറിയ കഥാപ്രസംഗമെന്ന കലാരൂപത്തിനു ലഭിച്ച ജനകീയ മുഖമായിരുന്നു സാംബശിവന്റേത്. എഴുതപ്പെട്ട വാക്കുകളുടെ വെളിച്ചം സാധാരണക്കാരിലേക്കെത്തിച്ച ആ കഥനമാന്ത്രികനുള്ള സ്മാരകമാണ് ഈ പുസ്തകം. ‘അന്നാക്കരിനീന’യുടെ കഥാപ്രസംഗരൂപത്തോടൊപ്പം പ്രൊഫ. വസന്തകുമാർ സാംബശിവൻ നടത്തുന്ന അവലോകനവും കാഥികനെക്കുറിച്ചുള്ള സ്‌നേഹസ്മരണകളും.
₹65.00Original price was: ₹65.00.₹52.00Current price is: ₹52.00.
-
Miya Enna Poochakutty
Original price was: ₹100.00.₹80.00Current price is: ₹80.00.പ്രണയവും രതിയും ലഹരിയും പീഡയും സഹനവുമൊക്കെ നുരഞ്ഞുപതഞ്ഞും കലങ്ങിമറിഞ്ഞും വീര്യമേറ്റുന്ന അനുഭവക്കുറിപ്പുകളുടെ സമാഹാരം. ‘രക്തം പുരണ്ട ആത്മാവിന്റെ മാംസച്ചീന്തുകൾ’ നിറഞ്ഞ ഈ വെള്ളത്താളുകളെ, ഈ ഓർമപ്പുസ്തകത്തെ റോജൻ ഒരു കുമ്പസാരക്കൂടാക്കി മാറ്റുന്നു. കെ. ഗിരീഷ്‌കുമാറിന്റെയും കെ.ബി. വേണുവിന്റെയും ആമുഖക്കുറിപ്പുകൾ.


































