Biography / Memories

  • -20%
    Out Of Stock

    Thejaswiyaaya Vaagmi

    വാക്കുകളുടെ ഊർജപ്രവാഹത്തെ ആധ്യാത്മികതയുടെ അടിസ്ഥാനശിലയാക്കിയ വാഗ്മിയാണ് സ്വാമി വിവേകാനന്ദൻ. ഭാരതീയസംസ്‌കാരത്തെക്കുറിച്ച് പാശ്ചാത്യജനതയ്ക്കുണ്ടായിരുന്ന സന്ദേഹങ്ങൾ സ്വാമിജി തന്റെ പ്രസംഗങ്ങളിലൂടെ പരിഹരിച്ചു. ഭാരതീയരെ ഏകോപിപ്പിക്കുവാൻ ശ്രമിച്ച സ്വാമിയുടെ ജീവിതത്തെ പുതിയ തലമുറയ്ക്കു പരിചയപ്പെടുത്താൻ ഉതകുന്നതാണ് ഈ ജീവചരിത്രം.

    Original price was: ₹90.00.Current price is: ₹72.00.
  • -20%

    Cancer Wardile Chiri

    അര്‍ബുദരോഗിയായിരിക്കെ കടന്നുപോയ അനൂഭവങ്ങളിലൂടെ മലയാളികളുടെ പ്രിയനടന്‍ ഇന്നസെന്റ് സഞ്ചരിക്കുന്നു. ജീവിതത്തിലായാലും മരണത്തിലായാലും സങ്കടപ്പെടുന്ന മനുഷ്യനു നല്കാന്‍ എന്റെ കൈയില്‍ ഒരൗഷധം മാത്രമേ ഉള്ളൂ-ഫലിതം. ജീവിതത്തിന്റെയും മരണത്തിന്റെയും ഇടനാഴിയില്‍നിന്ന് തിരിച്ചുവന്ന് എനിക്കു നല്കാനുള്ളതും കാന്‍സര്‍ വാര്‍ഡില്‍നിന്നും കണ്ടെത്തിയ ഈ ചിരിത്തുണ്ടുകള്‍ മാത്രം.’ – ഇന്നസെന്റ് ”ഇന്നസെന്റ് എന്നാല്‍ ഇപ്പോള്‍ കാന്‍സറിനുള്ള ഒരു മരുന്നാണ്. ഒരു ഡോക്ടര്‍ പറയുന്നതിനെക്കാള്‍ ഫലമുണ്ടായിരിക്കും ഇന്നസെന്റ് തന്റെ പവന്‍മാറ്റുള്ള ഫലിതത്തിലൂടെ കാന്‍സറിനെക്കുറിച്ചു പറഞ്ഞാല്‍ എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഇന്നസെന്റിന്റെ കാര്യത്തില്‍ രോഗത്തോടുള്ള അദ്ദേഹത്തിന്റെ ഫലിതപൂര്‍ണമായ സമീപനം ചികിത്സയെക്കാള്‍ ഗുണം ചെയ്തിട്ടു ണ്ടെന്ന് എനിക്ക് ആധികാരികമായി പറയാന്‍ സാധിക്കും. രോഗപ്രതിരോധത്തിന്റെ ഒരുപാട് രാസപ്രവര്‍ത്തനങ്ങള്‍ അതുണ്ടാക്കിയിട്ടുണ്ട്. മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ ഇല്ലാതാക്കിയിട്ടുണ്ട്. തന്റെ അതേ മനോഭാവമാണ് ഇന്നസെന്റ് ഇപ്പോള്‍ ഈ ഓര്‍മക്കുറിപ്പുകളിലൂടെ സമാനാവസ്ഥയിലുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുന്നത്. അതുകൊണ്ടാണ് ഞാന്‍ ആദ്യം പറഞ്ഞത്, ഇന്നസെന്റ് എന്നാല്‍ ഇപ്പോള്‍ കാന്‍സറിനുള്ള ഒരു മരുന്നാണെന്ന്. എല്ലാവിധത്തിലുള്ള രോഗികളോടും ഈ മരുന്ന് കഴിക്കാന്‍ ഞാന്‍ ഡോക്ടര്‍ എന്ന നിലയില്‍ ആധികാരികമായി ശിപാര്‍ശ ചെയ്യുന്നു.”-ഡോ.വി.പി.ഗംഗാധരന്‍.

    ചുരുങ്ങിയ കാലത്തിനുള്ളില്‍ 12000-ത്തില്‍പ്പരം കോപ്പികള്‍ വിറ്റഴിഞ്ഞ പുസ്തകം.

    Original price was: ₹190.00.Current price is: ₹152.00.
  • -50%

    Prasastha Sangeethanjar

    Original price was: ₹100.00.Current price is: ₹50.00.
  • -20%

    Miya Enna Poochakutty

    പ്രണയവും രതിയും ലഹരിയും പീഡയും സഹനവുമൊക്കെ നുരഞ്ഞുപതഞ്ഞും കലങ്ങിമറിഞ്ഞും വീര്യമേറ്റുന്ന അനുഭവക്കുറിപ്പുകളുടെ സമാഹാരം. ‘രക്തം പുരണ്ട ആത്മാവിന്റെ മാംസച്ചീന്തുകൾ’ നിറഞ്ഞ ഈ വെള്ളത്താളുകളെ, ഈ ഓർമപ്പുസ്തകത്തെ റോജൻ ഒരു കുമ്പസാരക്കൂടാക്കി മാറ്റുന്നു. കെ. ഗിരീഷ്‌കുമാറിന്റെയും കെ.ബി. വേണുവിന്റെയും ആമുഖക്കുറിപ്പുകൾ.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Prashastharude Schoolkathakal

    പ്രതിഭയുടെ സൂര്യതേജസ്സിനാൽ സ്വന്തം കർമമണ്ഡലങ്ങളെ പ്രകാശമാനമാക്കിയ മഹനീയ വ്യക്തിത്വങ്ങളുടെ സ്‌കൂൾ അനുഭവങ്ങൾ. ചരിത്രത്താളുകളിൽ സ്ഥാനംനേടിയ വ്യക്തികളെ രൂപപ്പെടുത്തിയ വേരുകൾ തേടുന്ന പുസ്തകം. ഗാന്ധിജി, നെഹ്‌റു, ടാഗോർ, നാരായണഗുരു, ഐൻസ്റ്റീൻ, ഷാ, ഗോർക്കി, റസ്സൽ തുടങ്ങിയവരുടെ പള്ളിക്കൂടാനുഭവങ്ങൾ.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Thomas Alva Edison

    മഌഷ്യജീവിതത്തെ, ആയിരത്തിലേറെ കണ്ടുപിടിത്തങ്ങളിലൂടെ മാറ്റിമറിക്കുകയായിരുന്നു ‘മെന്‍ലോപാര്‍ക്കിലെ മാന്ത്രികന്‍.’ വൈദ്യുതവിളക്കും സ്വനഗ്രാഹിയന്ത്രവും ചലച്ചിത്രവുമൊക്കെ ഈ മാന്ത്രികന്‍ തന്റെ തൊപ്പിക്കുള്ളില്‍നിന്നും പുറത്തെടുത്ത അത്ഭുതങ്ങളില്‍ ചിലതുമാത്രം. എഡിസനെയും എഡിസന്റെ ‘ഗവേഷണശാല’യെയും അടുത്തറിയുവാന്‍ ശ്രമിക്കുകയാണ്‌ ഈ ജീവചരിത്രകൃതി.

    Original price was: ₹70.00.Current price is: ₹56.00.
  • -20%
    Out Of Stock

    Florance Nightingel

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Albert Einstein

    ശാസ്‌ത്രചരിത്രത്തെ, ഭൗതികശാസ്‌ത്ര നിയമങ്ങളെ, പ്രപഞ്ചവീക്ഷണത്തെത്തന്നെ സ്വന്തം സിദ്ധാന്തങ്ങളിലൂടെ കീഴ്‌മേല്‍ മറിച്ച ഐന്‍സ്‌റ്റിന്റെ ജീവിതവും സംഭാവനകളും ഒരു കഥ പോലെ അവതരിപ്പിക്കുന്ന ജീവചരിത്രഗ്രന്ഥം. ISBN : 9789383760251

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    A.P.J. Abdul Kalam

    രാമേശ്വരത്തു ജനിച്ച ഒരു സാധാരണബാലന്റെ അസാധാരണമായ ജീവിതകഥ. ഭാരതരത്‌നത്തിന്റെ സ്വീകർത്താവ്, മിസൈൽ രംഗത്ത് ഇന്ത്യയെ ലോകനിലവാരത്തിലേക്കുയർത്തിയ ശാസ്ത്രജ്ഞൻ, മനുഷ്യസ്‌നേഹിയായ രാഷ്ട്രപതി… സ്വപ്നനിർമിതമായ ചിറകുകൾകൊണ്ട് ആ ബാലൻ പറന്നേറിയ ഉയരങ്ങളുടെ വൃത്താന്തം.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Joan of Arc

    യൂറോപ്യൻ ചരിത്രത്തിൽ ജോവാൻ രേഖപ്പെടുത്തിയത് ഒരു സമ്പൂർണ പോരാളിയുടെ ജീവിതമായിരുന്നു. ഇടയപ്പെൺകുട്ടിയിൽനിന്നും ദേശസ്‌നേഹത്തിന്റെ പതാകവാഹകയായ രക്തസാക്ഷിയിലേക്കുള്ള ജോവാന്റെ പരിവർത്തനത്തിന്റെ കഥയാണ് ഈ ചെറുപുസ്തകം. വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെട്ട ജോവാന്റെ ജീവിതത്തിലെ പ്രോജ്ജ്വലമായ നാൾവഴികൾ.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    ORUVAL NADANNA VAZHIKAL

    ”ഒരേ വരിയിൽ നടക്കുകയും ഒരേ താളത്തിൽ കൊട്ടുകയും ചെയ്യുന്ന ഭൂരിപക്ഷത്തോടു പിണങ്ങി, വരി തെറ്റിക്കുകയും അവതാളം സൃഷ്ടിക്കുകയും ചെയ്യുന്ന” ഒരു എഴുത്തുകാരിയുടെ ഓർമകൾ. ചിരിച്ചും ഉല്ലസിച്ചും സംഭ്രമിച്ചും കണ്ണീരണിഞ്ഞും ക്ഷോഭിച്ചും സാറാ ജോസഫ് നടന്ന വഴികളിലെ കാഴ്ചകൾ.

    Original price was: ₹130.00.Current price is: ₹104.00.
  • -20%

    Mahanaya Lincoln

    മനുഷ്യനെ മനുഷ്യത്വത്തില്‍ നിന്ന് അകറ്റിയ അടിമസമ്പ്രദായത്തിന് പൂര്‍ണവിരാമമിട്ട എബ്രഹാം ലിങ്കന്റെ ജീവിതകഥ. ഔപചാരികവിദ്യാഭ്യാസത്തിന്റെ പിന്തുണ ഇല്ലാതെയാണ് വൈറ്റ്ഹൗസിലേക്ക് ലിങ്കണ്‍ നടന്നുകയറിയത്. പിതാവിന്റെ കര്‍ക്കശപെരുമാറ്റത്തിലോ, സഹോദരിയുടെയും മാതാവിന്റെയും മരണത്തിലോ ഒന്നും ആ താരകം മങ്ങിയില്ല. അനുഭവങ്ങളുടെ കൊടുംചൂടില്‍ ഉരുകിയുണ്ടായ ഈ ജീവിതകഥയിലേക്ക് വിജയത്തിന്റെ തിളക്കമാര്‍ന്ന അധ്യായങ്ങളാണ്.

    Original price was: ₹80.00.Current price is: ₹64.00.
  • -50%

    Oru Cheriya Jeevithathinte Sirorekhakal

    Original price was: ₹45.00.Current price is: ₹22.50.
  • -20%

    51 Modern legends

    A Modern Saga of Inspiring Lives 51 Modern Legends is a brief introduction to the extraordinary lives of some popular and famous world leaders, spiritual gurus, sports champions, business magnates, social activists, etc. who shaped our history. These splendid personalites inspire us to live a noble life and challenge us to improve the world.

    Original price was: ₹120.00.Current price is: ₹96.00.
  • -20%

    Aathmavidhyalayam

    സൗഹൃദവും പ്രണയവും, അലച്ചിലും അന്വേഷണവും, വിലാപങ്ങളും വെളിപാടുകളും ഒലിച്ചിറങ്ങുന്ന ജലച്ചായചിത്രങ്ങളാണ് ഈ ഓർമത്താളുകൾ. ഒരു കവിയുടെ മനോരാജ്യങ്ങളുടെ സഞ്ചാരസാഹിത്യം. പാപബോധങ്ങളും അരക്ഷിതത്വങ്ങളും ഏറ്റുപറയുന്ന കുമ്പസാരക്കൂട്. കവി സ്‌നേഹവിസ്മയങ്ങളോടെ ഓർമിക്കുന്ന കുറേ വലിയ മനുഷ്യരെക്കുറിച്ചുമാണ് ഈ പുസ്തകം.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Ekalokadarshakan Sreenarayanaguru

    ദുരാചാരങ്ങളും ഉച്ചനീചത്വങ്ങളും ഫണമുയര്‍ത്തിനിന്നാടുന്ന ജാതിവ്യവസ്ഥിതിയുടെ അപ്രമാദിത്വത്തെ ചോദ്യംചെയ്‌ത നാരായണഗുരുവിന്റെ ഹൃദയവിചാരങ്ങളിലൂടെ ഉള്ള ഒരു സര്‍ഗസഞ്ചാരം. മതമേതായാലും മഌഷ്യന്‍ നന്നാകുവാന്‍, അവനെ ആഴത്തില്‍ പരിവര്‍ത്തനപ്പെടുത്തുവാന്‍ ഉതകുന്ന ജീവചരിത്രഗ്രന്ഥം. അഌബന്ധമായി ഗുരുദേവരചനകളായ ദൈവദശകവും ആത്മോപദേശശതകവും അഌകമ്പാദശകവും.

    Original price was: ₹130.00.Current price is: ₹104.00.
  • -20%

    Chithrashilapalikal

    എം.ഡി രാജേന്ദ്രന്‍ എം.ടി., യേശുദാസ്‌, ഭരതന്‍, രാഘവന്‍മാസ്‌റ്റര്‍, കാക്കനാടന്‍, സുകുമാരന്‍, ജയചന്ദ്രന്‍, പത്മരാജന്‍, ദേവരാജന്‍, ജെറി അമല്‍ദേവ്‌ തുടങ്ങി 14 സര്‍ഗധനരെക്കുറിച്ചുള്ള മരിക്കാത്ത ഓര്‍മകള്‍ കാലത്തിന്റെ ചിതല്‍ തിന്നാത്ത, ഋതുഭേദങ്ങള്‍ അധികശോഭ നല്‌കുന്ന ഈ വ്യക്തിസ്‌മരണകളിലൂടെ ഗതകാലത്തിന്റെ ചില്ലുജാലകം തുറക്കുകയാണ്‌ കവിയും ഗാനരചയിതാവും സംവിധായകഌമായ എം.ഡി.ആര്‍.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Ormakalude Nallachan

    അമ്മായിയച്ഛന്‍ കഥാനായകനും മരുമകള്‍ രചയിതാവുമാകുന്ന വേറിട്ടൊരെഴുത്ത്. ഡോ.കെ.എന്‍.പണിക്കരുടെ തൊഴില്‍ ജീവിതത്തെക്കുറിച്ചും മാനവികമായ നര്‍മ്മബോധത്തെക്കുറിച്ചും ഹ്യദയം ചാലിച്ചെഴുതിയ നേര്‍ക്കാഴ്ചകളാണ് ഈ പുസ്തകം. കലാഭംഗിയുള്ള ഒരു നോവല്‍ എന്നു തോന്നിപ്പിക്കുന്ന രചനയുടെ ഇന്ദ്രജാലം.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Arnos Pathiri

    മലബാറിലെത്തിയ ജർമൻ മിഷനറി അർണോസ്, ആധ്യാത്മിക-സാമൂഹിക-ധൈഷണിക മണ്ഡലങ്ങളിലെ സംഭാവനകളുടെ പേരിൽ, മൂന്നു നൂറ്റാണ്ടുകൾക്കിപ്പുറവും കൈരളിയുടെ ചർച്ചാവിഷയമാണ്. ‘പുത്തൻപാന’യും സംസ്‌കൃതം-പോർച്ചുഗീസ് നിഘവേലൂർ പള്ളിയുമൊക്കെ ചരിത്രത്തിനു സംഭാവനചെയ്ത അർണോസ് പാതിരിയെക്കുറിച്ചുള്ള സമഗ്രചിത്രമാണ് ഈ പുസ്തകം നല്കുന്നത്.

    പി.എൻ. ഗോപീകൃഷ്ണന്റെ അവതാരിക

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Johnson: Velichathe Pranayicha Oral

    വീടിന്റെ ഇരുൾമൂലയിലെങ്ങോ കുടുക്കിക്കളയുമായിരുന്ന നരകജീവിതത്തോട് നേർക്കുനേർനിന്നു പോരാടിയ ജോൺസന്റെ അതിജീവനത്തിന്റെ കഥ. പോളിയോരോഗത്തിലൂടെ യുദ്ധം പ്രഖ്യാപിച്ച ശരീരത്തോട് എതിരിടുമ്പോഴും വെളിച്ചപ്പൊട്ടുകളെ വിടാതെ പിന്തുടർന്ന ഈ അത്ഭുതമനുഷ്യന്റെ ജീവിതപുസ്തകം വിദ്യാഭ്യാസപ്രവർത്തകരും സാമൂഹികപ്രവർത്തകരും വായിച്ചിരിക്കേണ്ടതാണ്.

    Original price was: ₹120.00.Current price is: ₹96.00.
  • -20%

    Nisabdhadhayude Soukhyam

    Original price was: ₹60.00.Current price is: ₹48.00.
  • -20%

    Swami Vivekananda

    Even though Vivekananda was rooted in the past, he was yet modern in his approach to life’s problems. He came as a tonic to the depressed Hindu mind, and gave it self-reliance. This book is a biography of this Indian prodigy.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Ente Sathyaneshana Pareekshnangal

    അഹിംസയും നിരാഹാരവും നിസ്സഹകരണവും ശക്തമായ രാഷ്ട്രീയസന്ദേശങ്ങളാക്കിമാറ്റിയ മഹാത്മാവിന്റെ ആത്മകഥയുടെ സംഗൃഹീത പുനരാഖ്യാനം. ചര്‍ക്കയുടെ സംഗീതത്തെ അദ്ദേഹം വിപ്ലവാഹ്വാനമാക്കി. ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ ആത്മാവ് സ്പന്ദിക്കുന്നതെന്ന് വിശ്വസിച്ചു. ചരിത്രത്തെ നിര്‍ണായകമായി സ്വാധീനിച്ച ഗാന്ധിജിയുടെ ഈ ജീവിതപുസ്തകം എന്നും ലോകത്തെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു.

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    Nelson Mandela

    കറുത്തവഌം സ്വപ്‌നംകാണുവാന്‍ അവകാശമുണ്ട്‌ എന്ന്‌ സ്വന്തം ജീവിതംകൊണ്ട്‌ ലോകത്തെ പഠിപ്പിച്ച മണ്ടേല, സ്വാതന്ത്യ്രത്തിലേക്കു നടത്തിയ ദീര്‍ഘയാത്രയുടെ കഥയാണിത്‌. ‘കറുത്ത ഭൂഖണ്ഡ’ത്തിനെ ജനാധിപത്യവിശ്വാസത്താലും ത്യാഗസന്നദ്ധതയാലും ഹിമംപോലെ വെണ്മയാക്കിയ മഹാത്മാവിന്റെ ജീവിതത്തെ ആദരപൂര്‍വം പിന്തുടരുന്ന കൃതി.

    Original price was: ₹90.00.Current price is: ₹72.00.
  • -20%
    Out Of Stock

    Hemingway Oru Mukhavura

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    Kunjalimarakkar

    മാതൃഭൂമിയെ ചവിട്ടടിയിലാക്കാന്‍ ശ്രമിച്ച സാമ്രാജ്യത്വഭീമനെതിരെ പൊരുതിയ കുഞ്ഞാലിമരക്കാര്‍മാരുടെ ജീവിതവും സമരവുമാണ് ഈ പുസ്തകത്തിന്റെ പ്രതിപാദ്യം. ഭാരതത്തിന്റെ നാവികചരിത്രത്തിലെയും വീരസ്മരണയുടെ ഏടാണ് ഇവരുടെ പോരാട്ടങ്ങള്‍. ഭാരതത്തിലെത്തിയ ആദ്യ യൂറോപ്യന്‍ ശക്തിയായ പോര്‍ത്തുഗീസുകാരുടെ വാഴ്ചയുടെയും വീഴ്ചയുടെയും നാള്‍വഴികള്‍കൂടി ഇതില്‍ വിശദമാക്കപ്പെടുന്നു.

    Original price was: ₹140.00.Current price is: ₹112.00.
  • -20%

    O.N.V.

    ആത്മാവിന്റെ ഒരംശം ”ഇത്തിരി സ്‌നേഹത്തിന്നക്ഷരങ്ങളായി” ഈ ഭൂമിയിൽ നിക്ഷേപിച്ചുപോയ ഒരു കവിയുടെ ജീവചരിത്രം. മനുഷ്യനോടും പ്രകൃതിയോടും എന്നും ഐക്യപ്പെട്ട ആ സ്‌നേഹഗായകനെ രൂപപ്പെടുത്തിയ ജീവിതാനുഭവങ്ങളും കാവ്യപ്രചോദനങ്ങളും സുഹൃദ്‌സാമീപ്യങ്ങളും.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Anaswarasmaranakal

    അവിസ്മരണീയമായ ചരിത്രസന്ധികളിലൂടെ വ്യക്തികളിലേക്കും, വ്യക്തികളിലൂടെ ചരിത്രത്തിന്റെ നാൾവഴികളിലേക്കും സഞ്ചരിക്കുന്ന, സമാനതകളില്ലാത്ത ഒരു ജീവചരിത്രസംഗ്രഹം. ഗാന്ധിജിയും ടോൾസ്‌റ്റോയിയും പോലെയുള്ള അതിപ്രശസ്തരുടെയും, റാസ്പുട്ടിനും മാതാഹരിയും പോലെയുള്ള കുപ്രസിദ്ധരുടെയും ‘ആയുർരേഖകൾ’ പരിശോധനാവിധേയമാക്കുന്ന ഗ്രന്ഥം.

    Original price was: ₹130.00.Current price is: ₹104.00.
  • -20%

    Chavarayachante Kathakal

    ക്രൈസ്തവസഭയുടെ മാത്രമല്ല, കേരളീയ നവോത്ഥാനത്തിന്റെ ചരിത്രത്തിലെയും നിസ്തുലനാമധേയമാണ് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റേത്. സഭയേയും സമൂഹത്തേയും ഒരുപോലെ നവീകരിക്കുവാന്‍ ആ വൈദികശ്രേഷ്ഠന്‍ പരിശ്രമിച്ചു. വിശ്വാസസമൂഹത്തിന് നിത്യപ്രകാശമായ ചാവറയച്ചന്‍ പറഞ്ഞ കഥകളും ചാവറയച്ചന്റെ കഥകളും ചാവറയച്ചനെക്കുറിച്ച് മറ്റുള്ളവര്‍ പറഞ്ഞ കഥകളുമാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Aswamedhanubhavagal

    “എന്റെ അനുഭവങ്ങളാണ് ഈ താളുകളിലൂടെ ഞാൻ നിങ്ങളുമായി പവയ്ക്കുന്നത് .മുന്നിലിരുന്ന പ്രശസ്‌തരും അപ്രശസ്‌തരുമായ ഒട്ടേറെ വ്യക് തിത്വങ്ങളുമായി ഞാൻ നടത്തിയ ഏറ്റുമുട്ടലിന്റെ തീ പാറുന്ന നിമിഷങ്ങളാണ് ഇതിൽ ഞാൻ നിങ്ങൾക്ക് നിവേദിക്കുന്നത് .” ലോക മാധ്യമ രംഗത്തെ ആദ്യത്തെ റിവേഴ്‌സ് ക്വിസ് എന്ന നിലയിൽ പ്രശസ്തമായ ജനപ്രിയ ടി .വി . ഷോ അശ്വമേധത്തിന്റെ അവതാരകൻ ,ഗ്രാൻഡ്‌ മാസ്റ്റർ ജി .എസ്.പ്രദീപിന്റെ വിജ്ഞാന യാത്രയിലെ അനുഭവങ്ങൾ .

    Original price was: ₹90.00.Current price is: ₹72.00.
  • -20%

    Malala -Thazhvarayile Gulmakkayi

    സ്വാത് താഴ്വരയിലെ ചോളപ്പൂവ് “ഗുല്മക്കായി’യുടെ കുറിപ്പുകള്, പെണ്കുട്ടികള്ക്കു വിദ്യാഭ്യാസം ലഭിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചായിരുന്നു സംസാരിച്ചത് “സമാധാനത്തോടെയും അന്തസ്സോടെയും സമത്വത്തോടെയും ജീവിക്കാഌം വിദ്യാഭ്യാസം നേടാഌം” ശബ്ദമുയര്ത്തിക്കൊണ്ട് താലിബാനെ വെല്ലുവിളിച്ച ഈ പെണ്കുട്ടിക്ക് പകരം ലഭിച്ചത് വെടിയുണ്ടകളായിരുന്നു. സമാധാനത്തിഌള്ള നോബല്സമ്മാനം നേടിയ, അറിവിനെ ആയുധമാക്കിയ മലാലയുടെ ജീവിതയാത്രയാണ് ഈ പുസ്തകത്തില്.

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    RABINDRANATHA TAGOR

    എന്തിലും ഏതിലും സൗന്ദര്യാത്മകതയുടെ കനകധൂളികള്‍ തിരയുന്നവയാണ്‌ ടാഗോറിന്റെ കൃതികള്‍. വൈഷ്‌ണവഗീതികളും ഉപനിഷത്തുക്കളും ഭഗവദ്‌ഗീതയും സൂഫികവിതകളുമെല്ലാം ഈ അക്ഷരസാക്ഷ്യങ്ങളില്‍ ചുറ്റുപിണഞ്ഞൊഴുകുന്നതു കാണാം. സത്യാന്വേഷിയും ഈശ്വരാന്വേഷിയുമായ ആ വിശ്വപൗരന്റെ ജീവിതത്തിലൂടെയും സാഹിത്യസംഭാവനകളിലൂടെയും സാമൂഹിക നിലപാടുകളിലൂടെയുമുള്ള ഒരു അഌയാത്രയാണ്‌ ഈ പുസ്‌തകം.

    Original price was: ₹40.00.Current price is: ₹32.00.
  • -20%
    Out Of Stock

    Ente Kathayude Peru…

    മനുഷ്യന്റെ സഹനത്തിലും സമരത്തിലും കൂടെനിന്ന് അവന്റെ ജീവിതയാത്രയിൽ ഉണർവായി മാറിയ കഥാപ്രസംഗമെന്ന കലാരൂപത്തിനു ലഭിച്ച ജനകീയ മുഖമായിരുന്നു സാംബശിവന്റേത്. എഴുതപ്പെട്ട വാക്കുകളുടെ വെളിച്ചം സാധാരണക്കാരിലേക്കെത്തിച്ച ആ കഥനമാന്ത്രികനുള്ള സ്മാരകമാണ് ഈ പുസ്തകം. ‘അന്നാക്കരിനീന’യുടെ കഥാപ്രസംഗരൂപത്തോടൊപ്പം പ്രൊഫ. വസന്തകുമാർ സാംബശിവൻ നടത്തുന്ന അവലോകനവും കാഥികനെക്കുറിച്ചുള്ള സ്‌നേഹസ്മരണകളും.

    Original price was: ₹65.00.Current price is: ₹52.00.
  • -20%

    Oru Phd Bhiruthathinte Kadha

    കാലടി സംസ്‌കൃത സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടുമ്പോള്‍ പി.സി. മാത്യുവിനു പ്രായം 76! എഴുപതാം വയസ്സിലെടുത്ത ഒരു തീരുമാനത്തെ പിന്തുടര്‍ന്ന്, വാര്‍ധക്യത്തിന്റെ അവശതകള്‍ മറികടന്ന്, കഠിനപ്രയത്‌നത്താല്‍ സാധ്യമാക്കിയ ഈ പി.എച്ച്.ഡിക്കു പിന്നിലെ അനുഭവങ്ങളാണ് ഈ പുസ്തകത്തില്‍. പ്രചോദനാത്മകചിന്തകളുടെ സുവര്‍ണരേഖകള്‍ ഈ ഓര്‍മപ്പുസ്തകത്തെ വ്യത്യസ്തമാക്കുന്നു.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Minnaminnikal Ennoduparanjathu

    സാഹിത്യ ഭാഷയുടെ ചമയങ്ങൾ അഴിച്ചു വെച്ച് മനുഷ്യനെ തൊട്ടുവിളിക്കുന്ന വാക്കുകൾ കൊണ്ടെഴുതപ്പെട്ട സ്മൃതിസങ്കീര്‍ത്തനങ്ങൾ.പ്രണയവും പെണ്ണുകാണലും മകളും മാധവികുട്ടിയുമൊക്കെ നിറച്ചുവെച്ച ഒരു ഓർമച്ചെപ്പ് എഴുത്തുകാരി ഇതിൽ തുറക്കുന്നു .ഒരു വായനക്കാരനും അവഗണിക്കാനാവാത്തതാണ് അനുഭവങ്ങളുടെയും ഓർമകളുടെയും ഈ സങ്കീര്‍ത്തനങ്ങൾ.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Sree Sankaracharyar

    അദ്വൈതമതസ്ഥാപകഌം ഭാരതീയതത്ത്വജ്ഞാനത്തിന്റെ ആചാര്യഌമായ ശ്രീശങ്കരന്റെ മഹദ്‌ജീവിതത്തിലെ കര്‍മപദ്ധതി, പരകായപ്രവേശം, സര്‍വജ്ഞപീഠാരോഹണം തുടങ്ങിയ ഏടുകളോരോന്നും വിന്യസിച്ചിരിക്കുന്ന ജീവചരിത്രഗ്രന്ഥം തത്ത്വചിന്തയെ സാമാന്യജനത്തിഌ മനസ്സിലാകുന്ന രീതിയില്‍ ആവിഷ്‌കരിക്കുകയും അഌഭവിപ്പിക്കുകയും ചെയ്‌ത പരിപാവനജീവിതത്തെക്കുറിച്ചുള്ള പുസ്‌തകം.

    Original price was: ₹200.00.Current price is: ₹160.00.
  • -20%

    Kadhayilothungatha nerukal

    ജീവി­ത­ത്തിന്റെ തീക്ഷ്ണ­ഭാ­വ­ങ്ങളും, ഒരി­ക്കലും കഥ­ക­ളിൽ ഒതു­ക്കി­നിർത്താ­നാ­വാത്ത നേരു­ക­ളുമാണ് കഥാ­കാ­രൻ ഈ അനു­ഭ­വ­ക്കു­റി­പ്പു­ക­ളി­ലൂടെ തുറന്നുപറ­യു­ന്നത്. അനു­ഭ­വ­ത്തിന്റെ ചൂട് ഈ രച­ന­കളെ ഹൃദ­യത്തിന്റെ ഭാഷ­യി­ലെ­ഴു­ത­പ്പെട്ട സാക്ഷ്യ­പ­ത്ര­ങ്ങ­ളാ­ക്കു­ന്നു.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Kumaonile Narabhojikal

    കോര്‍ബറ്റിന്റെ വേട്ടക്കഥകളില്‍ ഏറ്റവും പ്രശസ്തം. മനുഷ്യത്തീനികളായ കടുവകളെയും പുള്ളിപ്പുലികളെയും നായാടുന്ന ഒരു വേട്ടക്കാരന്റെ ജീവിതമാണ് ഈ താളുകളില്‍. വേട്ടയുടെ പത്ത് അസ്സല്‍ കഥകള്‍ ഓര്‍മയുടെ വനാന്തരങ്ങളില്‍നിന്ന് കണ്ടെടുത്ത് ചെറുവിശദാംശങ്ങളില്‍പ്പോലും ഉന്നമുറപ്പിച്ച് അവതരിപ്പിക്കുകയാണ് ഗ്രന്ഥകാരന്‍. കാട്ടുവാസികളായ മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കുമെല്ലാം ഈ കൃതിയുടെ ഹൃദയത്തില്‍ ഇടമുണ്ട്. സംഗൃഹീതപുനരാഖ്യാനം: കെ.പി. ബാലചന്ദ്രന്‍

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Njan Oru Veedu

    അമ്മയുടെ ഗർഭപാത്രത്തോളം സുരക്ഷിതത്വമേകിയ ഭവനത്തെക്കുറിച്ചുള്ള കഥാകാരിയുടെ സ്മരണകൾ. വളപ്പൊട്ടുകളും മയിൽപ്പീലിത്തുണ്ടുകളുംപോലെ ആകർഷകമായി ബാല്യകൗമാരാനുഭവങ്ങൾ ഇതിൽ അടുക്കിയിരിക്കുന്നു. എഴുത്തുലോകത്തെ ആദ്യചുവടുവയ്പുകൾ കൂടി വിശദമാക്കുന്ന ഈ പുസ്തകം ‘ആ പഴയ മേൽവിലാസത്തിനു’ള്ള സമർപ്പണമാണ്.

    Original price was: ₹45.00.Current price is: ₹36.00.
  • -20%

    Simon D Buva Avarude Katha Parayunu

    സിമോൺ ഡി ബുവ്വയുടെ ആത്മകഥയുടെ സ്വതന്ത്ര ആഖ്യാനം. സ്ത്രീവിമോചനപ്രസ്ഥാനങ്ങൾക്ക് ആവേശമരുളിയ ജീവിതത്തിന്റെ സൂക്ഷ്മസ്പന്ദനങ്ങൾ. അയത്‌നലളിതമായ ഭാഷയിലെഴുതപ്പെട്ട ഈ പുനരാഖ്യാനം മലയാളികളുടെ ധൈഷണിക സ്വത്വത്തെ എന്നെന്നും ഉത്തേജിപ്പിക്കുന്നു.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Snehichum tharkkichum

    എം.­എൻ.കാര­ശ്ശേരികാര­ശ്ശേ­രി­യുടെ മാന­സ­ജീ­വി­ത­ത്തിൽ സ്വാധീനം ചെലു­ത്തിയ വ്യക്തി­കളെ നിറഞ്ഞ സ്നേഹ­ത്തോടെ ഓർമ്മി­ക്കു­ന്ന കുറി­പ്പു­കൾ, “തൂലി­കാ­ചി­ത്ര­ങ്ങ­ളു­ടേ­തായ ഈ സമാ­ഹാരം പല നിലയ്ക്കും എന്റെ ആത്മ­ക­ഥ­യുടെ ഭാഗ­മാണ്. ഗുരു­നാ­ഥ­ന്മാരോ ഗുരു­ക­ല്പ­ന്മാരോ ആണ് ഇവി­ടത്തെ കഥാ­പാ­ത്ര­ങ്ങൾ. നമ്മുടെ സാംസ്കാ­രി­ക­മ­ണ്ഡ­ലത്തെ കൂടിയ അള­വിലോ കുറ­ഞ്ഞ അള­വിലോ സ്വാധീ­നി­ച്ചു­കൊ­ി­രി­ക്കു­ന്ന­വർ. അവ­രുടെ മട്ടും മാതി­രിയും അടു­ത്ത­റി­യു­ന്ന­തിൽ വായ­ന­ക്കാർക്ക് പഠി­ക്കാനും രസി­ക്കാനും ചില­തു­െ­ന്നാണ് പ്രതീ­ക്ഷ” എന്ന് കാര­ശ്ശേരി.

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    Nammude Njanapeedajethakkal

    നമ്മുടെ ജ്ഞാനപീഠജേതാക്കള്‍ മിഌ പ്രം ജ്ഞാനപീഠപുരസ്‌കാരത്തിന്‌ ഇന്ത്യന്‍ ഭാഷകളിലെ എഴുത്തുകാരുടെയും വായനക്കാരുടെയും മനസ്സിലുള്ള സ്ഥാനം സമാനതകളില്ലാത്തതാണ്‌. ഭാരതത്തിലെ പരമോന്നത സാഹിത്യപുരസ്‌കാരമായ ഈ പുരസ്‌കാരം ആദ്യമായി ലഭിച്ചത്‌ മലയാളത്തിനാണെന്നത്‌ നമ്മുടെ സ്വകാര്യാഭിമാനം കൂടിയാണ്‌. ജ്ഞാനപീഠലബ്‌ധിയിലൂടെ മലയാളത്തിന്റെ കീര്‍ത്തി ദേശീയതലത്തിലെത്തിച്ച അഞ്ചു സാഹിത്യകാരന്‍മാരുടെ ജീവിതത്തിലൂടെയും രചനകളിലൂടെയുമാണ്‌ ഈ പുസ്‌തകം സഞ്ചരിക്കുന്നത്‌. ജി, തകഴി, പൊറ്റെക്കാട്ട്‌, എം.ടി., ഒ.എന്‍.വി. എന്നീ സര്‍ഗധനരുടെ എഴുത്തുവഴികളിലൂടെ.

    Original price was: ₹50.00.Current price is: ₹40.00.
  • -20%
    Out Of Stock

    Alivinte Malakha

    അഴുകിദ്രവിച്ച കുഷ്‌ഠരോഗിയുടെ കൈവിരലുകള്‍ ദൈവത്തിന്റെ കരാംഗുലികളാണെന്ന്‌, ക്ഷയരോഗത്തിന്റെ മൂര്‍ച്‌ഛയില്‍ നിര്‍ധനന്‍ തുപ്പുന്ന ചോര കുരിശില്‍ തകര്‍ന്നവന്റെ തിരുനിണമാണെന്ന്‌ തിരിച്ചറിഞ്ഞ അമ്മയുടെ ജീവിതകഥ.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Navarasam

    ‘ഹരിശ്രീ വിദ്യാനിധി’ എന്ന പ്രശസ്തവിദ്യാലയത്തിന്റെ സ്ഥാപകയായ നളിനിചന്ദ്രന്റെ കഥയാണിത്. തലമുറകള്‍ക്ക് അറിവിന്റെ കൈത്തിരി വെട്ടമേകിയ ഒരു അക്ഷരപ്പുരയുടെ സംസ്ഥാപനത്തിന്റെയും, നിയതി അതിന്മേല്‍ ചാര്‍ത്തിയ വിജയമുദ്രകളുടെയും കഥ. വിദ്യാഭ്യാസം അസ്സല്‍ കച്ചവടച്ചരക്കായ കാലത്തിരുന്ന്, ഒരു സ്ത്രീയുടെ നിസ്വാര്‍ഥ പ്രയത്നത്തിനു ലഭിച്ച പ്രതിഫലത്തിന്റെ ഈ ജീവിതകഥാപുസ്തകം വായിക്കുന്ന ആരും ആ പാദങ്ങളില്‍ ഉള്ളംകൊണ്ടു നമസ്‌കരിക്കും. ലാഭഗുണിതമായിരുന്നില്ല, മൂല്യബോധമായിരുന്നു ഈ ഉദ്യമത്തില്‍ നളിനിടീച്ചറുടെ നിക്ഷേപം. എട്ടു കുട്ടികളുമായി നാലര പതിറ്റാണ്ടുകള്‍ക്കു മുന്‍പു തുടങ്ങിയ ആ പ്രാഥമികവിദ്യാലയത്തില്‍ ഇന്ന്, പ്ലസ്ടു തലം വരെ, ആയിരത്തി എഴുന്നൂറോളം ഹാജര്‍വിളികള്‍ മുഴങ്ങുന്നു. മുറിപ്പാടുകളെ ദൈവമുദ്രകളായും വെല്ലുവിളികളെ മഹാസാധ്യതകളായും എണ്ണുന്ന ഒരു ഗൃഹനായികയെ, സംരംഭകയെ, അധ്യാപികയെ വായനക്കാര്‍ ഇതില്‍ കാണുന്നു.

     

    Original price was: ₹200.00.Current price is: ₹160.00.
  • -20%

    Vikram Sarabhai

    ഇന്ത്യൻ ബഹീരാകാശ ശാസ്ത്രത്തിന്റെ പിതാവ് എന്നതിന് പുറമെ, കേവലം ചെറിയൊരു റോക്കറ്റ് വിക്ഷേപണം പോലും വെല്ലുവിളിയായിരുന്ന കാലത്ത് ഉപഗ്രഹങ്ങളുപയോഗിച്ചു സാർവത്രിക വിദ്യാഭ്യാസ പദ്ധതിക്ക് രൂപം കൊടുത്തയാൾ, ആണവോർജ്ജ കമ്മീഷന്റെ ചെയർമാൻ, ആണവോർജ്ജം കൊണ്ട് കാർഷികവ്യവസായ സമുച്ചയങ്ങളും കടൽവെള്ള ശുദ്ധീകരണപ്ലാന്റുകളും നടത്താമെന്ന് സ്വപ്നം കണ്ട മനുഷ്യൻ. എപിജെ അബ്ദുൾകലാമിനെ പോലെയുള്ള ഭാവിവാഗ്ദാനങ്ങളെ കണ്ടെത്തി കൈപിടിച്ചുയർത്തിയ ക്രാന്തദർശി……… സാരാഭായിയുടെ വിശേഷണങ്ങൾ ഇനിയുമേറെ നീളും. മനോഹരവും സൂക്ഷ്മവുമായ ഈ ജീവിതരേഖയിൽ അമൃതാഷാ ആവേശകരമായ, സങ്കീർണമായ, ഭാരതത്തെ ഇന്നും പ്രചോദിപ്പിക്കുന്ന ആ മഹാന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുകയാണ്.

    Original price was: ₹280.00.Current price is: ₹224.00.
  • -20%

    Rachel Carson: Paristhithi Ezhuthiya Jeevitham

    പ്രകൃതിസ്‌നേഹികള്‍ക്കും പരിസ്ഥിതിവാദികള്‍ക്കും വിശുദ്ധഗ്രന്ഥമാണ് റേച്ചല്‍ കാഴ്സന്റെ ‘The Silent Spring.’ ഈ ‘വസന്തം’ അക്കാലത്തുയര്‍ത്തിയ മുഴക്കങ്ങള്‍ ഇന്നും നിശ്ശബ്ദമായിട്ടില്ല. പരിസ്ഥിതിസംരക്ഷണത്തിന്റെ ആവശ്യകത അധികമധികമായി ബോധ്യപ്പെട്ടുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് ആ പ്രതിധ്വനികള്‍ കൂടുതല്‍ക്കൂടുതല്‍ ശക്തമാകുന്നു.

    Original price was: ₹170.00.Current price is: ₹136.00.
  • -20%

    Mother Teresa

    ‘Mother Teresa’ is the portrait of a pious soul soaked in the tears of the destitute and a mighty heart that reverberated with their cries. It spreads the canvas of Mother’s holy life before you and sheds light on the marvellous ways the Lord worked in her heart.

    Original price was: ₹60.00.Current price is: ₹48.00.
  • -20%
    Out Of Stock

    Grandmaster Nihal Sarin

    ഗ്രാന്‍ഡ്മാസ്റ്റര്‍ നിഹാല്‍ സരിന്‍ എന്ന പതിനാലുകാരന്റെ ചെറുജീവചരിത്രം. ഓരോ ബാല്യവും ഒരു പ്രതിഭയാണ്, സ്വച്ഛന്ദം വിഹരിക്കുന്ന ബാലമനസ്സിന്റെ ചിറകുകള്‍ക്കുമേല്‍ ഭാരം കയറ്റിവയ്ക്കാതെ സ്വാതന്ത്ര്യത്തോടെ പറക്കാന്‍ അനുവദിക്കുകയാണെങ്കില്‍ അവര്‍ പറന്നെത്തുന്നത് അനന്തമായ ഉയരങ്ങളിലാകും എന്ന പാഠമാണ് ബാലനായ നിഹാല്‍ വായനക്കാര്‍ക്കു നല്‍കുന്നത്.

    Original price was: ₹100.00.Current price is: ₹80.00.