-
Aanduvattathile Azhchapurangal
വ്യാജോക്തികൾകൊണ്ട് ഊതിവീർപ്പിച്ച കാഴ്ചക്കോലങ്ങളായി, പൊയ്ക്കാലുകളിൽ വേദി നിറഞ്ഞാടുന്ന രാഷ്ട്രീയനേതാക്കളുടെ പൊള്ളത്തരങ്ങളെ ജനപക്ഷത്തുനിന്ന് വിചാരണചെയ്യുകയാണ് ഗ്രന്ഥകാരൻ. പൊതുകാര്യപ്രസക്തരുടെ അകംപുറം വെളിപ്പെടുത്തുന്ന ഇതിലെ കുറിപ്പുകൾ, നമ്മുടെ ജനാധിപത്യസമൂഹത്തിന്റെ ശുദ്ധീകരണപ്രക്രിയയിൽ ഒരു ഉപകരണമായി മാറുകയാണ്.
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00. -
Soudharyathinte Sannidhanathil
മലയാളിയെ വായനയുടെ വിസ്തൃതഭൂമികളിലേക്ക് നയിച്ച ഗുരുവര്യന്റെ പ്രബന്ധങ്ങളുടെ സമാഹാരം. ലോകസാഹിത്യത്തെ മലയാളിക്ക് പരിചയപ്പെടുത്തുന്നതിൽ കൃഷ്ണൻനായർ വഹിച്ചിട്ടുള്ള പങ്ക് അനിഷേധ്യമാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ലേഖനങ്ങൾ.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Ilamulachikal
ഹെർബേറിയത്തിലെ സൂക്ഷിപ്പുകളായ ഇലമുളച്ചികൾതൊട്ട് കസൻദ്സാക്കിസിന്റെ പെലനോഷ്യസ് വരെ നീളുന്ന സ്മൃതിരേഖകൾ. യാത്ര, മതം, നൃത്തം, സംഗീതം, സിനിമ, കളി, പാർപ്പിടം എന്നിങ്ങനെ വിവിധ വ്യവഹാരമണ്ഡലങ്ങളിൽ സ്വതന്ത്രമായി ഇടപെട്ടുകൊണ്ട് അവ നമ്മുടെ സംസ്കൃതിയിൽ ഉളവാക്കുന്ന ഭാവാന്തരങ്ങൾ അന്വേഷിക്കുകയാണ് ഗ്രന്ഥകാരൻ. രാഗചികിത്സപോലെ വായനക്കാരെ വൃഥാക്ഷോഭങ്ങളിൽനിന്ന് പ്രശാന്തതയിലേക്ക് നയിക്കുന്ന അന്വേഷണങ്ങൾ.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Arthandarangal
നിരൂപണസാഹിത്യത്തെ സചേതനമാക്കിക്കൊണ്ടിരിക്കുന്ന ഡോ. എം. ലീലാവതിയുടെ ലേഖനസമാഹാരം. ഇസത്തിന്റെയോ സിദ്ധാന്തത്തിന്റെയോ കമ്പിവേലികൾക്കുള്ളിൽ വീർപ്പുമുട്ടാതെ, ആധുനികമെന്നോ അത്യാധുനികമെന്നോ വേർതിരിവുകളില്ലാതെ നല്ല സാഹിത്യത്തെ കൊള്ളാനും തള്ളാനും പര്യാപ്തമായ നിരൂപണബോധത്തിന്റെ സാക്ഷ്യപ്പെടുത്തലുകൾ.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Kalahavum Viswasavum
വ്യവസ്ഥാപിത നിയമസംഹിതകൾക്കകത്തുനിൽക്കുന്ന നിരൂപണദർശനങ്ങളോട് കലഹിച്ച ഒരു കലാപകാരിയുടെ വാക്കുകൾ. സ്വന്തം വിശ്വാസസംഹിതകളിലുള്ള ദൃഢമായ പ്രതിബദ്ധതയുമായി ഒരു നിരൂപകൻ തന്റെ വിലയിരുത്തലുകളും ദർശനങ്ങളും വെളിപ്പെടുത്തുകയാണിവിടെ. കെ.പി. അപ്പന്റെ നിരൂപണജീവിതത്തിലെ വഴിത്തിരിവിന്റെ ദിശാസൂചി.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Pradirodhangal
ഭാഷയുടെ ലാവണ്യംകൊണ്ടും അനന്യമായ നിരൂപകദൃഷ്ടിയാലും വേർതിരിഞ്ഞുനിൽക്കുന്ന ആഷാമേനോന്റെ വിമർശനകലയുടെ അനശ്വരമുദ്രകൾ പതിഞ്ഞ കൃതി. ആധുനിക കൃതികളെ സൂക്ഷ്മമായി വിലയിരുത്തുന്നതോടൊപ്പം, നീത്ഷെയുടെ വായന തന്നിലേല്പിച്ച പ്രഹരത്തെക്കുറിച്ചും ഗ്രന്ഥകാരൻ വെളിപ്പെടുത്തുന്നു.
₹55.00Original price was: ₹55.00.₹44.00Current price is: ₹44.00. -
Samskruthiyum Neethisasthravum
ഭാരതീയസംസ്കൃതിയുടെ പ്രകാശധാരയിൽനിന്നുകൊണ്ട് ആധുനിക ലോകവിചിന്തനങ്ങളിൽ നിമഗ്നനാകുന്ന ഒരു എഴുത്തുകാരന്റെ സഫലപ്രാർഥനകളാണ് ഈ പ്രബന്ധങ്ങൾ. മലയാളിയുടെ സ്വത്വബോധത്തിന്റെ അടിവേരുകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഈ സൃഷ്ടികൾ സാഹിത്യത്തെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും നീതിയെക്കുറിച്ചും നമ്മോട് സംവദിക്കുന്നു.
₹75.00Original price was: ₹75.00.₹60.00Current price is: ₹60.00. -
Nishedikale Manasilakkuka
മലയാളത്തിലെ ആധുനിക നിരൂപണത്തിന്റെ സ്വരം നിഷേധത്തിന്റേതായിരുന്നു എന്ന് അടിവരയിട്ടുറപ്പിക്കുന്ന ലേഖനങ്ങൾ. സാഹിത്യസിദ്ധാന്തങ്ങളെ പുതിയൊരു ഭാവുകത്വത്തിന്റെ തലത്തിൽ വിശകലനം ചെയ്യുവാൻ അവതരിച്ച ആധുനിക നിരൂപണത്തിന്റെ ശക്തമായ മുഖത്തെ വെളിപ്പെടുത്തുന്ന കൃതി.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Varnangalude Sangeetham
സമൂഹത്തിന്റെ ഗതിവിഗതികളെ ഒരു സാമൂഹ്യശാസ്ത്രജ്ഞന്റെ ഉൾക്കണ്ണോടുകൂടി കാണുകയും സൂക്ഷ്മമായി അടയാളപ്പെടുത്തുകയും ചെയ്യുന്ന ലേഖനങ്ങൾ. സമൂഹവും സൗന്ദര്യശാസ്ത്രവും, അനുഭവമലിനീകരണം, ഫാസിസവും പത്രങ്ങളും, വർണങ്ങളുടെ സംഗീതം, ഫോക്ലോറിന്റെ മനഃശാസ്ത്രം എന്നീ പ്രശസ്ത പ്രബന്ധങ്ങളടങ്ങുന്ന സമാഹാരം.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
Maruvasham
കണ്ടതിനും കേട്ടതിനുമപ്പുറമുള്ള ചിലതിനെക്കുറിച്ചാണ് ഈ ലേഖനങ്ങള്‍ സംസാരിക്കുന്നത്. മനുഷ്യന് എന്ന സുന്ദരപദം, ഈ രചനകള്‍ക്ക് അടിത്തറയാകുന്നു. അവിവേകത്തിന്റെയും ആഡംബരത്തിന്റെയും പ്രളയജലം മാനവികമൂല്യങ്ങളെ വിഴുങ്ങുന്ന ഒരു കാലത്ത്, പ്രത്യാശയുടെ തോണിയായി ഇതിലെ വാക്കുകള്‍ മാറുന്നു. മണ്ണും വിണ്ണും ഇവിടെ പരസ്പരം ആശ്ലേഷിക്കുന്നു. ടി.ടി. പ്രഭാകരന്റെ അവതാരിക.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
Vakkukalude Vizmayam
എഴുത്തിലെന്നപോലെ സ്വന്തം വ്യക്തിത്വം സ്ഫുരിക്കുന്നവയാണ് എം ടി യുടെ പ്രസംഗങ്ങൾ. വാ മൊഴി പാരംമ്പര്യം എഴുത്തിനു മുൻപു വരുന്നതാണ്. ഹൃദയത്തിൽ നിന്നു വരുന്ന വാക്കുകളിലൂടെ എം ടി നടത്തിയ പ്രസംഗങ്ങളുടെ ഈ സമാഹാരം എം ടി യുടെ കൃതികളിൽ നിന്ന് വേറിട്ട അനുഭവം വായനക്കാരന് പകർന്നു തരുന്നു.
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00. -
Palathum parayum pathirum
നെടുമുടി വേണുവിന്റെ ആദ്യ ലേഖനസമാഹാരം. പച്ചപിടിച്ച ഓര്‍മകളെക്കുറിച്ച്, നിറപ്പകിട്ടാര്‍ന്ന കാലങ്ങളെക്കുറിച്ച്, ഹൃദയസ്പര്‍ശിയായ ആത്മബന്ധങ്ങളെക്കുറിച്ച്, വേദനയും ആഹ്ലാദവും നര്‍മവും കൂട്ടിക്കലര്‍ത്തിയ ഭാഷയില്‍ എഴുതിയ കുറിപ്പുകള്‍.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Oru kudanna konna pookalum oru pidi arali pookalum
മനുഷ്യജീവിതത്തിലെ ചില വിചിത്രരംഗങ്ങളെ നര്‍മത്തിന്റെ കണ്ണടയിലൂടെ വീക്ഷിക്കുകയാണ് ഈ പുസ്തകം. കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയും സംസ്ഥാന സര്‍ക്കാര്‍ കയറ്റിയും വരച്ചുകളിക്കുന്ന ദാരിദ്ര്യരേഖ, സംസ്കാരത്തെ അട്ടിമറിക്കുന്ന വിഡ്ഢിപ്പെട്ടി തുടങ്ങി, സമൂഹത്തിന്റെ അകത്തളത്തില്‍നിന്നും കുറെ ചേട്ടകളെ പുറത്താക്കി ശീവോതിയെ കുടിയിരുത്തുകയാണ് ഗ്രന്ഥകാരന്.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Mannil Pennu Pookumbol
സ്ത്രീലോകത്തിനും പരിസ്ഥിതിക്കും വേണ്ടി ഉയര്‍ന്ന സാറാ ജോസഫിന്റെ ശബ്ദങ്ങളെ അവരുടെ നോവലുകളുടെ പശ്ചാത്തലത്തില്‍ പഠനവിധേയമാക്കുന്ന കൃതി. പെണ്ണിന്റെയും പ്രകൃതിയുടെയും ലീനസ്വരങ്ങളെ എഴുത്തുകാരി എപ്രകാരം സ്വന്തം രചനകളിലൂടെ പ്രതിധ്വനിപ്പിക്കുന്നു എന്നതിന്റെ അന്വേഷണം.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Jeevante Pusthakam
പച്ചിലക്കാടുകള്‍ പറഞ്ഞത്… ജൈവബോധത്തിന്റെയും പാരിസ്ഥിതികജാഗ്രതയുടെയും പാഠങ്ങള്‍. തുമ്പപ്പൂക്കള്‍ ഇതളുപൊട്ടാതെ പറിച്ചെടുക്കുന്ന സൂക്ഷ്മതയോടെയാവണം നാം ഈ ഹരിതഗേഹത്തെ സംരക്ഷിക്കേണ്ടതെന്ന് ഈ എഴുത്തുകാരന് ആവര്‍ത്തിച്ചുപറയുന്നു. പുഴയും പൂമ്പാറ്റയും പുഴുവും മഞ്ഞക്കിളിയുമെല്ലാം മഌഷ്യഌമായി നിത്യസൗഹാര്ദത്തില് പുലരുന്ന, പച്ചപ്പിന്റെ ഈ പുസ്തകം പരിസ്ഥിതിപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ഗാത്മകമായ ഊര്‍ജംപകരുന്നു.
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00. -
Flames From Battlefronts
United ,We Stand! ‘Flames from Battlefronts’ gives account of the people’s struggles in Maharashtra and other parts of India in the last decade, where P.R. Krishnan was a direct participant. This book will make people aware of the content of economic and social justice, and will be educative for the new generation. Foreword by Justice V.R. Krishna Iyer.
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.
-
Soudharyathinte Sannidhanathil
Original price was: ₹50.00.₹40.00Current price is: ₹40.00.മലയാളിയെ വായനയുടെ വിസ്തൃതഭൂമികളിലേക്ക് നയിച്ച ഗുരുവര്യന്റെ പ്രബന്ധങ്ങളുടെ സമാഹാരം. ലോകസാഹിത്യത്തെ മലയാളിക്ക് പരിചയപ്പെടുത്തുന്നതിൽ കൃഷ്ണൻനായർ വഹിച്ചിട്ടുള്ള പങ്ക് അനിഷേധ്യമാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ലേഖനങ്ങൾ.















