മികച്ച രണ്ടാമത്തെ മുഖചിത്രത്തിനുള്ള പുരസ്‌കാരം H&C Books ന്
കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച ദേശീയ പുസ്തകോത്സവത്തില്‍ മികച്ച രണ്ടാമത്തെ കവറിനുള്ള പുരസ്‌കാരം H&C പ്രസിദ്ധീകരിച്ച ‘ഇടതുവശത്തെ പൂജ്യങ്ങള്‍’ എന്ന പുസ്തകത്തിന് ലഭിച്ചു.
BOOK FAIR inaugurated on 15/8/2013
BOOK FAIR inaugurated on 15/8/2013 at Paramekavu Agrasala by Prof. M.K. Sanu.
കേരള സഹൃദയമണ്ഡലം
കേരള സഹൃദയമണ്ഡലം ഏര്‍പ്പെടുത്തിയ മികച്ച ബാലസാഹിത്യഗ്രന്ഥത്തിഌള്ള പ്രഥമ സഹൃദയപാലാ കെ.എം മാത്യു അവാര്‍ഡിന്, എച്ച് & സി പ്രസിദ്ധീകരിച്ച, രാജന്‍ കോട്ടപ്പുറത്തിന്റെ ‘മഹാന്‍മാരുടെ കുട്ടിക്കാലം’ എന്ന കൃതി അര്‍ഹമായി. നവംബര്‍ ഒന്നിന് കൊടുങ്ങല്ലൂരിലെ എറിയാട് ജൂബിലി സ്‌ക്വയറിലെ അക്ഷരമുറ്റത്തുവെച്ച് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് നല്‌കപ്പെടും. കീര്‍ത്തിപത്രവും പൊന്നാടയും ആദരഫലകവും അടങ്ങു-ന്നതാണ് അവാര്‍ഡ്.
‘ശ്യാമവര്‍ണ്ണന്റെ ഡയറിക്കുറിപ്പുകള്‍’
എച്ച് & സി പ്രസിദ്ധീകരിച്ച ‘ശ്യാമവര്‍ണ്ണന്റെ ഡയറിക്കുറിപ്പുകള്‍’ എന്ന ബാലസാഹിത്യകൃതിക്കു ലഭിച്ച സര്‍ഗ സാംസ്കാരിക സമിതിയുടെ മഹാകവി കെ.കെ. രാജാ പുരസ്കാരം കേരള സാഹിത്യ അക്കാദമി സെക്രട്ടറി ശ്രീ. ആര്‍. ഗോപാലകൃഷ്ണന്‍ എന്‍. സ്മിതയ്ക്കു സമ്മാിക്കുന്നു.
കുഞ്ഞുണ്ണിമാസ്‌റ്റർ അവാർഡ്
ഗുരുദേവ കലാവേദി സംഘടിപ്പിച്ച 2016-ലെ കുഞ്ഞുണ്ണിമാസ്റ്റർ അവാർഡ് എച്ച് & സി പ്രസിദ്ധീകരിച്ച, പേരൂർ അനിൽകുമാറിന്റെ ‘ആടാം പാടാം’ എന്ന കൃതിക്ക് ലഭിച്ചു. അവാർഡ് ശ്രീ. പേരൂർ അനിൽകുമാർ ഡോ. തേവന്നൂർ മണിരാജിൽ നിന്നും ഏറ്റുവാങ്ങുന്നു.