VELAYUDHAN PANIKKASSERY
- 2
-
KERALACHARITHRAM: KERALA SAMSTHANA ROOPEEKARANAM VARE
അതിപ്രാചീനകാലം മുതല്‍ കേരള സംസ്ഥാന രൂപീകരണംവരെയുള്ള കാലഘട്ടത്തിലെ പ്രധാന സംഭവപരമ്പരകള്‍ ഈ ചരിത്രഗ്രന്ഥത്തില്‍ വിശദമാക്കുന്നു. മനുഷ്യന്റെ ഉത്ഭവവും വളര്‍ച്ചയും, സംസ്കാരത്തിന്റെ ആദ്യാങ്കുരങ്ങള്‍ വിരിഞ്ഞത് ഭാരതത്തില്‍, പ്രാചീന കേരളത്തിന്റെ പുറനാട് ബന്ധങ്ങള്‍, ദ്രാവിഡാചാരങ്ങളില്‍ നിന്ന് ചാതുര്‍വര്‍ണ്യത്തിലേക്ക്, ചെറുകിട രാജാക്കന്മാര്, പോര്‍ട്ടുഗീസുകാര്‍ കേരളത്തില്‍, ഡച്ചുകാരുടെ വരവ്, മൈസൂരിന്റെ ആധിപത്യം, കേരളം ബ്രിട്ടീഷുകാരുടെ കൈപ്പിടിയില്‍, വിദ്യാഭ്യാസം പ്രാചീനകേരളത്തില്, കേരളവും ശ്രീലങ്കയും, മലബാര്‍ കലാപം, അയിത്തത്തിനെതിരേയുള്ള സമരങ്ങള്‍, കേരളപ്പിറവി തുടങ്ങിയ ഒട്ടനേകം കാര്യങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നു. കേരളചരിത്രത്തിന്റെ സൂക്ഷ്മമായ ഗതിവിഗതികള്‍ യഥാതഥമായി അവതരിപ്പിക്കുന്ന ചരിത്രകൃതി.
₹499.00Original price was: ₹499.00.₹399.20Current price is: ₹399.20. -
KERALACHARITHRAM THIRUTHIKKURICHA MAHASAMBHAVANGAL
കേരളചരിത്രത്തെ ഇരുണ്ട കാലത്തു നിന്ന് പുതുവെളിച്ചത്തിലേക്ക് നയിച്ച മഹാ സംഭവങ്ങളെ പരിചയപ്പെടുത്തുന്നു. അജ്ഞതയുടെയും അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും വിവേചനങ്ങളുടെയും കൂരിരുട്ടില്‍നിന്ന് നാടിനെ മാറ്റിമറിച്ച നവോത്ഥാനത്തിന്റെയും സ്വാതന്ത്ര്യ പ്പോരാട്ടങ്ങളുടെയും പ്രകാശനാളങ്ങളെ ലളിതമായും വസ്തുനിഷ്ഠമായും അവ തരിപ്പിക്കുന്നു. ഉദയംപേരൂര്‍ സൂനഹദോസ്, കൂനന്‍ കുരിശ് സത്യം, ചെറുകിട രാജാക്കന്മാരുടെ തിരോധാനം, ബ്രിട്ടീഷ് വാഴ്ച, അച്ചടിരംഗം, ചാന്നാര്‍ ലഹള, മലയാളി മെമ്മോറിയല്‍, അടിമത്തം, മലബാർ കലാപം, വൈക്കം സത്യാഗ്രഹം, ഗുരുവായൂര്‍ സത്യാഗ്രഹം, നിവര്‍ത്തന പ്രക്ഷോഭം, ക്ഷേത്രപ്രവേശന വിളംബരം, പുന്നപ്ര-വയലാര്‍ സമരം തുടങ്ങി നിരവധി സംഭവങ്ങള്‍ അവതരിപ്പിക്കുന്ന ആധികാരിക ചരിത്ര പുസ്തകം.
₹160.00Original price was: ₹160.00.₹128.00Current price is: ₹128.00.

