U.A Khader
- 4
-
U.A. Khader Balasahithyakrithikal Sampoornam
₹240.00Original price was: ₹240.00.₹192.00Current price is: ₹192.00.യു.എ. ഖാദര്‍ എന്ന എഴുത്തുകാരണവര്‍ കുട്ടികള്‍ക്കുമുന്നില്‍ ചൊരിഞ്ഞഅക്ഷരമുത്തുകളാകെ ശേഖരിച്ചിരിക്കുകയാണ് ഈ ഖജാനയില്‍. സ്‌നേഹവാത്സല്യങ്ങളുടെ തൂലികത്തുമ്പിനാല്‍ ആ മഹാകഥാകാരന്‍ വരും തലമുറകളുടെ ഹൃദയത്തകിടില്‍ സദ്ചിന്തകളുടെ മായാലിപികള്‍ കോറിവരയുന്നു; ബാലകരുടെ മനസ്സിനെ വെടിപ്പാക്കുന്നു; അവരുടെ ശിരോലിഖിതംതന്നെ മാറ്റിയെഴുതുന്നു. ഇളം കവിളുകളില്‍ ചുംബനവും കുഞ്ഞുനെറുകുകളില്‍ അനുഗ്രഹവുമായി മാറുന്ന ഈ കഥകളും നോവലുകളും അറിയാലോകങ്ങളിലേക്ക്, കാണാക്കാഴ്ചകളിലേക്ക് കുരുന്നുകളെ ഒരു മാന്ത്രികപ്പരവതാനിയിലേറ്റി കൊണ്ടുപോകുന്നു.
-
Ente Priyapetta Kathakal
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.ലളിതമായ ആഖ്യാനരീതികളിലൂടെ മനുഷ്യജീവിതത്തിലെ സങ്കീര്‍ണമുഹൂര്‍ത്തങ്ങളെ തീവ്രമായി അനുഭവിപ്പിക്കുന്നവയാണ് യു.എ. ഖാദറിന്റെ കഥകള്‍. ആശുപത്രിജീവിതത്തിന്റെ വേദനകള്‍ പങ്കിടുന്ന കഥാലോകം എഴുത്തുകാരന്റെ ജീവിതംതന്നെയാണ്. ജീവിതംതന്നെ കഥയായി മാറുന്ന രാസപ്രക്രിയയിലൂടെ രൂപംകൊണ്ടï കഥാപ്രപഞ്ചത്തില്‍നിന്ന് എഴുത്തുകാരന്‍ തന്നെ തിരഞ്ഞെടുത്ത പ്രിയപ്പെട്ട കഥകളാണ് ഈ സമാഹാരത്തില്‍.
-
Chembavizhavum ottuvalayum
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.നാഗരികതയുടെ കണ്ണടയിലൂടെ നോക്കുമ്പോള്‍ മങ്ങിയും മറഞ്ഞും കാണപ്പെടുന്ന ഒരു ഭൂവിഭാഗമാണ് ഈ കഥകളുടെ ദൃഷ്ടികോണില്‍. നിഴലുകള്‍ വെളിച്ചത്തെ മറയ്ക്കുന്ന, ഇരുള്‍വീഴുന്ന ഗിരിനിരകളിലേക്കും കാടകങ്ങളിലേക്കും അവിടെ അധിവസിക്കുന്ന പച്ചമനുഷ്യരിലേക്കുമുള്ള ഒരു നോട്ടം. മലവാഴിയെ ഉപാസിച്ച്, കുലനാഥനെ പ്രീതിപ്പെടുത്തി, ആചാരമുറ തെറ്റാതെപാലിച്ച് മുന്നോട്ടുപോകുന്ന ഈ മലവാസികളുടെ ജീവിതസമ്പ്രദായങ്ങള്‍ ‘പരിഷ്‌കാരി’കളായ നമ്മെ അതിശയിപ്പിച്ചേക്കാം; ചിലപ്പോള്‍ നാണിപ്പിച്ചേക്കാം. ഗോത്രങ്ങളും വര്‍ഗങ്ങളുമായി പിണഞ്ഞും പിരിഞ്ഞും പുലരുന്ന അവരുടെ അജ്ഞാതലോകത്തെ ‘നാട്ടുനടപ്പു’കള്‍ക്ക് നഗരവാസികള്‍ വന്യമെന്നോ അവിശ്വസനീയമെന്നോ ശോചനീയമെന്നോ ഒക്കെ മുദ്രചാര്‍ത്തിയേക്കാം.
-
Pranayam Dhoorthadicha Pazhayoru Kamukan
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.ലിപികള്‍ മാഞ്ഞുപോയ, നിറങ്ങള്‍ മങ്ങിപ്പോയ, കാലത്തിന്റെ ചുരുളെഴുത്തുപോലെ കുറെ മനുഷ്യര്‍. അവരില്‍ ചിലര്‍, ”പ്രകാശവര്‍ഷങ്ങളെ നീന്തിക്കടന്ന്, പറന്നുചെന്ന്, അവളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നുവെങ്കില്‍!” എന്ന് നെടുവീര്‍പ്പുകളോടെ തുഴയെറിയുന്നു. ഇനി ചിലര്‍, ”രാധ കുടിവാഴും ഇവിടംവിട്ട് ഇനിയെങ്ങോട്ടും യാത്രയില്ല, മറ്റിടങ്ങള്‍ എനിക്കാവശ്യമില്ല” എന്ന് ആശ്വാസനിശ്വാസങ്ങളോടെ നങ്കൂരമുറപ്പിക്കുന്നു. ആരുടെയോ ചിരിയുടെ മന്ദ്രധ്വനികള്‍ക്കായി ഉറക്കമൊഴിക്കുന്നവരുണ്ട് ഇവിടെ. സ്വപ്നങ്ങള്‍പോലും ശല്യം ചെയ്യാത്ത, സകലതും വിസ്മരിച്ചുള്ള ഉറക്കം കൊതിക്കുന്ന വരുമുണ്ട് ഇവിടെ.
ഒരു ജാതകക്കുറിപ്പ് എന്നപോലെ മനുഷ്യജീവിതത്തെ അകംപുറം വെളിപ്പെടുത്തുന്ന 10 കഥകള്‍.



