T. Padmanabhan
- 6
-
Kaalavarsham
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.“എന്താണിങ്ങനെ എൻ്റെ കഥയെ മഴ വിടാതെ പിന്തുടരുന്നതെന്ന് എനിക്കുതന്നെ അറിയില്ല. ഞാനെൻ്റെ കഥകളിൽ കരുതിക്കൂട്ടി മഴ പെയ്യിക്കാറില്ല. ഞാൻതന്നെ അറിയാതെ അതങ്ങനെ സംഭവിക്കുന്നു എന്നേ പറയാൻ കഴിയൂ.”
മഴയുടെ അലൗകികസംഗീതം അക്ഷരങ്ങളിലൂടെ പെയ്തിറങ്ങുന്ന ഒൻപതു കഥകളുടെ സമാഹാരം. മണ്ണും മനസ്സും കുളിർക്കുന്ന മഴപ്പെയ്ത്ത് ജീവൻ്റെ സൂക്ഷ്മഭാവതലങ്ങളിൽ കിനിഞ്ഞിറങ്ങുന്ന അപൂർവാനുഭവം. -
Katha Theerumbol Oru Vanambadi Parakkunnu
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.കഥയുടെ കുലപതിയായ ടി. പത്മനാഭന്‍ സംഗീതത്തിന്റെ അഭൗമവിസ്തൃതികളിലൂടെ ചിറകുവിരിച്ച് പറന്നപ്പോഴുണ്ടായ സൂക്ഷ്‌മാനുഭവങ്ങളുടെ മുദ്രകളാണ് ഈ സമാഹാരത്തില്‍. പ്രശസ്ത നിരൂപകൻ കെ.പി. അപ്പന്‍ പറയുന്നു: ”എല്ലാവിധ അവ്യവസ്ഥയേയും ആഖ്യാനസ്വരത്തിന്റെ ലാളിത്യത്താല്‍ ഒരു നിശ്ചിതഘടനയിലേക്ക് കൊണ്ടുവരുന്ന കലയാണ് പത്മനാഭന്റേത്. എല്ലാവിധ വൈരുധ്യങ്ങളേയും ഉഴുതുമറിച്ച് അവയെ പത്മനാഭന്റെ ആഖ്യാനരീതി ഒരു ലയത്തില്‍ എത്തിക്കുന്നു. പത്മനാഭന്‍ എഴുതുമ്പോള്‍ വികാരങ്ങളുടെ ആന്തരികതയില്‍ ഒരു സംഗീതം എത്തിച്ചേരുകയാണ്. എല്ലാവിധ വൈരുധ്യങ്ങളെയും അവ്യവസ്ഥകളേയും വിപരീതങ്ങളേയും സൗമ്യമായി ശാന്തമാക്കുന്ന സംഗീതമാണിത്.”
-
Ente Aadhyathe Kathakal
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.മലയാളകഥയുടെ കുലപതിയായ ടി. പത്മനാഭന്റെ ആദ്യകാലകഥകളുടെ സമാഹാരം. ഒരു വലിയ എഴുത്തുകാരന്റെ മാനവികദർശനവും ഹൃദയമിടിപ്പുകളും നിറഞ്ഞുനിൽക്കുന്ന ഈ കഥകൾ, പിന്നിട്ടുപോന്ന എഴുത്തിന്റെ വഴികളിലെ നാഴികക്കല്ലുകളാണ്. രണ്ടാംപതിപ്പ്.
-
DAYA
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.കാലത്തിന്റെ മുറിവുകളില്‍ സൗഖ്യലേപനമാകുന്ന, ലോകത്തിന്റെ ആധിവ്യാധികള്‍ക്കെല്ലാം ശമനൗഷധമാകുന്ന ദയയുടെ അത്ഭുതശേഷിയെക്കുറിച്ചാണ് ഈ കഥ. മനുഷ്യകുലത്തിനു മാത്രമല്ല, സമസ്ത ജീവജാതികള്‍ക്കും മമതയുടെ മാത്രകള്‍കൊണ്ടു രോഗശാന്തിയേകൂ എന്ന് ഇവിടെ ഒരു ജ്ഞാനവൃദ്ധന്‍ പറയാതെ പറയുകയാണ്; ചെറുപുഞ്ചിരിയോടെ, നെറുകയില്‍ സ്നേഹപൂര്‍ണമായ തലോടലോടെ. മലയാളത്തിന് ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരന്റെ കഥയ്ക്ക് കെ.പി. മുരളീധരന്റെ വര്‍ണവരകള്‍.
-
Padmanabhante Kuttikal
₹300.00Original price was: ₹300.00.₹216.00Current price is: ₹216.00.കുട്ടികളെക്കുറിച്ചുള്ള കഥകള്‍ മലയാളത്തിലധികമില്ല. അവരുടെ ദുരിതങ്ങളെക്കുറിച്ച് ആധിപിടിക്കുന്ന ഒരു കലാഹൃദയം വെളിപ്പെടുന്നത് പത്മനാഭന്റെ കഥകളിലാണ്. അവരുടെ ദൈന്യവും നിഷ്‌കളങ്കതയും പൊലിഞ്ഞുപോകുന്ന സ്വപ്നങ്ങളും അനുഭവപ്പെടുത്തിത്തരുന്ന ആ കഥാശില്പങ്ങള്‍ നമ്മുടെ മന സ്സില്‍ സൃഷ്ടിക്കുന്നത് ഒരുതരം പവിത്രമായ വ്യാകുലതയാണ്. പലപ്പോഴും അവ നമ്മുടെ നിസ്സഹായത ബോധ്യപ്പെടുത്തുകയും സ്വന്തം മനസ്സില്‍ നോക്കി ശിലാപ്രതിമപോലെയിരിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. അവതാരികയില്‍ ഡോ. ഡി. ബഞ്ചമിന്‍ വാക്കുകള്‍കൊണ്ടു സൃഷ്ടിക്കാനാകുന്ന സൗന്ദര്യത്തിന്റെ പാരമ്യം വെളിപ്പെടുത്തുന്ന ‘കഥയുടെ കുലപതി’ ജീവശ്വാസമൂതിയ കുറെ കുരുന്നുകള്‍ ഓടിക്കളിക്കുന്ന അങ്കണമാണിത്. കുട്ടികള്‍ കഥാപാത്രമാകുന്ന, കുട്ടികളുടെ ജീവിതം നിറഞ്ഞുനില്‍ക്കുന്ന, കുട്ടികളുടെ സാന്നിധ്യം അവിസ്മരണീയമാക്കുന്ന 34 കഥകളുടെ സമാഹാരം. എഴുത്തുകാരന്റെ ഉള്‍വെളിച്ചമാണ് ഈ ചെറുപൈതങ്ങളിലും ജ്വലിക്കുന്നത്. ബാലകരുടെ ഭാവപ്രപഞ്ചവും ഭാവനാസാമ്രാജ്യവും പടുക്കുന്ന ഈ രചനകളില്‍ കഥാകാരന്‍ അവരുടെ പൊട്ടിച്ചിരികളെ, അമര്‍ ത്തിക്കരച്ചിലുകളെ, അതിമോഹങ്ങളെ, വാചാലമൗനങ്ങളെ ഒക്കെ തൊട്ടുത ലോടുകയാണ്, ഒരു പിതാവിന്റെ സ്‌നേഹവാത്സല്യങ്ങളോടെ.
-
HAMSAGANAM
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.ടി.പത്മനാഭന്റെ കഥാപാത്രങ്ങളിലധികവും ഒറ്റയാനമാരും ദുഖിതരുമാണ്. ഇന്ദ്രിയസംവേദ്യമായ ഭാഷയും അതിനിടയില്‍ ഉയിര്‍ന്നുപൊന്തുന്ന പത്തുകഥകളിലെ വിവരണാതീതമായ ഭാവശില്പവും ജീവിതത്തിന്റെ വേദന പുരണ്ട ഏടുകളെ തന്നെയാണ് വെളിപ്പെടുത്തുന്നത്.





