Sukumar Koorkenchery
- 1
-
JALAMKONDULLA MURIVUKAL
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.കരിങ്കടൽപോലെ അലറിപ്പാഞ്ഞ പുഴയും രൗദ്രഭാവം പൂണ്ട് കോരിച്ചൊരിഞ്ഞ മഴയും വടുക്കൾ വീഴ്ത്തിയ ഒരു തുരുത്തിന്റെ തീരാസങ്കടങ്ങളുടെ കഥയാണിത്. ദുർവിധി കയ്പുവെള്ളമായും കലക്കവെള്ളമായും ഇരമ്പുന്ന, കരകാണാത്ത ഒരു നരകനദിക്കുമേൽ അതിജീവനത്തിന്റെ ചങ്ങാടമിറക്കുവാൻ പരിശ്രമിച്ച് കുറെ മനുഷ്യരുടെ, അവരെ തേടിവന്ന രക്ഷകന്റെ വൃത്താന്തങ്ങൾ. പെരുംമഴയത്ത് ഇവിടെ തൊപ്പിക്കുടകൾ പ്രാർഥനകളായി, പ്രതീക്ഷകളായി ആകാശത്തേക്കു കൈകൂപ്പുന്നു. അടിയറവുശീലത്തേയും അടിമ – ഉടമ മനോഭാവത്തെയും മാറ്റത്തിന്റെ കാറ്റ് എങ്ങനെ ഉടച്ചുകളയുന്നുവെന്നും, നീറുന്ന മുറിവു കളെ കാലം എങ്ങനെ ഊതിത്തണുപ്പിക്കുന്നുവെന്നും ഈ ആഖ്യായിക നിങ്ങളെ പഠിപ്പിക്കും.
