Sophocles, Translated by P.J. Thomas
- 3
-
ANTIGONE
അധികാരത്തിനായുള്ള ഏറ്റുമുട്ടലിൽ സഹോദരങ്ങൾ മരിച്ചുവീണതിൻ്റെ ആഘാതത്തിലാണ് ആന്റിഗണി. അതിലെ ‘രാജ്യദ്രോഹി’യുടെ മൃതശരീരം ശവംതീനിപ്പക്ഷികൾക്കു തീറ്റയാക്കാനാണ് രാജവിളംബരം. ആൻ്റിഗണി ഈ ശാസനത്തെ വെല്ലുവിളിക്കുന്നു; ശിക്ഷ മരണമാണ് എന്നറിഞ്ഞുകൊണ്ടുതന്നെ. സ്വർഗീയനിയമങ്ങൾ മനുഷ്യരുണ്ടാക്കിയ നിയമങ്ങൾക്കും മേലെയാണ്, സഹോദരനെ മാന്യമായി സംസ്കരിക്കുക തന്റെ കർത്തവ്യമാണ് എന്നെല്ലാം വാദിച്ച അവൾ ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ഒരു ശവക്കല്ലറയിൽ അടയ്ക്കപ്പെടുകയാണ്. ‘ദുർജ്ഞേയമായ ഇരുണ്ട തടാകത്തിൻ്റെ ദേവൻ,’ പുഷ്പകിരീടമോ ഗാനാലാപനമോ കൂടാതെ, ആ നവവധുവിനെ വരിക്കുന്നു. ദുർവാശിയും അന്ധനിയമവും ദുരന്തത്തിന്റെ കാഹളധ്വനികളാകുകയാണ് ഈ നാടകത്തിൽ.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
OEDIPUS RAJAVU
ഗ്രീക്ക് സാഹിത്യത്തിലൂടെ ലോകനാടകവേദിക്കു കൈവന്ന അമൂല്യസമ്പത്താണ് ‘അറിയാതെ ജനനിയെപ്പരിണയിച്ചൊരു യവനതരുണന്റെ’ കഥ. അമ്മയ്ക്ക് ഭർത്താവും അച്ഛന് ഘാതകനുമാകുക എന്ന ക്രൂരനിയോഗം ഏറ്റുവാങ്ങേണ്ടിവന്ന ഒരു മനുഷ്യന്റെ അന്തമില്ലായാതനകളാണ് ഈ ദുരന്തനാടകം പറയുന്നത്. ഈഡിപ്പസ് രാജാവിന്റെ കഥയിലൂടെ, ദൈവകരത്തിൽ വെറും കളിപ്പാവയായിമാറുന്ന മനുഷ്യന്റെ നിർഭാഗ്യജാതകമാണ് സോഫോക്ലിസ് എഴുതിയത്. പിതാവിന്റെ നിണം ചിന്തിയതിന്റെയും മാതാവിനെ പരിഗ്രഹിച്ചതിന്റെയും അപരാധബോധം മിഴിവെളിച്ചം അണച്ചുകളഞ്ഞ ഒരു ശാപഗ്രസ്തന്റെ ജാതകം.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
OEDIPUS COLONUSIL
അപരാധങ്ങളുടെ ചുഴിയിൽപ്പെട്ട് അന്ധത വരിച്ചവനായി, അപവാദങ്ങളുടെ കാറ്റിൽപ്പെട്ട് രാജ്യഭ്രഷ്ടനായി തീബ്സ് വിട്ടിറങ്ങുന്ന ഈഡിപ്പസ് രാജാവിനെ അനുയാത്രചെയ്യുകയാണ് ഇതിൽ നാടകകൃത്ത്. മകൾ ആൻ്റിഗണിക്കൊപ്പം, നിസ്സഹായനും നിരാശനുമായി ആ വൃദ്ധൻ തന്നെ കാത്തിരിക്കുന്ന അന്തിമവിധിയിലേക്ക് ഇടറുന്ന ചുവടുകളോടെ നടന്നടുക്കുന്നു. അറിയാതെ ചെയ്തുപോയ കഠിനപാപങ്ങൾക്കുള്ള പ്രായശ്ചിത്തമായിരുന്നു ആ ദുഃഖാർത്തയാത്ര; ജീർണശരീരത്തിൽ ദിവ്യമായ ഏതോ ചൈതന്യവും പേറിയുള്ള യാത്ര. ഒടുവിൽ, മേഘഗർജനങ്ങൾ നിത്യവിശ്രമസ്ഥാനത്തേക്ക് അദ്ദേഹത്തിന് അടയാളമേകുന്നു. വിധി ഒരുക്കിയ കെണികളുടെ എല്ലാ പീഡകളിൽനിന്നും മുക്തിയേകുന്ന മൃത്യുവിൻ്റെ മടിത്തട്ടിൽ അദ്ദേഹം സ്വസ്ഥനായി തലചായ്ക്കുന്നു.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.


