Shaji Malippara
- 8
-
Mahathmagandhiyum Malayalakavithayum
”കാലത്തിന്റെ വിധാതാവായ് കര്‍മധര്‍മപഥങ്ങളെ പ്രകാശിപ്പിച്ചു ശോഭിച്ച” ഭാരതസൂര്യനുള്ള കാവ്യാഞ്ജലികളിലൂടെയാണ് ഈ പുസ്തകസഞ്ചാരം. ”സത്യമാം പടവാളുമഹിംസപ്പോര്‍ച്ചട്ടയും ദുഷ്ടതാജയത്തിനായ് ” കൈക്കൊണ്ട മഹാരഥന് കൈരളിയുടെ എഴുത്തുകാര്‍ വാക്കുകള്‍കൊണ്ടു തീര്‍ത്ത അനശ്വരസ്മാരകങ്ങളിലൂടെയാണ് ഈ തീര്‍ഥാടനം. നമ്മുടെ രാഷ്ട്രപിതാവിന്റെ ജീവിതവും ദര്‍ശനവും ”കൈത്തോക്കു കാര്ക്കിച്ചുതുപ്പവേ, കൈകൂപ്പി മുത്തച്ഛനോതിയ” ശാന്തിമന്ത്രവുമൊക്കെ, ചെവിയോര്‍ത്താല്‍, വായനക്കാര്‍ക്ക് ഈ താളുകളില്‍ കടലിരമ്പംപോലെ ശ്രവിക്കാം. ”ഗുണമൊക്കെയുമൊന്നിച്ച”ആ ഗുരുനാഥന്റെ ചിത്രം കവികള്‍ ഈ കാലച്ചുമരില് വ്യത്യസ്തവര്ണങ്ങളാല് വരച്ചുചേര്‍ക്കുകയാണ്. ലോകം കൈവണങ്ങുന്ന ഗാന്ധിയുടെ സവിശേഷതകള്‍ – അഹിംസാവാദി, സത്യാന്വേഷി, ശാന്തിദൂതന്‍, സമരനായകന്, കര്‍മയോഗി… – പന്ത്രണ്ട് അധ്യായങ്ങളിലായി ഇതില്‍ അനാവൃതമാകുന്നു; തലമുറഭേദമില്ലാതെ, ഉള്ളൂരും വള്ളത്തോളും ഇടശ്ശേരിയും മുതല്‍ എസ്. രമേശന്‍നായരും എ. അയ്യപ്പനും സച്ചിദാനന്ദനും വരെ, മലയാളകവികുലം മഹാത്മജിക്കുമുന്നില് ആദരസമന്വിതം ചൊല്ലിയ വരികളിലൂടെ.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Kuttikalkkulla Lakhuprasangangal
പ്രഭാഷണപീഠങ്ങളില് തിളങ്ങുന്നതോടൊപ്പം, മാനുഷികതയിലൂന്നിയ ആദര്‍ശങ്ങള്‍ പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന 30 പ്രസംഗങ്ങള്‍. കാലം ആവശ്യപ്പെടുന്നതും കുട്ടികള്‍ക്കു യോജിച്ചതുമായ വിഷയങ്ങളാണ് ഇതിന്റെ ഉള്ളടക്കം.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
Deseeyachihnangal Pratheekangal
ദേശിയചിഹ്നങ്ങളെയും പ്രതീകങ്ങളെയും വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം. ദേശിയ ചിഹ്നങ്ങളുടെ സ്വീകരണത്തിനു പിന്നിലെ കാര്യകാരണങ്ങളും, അതിന് പ്രേരകമായി വര്‍ത്തിച്ച മഹദ് വ്യക്തികളും സാമൂഹികസാഹചര്യങ്ങളും, അവയെ രൂപപ്പെടുത്തിയ പൈതൃകമഹിമകളുമൊക്കെ ഗ്രന്ഥകാരന് ഇതില്‍ വിശദമാക്കുന്നു.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Ann Frank
ദീനവിലാപമായിത്തീരുമായിരുന്ന ജീവിതത്തെ സാന്ത്വനഗാനമാക്കിമാറ്റിയ പെൺകുട്ടിയായിരുന്നു ആൻഫ്രാങ്ക്. ദുരിതങ്ങൾ ഛിന്നഭിന്നമാക്കുന്ന മാനവർക്ക് ആ ഗാനം ഇന്നും ആശ്വാസം പകരുന്നു. പതിനഞ്ചുവർഷംമാത്രം നീണ്ടുനിന്ന ഹ്രസ്വജീവിതത്തിലൂടെ ആൻ, ഏതു തകർച്ചയിലും പ്രസന്നത കാത്തുസൂക്ഷിക്കാനാകുമെന്നു തെളിയിച്ചു. ‘പ്രതീക്ഷയുടെ കുപ്പായമണിഞ്ഞ പെൺകിടാവി’ന്റെ ഉൾക്കരുത്തിന്റെ കഥകളാണ് ഈ പുസ്തകത്തിൽ.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
-
100 Puthiyaprasangangal
വിദ്യാർഥികൾക്കുമാത്രമല്ല, വ്യത്യസ്ത പ്രവൃത്തിമേഖലകളിൽ വ്യാപരിക്കുന്ന മുതിർന്നവർക്കും ഉപകാരപ്രദമാകുന്ന പ്രഭാഷണസമാഹാരം. കാലികപ്രാധാന്യവും പുതുമയും കരംകോർക്കുന്ന പ്രതിപാദ്യങ്ങൾ. ‘ഫ്ളക്സ്: നിരോധനമോ നിയന്ത്രണമോ?’, ‘ശ്രേഷ്ഠഭാഷയായ മലയാളം,’ ‘ഉപഭോക്തൃസംരക്ഷണം ഭാരതത്തിൽ’ തുടങ്ങിയവ ഏതാനും ഉദാഹരണങ്ങൾ മാത്രം. അക്ഷരമാലാക്രമത്തിൽ വിന്യസിച്ചിരിക്കുന്ന ഉള്ളടക്കം.
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00. -
Alivinte Kathakal
ഇളംമനസ്സുകൾക്കായി അലിവിന്റെ ആദ്യപാഠങ്ങൾ കഥകളിലൂടെ പകരുന്ന പുസ്തകം. കരുണയും സ്നേഹവും സത്യവും ദയയുമൊക്കെ ബാലമനസ്സുകളിൽ അമൃതുപോലെ നിറയ്ക്കുന്ന കഥനവൈഭവം. ഉള്ളിലുറങ്ങുന്ന നന്മയെ തൊട്ടുണർത്തുന്ന കുഞ്ഞുകഥകൾ.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00. -
Kuttikale Thiruthunnavarkku
‘ദൈവത്തിന്റെ അംബാസഡർമാരായ’ കുട്ടികളുമായി ഇടപഴകുമ്പോൾ നാം ഓർത്തിരിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. അവരുടെ സ്വാഭാവികമായ വളർച്ചയെ തടയുംവിധമാകരുത് നമ്മുടെ തിരുത്തുകൾ; മറിച്ച്, ജീവിതം ജീവിക്കുവാനും സ്നേഹിക്കുവാനുമാണെന്ന് ബോധ്യപ്പെടുത്തുംവിധമാകണം. ശിശുമനഃശാസ്ത്രത്തിന്റെയും സാമൂഹികശാസ്ത്രത്തിന്റെയും വെളിച്ചത്തിൽ അതിനായി ചില പ്രായോഗികനിർദേശങ്ങൾ.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.







