Shaji K. David
- 1
Manasparsham
₹350.00Original price was: ₹350.00.₹280.00Current price is: ₹280.00.മറ്റുള്ളവരുടെ വേദന കാണുമ്പോൾ മനസ്സലിയുന്ന ഒരു ഹൃദയമാണ് ഈ പുസ്തകത്തിന്റെ കേന്ദ്രത്തിൽ നിൽക്കുന്നത്. സമൂഹത്തിന്റെ അരികുകളിലേക്ക് മാറ്റിനിർത്തപ്പെട്ടവരുടെ കണ്ണീരിനോടും നിസ്സഹായതയോടും ജീവിതപ്രശ്നങ്ങളോടും പ്രതികരിക്കുന്ന ഒരു മനുഷ്യന്റെ അനുഭവങ്ങളാണ് ഇതിന്റെ ഉള്ളടക്കത്തിന് ജീവൻ നൽകുന്നത്. ഭവനരഹിതർ, വയോധികർ, രോഗികൾ, നിർധനരായ പെൺകുട്ടികൾ, ജീവിതത്തിന്റെ പ്രതിസന്ധികളിൽ തകർന്നവർ തുടങ്ങി പലരിലേക്കും കരുണയുടെ കൈ നീട്ടിയ അനുഭവങ്ങൾ ഈ ഗ്രന്ഥത്തിൽ പ്രതിഫലിക്കുന്നു. ഷാജിയുടെ ജീവിതത്തിലും ഇതേ സുവിശേഷ മനോഭാവത്തിന്റെ ഒരു പ്രതിഫലം കാണാം. വേദനിക്കുന്നവരുടെ ജീവിതത്തെ വെറുതെ നിരീക്ഷിക്കാതെ അവരുടെ ജീവിതത്തിൽ ഒരു മാറ്റത്തിന്റെ സാധ്യത സൃഷ്ടിക്കാനുള്ള ശ്രമമാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ മാതൃക.
– മോസ്റ്റ് റവ.ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ
