Salam Elikottil
- 3
-
Mahathmakathakal
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.‘എന്റെ ജീവിതമാണ് എന്റെ സന്ദേശം.”
ഒരു വിശുദ്ധഗ്രന്ഥം മലര്‍ക്കെ തുറന്നുവെച്ചതുപോലെയായിരുന്നു, നമ്മുടെ രാഷ്ട്രപിതാവിന്റെ ജീവിതം. ആര്‍ക്കും മാര്‍ഗദര്‍ശനമേകുന്ന അനശ്വരസന്ദേശങ്ങളായിരുന്നു അതില്‍ നിറയെ. ഗാന്ധിജിയുടെ ആ മഹിതജീവിതത്തിന്റെ നെടുമ്പാതയോരത്തുനിന്നു പകര്‍ത്തിയ കുറെ ചിത്രങ്ങളാണ് ഈ പുസ്തകത്തില്‍. ആ സത്യാന്വേഷണപരീക്ഷണങ്ങളിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍; ലഘുകഥകളുടെ രൂപത്തില്‍. കുട്ടികള്‍ക്കൊപ്പം കളിചിരികളില്‍ മുഴുകുന്ന ഒരു ജ്ഞാനവൃദ്ധന്റെ, കരിനിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കു ഒരു പ്രക്ഷോഭകാരിയുടെ, ചര്‍ക്കയ്ക്കുമുന്നില്‍ ചമ്രംപടിഞ്ഞിരുന്നു നൂല്‍നൂല്‍ക്കുന്ന ഒരു ഗ്രാമോദ്ധാരകന്റെ, പ്ലേഗ് രോഗികളെ മരണവക്ത്രത്തില്‍നിന്നു കാക്കുന്ന ഒരു പ്രകൃതിചികിത്സകന്റെ, ലഹളക്കാര്‍ക്കിടയില്‍ അക്ഷോഭ്യനായി നിലകൊള്ളുന്ന ഒരു സമാധാനദൂതന്റെ ഒക്കെ പോര്‍ട്രെയിറ്റുകള്‍ ഇതില്‍ പതിച്ചുവെച്ചിട്ടുള്ളതു കാണാം. -
Soviet Nattile Nadodikathakal
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.അടിമത്തത്തെ പഴങ്കഥയാക്കി മാനവവിമോചനത്തിന്റെ നവകഥ ചരിത്രത്താളുകളില്‍ എഴുതിച്ചേര്‍ത്ത ‘ചുകപ്പന്‍’ രാഷ്ട്രത്തില്‍നിന്നുള്ള നാടോടിക്കഥകള്‍. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മഹത്തും ബൃഹത്തുമായ കഥാപാരമ്പര്യം അവകാശപ്പെടുന്ന സോവിയറ്റ് യൂണിയനിലെ 15 റിപ്പബ്ലിക്കുകളെ പ്രതിനിധാനംചെയ്യുന്ന രചനകള്‍, മലയാളത്തില്‍ ആദ്യമായി.
-
Classic Mrugakathakal
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.ഗ്രീക്ക്-റോമന്‍ കാലഘട്ടം മുതല്‍ ഇരുപതാം നൂറ്റാണ്ടുവരെ ജീവിച്ചിരുന്ന എഴുത്തുകാരുടെ തിരഞ്ഞെടുത്ത രചനകളിലൂടെ നമ്മുടെ കുരുന്നുകളെ വായനയിലേക്കും അതുവഴി മാനവികതയിലേക്കും നയിക്കുവാനുള്ള ഒരു ശ്രമം. ഓരോ കഥയിലും ഒരു മൃഗമോ പക്ഷിയോ മത്സ്യമോ ഉരഗമോ കുട്ടികള്‍ക്ക് മിത്രമായെത്തുന്നു; അവരുടെ ചിന്തയെ ഉണര്‍ത്തുന്നു, ബുദ്ധിയെ പ്രചോദിപ്പിക്കുന്നു, വിവേകത്തെ പ്രകാശിപ്പിക്കുന്നു.


