S.K. pottekkatt

S.K. pottekkatt

  • 5
  • -20%

    Rangamandapam

    മനുഷ്യമനസ്സിനുള്ളിലെ അജ്ഞാത ദേശങ്ങളുടെ ഭൂപടം വരയ്ക്കുകയും അതിനു നിറംചേര്‍ക്കുകയുമാണ് ഈ കഥകള്‍. അങ്ങനെ മാനുഷതയുടെ ‘സഞ്ചാരസാഹിത്യ’മായി ഇത് പരിണമിക്കുന്നു. നമുക്ക് അപരിചിതവും അഗമ്യവുമായി തോന്നുന്ന ഭൂഭാഗങ്ങളില്‍നിന്ന് വിചിത്രസ്വഭാവികളായ മനുഷ്യരുടെ
    കാലടിപ്പാടുകള്‍ പൊറ്റെക്കാട്ട് ഇതില്‍ കണ്ടെത്തുന്നു. വിഷാദഗാഥകളും വീരേതിഹാസങ്ങളും ഇവിടെ കരയും കടലുമായി അതിരുകള്‍ തീര്‍ക്കുന്നു. സാമൂഹികയാഥാര്‍ഥ്യത്തിന്റെ ഒരു പരിച്ഛേദമാണ് ആഖ്യാനചാരുതയോടെ, കാല്പനികലാവണ്യത്തോടെ ഇവിടെ ചുരുള്‍നിവരുന്നത്.

     

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Bohemian Chithrangal

    അഞ്ചു രാജ്യങ്ങളെ തൊട്ടുരുമ്മി യൂറോപ്പിനകമേ മേവുന്ന ”ചന്തവും ചൈതന്യവുമുള്ളൊരു” നാട്ടില്‍നിന്ന്-ചെക്കോസ്ലവാക്യയില്‍നിന്ന്- പൊറ്റെക്കാട്ട് പകര്‍ത്തിയ കാഴ്ചകളാണ് ഈ ചിത്രദര്‍ശിനിയില്‍. ചെക്കുനാടുകളിലെ ജനവും ഭൂമിയും ചരിത്രവും സംസ്‌കാരവും ഒക്കെ ഈ ‘ബൊഹീമ്യ’യില്‍ ചിത്രങ്ങളും ചട്ടക്കൂടുകളുമാകുന്നു. ഉക്രേയിനില്‍ തീവണ്ടിജാലകത്തിലൂടെ കണ്ട ‘മൂടല്‍മഞ്ഞിന്റെ പ്രാതലും കഴിച്ചിറങ്ങിവന്ന പുലരിവെയിലി’ന്റെ പ്രസാദചിത്രം വരച്ചു കൊണ്ടുതുടങ്ങി, ലിഡീച്ചെ ഗ്രാമത്തില്‍ ‘മനുഷ്യപ്പാവങ്ങളുടെ ജീവരക്തം അലിഞ്ഞുചേര്‍ന്ന മണ്ണിലെ ആയിരമായിരം രക്തപുഷ്പങ്ങളു’ടെ വിഷാദചിത്രത്തില്‍ അവസാനിക്കുന്ന ഈ യാത്രാകുറിമാനങ്ങളില്‍ പ്രകൃതിവര്‍ണങ്ങളും മനുഷ്യജീവിതങ്ങളും തമ്മില്‍ക്കലര്‍ന്ന് ഒരു കൊളാഷ് പിറവിയെടുക്കുന്നു. ബൊഹീമ്യ-മൊറാവ്യ-സ്ലവാക്യ ചായക്കൂട്ടില്‍ മുക്കി, ജീവനുള്ള ചിത്രങ്ങള്‍ ആലേഖനംചെയ്യുന്നു മലയാളത്തിന്റെ പ്രിയസഞ്ചാരി.

    Original price was: ₹110.00.Current price is: ₹88.00.
  • -20%

    Kanakambaram

    പൊറ്റെക്കാട്ടിന്റെ ‘ഉലകം ചുറ്റും’ തൂലികത്തുമ്പില്‍ വിരിഞ്ഞ കനകാംബരപ്പൂക്കളാണ് ഈ ചെറുകഥക്കൂടയില്‍. എഴുത്തുകാരനും സഞ്ചാരിയും തോള്‍ചേര്‍ന്നു നടക്കുന്നതിന്റെ ലാവണ്യദര്‍ശനം. മനുഷ്യ പ്രപഞ്ചത്തിലെ ചില അജ്ഞാതഭൂഖണ്ഡങ്ങളിലൂടെയുള്ള ഒരു യാത്രികന്റെ പര്യടനങ്ങള്‍; മനുഷ്യമനസ്സിന്റെ ചില അവ്യാഖ്യേയപ്രകൃതങ്ങളെക്കുറിച്ചുള്ള ഒരു കഥാകാരന്റെ പര്യാലോചനകള്‍. ആ അന്ധകാരപ്പടലത്തിലേക്ക് ഈ രചനകള്‍ വെളിച്ചത്തിന്റെ പൊട്ടോ പൊടിയോ അല്ല, തെളിച്ചമുള്ള വെളിച്ചത്തിന്റെ കാന്തിപ്രസരംതന്നെ തീര്‍ക്കുന്നു. അനുബന്ധമായി, ‘തീവണ്ടി ഓടുന്നു’ എന്ന റേഡിയോ നാടകവും.

    Original price was: ₹110.00.Current price is: ₹88.00.
  • -20%

    Yathrasmaranakal

    സഞ്ചാരസാഹിത്യത്തില്‍ മലയാളത്തിന്റെ ആല്‍ഫയും ഒമേഗയുമായ പൊറ്റെക്കാട്ട് രചിച്ച, ചരിത്രസ്മരണകളുടെ സൗരഭ്യം പരത്തുന്ന യാത്രാകുറിപ്പുകളാണിത്. ”പാതിരായ്ക്കു പെറ്റുവീണ സ്വാതന്ത്ര്യക്കുഞ്ഞിന്റെ കരച്ചില്‍” മാറ്റൊലിക്കൊള്ളുന്ന തലശ്ശേരിക്കോട്ടയില്‍ തുടങ്ങുന്ന ‘ചരരാശി’ക്കാരന്റെ പാദമുദ്രകള്‍ ദല്‍ഹിയിലും ബോംബെയിലും പഞ്ചാബിലും കല്‍ക്കത്തയിലും ഒറീസ്സയിലുമൊക്കെ ഭാരതഭൂമിയോടുചേര്‍ന്നു പതിയുന്നു. കുത്തബ് മിനാറും കാശിയും തക്ഷശിലയും ജഗന്നാഥക്ഷേത്രവും ശാന്തി നികേതനവും സാരനാഥവും ജാലിയന്‍വാലാബാഗും ഉജ്ജയിനിയും പോലെ, ഇന്ത്യാമഹാരാജ്യത്തിന്റെ ദേശീയ, ചരിത്ര, സാംസ്‌കാരിക, ആധ്യാത്മിക സ്വത്വത്തിന് തറക്കല്ലുകളായ സ്മാരകങ്ങള്‍ക്കുമേലെയുള്ള ചിറകുവിരുത്തലാകുന്നു ഈ പുറപ്പാടിന്റെ പുസ്തകം.

    Original price was: ₹220.00.Current price is: ₹176.00.
  • -20%

    Indoneshyan Diary

    യാത്ര ജീവിതചര്യയാക്കി മാറ്റിയ എസ്.കെ. പൊറ്റെക്കാട്ടിന്റെ കൃതികള്‍ മലയാളസാഹിത്യത്തില്‍ സഞ്ചാരസാഹിത്യത്തിനുതന്നെ ജന്മം നല്‍കുകയായിരുന്നു. എസ്.കെ.യുടെ യാത്രാവിവരണങ്ങള്‍ ഒരിക്കലും സ്ഥൂലമായ സ്ഥലവിവരണത്തിലും പ്രകൃതിഭംഗിയിലും മാത്രം നിലയുറപ്പിക്കുന്നവയല്ല; മറിച്ച്, അവിടത്തെ മനുഷ്യരേയും ജീവിതത്തേയും തുറന്നുകാട്ടുന്നവയുമാണ്. വായനതന്നെ യാത്രയുടെ അനുഭൂതികള്‍ പകരുന്ന ഒരു വിശിഷ്ട രചനയാണ് ഇന്‍ഡൊനേഷ്യന്‍ ഡയറി.

    Original price was: ₹350.00.Current price is: ₹280.00.