Rafeek Pattery
- 3
-
Swarnamayooram
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.പ്രജാപുരി രാജകുടുംബത്തിന്റെ വെളിച്ചമാണ് സ്വര്‍ണമയൂരം. നൂറ്റാണ്ടുകളായി കൈമാറിവരുന്നത്. എന്നാല്‍, മയൂരോത്സവത്തിന് ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ, ആ സ്വര്‍ണമയൂരം കളവുപോകുന്നു! അതും, കാവല്ക്കാരുടെ കണ്‍വെട്ടത്തുനിന്ന്; ഒരു ഈച്ചപോലും കടക്കുകയില്ലെന്നു തീര്‍ച്ചയാക്കിയ ഇടത്തുനിന്ന്. മായാമയനായ ആ മോഷ്ടാവിനെ തേടിയിറങ്ങിയ മന്ത്രി കുമാരന്റെയും രാജകുമാരന്റെയും കഥയാണിത്. ആത്മവിശ്വാസത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും ഇരുതലവാളുമേന്തി രണ്ടു ”നെര്ന്ത്പയ്യന്മാര്‍” ഒരു അതിബലവാനെ ഇവിടെ എതിരിടുന്നു. നരബലിക്കാരായ പ്രാകൃതഗോത്രക്കാരുടെ കാടും, മാംസഭോജികളായ ജലജീവികളുടെ പുഴയും മറ്റും കടന്ന്, മന്ത്രരക്ഷാകവചങ്ങള്‍കൊണ്ടു ബന്ധിതമാക്കിയ മോഷണമുതല്‍ അന്വേഷിച്ചുള്ള കുമാരന്മാരുടെ യാത്രയിലെ ആവേശജനകമായ വിശേഷങ്ങള്‍.
-
Pyramid
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.ജീവിതത്തിൻ്റെ കഥാതിണർപ്പുകൾ
തെളിനീരൊഴുക്കുപോലെ ആത്മശുദ്ധിയുള്ള കഥകൾ. അകം കുളിർത്ത് ജീവസാരത്തിൽ ലയിക്കുന്ന നേരെഴുത്തുകൾ. ഗ്രാമാനുഭവങ്ങളിൽനിന്ന് ഭൂഖണ്ഡങ്ങൾ താണ്ടി മനുഷ്യജീവിതത്തിലെ ധർമസങ്കടങ്ങൾ പകുത്തു വായിച്ച ഒരു കഥാകൃത്തിൻ്റെ നേർവിനിമയങ്ങളും ഹൃദയനിവേദനങ്ങളുമാണ് ഈ കഥകൾ. കരുണയുടെ തലോടലിൽ സാന്ത്വനവും വിവേകവും ഏകുന്നു റഫീക്ക് പട്ടേരിയുടെ കഥകൾ. -
Pithavum Puthranum
₹210.00Original price was: ₹210.00.₹168.00Current price is: ₹168.00.ആത്മവ്യഥകളുടെ മരുഭൂവില്‍, ഇടയന് നഷ്ടപ്പെട്ട മുടന്തന്‍ ആട്ടിന്‍കുട്ടിയെന്നപോലെ, ഇടറിയും വീണും വീണ്ടുമെഴുന്നേറ്റും അലയുന്ന ഒരു മനുഷ്യന്റെ കാല്‍പ്പാടുകളാണ് ഈ ആഖ്യായികയില്‍ പതിഞ്ഞിരിക്കുന്നത്. കൂട്ടും കൂട്ടവും പിരിഞ്ഞ പിതാവിനെ ഗ്രാമപാതകളിലും നഗരവീഥികളിലും അവന് വൃഥാ തിരയുന്നു; ഒറ്റപ്പെടലിന്റെ കനല്‍ശയ്യയില്‍ സദാ മയങ്ങുന്നു. ഒടുവില്‍, പാപശാപങ്ങള്‍ ഏറ്റുവാങ്ങി, ജരാനരകള്‍ നുരകളായി ചൂടി കലങ്ങിമറിഞ്ഞൊഴുകുന്ന ഗംഗ അവനെ വിളിക്കുന്നു – ‘മകനേ, വരിക.’ ആ സ്വാഗതവചനം ചെരാതിന്റെ ഒറ്റത്തിരിവെട്ടമായി അവന്റെ അകമേ പ്രകാശിക്കുന്നു. ‘ജീവിതമേ, നീ എന്ത്?’ എന്ന തിക്തചോദ്യം ഉയര്‍ത്തിയിരുന്ന മുഴക്കങ്ങള്‍ അവന്റെ ഉള്ളില്‍ ശാന്തമാകുന്നു.


