Prof. Jacob Varghese Kunthara

Prof. Jacob Varghese Kunthara

  • 3
  • Poonthottathile Poomarangal

    Original price was: ₹140.00.Current price is: ₹112.00.

    നമ്മുടെ നാടിന്റെ കാലാവസ്ഥയിൽ നന്നായി വളരുകയും പൂവിടുകയും ചെയ്യുന്ന മന്ദാരം, പൂവരശ്, രാജമല്ലി, നീർമാതളം, ഏഴിലംപാല, അശോകം തുടങ്ങിയ 36 അലങ്കാരവൃക്ഷങ്ങളെക്കുറിച്ചാണ് ഈ പുസ്തകം. പൂന്തോട്ടത്തെ സുന്ദരവും സുഗന്ധപൂരിതവുമാക്കുന്ന ഈ വൃക്ഷങ്ങളുടെ സസ്യചരിത്ര-ശാസ്ത്ര വസ്തുതകളും കൃഷി-പരിചരണ രീതികളും ഔഷധഗുണങ്ങളുമൊക്കെ ഇതിൽ സവിസ്തരം പ്രതിപാദിക്കപ്പെടുന്നു.

  • Veritta Udyanangal

    Original price was: ₹150.00.Current price is: ₹120.00.

    ഭിത്തിയിലും മട്ടുപ്പാവിലും അകത്തളത്തിലും മേശമേലും സ്ഫടികക്കുപ്പിക്കുള്ളിലുമൊക്കെ ഉദ്യാനനിര്‍മാണം സാധ്യമാക്കുന്ന പുതുസങ്കേതങ്ങളെ പരിചയപ്പെടുത്തുന്ന ഗ്രന്ഥം. ഫ്‌ളാറ്റുകളിലെ പരിമിതസ്ഥലസൗകര്യത്തിനുള്ളില്‍ ആകര്‍ഷകമായ പൂന്തോട്ടമൊരുക്കുവാന്‍ ഇതു സഹായകമാകും. വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍, ബാല്‍ക്കണി ഗാര്‍ഡന്‍, ഇന്‍ഡോര്‍ വാട്ടര്‍ ഗാര്‍ഡന്‍, ടേബിള്‍ടോപ് ഗാര്‍ഡന്‍ തുടങ്ങി, നമ്മുടെ കാലാവസ്ഥയ്ക്കും ഭൂമിശാസ്ത്രപ്രത്യേകതകള്‍ക്കും ഇണങ്ങുന്ന നവീന ഉദ്യാനങ്ങളുടെ ഘടനയും നിര്‍മാണവും പരിപാലനവുമാണ് ഇവിടെ പ്രതിപാദ്യവിഷയം.

  • Indoor Gardening – Akathalathile Pachappu

    Original price was: ₹190.00.Current price is: ₹152.00.

    വീട്ടുമുറ്റത്തെ ഉദ്യാനത്തില്‍ മാത്രമല്ല, വീടിനുള്ളിലും പച്ചപ്പ് നിറയുന്നത് മനസ്സിന് കുളിര്‍മയും സന്തോഷവും നല്‍കും. കോവിഡ്കാലത്ത് വീടിനുള്ളില്‍ത്തന്നെ ഒതുങ്ങേ­ണ്ടിവന്ന സാഹചര്യത്തില്‍ ഇന്‍ഡോര്‍ ഗാര്‍ഡനിങ്ങിനോടുള്ള ഇഷ്ടം ആളുകളില്‍ പതിന്മടങ്ങ് വര്‍ധിച്ചിരിക്കുന്നു. വായു ശുദ്ധീകരിക്കുവാന്‍ കഴിവുള്ള അകത്തളച്ചെടികള്‍കൂടി ലഭ്യമാണെന്നു വന്നതോടെ ഇന്‍ഡോര്‍ ഗാര്‍ഡനെക്കുറിച്ച് ആഴത്തില്‍ അറിയാനും പഠിക്കാനും താത്പര്യപ്പെടുന്നവര്‍ ഏറെ. ഈ രംഗത്തേക്ക് കടന്നുവരുന്നവര്‍ക്കെല്ലാം ഉള്‍ക്കാഴ്ചയും ഉത്സാഹവും നല്‍കുന്നതാണ് ‘Indoor gardening’ അകത്തളത്തിലെ പച്ചപ്പ്’എന്ന ഈ പുസ്തകം.