Perumpadavam Sreedharan
- 2
-
OTTACHILAMBU
₹290.00Original price was: ₹290.00.₹232.00Current price is: ₹232.00.കോടിസൂര്യപ്രഭയോടെ വിളങ്ങുന്ന സംഹാരരുദ്രയായ ദേവിയാണ് ഒറ്റച്ചിലമ്പിലെ പ്രതിഷ്ഠ. ദേവിയുടെ ഉപാസകനായ ഒരു സാധുവിന്റെ ജീവിതത്തിലേക്ക് മറ്റൊരു ദേവി കടന്നുവരികയാണ്. തൃഷ്ണകൾ തിടംവയ്ക്കുന്ന ഇരുളിൻ മച്ചകത്ത് ഒറ്റച്ചിലമ്പിന്റെ യോധനാദം മുഴങ്ങുകയാണ്. പ്രളയം പോലെ വ്യാപിച്ച ആ അന്ധകാരത്തിൽ ഉഴറുന്ന ഒരു പുരുഷന്റെയും സ്ത്രീയുടെയും ഇടർച്ചകൾ ഈ നടവഴിയിൽ കാൽപ്പാടുകൾ തീർക്കുന്നു. ഭക്തിയും വിശ്വാസവും കാമവും മോക്ഷവും ഇവിടെ കളമെഴുതുന്നു. ഹൃദയത്തിനുമേൽ ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ എഴുത്തുകാരന്റെ ഈ നോവൽ, “നീയേറ്റുവാങ്ങാത്ത നോവേതു മണ്ണിതിൽ” എന്ന അതിശയം വായനക്കാരിൽ സൃഷ്ടിക്കുന്നു.
-
Iruttu Kori Veyilathittu
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.വർത്തമാനകാലത്തിന്റെ നീതിരഹിതമായ അതിക്രമങ്ങൾക്കെതിരെ നിശിതമായ ഒരു യുക്തിബോധം പ്രവർത്തിക്കുന്നുണ്ട്. ചിലപ്പോൾ അത് അവഗണിക്കപ്പെട്ടേക്കാം. എന്നാൽ അതില്ലായിരുന്നെങ്കിലോ? നമ്മുടെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലെ കാപട്യങ്ങൾക്കും അശ്ലീലതകൾക്കുമെതിരെ രൂപംകൊള്ളുന്ന ക്ഷുഭിതമാനവികതയുടെ മുഴക്കങ്ങൾ. നമ്മുടെ സാംസ്കാരിക ജീവിതത്തിൽ നക്ഷത്രശോഭ നിറച്ച പ്രതിഭാശാലികളെക്കുറിച്ചുള്ള ഓർമ്മകൾ … ഇഷ്ടാനിഷ്ടങ്ങളുടെ ആത്മസഞ്ചാരങ്ങൾ.

