Peroor Anilkumar

Peroor Anilkumar

  • 4
  • KUNJIKURUVIYUM KUNJUNGALUM (Multi-colour)

    Original price was: ₹100.00.Current price is: ₹80.00.

    മനുഷ്യനിലും മനുഷ്യനന്മയിലുമുള്ള വിശ്വാസത്തെ വളര്‍ത്തി നമ്മുടെ കുരുന്നുകളുടെ ഇളംചിറകുകള്‍ക്ക് ശക്തിപകരുന്ന മനോഹരമായ ഒരു നീണ്ടകഥ. രോഗങ്ങളാലും ദുരിതങ്ങളാലും വലയേണ്ടിവരുന്ന ജീവിതാവസ്ഥകളില്‍പോലും അന്യരിലേക്കു ഒരു തൂവല്‍സ്പര്‍ശമായി നീളേണ്ട കാരുണ്യത്തിന്റെ കരങ്ങളെക്കുറിച്ചാണ് അല്ലിമലര്‍ക്കാട്ടിലെ കുഞ്ഞിക്കുരുവി നമ്മെ പഠിപ്പിക്കുന്നത്. ലോകം മുഴുവന്‍ ഒറ്റപ്പെടുത്തുന്നുവെന്നു തോന്നുമ്പോഴും, അതില്‍ വേദനിക്കാതെ, സ്നേഹസാമീപ്യങ്ങളുടെതീരങ്ങളെ, സമൃദ്ധിയുടെ തേന്‍കൂടുകളെ കിനാവുകാണാനും അവിടേക്ക് പറന്നുയര്‍ന്ന്, ആ മധുനുകര്‍ന്ന്, വരുംതലമുറകളുടെ ചുണ്ടുകളിലേക്കത് പകരുവാനും ഈ കുഞ്ഞിക്കുരുവിയുടെ ചിറകടിയൊച്ചകള്‍ നമുക്ക് മാതൃകയാകട്ടെ.

     

  • Gopuvinte pakshi

    Original price was: ₹70.00.Current price is: ₹56.00.

    ദൈവിക വിശ്വാസങ്ങള്‍ മനുഷ്യന്‍ ദുര്‍വിനിയോഗം ചെയ്യുന്ന അവസരങ്ങളില്‍ ശാസ്ത്രത്തിന്റെ പുതുനാമ്പുകള്‍ മനുഷ്യനെ സഹായിച്ചു കൊണ്ടിരിക്കും. ആത്മീയതയുടെയും ഭൗതികതയുടെയും ലോകത്ത് ഉള്‍ക്കൊള്ളേണ്ടത് ഉള്‍ക്കൊള്ളുകയും തള്ളേണ്ടത് തള്ളിക്കളയുകയും ചെയ്യുക എന്ന സത്യം വിളിച്ചോതി കുട്ടികളെ സന്മാര്‍ഗ്ഗത്തിലേക്ക് നയിക്കുക എന്ന മഹത്തായ ദൗത്യമാണ് ഈ കൃതി നിര്‍വഹിക്കുന്നത്.

  • Kunjikuriviyum Kunjungalum

    Original price was: ₹100.00.Current price is: ₹80.00.

    മനുഷ്യനന്മയിലുള്ള വിശ്വാസത്തെ വളര്‍ത്തി നമ്മുടെ കുരുന്നുകളുടെ ഇളംചിറകുകള്‍ക്ക് ശക്തിപകരുന്ന നീണ്ടകഥ. രോഗദുരിതങ്ങളാല്‍ വലയേണ്ടിവരുന്ന ജീവിതാവസ്ഥകളില്‍പ്പോലും അന്യരിലേക്ക് ഒരു തൂവല്‍സ്പര്‍ശമായി നീളേണ്ട കാരുണ്യത്തെക്കുറിച്ചാണ് കുഞ്ഞിക്കുരുവി പഠിപ്പിക്കുന്നത്.

  • Aadam Paadam: Kuttikavithakal

    Original price was: ₹50.00.Current price is: ₹40.00.

    ആദ്യാക്ഷരങ്ങൾ പഠിച്ചുതുടങ്ങുന്ന കുട്ടികൾക്കായി തയ്യാറാക്കിയിട്ടുള്ള കവിതാസമാഹാരം. നമ്മുടെ പ്രകൃതിയേയും നാടിനേയും കുറിച്ചുള്ള ഒരു രൂപരേഖ കുട്ടികളിലേക്കെത്തിക്കാൻ ഉതകുന്ന കവിതകൾ. കവിത കുട്ടികളുടെ മുന്നിൽ അവതരിപ്പിക്കേണ്ടതെങ്ങനെയെന്നു വ്യക്തമാക്കുന്ന അടിക്കുറിപ്പുകളും.