Paipra Radhakrishnan

Paipra Radhakrishnan

  • 3
  • EKALOCHANAM

    Original price was: ₹300.00.Current price is: ₹240.00.

    “സാഹിത്യവാരഫലത്തിനുശേഷം ഏറെ ശ്രദ്ധേയമായ അപഗ്രഥനപംക്തിയാണ് “ഏകലോചനം”. സാഹിത്യകൃതികൾക്ക് അനുമോദനങ്ങൾ മാത്രം പോരാ, വിമർശനങ്ങളും വേണം. അതായിരുന്നു എം. കൃഷ്ണൻ നായർ സാർ മലയാളികളെ പഠിപ്പിച്ചത്. അത്തരത്തിലുള്ള നിരീക്ഷണങ്ങളും പായിപ്രയുടെ എഴുത്തിലുണ്ട്. സാഹിത്യം, സംസ്കാരം, സാമൂഹികവിമർശനം, രാഷ്ട്രീയം തുടങ്ങിയ വിവിധ മേഖലകളിൽ അദ്ദേഹത്തിന്റെ എഴുത്ത് വ്യാപിക്കുന്നുണ്ട്.
    – വി.ഡി. സതീശൻ (മുഖ്യമന്ത്രി)

    സൂക്ഷ്മദർശനംകൊണ്ടും ദീർഘവീക്ഷണംകൊണ്ടും ചിന്താമണ്ഡലത്തെ ത്രസിപ്പിക്കുന്ന എഴുത്തുകാരനാണ് പായിപ്ര രാധാകൃഷ്ണൻ. ഏകലോചനം’ ഇക്കാര്യം അരക്കിട്ടുറപ്പിക്കുന്നു.
    – രമേശ് ചെന്നിത്തല (ആഭ്യന്തരമന്ത്രി)

    പക്ഷവും ഭേദവും തിമിരവും ബാധിക്കാത്ത കാഴ്ച – കുട്ടിക്കാലത്തെ കളിചിരിയുടെ നിഷ്കളങ്കതയോടെ!
    – സി. രാധാകൃഷ്ണൻ

    പായിപ്ര രാധാകൃഷ്ണന്റെ ഏകലോചനം’ എന്ന സാഹിത്യ പംക്തിയിൽ നിന്ന് അടർത്തിയെടുത്ത കുറിപ്പുകളുടെ ഈ സമാഹാരം നമുക്ക് സമ്മാനിക്കുന്നത് വളരെ രസകരങ്ങളായ സാഹിത്യസംഭാഷണങ്ങളാണ്. അവയോട് നമുക്ക് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. പക്ഷേ, അവയുടെ ആസ്വാദ്യതയും എഴുത്തിനെ അടയാളപ്പെടുത്താനുള്ള ശേഷിയും അനിഷേധ്യമാണ്. ഏത് താളിൽ തുറന്നാലും വായിപ്പിക്കുന്ന പുസ്തകം.
    – സക്കറിയ

  • KATHUKALUDE PUSTHAKAM

    Original price was: ₹180.00.Current price is: ₹144.00.

    കൈയെഴുത്തിന്റെ കാലം കഴിയുകയാണ്; എഴുതുന്ന കത്തുകളുടെയും. അതുതന്നെയാണ് കത്തുകളുടെ ഈ പുസ്തകത്തിന്റെ പ്രസക്തിയും. ‘ഇ’ എഴുത്ത് സർവസാധാരണമാകവേ ഈ എഴുത്തുകൾ അതിന്റെ ഉള്ളടക്കത്തെക്കാൾ ഉപരി രചയിതാക്കളുടെ ഉള്ളറിയാനുള്ള ഹസ്തരചനകൾ ആകുന്നു. ഒന്നിനൊന്നു വ്യത്യസ്തമായ ഹസ്തരേഖകൾ പോലെ. മലയാളത്തിലെ പ്രശസ്തരുടെ കത്തുകളുടെ ഈ പുസ്തകം അപൂർവമായ ഒരു ചരിത്രരേഖയാണ്.

  • O.V. Vijayanum Muttathu Varkiyum

    Original price was: ₹160.00.Current price is: ₹128.00.

    നടന്നതില്‍, കേട്ടതില്‍, പറഞ്ഞതില്‍, അറിഞ്ഞതില്‍ പതിരായിപ്പോകാത്ത കുറെ ഓര്‍മകളുടെ സൂക്ഷിപ്പുപുരയാണ് ഈ പുസ്തകം-നിറകതിരോര്‍മകളുടെ പത്തായം. പായിപ്രയുടെ ഇടവഴികള്‍ താണ്ടി, പാടവരമ്പുകള്‍ കടന്ന് നിത്യവിശാലമായ വീഥികളിലേക്കുള്ള ഒരു നാട്ടുമ്പുറത്തുകാരന്റെ നടത്തങ്ങള്‍. ചേര്‍ന്നുനടന്നവരും ചേര്‍ത്തുനിര്‍ത്തിയവരും ഇവിടെ കൂട്ടുരചയിതാക്കളാകുന്നു. കരയും കടലും കുന്നും ഇതിലെ ആദ്യഭാഗമായ ‘യാത്രാപഥ’ത്തില്‍ കാല്‍പ്പാടുകള്‍ തീര്‍ക്കുന്നു?. പ്രതിഭയില്‍ ധാരാളികളായ വിജയനും നാണപ്പനും മാധവിക്കുട്ടിയും അക്കിത്തവും മുശ്ശേരിയും രണ്ടാം ഭാഗമായ ‘ഓര്‍മത്തേരി’ല്‍ സഹയാത്രചെയ്യുന്നു?. കരുതലും വാത്സല്യവും സദാ ഊറി നിറയുന്ന തേനടയാല്‍ മധുരമൂട്ടിയ നാടും നാട്ടാരുമാണ് ‘ദേശസ്മൃതി’ എന്ന അവസാനഭാഗത്തില്‍.