P. Valsala

P. Valsala

  • 7
  • Greeshmathile Mazha

    Original price was: ₹140.00.Current price is: ₹112.00.

    മനുഷ്യർ മാത്രമാണ് ദുഃഖിതർ എന്ന ആപ്ത വാക്യം കഥാപാത്രങ്ങളിലൂടെ ആവിഷ്കരിക്കുന്ന ഗ്രീഷ്‌മത്തിലെ മഴ, നോവൽ രചനയുടെ പുതിയ അർത്ഥതലങ്ങളിലേക്കും ദാർശനികവ്യഥകളിലേക്കും വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു. ആധുനികമനുഷ്യന്റെ അസ്തിത്വമന്വേഷിച്ചലയുന്ന ശൂലപാണി എന്ന കഥാപാത്രത്തിലൂടെ അനാവരണം ചെയ്യുന്ന നോവൽ, പുഞ്ചവയലുകൾ നെടുവീർപ്പിടുന്ന ഗ്രാമക്കാഴ്ചകളുടെയും അരക്ഷിതമായ ജന്മങ്ങളുടെയും ആവിഷ്കാരം,

  • Venal

    Original price was: ₹130.00.Current price is: ₹104.00.

    ഭൂമിയിലുള്ള സകലർക്കും ഓരോതരം അസ്വസ്ഥതകളില്ലാതെ ജീവിക്കാനാകില്ലെന്ന രാമൻകുട്ടിയുടെ തത്ത്വചിന്തയിലൂടെ വികസിക്കുന്ന നോവൽ. സത്യത്തിൻ്റെ മുഖം എത്ര ക്രൂരമാണ് എന്ന ചിന്ത പ്രപഞ്ചാരംഭം മുതലുള്ള നീതിവാക്യമാണെന്നതാണ് ഈ കൃതിയുടെ അന്തസ്സത്ത. പശുവിനെ നഷ്‌ടപ്പെട്ട് ഒരാൾ അന്വേഷിച്ചു നടക്കുന്നത് പശുവിനെ മാത്രമല്ല, തൻ്റെ തന്നെ ലോകത്തെയാണ് എന്നതും എവിടെ അലഞ്ഞാണ് തന്നെത്തന്നെ കണ്ടെത്തുക എന്നതും നോവൽ നൽകുന്ന വെളിപാടാണ്. മണ്ണിൻ്റെ മണമുള്ള കൃതി.

  • Marachottile Veyilcheelukal

    Original price was: ₹240.00.Current price is: ₹192.00.

    വയനാട്ടിലെയും ഉത്തരേന്ത്യന്‍ നാടുകളിലേയും അമേരിക്കന്‍ ഐക്യനാടുകളിലേയും പര്യടനങ്ങള്‍ക്കിടയില്‍ വത്സല ചിന്തിയെടുത്ത അനുഭവത്തിന്റെ ചീളുകള്‍.
    എഴുത്തിന്റെ ദേശം, എഴുത്തിന്റെ സൗഹൃദം, എഴുത്തിന്റെ നിയോഗം എന്നിങ്ങനെ മൂന്നുതലങ്ങളിലായി ഈ വെയില്‍ച്ചീളുകള്‍ പ്രത്യക്ഷപ്പെടുന്നു.
    വയനാടന്‍ കാടുകളിലെ ആദിവാസികള്‍ക്കിടയിലെ ജീവിതാനുഭവങ്ങളാണ് ‘എഴുത്തിന്റെ ദേശ’ത്തില്‍.
    എഴുത്തു ജീവിതവുമായിട്ടിടപഴകുകയും സര്‍ഗ്ഗാത്മകതയുടെ അനുഭവപാഠങ്ങള്‍ കൈമാറുകയും ചെയ്ത യശ്വസികളായ ഏതാനും എഴുത്തുകാരെക്കുറിച്ചുള്ള ഓര്‍മ്മകളാണ് ‘എഴുത്തിന്റെ സൗഹൃദം’
    സമൂഹത്തിന്റെ പരിവര്‍ത്തനത്തിനും പുരോഗമനത്തിനും വേണ്ടിയുള്ള വത്സലയുടെ പിടച്ചിലുകള്‍ എഴുത്തായും പ്രവൃത്തിയായും പരിണമിക്കുന്ന കാഴ്ച ‘എഴുത്തിന്റെ നിയോഗ’ത്തില്‍ കാണാം.
    വിശ്വമാനവികതയെ സ്വപ്നം കാണുന്ന ഒരെഴുത്തുകാരി ഈ വെയില്‍ച്ചീളുകള്‍ക്കിടയില്‍ നിന്നും എഴുന്നേറ്റു വരുന്നു.

  • KAATTILE VEEDUM ATHIDHIKALUM

    Original price was: ₹130.00.Current price is: ₹104.00.

    രണ്ടുകാലില്‍ നടക്കുന്നവരുടേതു മാത്രമല്ല ഭൂമി. ഉറുമ്പു മുതല്‍ ആന വരെ, ചേര മുതല്‍ രാജവെമ്പാല വരെ, തേനീച്ച മുതല്‍ കാലന്‍കോഴി വരെ… വൈവിദ്ധ്യത്താല്‍ സമ്പുഷ്ടമാണ് ഇവിടം, നിനച്ചിരിക്കാത്ത നേരത്താവും ഈ അതിഥികള്‍ നമ്മുടെ വീടു തേടി വരിക. വരൂ, നമുക്ക് അവരില്‍ ചിലരെ അടുത്തു പരിചയപ്പെടാം.

    കാടിന്റെ ചന്തവും വിശുദ്ധിയും ഗാംഭീര്യവും മലയാളിയുടെ വായനാനുഭവത്തില്‍ നിറച്ച പി. വത്സല കുട്ടികള്‍ക്കായി എഴുതിയ കഥകളും കുറിപ്പുകളും.

  • Valsalayude sthreekal

    Original price was: ₹250.00.Current price is: ₹200.00.

    പെണ്ണിൻ്റെ ഉടലും ഉയിരും തൊടുന്ന പതിനഞ്ച് കഥകൾ. പെൺമനസ്സിൻ്റെ ഇരുൾത്തുരങ്കങ്ങളും പ്രകാശഗോപുരങ്ങളും കടന്ന്, അവൾക്കു സ്വന്തമായൊരു വീടും ആകാശവും വീണ്ടെടുത്തു നൽകുന്ന രചനകൾ. നട്ടെല്ല് എന്ന ഗുണമുള്ള കുറെ പെണ്ണുങ്ങൾ മുഖാവരണമഴിച്ചും ചായക്കൂട്ടിളക്കിയും ഇതിൽ അണിനിരക്കുന്നു.

  • Pulikkuttan

    Original price was: ₹90.00.Current price is: ₹72.00.

    പുള്ളിക്കൂമന്റെ ചുമലിലേറി കോഴിക്കോട് പട്ടണം കാണാന്‍പോയ കണ്ണന്റെ കഥയാണിത്. ഗ്രാമത്തിലെ കൂട്ടുകാര്‍ക്ക് അവന്‍ പുലിക്കുട്ടനാണ്; പുലിമടയില്‍ വളര്‍ന്നവനാണ്. കൂമനൊപ്പം മേഘങ്ങളെ തൊട്ടുമരുമ്മി കവലയില്‍ വന്നിറങ്ങുന്ന കണ്ണന്‍ അവിടെ ആദ്യം കാണുന്നതും പരിചയപ്പെടുന്നതും കുറച്ചു കടുവാക്കുട്ടികളെയാണ് – വെള്ളം തൊട്ടാല്‍ മായുന്ന വരകളുള്ള കടുവാക്കുട്ടികള്‍! ആ കളിക്കൂട്ടത്തിലെ പൂച്ചക്കണ്ണനാണ് കണ്ണനെ തങ്കമ്മായിയുടെ അടുത്തെത്തിക്കുന്നത്. തങ്കമ്മായിയിലൂടെ ഒരമ്മയുടെ സ്‌നേഹ വാത്സ്യങ്ങള്‍ കണ്ണന്‍ അറിയുന്നു; പുലിച്ചൂരുള്ള തന്റെ പൂര്‍വകഥ അറിയുന്നു.

  • Nellu

    Original price was: ₹575.00.Current price is: ₹460.00.

    ആദിവാസികളുടെ ജീവിതവും ചരിത്രവും സാംസ്കാരിക സവിശേഷതകളും പോരാട്ടങ്ങളും പ്രകൃതിയുടെ ജൈവസാന്നിദ്ധ്യങ്ങളോട് ഇണങ്ങിച്ചേര്‍ന്ന മലയാളത്തിലെ വിഖ്യാതമായ നോവല്‍ .