P. Pushkaran Master
- 1
-
Navodhanasamoohavum Paristhithiyum
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.പശ്ചിമഘട്ടസംരക്ഷണം, ആരോഗ്യരംഗത്തിന്റെ തകർച്ച, പ്രളയാനന്തരകേരളം, ധാതുമണൽക്കൊള്ള, മദ്യനിരോധനം, ആദിവാസിക്ഷേമം തുടങ്ങി, സമകാലികവും സാർവകാലികവുമായ സാമൂഹിക-സാംസ്‌കാരിക-പാരിസ്‌ഥിതിക വിഷയങ്ങളിലുള്ള ലേഖനങ്ങളുടെ സമാഹാരമാണിത്. പരിസ്‌ഥിതിയേയും ജനതയേയും വിസ്‌മരിച്ച്, സാമ്പത്തികാടിസ്‌ഥാനത്തിൽ തയ്യാറാക്കുന്ന വികസനരൂപരേഖകൾ എങ്ങനെ ഒരു നാടിന്റെ മരണമുഹൂർത്തം കുറിക്കും എന്നു വിശകലനംചെയ്യുകയാണ് ഇവിടെ എഴുത്തുകാരൻ. പ്രകൃതിക്കു കാവൽനിൽക്കുന്ന, ധാർമികത പ്രമാണവാക്യമാക്കിയ, മനുഷ്യാവകാശങ്ങൾക്കു സംരക്ഷണ മേകുന്ന, നീതിനിർവഹണം ആദർശമാക്കിയ ഒരു സമൂഹത്തെ ദീർഘദർശനംചെയ്യുന്നു ഈ പുസ്‌തകം. ബാഹ്യവും ആന്തരിക വുമായ സുസ്‌ഥിതിയിലേക്കുള്ള മാർഗമാണ്, ചിന്തോദ്ദീപകവും പഠനാർഹവുമായ ഇതിലെ ലേഖനങ്ങൾ ചൂണ്ടിക്കാട്ടുന്നത്
