Mathews Arpookara

Mathews Arpookara

  • 10
  • -20%

    Valsyayanan parayathathu

    സ്നേഹവും തന്നിഷ്ടവും തലയ്ക്കുകേറി മത്തുപിടിച്ച സുന്ദരിക്കോതകള്‍! ആ അനന്യയും ജ്യോത്സനയും ഈ കാലഘട്ടം നീട്ടിത്തരുന്ന യുവത്വത്തിന്റെ പ്രതിനിധികള്‍! ചൊടിയുള്ള കോളേജ് വിദ്യാര്‍ഥിനികള്‍. സ്വവര്‍ഗാനുരാഗികള്‍. രണ്ടുപേരും വിവാഹിതരായി ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുന്നു. അതിന്റെ പരിണതഫലം ആ യുവതികള്‍ക്കിടയിലും കോളേജിലും ഹോസ്റ്റലിലും അവരുടെ കുടുംബങ്ങളിലും സമൂഹത്തിലുമൊക്കെ സൃഷ്ടിക്കുന്ന ചലനങ്ങളും സംഭവവികാസങ്ങളും! ആ മാദകസുന്ദരിമാരുടെ ജീവിതലയ താളങ്ങളുടെ പുതുക്കമാര്‍ന്ന കഥ! ന്യൂജനറേഷന്റെ വൈകാരിക
    സംഘര്‍ഷങ്ങളുടെ നേര്‍ച്ചിത്രമാണീ നോവല്‍.

    Original price was: ₹150.00.Current price is: ₹120.00.
  • -20%
    Simhathan Bagavathar

    Simhathan Bagavathar

    ബാലരമ, പൂമ്പാറ്റ, കുട്ടികളുടെ ദീപിക, ബാലമംഗളം തുടങ്ങി മലയാളത്തിലെ പ്രമുഖ ബാലപ്രസിദ്ധീകരണങ്ങളില്‍ പ്രകാശിതമായ പതിനേഴ് ബാലകഥകളുടെ സമാഹാരമാണ് ഈ പുസ്തകം. ഗുണപാഠവും സാന്മാര്‍ഗികതയും സന്നിവേശിക്കുന്ന ഇതിലെ ഓരോ കഥയും ഇതിവൃത്തത്തിലും ശൈലിയിലും വ്യത്യസ്തത പുലര്‍ത്തുന്നു. ഒരു മിഠായിപ്പൊതി തുറക്കുന്ന പ്രിയത്തോടെയും കൗതുകത്തോടെയും ഈ കഥകള്‍ കുട്ടികള്‍ വായിച്ചുതീര്‍ക്കും.

    മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും കുട്ടികള്‍ക്ക് നിസ്സംശയം സമ്മാനിക്കാവുന്ന പുസ്തകം.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Pope Francis: Jeevitham Karuna Prathyasha

    ബ്യൂനസ് ഐറിസിലെ ആ വലിയ യൂണിവേഴ്സിറ്റിയിൽ ഹോർഹെ ബർഗോളിയോ എന്ന യുവാവ് പഠിച്ചത് രസതന്ത്രമായിരുന്നു. വർഷങ്ങൾക്കുശേഷം ആ യുവാവ് ലോകമെങ്ങും അറിയപ്പെട്ടത് മറ്റൊരു പേരിലാണ്: “ഫ്രാൻസിസ് മാർപാപ്പ. ആഗോള കത്തോലിക്കാസഭയുടെ പരമാദ്ധ്യക്ഷൻ. പലതരം സ്വഭാവങ്ങളുള്ള തന്മാത്രകൾ ഒന്നിച്ചുചേരുന്നതുപോലെ ലോകമെമ്പാടുമുള്ള പലതരക്കാരായ മനുഷ്യരെ മനസ്സിന്റെ മനസ്സിൽ ചേർത്തുപിടിച്ചു സ്നേഹത്തിന്റെ രസതന്ത്രപാഠം പഠിപ്പിക്കുന്ന, ലോകം ശ്രദ്ധിക്കുന്ന ശ്രേഷ്ഠഗുരുവായി അദ്ദേഹം മാറി. ആ മഹാഗുരുവിന്റെ സംഭവബഹുലമായ ജീവിതത്തിന്റെ ഏടുകളിലേക്കാണ് നേർക്കാഴ്ച. പുതുമകൾ നിറഞ്ഞ ഈ പുസ്തകത്തിന്റെ നേർക്കാഴ്ച.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Rarikutty : Dheerathayude Penkutty

    ധീരതയ്ക്കുള്ള അവാര്‍ഡ് ലഭിച്ചപ്പോഴല്ല രാരിക്കുട്ടി സന്തോഷവതിയായത്. മറിച്ച്, ജീവിതത്തില്‍ പഠിക്കാനും വളരാനും ഉയരാനും അവസരം ഒത്തുകിട്ടിയപ്പോഴാണ്. നിഷ്‌കളങ്കതയുടെ ആ ബാല്യം പേറിയതാകട്ടെ, ദുര്‍ഘടങ്ങളും ദുരിതങ്ങളും മാത്രം. തീര്‍ച്ചയായും രാരിക്കുട്ടി ഒരത്ഭുതപ്രതിഭാസംതന്നെ. ആ ജീവിത നേര്‍ക്കാഴ്ച ആരിലും പോസിറ്റീവ് എനര്‍ജി ഉണ്ടാക്കുമെന്നു നിസ്സംശയം പറയാം.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Thacholi Ponnomal

    വടക്കന്‍പാട്ടുകളിലൂടെ നാം കേട്ടറിഞ്ഞ വീരചരിത്രത്തിന്റെ നേര്‍ക്കാഴ്ചയാണ് തച്ചോളിക്കോട്ട. രക്തംകൊണ്ടു പടുത്തുയര്‍ത്തിയ ധീരന്മാരുടെ ജീവിതകഥ. പുത്തൂരംകഥയും തച്ചോളിക്കഥയും മനുഷ്യമനസ്സിനെ നൂറ്റാണ്ടുകള്‍ക്കുശേഷവും പിന്തുടര്‍ന്നു കൊണ്ടിരിക്കുന്നത്, വാക്കിനുമീതേ, വാളുകള്‍ കഥപറഞ്ഞതുകൊണ്ടാണ്, തച്ചോളിക്കോട്ടയിലെ അങ്കത്തട്ടില്‍ ഉറുമിയുമായി ചാടിവീഴുന്ന വീരനായകന്റെ കോള്‍മയിര്‍കൊള്ളിക്കുന്ന കഥ. തച്ചോളി പൊന്നോമലിന്റെ വീരകഥ.

     

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Kadu vittu Vanna Unniyana

    ശക്തിയുടെയും യജമാനഭക്തിയുടെയും പ്രതീകങ്ങളായ ആനകളുടെ പ്രത്യേക ഗുണവിശേഷങ്ങള്‍ വ്യക്തമാക്കുന്ന ഹൃദ്യവും രസകരവുമായ പതിനാല് ആനകഥകള്‍.

    Original price was: ₹60.00.Current price is: ₹48.00.
  • -20%

    Yona Pravachakanum Mahamathsyavum

    ബൈബിള്‍ കഥ ആസ്പദമാക്കിയ നോവലെറ്റ്. തിരഞ്ഞെടുത്ത പ്രവാചകനായ യോനയ്ക്ക് നേരിടേണ്ടിവന്ന വന്‍ പ്രതിബന്ധങ്ങളാണ് ഇതിവൃത്തം. സകല മനുഷ്യരും രക്ഷപ്രാപിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു എന്ന പാഠമാണ് ഈ കഥ നമ്മെ പഠിപ്പിക്കുന്നത്.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Manthrika Pendrive

    സ്‌കൂള്‍കാലഘട്ടത്തിലെ ചെറിയ പിണക്കങ്ങളും വാശികളും ഇണക്കങ്ങളും ലളിതമായ ഭാഷയില്‍, സങ്കീര്‍ണതകള്‍ ഇല്ലാത്ത കഥാമുഹൂര്‍ത്തങ്ങളോടെ എഴുതിയ ഈ കൊച്ചുനോവല്‍ ഒറ്റയിരിപ്പിനു വായിച്ചുതീര്‍ക്കാവുന്നതാണ്.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Nohayude Pettakam

    മഹാപ്രളയത്തിനുമീതെ ദൈവം നിവർത്തിപ്പിടിച്ച രക്ഷയുടെ കരമായിരുന്നു നോഹയുടെ പെട്ടകം. ‘സത്യത്തിന്റെ സ്വരമറിയുന്ന’ മനുഷ്യരും, ആണും പെണ്ണുമടങ്ങുന്ന സമസ്ത ജന്തുകുലവും അതിലൂടെ തോരാമഴയുടെ ദിനരാത്രങ്ങളെ അതിജീവിച്ചു. ദൈവം മനുഷ്യരാശിയുമായി ഉണ്ടാക്കിയ ഒരു ഉടമ്പടിയുടെ പൂർത്തീകരണമായ ഈ യാനപാത്രത്തിന്റെ അണിയത്തും അമരത്തും അരങ്ങേറിയ അത്ഭുതകഥകളാണ് ഈ പുസ്തകത്തിൽ.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Sankeerthanangalude Rajakumaran

    ദാവീദ് എന്ന ആട്ടിടയന്റെ മനക്കരുത്തിന്റെയും, അവനെറിഞ്ഞ കൊച്ചുകല്ലിനാല്‍ തകര്‍ക്കപ്പെട്ട ധാര്‍ഷ്ട്യത്തിന്റെ വന്‍മലയുടെയും കഥയാണ് ഈ പുസ്തകം പറയുന്നത്. ഉന്നതങ്ങളിലെ അധികാരത്തേക്കാള്‍, സമാധാനം തുളുമ്പുന്ന മനസ്സാണ് മനുഷ്യര്‍ക്കു വേണ്ടതെന്ന് ദാവീദ് രാജകുമാരന്‍ തെളിയിക്കുന്നു.

    Original price was: ₹50.00.Current price is: ₹40.00.