Mathews Arpookara
- 10
-
Sankeerthanangalude Rajakumaran
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.ദാവീദ് എന്ന ആട്ടിടയന്റെ മനക്കരുത്തിന്റെയും, അവനെറിഞ്ഞ കൊച്ചുകല്ലിനാല്‍ തകര്‍ക്കപ്പെട്ട ധാര്‍ഷ്ട്യത്തിന്റെ വന്‍മലയുടെയും കഥയാണ് ഈ പുസ്തകം പറയുന്നത്. ഉന്നതങ്ങളിലെ അധികാരത്തേക്കാള്‍, സമാധാനം തുളുമ്പുന്ന മനസ്സാണ് മനുഷ്യര്‍ക്കു വേണ്ടതെന്ന് ദാവീദ് രാജകുമാരന്‍ തെളിയിക്കുന്നു.
-
Nohayude Pettakam
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.മഹാപ്രളയത്തിനുമീതെ ദൈവം നിവർത്തിപ്പിടിച്ച രക്ഷയുടെ കരമായിരുന്നു നോഹയുടെ പെട്ടകം. ‘സത്യത്തിന്റെ സ്വരമറിയുന്ന’ മനുഷ്യരും, ആണും പെണ്ണുമടങ്ങുന്ന സമസ്ത ജന്തുകുലവും അതിലൂടെ തോരാമഴയുടെ ദിനരാത്രങ്ങളെ അതിജീവിച്ചു. ദൈവം മനുഷ്യരാശിയുമായി ഉണ്ടാക്കിയ ഒരു ഉടമ്പടിയുടെ പൂർത്തീകരണമായ ഈ യാനപാത്രത്തിന്റെ അണിയത്തും അമരത്തും അരങ്ങേറിയ അത്ഭുതകഥകളാണ് ഈ പുസ്തകത്തിൽ.
-
Manthrika Pendrive
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.സ്‌കൂള്‍കാലഘട്ടത്തിലെ ചെറിയ പിണക്കങ്ങളും വാശികളും ഇണക്കങ്ങളും ലളിതമായ ഭാഷയില്‍, സങ്കീര്‍ണതകള്‍ ഇല്ലാത്ത കഥാമുഹൂര്‍ത്തങ്ങളോടെ എഴുതിയ ഈ കൊച്ചുനോവല്‍ ഒറ്റയിരിപ്പിനു വായിച്ചുതീര്‍ക്കാവുന്നതാണ്.
-
Yona Pravachakanum Mahamathsyavum
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.ബൈബിള്‍ കഥ ആസ്പദമാക്കിയ നോവലെറ്റ്. തിരഞ്ഞെടുത്ത പ്രവാചകനായ യോനയ്ക്ക് നേരിടേണ്ടിവന്ന വന്‍ പ്രതിബന്ധങ്ങളാണ് ഇതിവൃത്തം. സകല മനുഷ്യരും രക്ഷപ്രാപിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു എന്ന പാഠമാണ് ഈ കഥ നമ്മെ പഠിപ്പിക്കുന്നത്.
-
Kadu vittu Vanna Unniyana
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.ശക്തിയുടെയും യജമാനഭക്തിയുടെയും പ്രതീകങ്ങളായ ആനകളുടെ പ്രത്യേക ഗുണവിശേഷങ്ങള്‍ വ്യക്തമാക്കുന്ന ഹൃദ്യവും രസകരവുമായ പതിനാല് ആനകഥകള്‍.
-
Thacholi Ponnomal
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.വടക്കന്‍പാട്ടുകളിലൂടെ നാം കേട്ടറിഞ്ഞ വീരചരിത്രത്തിന്റെ നേര്‍ക്കാഴ്ചയാണ് തച്ചോളിക്കോട്ട. രക്തംകൊണ്ടു പടുത്തുയര്‍ത്തിയ ധീരന്മാരുടെ ജീവിതകഥ. പുത്തൂരംകഥയും തച്ചോളിക്കഥയും മനുഷ്യമനസ്സിനെ നൂറ്റാണ്ടുകള്‍ക്കുശേഷവും പിന്തുടര്‍ന്നു കൊണ്ടിരിക്കുന്നത്, വാക്കിനുമീതേ, വാളുകള്‍ കഥപറഞ്ഞതുകൊണ്ടാണ്, തച്ചോളിക്കോട്ടയിലെ അങ്കത്തട്ടില്‍ ഉറുമിയുമായി ചാടിവീഴുന്ന വീരനായകന്റെ കോള്‍മയിര്‍കൊള്ളിക്കുന്ന കഥ. തച്ചോളി പൊന്നോമലിന്റെ വീരകഥ.
-
Rarikutty : Dheerathayude Penkutty
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.ധീരതയ്ക്കുള്ള അവാര്‍ഡ് ലഭിച്ചപ്പോഴല്ല രാരിക്കുട്ടി സന്തോഷവതിയായത്. മറിച്ച്, ജീവിതത്തില്‍ പഠിക്കാനും വളരാനും ഉയരാനും അവസരം ഒത്തുകിട്ടിയപ്പോഴാണ്. നിഷ്‌കളങ്കതയുടെ ആ ബാല്യം പേറിയതാകട്ടെ, ദുര്‍ഘടങ്ങളും ദുരിതങ്ങളും മാത്രം. തീര്‍ച്ചയായും രാരിക്കുട്ടി ഒരത്ഭുതപ്രതിഭാസംതന്നെ. ആ ജീവിത നേര്‍ക്കാഴ്ച ആരിലും പോസിറ്റീവ് എനര്‍ജി ഉണ്ടാക്കുമെന്നു നിസ്സംശയം പറയാം.
-
Pope Francis: Jeevitham Karuna Prathyasha
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.ബ്യൂനസ് ഐറിസിലെ ആ വലിയ യൂണിവേഴ്സിറ്റിയിൽ ഹോർഹെ ബർഗോളിയോ എന്ന യുവാവ് പഠിച്ചത് രസതന്ത്രമായിരുന്നു. വർഷങ്ങൾക്കുശേഷം ആ യുവാവ് ലോകമെങ്ങും അറിയപ്പെട്ടത് മറ്റൊരു പേരിലാണ്: “ഫ്രാൻസിസ് മാർപാപ്പ. ആഗോള കത്തോലിക്കാസഭയുടെ പരമാദ്ധ്യക്ഷൻ. പലതരം സ്വഭാവങ്ങളുള്ള തന്മാത്രകൾ ഒന്നിച്ചുചേരുന്നതുപോലെ ലോകമെമ്പാടുമുള്ള പലതരക്കാരായ മനുഷ്യരെ മനസ്സിന്റെ മനസ്സിൽ ചേർത്തുപിടിച്ചു സ്നേഹത്തിന്റെ രസതന്ത്രപാഠം പഠിപ്പിക്കുന്ന, ലോകം ശ്രദ്ധിക്കുന്ന ശ്രേഷ്ഠഗുരുവായി അദ്ദേഹം മാറി. ആ മഹാഗുരുവിന്റെ സംഭവബഹുലമായ ജീവിതത്തിന്റെ ഏടുകളിലേക്കാണ് നേർക്കാഴ്ച. പുതുമകൾ നിറഞ്ഞ ഈ പുസ്തകത്തിന്റെ നേർക്കാഴ്ച.
-
Simhathan Bagavathar
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.ബാലരമ, പൂമ്പാറ്റ, കുട്ടികളുടെ ദീപിക, ബാലമംഗളം തുടങ്ങി മലയാളത്തിലെ പ്രമുഖ ബാലപ്രസിദ്ധീകരണങ്ങളില്‍ പ്രകാശിതമായ പതിനേഴ് ബാലകഥകളുടെ സമാഹാരമാണ് ഈ പുസ്തകം. ഗുണപാഠവും സാന്മാര്‍ഗികതയും സന്നിവേശിക്കുന്ന ഇതിലെ ഓരോ കഥയും ഇതിവൃത്തത്തിലും ശൈലിയിലും വ്യത്യസ്തത പുലര്‍ത്തുന്നു. ഒരു മിഠായിപ്പൊതി തുറക്കുന്ന പ്രിയത്തോടെയും കൗതുകത്തോടെയും ഈ കഥകള്‍ കുട്ടികള്‍ വായിച്ചുതീര്‍ക്കും.
മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും കുട്ടികള്‍ക്ക് നിസ്സംശയം സമ്മാനിക്കാവുന്ന പുസ്തകം.
-
Valsyayanan parayathathu
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.സ്നേഹവും തന്നിഷ്ടവും തലയ്ക്കുകേറി മത്തുപിടിച്ച സുന്ദരിക്കോതകള്‍! ആ അനന്യയും ജ്യോത്സനയും ഈ കാലഘട്ടം നീട്ടിത്തരുന്ന യുവത്വത്തിന്റെ പ്രതിനിധികള്‍! ചൊടിയുള്ള കോളേജ് വിദ്യാര്‍ഥിനികള്‍. സ്വവര്‍ഗാനുരാഗികള്‍. രണ്ടുപേരും വിവാഹിതരായി ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുന്നു. അതിന്റെ പരിണതഫലം ആ യുവതികള്‍ക്കിടയിലും കോളേജിലും ഹോസ്റ്റലിലും അവരുടെ കുടുംബങ്ങളിലും സമൂഹത്തിലുമൊക്കെ സൃഷ്ടിക്കുന്ന ചലനങ്ങളും സംഭവവികാസങ്ങളും! ആ മാദകസുന്ദരിമാരുടെ ജീവിതലയ താളങ്ങളുടെ പുതുക്കമാര്‍ന്ന കഥ! ന്യൂജനറേഷന്റെ വൈകാരിക
സംഘര്‍ഷങ്ങളുടെ നേര്‍ച്ചിത്രമാണീ നോവല്‍.









