M. T. Vasudevan Nair

M. T. Vasudevan Nair

  • 12
  • Asuravithu

    Original price was: ₹420.00.Current price is: ₹336.00.

    ജീവിതസന്ദര്‍ഭങ്ങളുടെ അയുക്തികതയില്‍ നിന്ന് ഊറിവരുന്ന സംഘര്‍ഷങ്ങളുടെ സമാഹാരമാണ് ഈ നോവല്‍. ഇതൊരു വ്യക്തിയുടെയോ കുറെ വ്യക്തികളുടെയോ കഥ മാത്രമല്ല; ഒരു ദേശത്തിന്റെ ചരിത്രവും കാലഘട്ടത്തിന്റെ രൂപരേഖയുമാണ്.

  • Randamoozham

    Original price was: ₹550.00.Current price is: ₹440.00.

    ഇതിഹാസ കഥാപാത്രമായ ഭീമന്റെ കാഴ്ചപ്പാടിലൂടെ മഹാഭാരതത്തിന്റെ പുനരാഖ്യാനം ചെയ്യുന്ന രണ്ടാമൂഴം മലയാളത്തിലെ ക്ലാസിക്ക് നോവലുകളിലൊന്നാണ്. എം ടി വാസുദേവന്‍ നായരുടെ മാസ്റ്റര്‍പീസ് രചനയും. അഞ്ചുമക്കളില്‍ രണ്ടാമനായ ഭീമന് എല്ലായ്‌പ്പോഴും അര്‍ജുനനോ യുധിഷ്ഠിരനോ കഴിഞ്ഞ് രണ്ടാമൂഴമെ ലഭിച്ചിരുന്നുള്ളു. സര്‍വ്വ ഇടങ്ങളിലൂം രണ്ടാമൂഴക്കാരനായ, തിരസ്‌കൃതനായ ഭീമന്റെ ആലോചനകളിലൂടെയാണ് എം ടി നോവലിന്റെ ആഖ്യാനം നിര്‍വ്വഹിക്കുന്നത്. മഹാഭാരതത്തിലെ അപ്രധാനമായ അനേകം കഥാപാത്രങ്ങള്‍ക്ക് രണ്ടാമൂഴം പുതിയൊരു ഊഴം നല്‍കുന്നു. മലയാള നോവല്‍ സാഹിത്യത്തിലെ ഏറ്റവും മികച്ച പത്തു നോവലുകളിലൊന്നാണ് രണ്ടാമൂഴം.

  • Kaalam

    Original price was: ₹500.00.Current price is: ₹400.00.

    കാലത്തിന്റെ മറുകര തേടുന്ന മനുഷ്യന്റെ ജീവിതേതിഹാസമാണ് ഈ നോവൽ. കടുന്നുപോകുന്ന ഓരോ പാതയിലും തന്റെ ഒരടയാളമെങ്കിലും അവശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്ന മനുഷ്യര്‍ ഒടുവില്‍ മുന്നില്‍ കാണുന്നത് രക്തം വാര്‍ന്നുതീര്‍ന്ന മണ്ണിന്റെ മൃതശരീരമാണ്.

  • Sherlock

    Original price was: ₹130.00.Current price is: ₹104.00.

    പ്രളയങ്ങൾക്കുശേഷം സാവധാനം ഉണർന്നുവരുന്ന സൂര്യനെ നോക്കുന്നതുപോലെ, മനുഷ്യഭാവങ്ങളുടെ അദ്‌ഭുതം ദർശിക്കുകയാണ് ഈ കഥകളിൽ മലയാളത്തിൻ്റെ പ്രിയപ്പെട്ട എം.ടി. വാക്കുകളെ എങ്ങനെ ഒരു ദ്രാവിഡശില്പത്തിൻ്റെ കരുത്തും ലാവണ്യവുമഭ്യസിപ്പിക്കാമെന്നതിന് ഈ സമാഹാരത്തിലെ നാലു കഥകളും സാക്ഷികളാണ്.

  • Olavum theeravum

    Original price was: ₹95.00.Current price is: ₹76.00.

    ഈ സമാഹാരത്തിലെ കഥകൾക്ക് തലമുറകളിലൂടെ ദീർഘമാവുന്ന ഹൃദയനൊമ്പരങ്ങളുടെ പാരമ്പര്യം അവകാശമായിട്ടുണ്ട്. ബാപ്പുട്ടിയുടെയും സൈനബയുടെയും അനശ്വരപ്രേമത്തിൻ്റെ കഥ പറഞ്ഞ ഓളവും തീരവും ചലച്ചിത്രമായും കേരളത്തിൻ്റെ ഹൃദയം കവർന്നുകഴിഞ്ഞു. മലയാളികൾ വായനയുടെ ആനന്ദമറിഞ്ഞത് പലപ്പോഴും ഈ സമാഹാരത്തിലെ കഥകളിലൂടെയാണ്. ഓളവും തീരവും തുടങ്ങി അഞ്ചുകഥകളുടെ സമാഹാരം.

  • Malayalathinte suvarnna kathakal

    Original price was: ₹350.00.Current price is: ₹280.00.

    മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരന്റെ ഏറ്റവും പ്രിയപ്പെട്ട കഥകള്‍. പല കഥകളും ഫ്യൂഡല്‍ കാലഘട്ടത്തിന്റെ പരിവേഷമണിഞ്ഞു നില്‍ക്കുന്നു. എന്നാല്‍ അവ നാളെയുടെ ചരിത്രത്തിലേക്കും നീണ്ടുപോകുന്നു. സങ്കടങ്ങളും നെടുവീര്‍പ്പുകളും നിസ്സഹായതകളും നിറയുന്ന മനുഷ്യാവസ്ഥയുടെ കഥകളാണ് ഈ സമാഹാരം.

  • Swargam thurakkunna samayam

    Original price was: ₹180.00.Current price is: ₹144.00.

    വായനക്കാരുടെ മനോഭൂപടത്തിൽ പനിനീർമുള്ളുകൾക്കൊണ്ട് സുഖമുള്ള നൊമ്പരങ്ങൾ കോറിയിട്ട എം.ടിയുടെ പ്രശസ്തമായ ആറുകഥകളാണ് ഈ സമാഹാരത്തിൽ. സായംസന്ധ്യപോലെ ചേതോഹരമായ വാങ്മയങ്ങൾ ഉണർത്തുന്ന കഥകൾ.

  • Kaliveedu

    Original price was: ₹70.00.Current price is: ₹56.00.

    എം.ടി. വാസുദേവൻ നായരുടെ ആദ്യകാല കഥകളുടെ ഒരു സമാഹാരം. രാജി, വധുവെ ആവശ്യമുണ്ട്, പുതിയ അടവുകൾ, നീർപോളകൾ, മാതാവ് എന്നിവയാണ് ഉള്ളടക്കം.

  • Pathanam

    Original price was: ₹130.00.Current price is: ₹104.00.

    മനുഷ്യാനുഭവത്തിന്റെ അനന്ത വൈചിത്ര്യം കൊണ്ട്‌ മനം നിറയ്‌ക്കുന്ന നാലു കഥകള്‍. ഇനിയും പല കഥാകാലങ്ങളെ അഭിമുഖീകരിക്കാന്‍ തക്ക ഉള്‍ക്കരുത്തുള്ളവ. വായനയെ അനുഭൂതിധന്യമാക്കുന്ന പതനം, കുറുക്കന്റെ കല്യാണം, ജോക്കര്‍, മഹാനഗരത്തിന്റെ പശ്ചാത്തലത്തില്‍ എന്നീ കഥകളുടെ സമാഹാരം.

  • Vakkukalude Vizmayam

    Original price was: ₹140.00.Current price is: ₹112.00.

    എഴുത്തിലെന്നപോലെ സ്വന്തം വ്യക്തിത്വം സ്ഫുരിക്കുന്നവയാണ് എം ടി യുടെ പ്രസംഗങ്ങൾ. വാ മൊഴി പാരംമ്പര്യം എഴുത്തിനു മുൻപു വരുന്നതാണ്. ഹൃദയത്തിൽ നിന്നു വരുന്ന വാക്കുകളിലൂടെ എം ടി നടത്തിയ പ്രസംഗങ്ങളുടെ ഈ സമാഹാരം എം ടി യുടെ കൃതികളിൽ നിന്ന് വേറിട്ട അനുഭവം വായനക്കാരന് പകർന്നു തരുന്നു.

  • Naalukettu

    Original price was: ₹215.00.Current price is: ₹172.00.
  • Sukrutham

    Original price was: ₹60.00.Current price is: ₹48.00.

    മരണം പവിത്രവും ഉദാത്തവും ജീവിതം നിന്ദ്യവും നിഷിദ്ധവുമായി മാറുന്നതിന്റെ ഇരുണ്ട കാഴ്ചകൾ തെളിയുന്ന തിരക്കഥ. മൃത്യുവിനുമുന്നിൽ നിരുപാധികം കീഴടങ്ങേണ്ടിവരുന്നവന്റെ ദാരുണതയാണ് ഇതിൽ പ്രമേയമാകുന്നത്.