M. Kamarudheen
- 5
-
Nethaji Subash Chandrabose
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.പോരാട്ടവീറും സാഹസികമനസ്സും ചോരച്ചുവപ്പുനിറമേകിയ ഒരു അധ്യായമാണ് നമ്മുടെ സ്വാതന്ത്ര്യസമരചരിത്രത്തില്‍ നേതാജി എഴുതിച്ചേര്‍ത്തത്. ബ്രിട്ടീഷാധിപത്യത്തിനെതിരെ സന്ധിയില്ലാത്ത, ഇടവേളകളില്ലാത്ത യുദ്ധമുഖം തുറന്ന ആ ‘കുതിക്കുന്ന വ്യാഘ്രം’ ഭാരതത്തിലെ യുവതയെ സമരപാളയത്തിലേക്കു വഴി നയിച്ചു. ചാരക്കണ്ണുകളെ കബളിപ്പിച്ച് വേഷപ്രച്ഛന്നനായുള്ള പലായനവും. ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോള്‍ മുങ്ങിക്കപ്പലിലെ ദേശാടനവും ആ ജീവിതപുസ്തകത്തിലെ ആവേശത്തുടിപ്പാര്‍ന്ന രണ്ട് ഏടുകള്‍മാത്രം. ജന്മഭൂമിയുടെ അടിമത്തം അവസാനിപ്പിക്കുവാന്‍ മരണത്തെ പുല്‍കിയ ആ ലോകപൗരന്റെ സംക്ഷിപ്തജീവചരിത്രമാണ് ഈ പുസ്തകം. ബോസിന്റെ മരണത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകള്‍ക്കുള്ള ഉത്തരവും ഈ കൃതിയിലുണ്ട്.
-
Jallianwala Bagh
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.”ജാലിയന്‍വാലാ ബാഗില്‍ കൂടിയിരുന്ന ആ ആളുകള്‍ നിഷേധികളായിരുന്നു… അതുകൊണ്ട് വെടിവെപ്പിന് ഉത്തരവുനല്‍കേണ്ടത് എന്റെ കര്‍ത്തവ്യമായിരുന്നു.”
(ഹണ്ടര്‍ കമ്മീഷനു മുമ്പാകെ ജനറല്‍ ഡയര്‍ നല്‍കിയ മറുപടിയില്‍നിന്ന്)ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ചോരമഷികൊണ്ടു ചരിത്രത്തില്‍ എഴുതിച്ചേര്‍ത്ത ഒരു അധ്യായമായിരുന്നു ജാലിയന്‍വാലാ ബാഗ് കൂട്ടക്കുരുതി. അമൃത്സറിലെ ആ മൈതാനവും അവിടെ തളംകെട്ടിയ നിരപരാധികളുടെ രക്തവും ചൂണ്ടുവിരലുയര്‍ത്തുന്നത് അധികാരവും അഹങ്കാരവും കൈകോര്‍ക്കുമ്പോഴത്തെ കൊടിയ വിപത്തിലേക്കാണ്. ബ്രിട്ടീഷനുകൂലികളെപ്പോലും ക്ഷുഭിതരാക്കിയ ആ നരനായാട്ടിന്റെ പശ്ചാത്തലവും കാരണങ്ങളും അനന്തരഫലങ്ങളുമൊക്കെ തിരയുകയാണ് ഇവിടെ; ഒപ്പം, ഈ രാക്ഷസീയ കൃത്യത്തിന് കാലം കാത്തുവെച്ച പ്രതിക്രിയകളും. വെടിയുണ്ടകള്‍ തുളപ്പാടുവീഴ്ത്തിയ ഒരു സ്മാരകമന്ദിരത്തിന്റെ സന്ദര്‍ശനമായിക്കൂടി മാറുന്നു ഈ പുസ്തകവായന.
-
Quit India
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.ഞാന്‍ നിങ്ങള്‍ക്ക് ചെറിയ ഒരു മന്ത്രം ചൊല്ലിത്തരാം. നിങ്ങളത് നിങ്ങളുടെ ഹൃദയങ്ങളില്‍ പതിച്ചെടുക്കുക. എന്നിട്ട് ഓരോ ശ്വാസത്തിലും അതിനെ പ്രകടമാക്കുക. ‘പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍ മരിക്കുക.’ ഇതാണ് ആ മന്ത്രം.
– മഹാത്മാഗാന്ധി
ഉദ്യോഗസ്ഥരും തൊഴിലാളികളും കച്ചവടക്കാരും കര്‍ഷകരും വിദ്യാര്‍ഥികളുമെല്ലാം ഏകമനസ്സോടെ അണിചേര്‍ന്ന ഒരു സന്ധിയില്ലാസമരത്തിന്റെ മൂലമന്ത്രമായിരുന്നു ‘സ്വാതന്ത്ര്യം അല്ലെങ്കില്‍ മരണം’. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കൊടിപ്പടം താഴ്ത്തിക്കെട്ടിയ ആ മഹാപോരാട്ടത്തിന്റെ കഥയാണ് ഈ പുസ്തകം പറയുന്നത് -
Vaikkom sathyagrahathinte naalukal
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.‘വൈക്കം ക്ഷേത്രത്തിലെ മതിലുകള്‍ക്കു ചുറ്റുമുള്ള ഒറ്റച്ചാണ്‍വഴിയെ സംബന്ധിക്കുന്ന യുദ്ധമല്ല നടക്കുന്നത്…”
-കുമാരനാശാന്‍ വൈക്കം സത്യാഗ്രഹത്തെക്കുറിച്ച് അവതരിപ്പിച്ച റിപ്പോര്ട്ടില്നിന്ന്ജാതീയ ഉച്ചനീചത്വങ്ങള്‍ നല്കിയ ‘ഭ്രാന്താലയം’ എന്ന കുറ്റപ്പേരിനെ നമ്മുടെ നാട്, ഒരര്‍ഥത്തില്‍, വൈക്കം സത്യാഗ്രഹത്തിലൂടെ മായ്ച്ചു കളയുകയായിരുന്നു. സഞ്ചാരസ്വാതന്ത്ര്യത്തിനായുള്ള ആദ്യത്തെ സംഘടിതസമരമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ക്ഷേത്രത്തോടു ചേര്‍ന്ന പൊതുവഴിയില്‍ അയിത്തജാതിക്കാര്‍ക്ക് പ്രവേശനം വിലക്കിയ ‘തീണ്ടല്‍പ്പലകകള്‍’ കടപുഴക്കിയെറിയപ്പെട്ടു. ക്ഷേത്രവഴികള്‍ക്കു പുറമെ ക്ഷേത്രങ്ങള്‍കൂടി അവര്‍ണ/അവശവിഭാഗങ്ങള്‍ക്കു തുറന്നുകൊടുക്കുന്ന തിലേക്ക് ഈ പ്രക്ഷോത്തിന്റെ സ്വാധീനം നീണ്ടു. ‘സ്വരാജിനോളം പ്രധാനം” എന്ന് ഗാന്ധിജി വിശേഷിപ്പിച്ച, ‘മതത്തിന്റെ മുഖംമൂടിയണിഞ്ഞ ആഭാസത്തിനെതിരെ” നടന്ന ഐതിഹാസികസമരത്തിന്റെ പോരാട്ടവീഥികളിലൂടെയാണ് ഈ പുസ്തകത്തിന്റെ നടത്തം.
-
Uppu sathyagraham
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.”ശക്തിക്കെതിരെയുള്ള നേരിന്റെ യുദ്ധം” എന്ന് മഹാത്മാഗാന്ധി വിശേഷിപ്പിച്ച ഉപ്പു സത്യാഗ്രഹം, നമ്മുടെ സ്വാതന്ത്ര്യസമരചരിത്രത്തിലെ നിര്‍ണായകമായ ഏടാണ്. ബ്രിട്ടീഷ് കരിനിയമം പിന്‍വലിപ്പിക്കുകമാത്രമായിരുന്നില്ല, സമുദ്രജലം കുറുക്കി ഉപ്പ് നിര്‍മിച്ച സത്യാഗ്രഹികള്‍ ലക്ഷ്യമിട്ടത്. അടിമത്തത്തില്‍നിന്ന് അഹിംസയിലൂടെ മോചനം എന്ന ഗാന്ധിയന്‍ തത്ത്വത്തിന് ഈ സഹനസമരം ഉരകല്ലായി. ഗാന്ധിജിയുടെ നിശ്ചയദാര്‍ഢ്യം ഉജ്വലപ്രകാശമേകിയ പാതയിലൂടെയുള്ള ദണ്ഡി പദയാത്ര ലോകമാകെ ജനാധിപത്യവാദികള്‍ക്ക് ആവേശമായി. വിദേശാധിപത്യത്തിനെതിരെ ഒരു ജനത ‘കരളുറച്ചു കൈകള്‍ കോര്‍ത്തു’ മുന്നേറിയ ഉപ്പു സത്യാഗ്രഹത്തിന്റെ സംക്ഷിപ്തചരിത്രമാണ് ഈ പുസ്തകം.




