Kunnil Vijayan

Kunnil Vijayan

  • 7
  • Basheer kathakalude sulthan

    Original price was: ₹50.00.Current price is: ₹40.00.

    മഌഷ്യജീവിതത്തിന്റെ ചില വിചിത്രരംഗങ്ങള്‍ നര്‍മത്തിന്റെ കണ്ണടയിലൂടെ വീക്ഷിക്കുന്ന അഌഭവമാണ്‌ ഈ പുസ്‌തകം. സമൂഹത്തിന്റെ അകത്തളത്തില്‍നിന്നും ചേട്ടയെ പുറത്താക്കി ശീവോതിയെ കുടിയിരുത്തുകയാണ്‌ ഗ്രന്ഥകാരന്‍ ഇവിടെ.

  • Parethathmakkal Mazha Nanayunnu

    Original price was: ₹80.00.Current price is: ₹64.00.

    ദഹിപ്പിക്കുവാനായി മുന്നിലെത്തുന്ന അസംഖ്യം ശവങ്ങളില്‍ ഒരുവന്റെ ജീവിതത്തെ പിന്തുടരുവാനുറച്ച കുട്ടിക്കറുപ്പന്‍ എത്തിച്ചേരുന്ന വിചിത്രസന്ധികള്‍ ഇതിവൃത്തമാകുന്ന രചന. രണത്തണുപ്പുള്ള മഴയില്‍ ഈ താളുകള്‍ നനഞ്ഞുകുതിര്‍ന്നിരിക്കുന്നു. വാഴ്‌വിന്റെ പൊരുള്‍ കൊത്തിവച്ചിരിക്കുന്ന ഒരു സ്മാരകശിലയായി ഈ നോവല്‍ പരിണമിക്കുന്നു.

  • Janikkathavarude Jathakakurippukal

    Original price was: ₹100.00.Current price is: ₹80.00.

    തീരാദുഃഖത്തിന്റെ മാറാപ്പു പേറുന്ന എച്ച്.ഐ.വി. പോസിറ്റീവ് മനുഷ്യരെ ഓര്‍ത്തുള്ള വിലാപമാണ് ഈ ആഖ്യായിക. മാറ്റിനിര്‍ത്തേണ്ടവരല്ല, ചേര്‍ത്തുനിര്‍ത്തേണ്ടവരാണ് എയ്ഡ്‌സ് രോഗികള്‍ എന്ന ബോധ്യത്തിലേക്ക് ഇത് നമ്മെ നയിക്കുന്നു; എയ്ഡ്സ് രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളെ ഉച്ചാടനംചെയ്യുന്നു.

  • Thirikeyodunna Theevandikal

    Original price was: ₹150.00.Current price is: ₹120.00.

    ദൈവം മൂകനും ബധിരനുമോ എന്നു സംശയിപ്പിക്കുന്ന നമ്മുടെ കാലത്തെയോര്‍ത്തു വേവുന്ന, അരുതായ്മകള്‍ വെള്ളംതൊടാതെ വിഴുങ്ങുന്ന നമ്മുടെ സമൂഹത്തെയോര്‍ത്തു നോവുന്ന ഈ താളുകളില്‍ വായനക്കാര്‍ക്കു രുചിക്കാനാകുക രൂക്ഷവിമര്‍ശനത്തിന്റെ കാഞ്ഞിരക്കയ്പാണ്. ജനങ്ങള്‍ക്കുമേല്‍ വീഴുന്ന ഓരോ പ്രഹരവും അവര്‍ വടികളാക്കുമെന്ന് ഇത് അധികാരമുഷ്‌കുകള്‍ക്ക് താക്കീതുനല്‍കുന്നു. അന്യായങ്ങളുടെ കരിമ്പട്ടികയില്‍ ‘ദൈവത്തിന്റെ സ്വന്തം നാട്’ പതിച്ച നിരവധിയായ കൈയൊപ്പുകള്‍ക്ക് ഇത് നമ്മെ സാക്ഷിയാക്കുന്നു; ‘സാക്ഷരകേരള’ത്തിന്റെ നെഞ്ചില്‍ പുകയുന്ന അനവധിയായ നെരിപ്പോടുകളുടെ ചൂട് നമുക്ക് അനുഭവവേദ്യമാക്കുന്നു. മതവും മാധ്യമവും മദ്യവും മാംഗല്യവുമൊക്കെ ഇവിടെ നീതിയുക്തമായ വിധിപ്രസ്താവം കാക്കുന്നു. ”ജീവനനിഷേധികളായ പ്രവൃത്തികളോടുള്ള അമര്‍ഷത്തിന്റെ ചുരുക്കെഴുത്തുകള്‍” എന്നാണ് ഈ പുസ്തകത്തിന് എഴുത്തുകാരന്‍ നല്‍കുന്ന വിശേഷണം.

  • Naaranathumalayile Kaattu

    Original price was: ₹180.00.Current price is: ₹144.00.

    കഥകളി പഠിക്കാൻ കടൽകടന്നുള്ള ‘പൂച്ചക്കണ്ണൻ സായിപ്പി’ന്റെ വരവ് ഒരു ചെറുഗ്രാമത്തിൽ സൃഷ്ടിക്കുന്ന ക്രമഭംഗങ്ങളുടെ കഥ. ‘പറയിപെറ്റ പന്തിരുകുലം’ ഐതിഹ്യത്തിന്റെ സുഗന്ധധൂപംകൂടി ഇതിൽ അലിഞ്ഞുചേർന്നിരിക്കുന്നു. ക്രിസ്റ്റഫർ സായിപ്പും ശ്രീദേവിയും പിണ്ടിക്കണ്ണനും കരടിമുരുകനുമൊക്കെ ഈ കളിയാട്ടത്തറയിൽ നിറഞ്ഞാടുന്നു.

  • Bharata bhagya vidhatha

    Original price was: ₹240.00.Current price is: ₹192.00.

    പൂര്‍വസൂരികള്‍ വിളവിറക്കാതെ വിട്ടുപോയ പാഴ്നിലങ്ങളില്‍ നിന്നൊരു കന്നിക്കൊയ്ത്ത്. ഉദാത്തമായ പ്രണയസങ്കല്പങ്ങള്‍ക്കുമുന്നില്‍ ദൈവംപോലും തോറ്റുപോകുന്ന ദിവ്യമുഹൂര്‍ത്തങ്ങളിലൂടെ, കറകളഞ്ഞ ദേശപ്രേമിയായ ഒരു യുവാവിനുണ്ടായ നൊമ്പരങ്ങളുടെ പകര്‍ത്തെഴുത്ത്. ഗൗരവബുദ്ധിയോടെ ഒറ്റയിരിപ്പില്‍ വായിച്ചു തീര്‍ക്കാന്‍ തോന്നുന്ന ആഖ്യാനരീതി. ‘ഭാരതഭാഗ്യവിധാതാ’ ആത്മാവില്‍ വിരല്‍കൊണ്ടെഴുതിയ ഗദ്യകവിതപോലെ, ഒരു നനഞ്ഞ പ്രഭാതത്തിലെ അലസമായ സവാരിപോലെ…

     

  • SEERU

    Original price was: ₹350.00.Current price is: ₹280.00.

    കാട്ടുതേനിന്റെ ഇനിപ്പോ, കാട്ടുചോലയുടെ തണുവോ, കാട്ടുപൂവിന്റെ ചന്തമോ ഈ നോവൽത്താളുകൾക്കില്ല – കാട്ടുകൊമ്പന്റെ കണ്ണിലേക്ക് കവണക്കല്ലെറിയുന്നവന്റെ ശൗര്യമാണുള്ളത്. അട്ടപ്പാടി പശ്ചാത്തലമാക്കി ഗോത്ര ജീവിതത്തിന്റെ അടിയടരുകൾ വരെ ഉൽഖനനം ചെയ്യുകയാണ് ഇവിടെ നോവലിസ്റ്റ്. ഒരു പുകയിലത്തുണ്ടിനായി അഭിമാനം വിൽക്കുന്നവർ, ഊരുടയോന്മാർക്കു മുന്നിൽ മടിക്കുത്തഴിക്കുന്നവർ, മലദൈവങ്ങളുടെ പേരിൽപ്പോലും തമ്മിലടിക്കുന്നവർ, ചൂഷണങ്ങളോടു പൊരുതി മണ്ണട്ടികൾക്കുള്ളിലാകുന്നവർ… കാളച്ചന്തയിലെ കൈമാറ്റക്കയറിന്റെ വിലപോലുമില്ല ആദിവാസികൾക്ക്, ചോദിക്കാനും പറയാനും ആരുമില്ലാത്ത മനുഷ്യകീടങ്ങൾ. എന്നാൽ ഒരു നാൾ, കോട പുതച്ച ആ അടിക്കാടുകളിൽ പ്രതിഷേധത്തീ ആളിത്തുടങ്ങുന്നു; “ഈ പൂമി നമത് പൂമി” എന്ന പാട്ട് ഉയർന്നുതുടങ്ങുന്നു – ഉയിർപ്പിന്റെ പാട്ട്.