Kavilraj
- 4
-
Natakajwaram
പുതുമയാണല്ലോ നാടകത്തിന്റെ ജീവന്‍. അതിനാല്‍ത്തന്നെ നിയതമായ പഠനഗൃഹങ്ങള്‍ നാടകത്തിനില്ല. നാടകം നാഥനില്ലാകളരിയാണെന്ന് തോന്നാമെങ്കിലും സൃഷ്ടിപരതയുടെ ഒരു പൊന്‍നൂല്‍ നീണ്ടുവരുന്നത് വ്യക്തമായിക്കാണാം. ഈ നൂല്‍ അടയാളപ്പെടുത്തുകയാണ് സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍ കാവില്‍രാജ് ഇതില്‍ നിര്‍വഹിച്ചിരിക്കുന്നത്. അതുകൊണ്ട് അതില്‍ത്തന്നെ നാടകീയതയുണ്ട്. പാരായണക്ഷമത കൈവരുന്നുമുണ്ട്. മലയാള നാടകവേദിയുടെ ചരിത്രം കഴിയുന്നത്ര ചുരുക്കിയും സമഗ്രമായും ഇതില്‍ പ്രതിപാദിക്കുന്നു. നാടകപ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നവര്‍ക്ക് വിധിക്കപ്പെട്ട കണ്ണീരും ചിരിയും ഈ കൃതിയില്‍ അനുഭവവേദ്യമാണ്. ചന്തമുള്ള മലയാളത്തില്‍ എഴുതിയിരിക്കുന്നതുകൊണ്ട് നല്ല വായനാസുഖവുമുണ്ട്.
– അവതാരികയില്‍ സി. രാധാകൃഷ്ണന്‍₹350.00Original price was: ₹350.00.₹280.00Current price is: ₹280.00. -
Malayala chalachithra gaanangaliloode
ഓരോ മനുഷ്യനും എത്ര വ്യത്യസ്തമായ കാഴ്ചപ്പാടോടെയാണ് ഓരോ പാട്ടിനേയും സമീപിക്കുന്നത് എന്ന അറിവ് അത്ഭുതം പകരുന്നു. ചിലര്‍ക്കത് കേള്‍വി മാത്രമാണ്. മറ്റു ചിലര്‍ക്ക് ജീവിതമുഹൂര്‍ത്തങ്ങളെത്തന്നെ സ്വാധീനിക്കുന്ന വൈകാരികാനുഭവവും. ഈ ലേഖനസമാഹാരത്തിലുമുണ്ട് അതേ മാജിക്. അതേ വൈകാരികത. പാട്ടോര്‍മകളുടെ ഇന്ദ്രജാലമാണത്. ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ത്താലും മനസ്സ് ആ പാട്ടുകള്‍ മൂളിക്കൊണ്ടേയിരിക്കും, തീര്‍ച്ച.
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00. -
Jeevanulla Pukakkuzhalukal
വിഷപ്പുകച്ചുരുളുകളായി നമ്മെ ഗ്രസിച്ചിരിക്കുന്ന ഒരു മഹാവിപത്തിനെക്കുറിച്ച് മുന്നറിയിപ്പുനല്കുന്ന പുസ്തകം. പുകവലിയുടെ, പുകയില ഉത്പന്നങ്ങളുടെ മാരകഫലങ്ങളെക്കുറിച്ച്, ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഇത് സംസാരിക്കുന്നു. ചുണ്ടത്ത് എരിഞ്ഞുതീര്‍ന്നുകൊണ്ടിരിക്കുന്നത് ജീവിതംതന്നെയാണെന്ന സന്ദേശം കുട്ടികള്‍ക്കേകുന്ന രചന.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Documentary Cinema Nirmikkam
പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും നാവാണ് ഡോക്യുമെന്ററികൾ. ‘സമൂഹ’മാണ് ഡോക്യുമെന്ററിസിനിമയുടെ ‘പ്രേക്ഷകൻ.’ ഡോക്യുമെന്ററി നിർമാണവും പ്രദർശനവും കൂടുതൽ ജനകീയമായിക്കൊണ്ടിരിക്കുന്ന കാലമാണിത്. ഡോക്യുമെന്ററിനിർമാണത്തിന്റെ ബാലപാഠങ്ങൾ പറഞ്ഞുതരുന്ന ഈ ഗ്രന്ഥം, ചലച്ചിത്രാസ്വാദകർക്കും വിദ്യാർഥികൾക്കുമെല്ലാം ഉപകാരപ്രദമാകും. അനുബന്ധമായി, ലോകപ്രശസ്ത ഡോക്യുമെന്ററികളെക്കുറിച്ചുള്ള പരിചയക്കുറിപ്പും, ഗ്രന്ഥകാരൻ സംവിധാനം നിർവഹിച്ച ചിത്രങ്ങളുടെ വിവരണപാഠവും.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.



