K.N. Kutty Kadampazhippuram
- 4
-
PANINEERCHEDIYUDE SANKADAM
സുന്ദരിയായ പനിനീർച്ചെടിയുടെ ദേഹത്തെ മുള്ളുകളുടെ രഹസ്യം എന്താണ്? മഹാവീരനായ കർണൻ കുരുക്ഷേത്രയുദ്ധത്തിൽ പരാജയപ്പെടാനുള്ള കാരണം എന്താണ്? മഹാറാണാ പ്രതാപിനെ ചേതക് എന്ന കുതിര മരണമുഖത്തുനിന്നു രക്ഷിച്ചത് എങ്ങനെയാണ്? പ്രകൃതിസംഗീതത്തിനു കാതോർത്ത, ലോകകവിയായി വളർന്ന ബാലൻ ആരാണ്? വിന്ധ്യ പർവതത്തിന്റെ അഹങ്കാരം അടക്കിയ മുനിയെ അറിയുമോ?
മുത്തശ്ശിക്കഥകളും പുരാണകഥകളും ചരിത്രകഥകളും നാടോടിക്കഥകളും ഐതിഹ്യകഥകളും ഫലിതകഥകളും ഒക്കെ കൈവഴികളായി ചേരുന്നു ഈ സാഗരത്തിൽ. കുട്ടികളിൽ ഈ നൽവാക്കുകൾ നൽവരങ്ങളായി തീരും, അവരിൽ നന്മയുടെ സൂര്യകിരണ ങ്ങളായി എന്നുമെന്നും തിളങ്ങും, അവരുടെ ഭാവനയെ ചക്രവാളസീമകൾക്കുമപ്പുറത്തേക്ക് വികസിപ്പിക്കും.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
THENMOZHIKATHAKAL
കുട്ടികൾ കഥകൾ കേട്ടും വായിച്ചും വളരണം. അങ്ങനെയാണ് അവർ ലോകം മനസ്സിലാക്കുന്നത്. മൂല്യങ്ങൾ സ്വായത്തമാക്കുന്നത്. കഥകൾ കുട്ടികളെ വ്യത്യസ്തമായ കഥാപാത്രങ്ങളുള്ള മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുന്നു. അവരുടെ ഭാവനയെ ഉത്തേജിപ്പിക്കുന്നു. മാത്രമല്ല ഓർമശക്തി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ബഹുമുഖ പ്രതിഭയിലേക്കുള്ള കുട്ടികളുടെ വളർച്ചയുടെ പടവുകളാണ് ഇതിലെ ഓരോ കഥയും.
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00. -
School Science Quiz
ശാസ്ത്രചിന്തയുടെ വിത്തുപാകുകയും ശാസ്ത്രപ്രതിഭാസങ്ങളുടെ സാരം അറിയുവാൻ പ്രചോദനമേകുകയും ചെയ്യുന്ന പ്രശ്നോത്തരി. രസതന്ത്രം, ഭൗതികശാസ്ത്രം, ജീവശാസ്ത്രം, ആരോഗ്യശാസ്ത്രം തുടങ്ങി ഭിന്നഭിന്നമായ വൈജ്ഞാനികമേഖലകളെ സ്പർശിക്കുന്ന ഈ പുസ്തകം, ശാസ്ത്രസംബന്ധിയായ ആശയങ്ങളും കണ്ടുപിടുത്തങ്ങളുമൊക്കെ പരിചയപ്പെടുവാൻ സഹായകരമാണെന്ന് അധ്യാപകൻകൂടിയായ ‘ക്വിസ് മാസ്റ്റർ’ സാക്ഷ്യപ്പെടുത്തുന്നു.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Swathanthryasamara Quiz
ഭാരതചരിത്രത്തിലെ തേജോമയമായ ഒരു ഏടാണ്, ദേശീയപ്രസ്ഥാനം എന്നുകൂടി അറിയപ്പെട്ട സ്വാതന്ത്ര്യസമരം. കൊളോണിയൽ ആധിപത്യത്തിനെതിരെയുള്ള ഒരു ജനതയുടെ ധീരമായ പോരാട്ടമായിരുന്നു അത്. ആവേശകരമായ ആ ചരിത്രം സൂക്ഷ്മതലത്തിൽ മനിലാക്കുന്നതിന് ഈ പ്രശ്നോത്തരി വായനക്കാരെ സഹായിക്കുന്നു. മത്സരപരീക്ഷകൾക്കും പൊതുവിജ്ഞാന ക്വിസുകൾക്കും പ്രയോജനകരമാംവിധം തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.



