K.K. Pallassana
- 6
-
ORU KALLINTE KADHA
ഒരു കരിങ്കൽക്കഷണത്തിനുണ്ടാകുന്ന അതിശയകരമായ പരിണാമങ്ങളുടെ കഥയാണ് ഇത്. പുഴയിൽനിന്നും കിട്ടിയ ഒരു “ദൈവക്കല്ല്’ പറയുന്ന പഴമ്പുരാണങ്ങളുടെ ചീളുകൾ ആകാംക്ഷയോടെ പെറുക്കിക്കൂട്ടുകയാണ് കണ്ണനുണ്ണി. ഒരിടത്തൊരിടത്തൊരു ഗ്രാമീണബാലൻ മിഠായി നൽകി പ്രീതിപ്പെടുത്തിയിരുന്ന കല്ലുണ്ണി എന്ന ആ ചങ്ങാതിദൈവത്തിന് പിന്നീടുണ്ടായ രൂപഭാവമാറ്റങ്ങൾ ആർക്കും അവിശ്വസനീയമാകും. കോഴിച്ചോരയിൽ ആറാടുന്ന കരിങ്കുട്ടിയായും, അരളിമാല ചൂടിയ കാളിയമ്മയായും, പനങ്കള്ള് നിവേദ്യമായ നീലിയമ്മയായും, ആടുമാടുകളുടെ രക്ഷകനായ മുണ്ടിയനായും, കാവൽമൂർത്തിയായ കറുപ്പസ്വാമിയായും, ഷാപ്പിലെ പാനീയം കട്ടുകുടിക്കുന്ന മൂക്കൻ ചാത്തനായും ഒക്കെ കൂടുവിട്ടു കൂടുമാറുകയാണ് ഇതിൽ ആ കല്ല്!!!
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
NEELIPPONMAN
അലിവിന്റെയും അനുസരണയുടെയും ഗുണപാഠങ്ങള്‍ വണ്ടുകളുടെ മൂളിപ്പാട്ടുപോലെ മൃദുശബ്ദത്തില്‍ ഈ കഥാന്തരീക്ഷത്തില്‍ മുഴങ്ങുന്നു; അപ്പൂപ്പന്‍താടികള്‍പോലെ ഭാരമേതുമില്ലാതെ പാറിനടക്കുന്നു. പാട്ടിന്റെയും കഥയുടെയും തോളില്‍ കയ്യിട്ടുള്ള ഒരു ഉല്ലാസയാത്രയാണ് ഈ ‘ബെഡ്ടൈം സ്റ്റോറീസ്.’
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
ITHIRIYEYULLOO NJAN
പൊക്കമില്ലായ്മയുടെ പൊക്കമറിഞ്ഞ് ”അനന്തകോടി ജീവജാലങ്ങള്‍ക്കിടയില്‍ അഞ്ഞൂറു കോടി മനുഷ്യര്‍ക്കിടയില്‍” ജീവിച്ച ഒരു കുഞ്ഞുണ്ണിയുടെ, കുഞ്ഞുണ്ണിയിലെ കവിയുടെ, അധ്യാപകന്റെ, ചിത്രകാരന്റെ മറ്റും ജീവിതകഥയാണിത്. അക്ഷരത്തിന്റെ ‘അരം’ ഇഷ്ടപ്പെട്ട, കവിതയെ ‘വിത’യായി കണ്ട ഒരു മനുഷ്യന്റെ ജീവിതപ്പാതയിലെ കുഞ്ഞുകുഞ്ഞുചിത്രങ്ങള് ഈ പുസ്തകക്കുടുക്കയില് കുപ്പിവളപ്പൊട്ടുകളും കുപ്പായക്കുടുക്കുകളും പോലെ പെറുക്കിക്കൂട്ടിയിരിക്കുകയാണ്; കുഞ്ഞുണ്ണിയുടെ യഥാര്ഥപൊക്കമറിയുവാന് ആഗ്രഹിക്കുന്ന കുട്ടികള്‍ക്കായി. ‘കുഞ്ഞുണ്ണി’യെ കുഞ്ഞുണ്ണിയാക്കിയ മേല്‍വിലാസങ്ങള്‍ – വലപ്പാട് അതിയാരത്തു വീട്, കോഴിക്കോട് രാമകൃഷ്ണാശ്രമം – മുതല്‍ ആ ഭക്ഷണപ്രേമിയുടെ പഴയരിക്കഞ്ഞി-ചമ്മന്തി-ചുട്ടപപ്പടം കൊതിമെനു വരെ ഈ താളുകളിലുണ്ട്.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
Nilavunnunna Kutti
നിലാവൊഴുകുന്ന ഒരു പൂര്‍ണചന്ദ്രനെ കുട്ടിവായനക്കാരുടെ മനസ്സില്‍ വരയ്ക്കുകയാണ്, കണ്ണന്‍കുട്ടിയുടെ കഥപറയുന്ന ഈ നോവല്‍. കാഞ്ഞിരമരപ്പൊത്തിനുള്ളിലെ ചുവന്ന ചുണ്ടുകള്‍ കൗതുകപൂര്‍വം വീക്ഷിക്കുന്ന, പഞ്ചമിത്തത്തയെ സ്വാതന്ത്ര്യത്തിന്റെ വിശാലാകാശത്തേക്ക് കൂടുതുറന്നുവിടുന്ന, പത്തിവിടര്‍ത്തി ചീറ്റുന്ന അതിഥിയെ ദയാപൂര്‍വം യാത്രയാക്കുന്ന, നിലാവുണ്ണാന്‍ കുന്നിന്‍നെറുകയിലേറുന്ന, ഓര്‍മയില്‍ പൗര്‍ണമിയാകുന്ന ഒരു മുഖം വരകൊണ്ടും വരികൊണ്ടും കടലാസില്‍ പകര്‍ത്തുന്ന കണ്ണന്‍കുട്ടി. ജപിച്ച ചരടുകൊണ്ടോ ഭസ്മപ്രയോഗം കൊണ്ടോ ഒന്നും ഒഴിപ്പിക്കാനാകാത്ത കുതൂഹലങ്ങളുടെ ‘ബാധ’യേറ്റ ആ കണ്ണന്റെ ലീലകളാണ്, കളിവിളയാട്ടങ്ങളാണ് ഈ താളുകളില്‍. അന്ധവിശ്വാസത്തിന്റെ ചരടുകളറുത്ത് മനുഷ്യസ്നേഹത്തിന്റെയും പ്രകൃതി പ്രേമത്തിന്റെയും ചരടുകള്‍ മുറുകെക്കെട്ടുകയാണ് ഇതിലെ കണ്ണന്‍കുട്ടി.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Vishnunarayanan Namboodiri – Kavithayude Melsanthi
ഭൂമിയോടൊട്ടിനിന്ന കവിയായി, സ്നേഹം അധ്യയനമാധ്യമമാക്കിയ ഗുരുവായി, ഋഷികളുടെ പാദപരാഗം നെറുകയിലണിഞ്ഞ യാത്രികനായി ജീവിതം ചരിതാര്ഥമാക്കിയ വിഷ്ണുനാരായണന്‍ നമ്പൂതിരിയെ ഹൃദയംകൊണ്ടു പുണരുകയാണ് ഈ പുസ്തകം. ആ വാഴ്വിന്റെയും വാക്കിന്റെയും ശുദ്ധി ഈ താളുകള്‍ക്ക് ഹിമവെണ്മയേകുന്നു. ശ്രീവല്ലഭപൂജയില് ബദ്ധശ്രദ്ധനായ ഒരു ഭക്തനെയും, ”പുല്‍നാമ്പില്‍ മണ്ണിന്റെ നേരിനെത്തൊട്ടു തലയില്വെച്ചാദരിച്ച” ഒരു പ്രകൃതിസ്നേഹിയെയും ഒക്കെ ഈ ഓര്‍മകളുടെ ആല്‍ബത്തില്‍ വായനക്കാര്‍ കണ്ടുമുട്ടുന്നു. വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കാവ്യലോകത്തിലൂടെയുള്ള ഒരു പരിക്രമണവുമാണിത്. ഉപക്രമമായി, മകള്‍ അദിതി അച്ഛനെക്കുറിച്ചെഴുതിയ അനുസ്മരണക്കുറിപ്പും.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Koonkudayum Koottukarum
ഭാവനയുടെ നാനാവര്‍ണങ്ങള്‍ വാരിത്തൂകിയ അഴകേറുന്നൊരു കുഞ്ഞിക്കുട ഉണ്ണിക്കിനാവുകള്‍ക്കു മീതെ നിവര്‍ത്തിപ്പിടിച്ച്, വികൃതിക്കുഞ്ഞന്മാരെ അതിനു ചോട്ടില് നിര്‍ത്തുകയാണ് ഈ പുസ്തകം. ഒരുമയുടെ പെരുമയും, അധ്വാനത്തിന്റെ ഗരിമയും, അനുസരണത്തിന്റെ മഹിമയും പോലെ ചേലാര്‍ന്ന ജീവിതപാഠങ്ങള്‍ ഇതിലെ കഥകളും പാട്ടുകളും ചൊല്ലിത്തരുന്നു.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.





