Gracious Benjamin

Gracious Benjamin

  • 8
  • Quiz time

    Original price was: ₹120.00.Current price is: ₹96.00.

    നാം ജീവിക്കുന്ന ലോകത്തെക്കുറിച്ചുള്ള സംക്ഷിപ്ത വിവരണമാണ് ഈ ലഘു ‘വിജ്ഞാനകോശ’ ത്തിലൂടെ കടന്നുപോകുമ്പോള്‍ വായനക്കാരനു ലഭിക്കുക. ആയിരത്തിലേറെ ചോദ്യോത്തരങ്ങളില്‍ ചരിത്രവും ശാസ്ത്രവും കലയും സംസ്‌കാരവും സാഹിത്യവും കായികരംഗവുമെല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്നു. സൂര്യനു കീഴിലുള്ളതെല്ലാം – വ്യക്തികളും പ്രസ്ഥാനങ്ങളും മുതല്‍ ഭൗമസവിശേഷതകളും പ്രകൃതിപ്രതിഭാസങ്ങളും വരെ – ഇതില്‍ ഉണ്ട്. ക്വിസ് മത്സരാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മാത്രമല്ല, ഭൂമിയെപ്പറ്റി, അതിലെ നിവാസികളെപ്പറ്റി സാമാന്യമായി അറിയുവാനും, സ്വന്തം കാഴ്ചയുടെ പരിധി വികസിപ്പിക്കുവാനും ആഗ്രഹിക്കുന്ന ഏതൊരു സാധാരണക്കാരനും ഈ കൈപ്പുസ്തകം പ്രയോജനപ്രദമാകും

  • Paristhithi Vinjanam

    Original price was: ₹140.00.Current price is: ₹112.00.

    പ്രകൃതിക്ക് ഒരു താളമുണ്ട്. കര്‍ക്കടകപ്പെയ്ത്തും ചിങ്ങവെയിലും തുലാമിന്നലും മകരമഞ്ഞും മീനച്ചൂടുംകുംഭമഴയുമൊക്കെ അനുഭവയാഥാര്‍ഥ്യ ങ്ങളായിരുന്നു. ആ പ്രകൃതിയുടെ കലണ്ടറില്‍. എന്നാല്‍ തെറ്റിയോടുന്ന നാഴികമണിപോലെ, പ്രകൃതിയുടെ പ്രകൃതമാകെ ഇന്ന് മാറിയിരിക്കുന്നു.
    പ്രപഞ്ചത്തിന്റെ നിലനില്പിന് അനുകൂലമല്ലാത്ത, വിവേചനരഹിതമായ മനുഷ്യ ഇടപെടലുകളാണ് ഈ താളപ്പിഴകള്‍ക്കെല്ലാം ഹേതു. മനുഷ്യനും സസ്യവര്‍ഗങ്ങളും ജന്തുജാലങ്ങളുമൊക്കെ കൈ കോര്‍ക്കുന്ന ‘ജീവന്റെ വല’യെ ബലപ്പെടുത്തണമെങ്കില്‍ പരിസ്ഥിതിയെക്കുറിച്ച് നാം ആധികാരികമായ അറിവ് നേടണം. ഈ പുസ്തകം അതിലേക്കുള്ള ഒരു ചുവടുവെപ്പാണ്. ജലം-വായു-മണ്ണ് മലിനീകരണം, വനനശീകരണം, പ്ലാസ്റ്റിക് വിപത്ത് പരിസ്ഥിതിസംരക്ഷണം, കണ്ടല്‍ക്കാടും പോലെയുള്ള ആവാസവ്യവസ്ഥകളുടെ പ്രത്യേകതകള്‍, ആശുപത്രി-വ്യാവസായിക-ഇ-ആണവ മാലിന്യങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ ഇവിടെ ചര്‍ച്ചയാകുന്നു

  • Civil Police Officer

    Original price was: ₹100.00.Current price is: ₹80.00.

    PSC സിവില്‍ പോലീസ് പരീക്ഷയുടെ ഏറ്റവും പുതിയ സിലബസ് പ്രകാരം തയ്യാറാക്കിയ റാങ്ക് ഫയല്‍. കോവിഡ് മഹാമാരിയെ സംബന്ധിച്ച വിവരങ്ങളും പോലീസ് സേനയെ സംബന്ധിച്ച് PSC ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങളും കറന്റ് അഫയേഴ്സും പ്രത്യേകമായി ഉള്‍പ്പെടുത്തിയിരിക്കുന്നു.

  • Veettuvalappile koonkrishi | വീട്ടുവളപ്പിലെ കൂൺകൃഷി

    Original price was: ₹80.00.Current price is: ₹64.00.

    കന്നിമഴയ്ക്കുപിറകെ തൊടിയില്‍ മുളച്ചുപൊന്തുന്ന കൂണുകള്‍ കൗതുകംപകരുന്ന കാഴ്ചയാണ്. ഈ കുഞ്ഞിക്കുടകളുടെ പിറവിക്കുപിന്നില്‍ ഇടിയും മിന്നലുമാണെന്നാണ് ഗ്രാമീണവിശ്വാസം. പോഷകസമ്പുഷ്ടവും ഔഷധഗുണസമ്പന്നവുമായ കൂണിനെ റോമാക്കാര്‍ വിശേഷിപ്പിച്ചത് ‘ദൈവത്തിന്റെ ഭക്ഷണം’ എന്നാണ്; ചൈനാക്കാര്‍ ‘മൃതസഞ്ജീവനി’ എന്നും. നമ്മുടെ നാടിന്റെ മണ്ണും കാലാവസ്ഥയും കൂണ്‍കൃഷിക്ക് യോജിക്കുന്നതാണ്. പരിമിതായ കൃഷിസ്ഥലം, കുറവ് സൂര്യപ്രകാശം, പാഴ്‌വസ്തുക്കളുടെ ഉപയോഗസാധ്യത തുടങ്ങി കൂണ്‍കൃഷിക്കുമാത്രം അവകാശപ്പെടാനാകുന്ന പ്രത്യേകതകളുമുണ്ട്. വീട്ടുപരിസരത്ത് കൂണ്‍ ലാഭകരമായി കൃഷിചെയ്യുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് ഈ പുസ്തകത്തില്‍. ഭക്ഷ്യയോഗ്യമായ കൂണുകള്‍, കൂണ്‍വിത്ത്, കൂണ്‍പുരനിര്‍മാണം, കൂണിനെ ആക്രമിക്കുന്ന കീടങ്ങളും രോഗങ്ങളും, വിളവെടുപ്പ്, കൂണ്‍വിഷബാധ തുടങ്ങി, സ്വാദിഷ്ഠ കൂണ്‍വിഭവങ്ങളുടെ പാചകക്കുറിപ്പുകള്‍ വരെ ഈ കൈപ്പുസ്തകത്തിലുണ്ട്.

  • Pattuvijnanakosham

    Original price was: ₹140.00.Current price is: ₹112.00.

    നാടന്‍മനുഷ്യരുടെ ചെത്തവും ഗ്രാമീണതയുടെ ചൈതന്യവും തുടിക്കുന്ന ജനകീയഗാനങ്ങളെക്കുറിച്ചുള്ള കൗതുകകരമായ അറിവുകളാണ് ഈ പുസ്തകം നിറയെ. ചുണ്ടുകളില്‍നിന്നു ചുണ്ടുകളിലേക്ക് തലമുറകളിലൂടെ പാടിപ്പാടി സംക്രമിച്ചവയാണ് ഈ പാട്ടുകള്‍. വിശ്വാസവും വിനോദവും പുരാണവും നാട്ടുകഥയും ആചാരവും ആഘോഷവും അനുഷ്ഠാനവും തൊഴിലുമൊക്കെ ജീവന്‍വെപ്പിച്ച ഈരടികള്‍.

  • Veettuvalappile Malsyakrishi

    Original price was: ₹110.00.Current price is: ₹88.00.

    വീട്ടുപരിസരങ്ങളില്‍ മിതമായ ചെലവില്‍ വളര്‍ത്താനാകുന്നതും വിപണിയില്‍ ഏറെ ആവശ്യക്കാരുള്ളതുമായ മത്സ്യങ്ങളെക്കുറിച്ചാണ് – അവയുടെ ശാസ്ത്രീയപരിപാലനത്തെക്കുറിച്ചാണ് ഈ പുസ്തകം. വളര്‍ത്തുമത്സ്യങ്ങളുടെ വളര്‍ച്ച-തീറ്റ-പ്രജനന-വിളവ് രീതികളാണ് ആദ്യഭാഗത്ത്. ചെമ്മീന്‍, ഞïണ്ട് കൃഷിയുടെ അടിസ്ഥാനപാഠങ്ങളും രോഗ-പ്രതിരോധ മാര്‍ഗങ്ങളുമാണ് ശേഷമുള്ള താളുകളില്‍. മനോഹരവര്‍ണങ്ങളാല്‍ അക്വേറിയങ്ങളില്‍ കൗതുകക്കാഴ്ചയൊരുക്കുന്ന അലങ്കാരമത്സ്യങ്ങളിലെ ഏയ്ഞ്ചല്‍ ഫിഷ്, ഗ്ലോ ഫിഷ്, ഗപ്പി, ഗോള്‍ഡ് ഫിഷ്, ഗൗരാമി, ചിത്രശലഭമത്സ്യം ഉള്‍പ്പെടെയുള്ള മുഖ്യയിനങ്ങളെയും അവയുടെ പ്രത്യേകതകളെയും തുടര്‍ന്ന് പരിചയപ്പെടാം.

  • Veettuvalappile Kaalivalarthal

    Original price was: ₹120.00.Current price is: ₹96.00.

    പാലിനും ഇറച്ചിക്കും ആവശ്യകത ഏറിവരുന്ന നമ്മുടെ നാട്ടില്‍ കന്നുകാലിവളര്‍ത്തലില്‍ നിന്നുള്ള ലാഭസാധ്യത വളരെയാണ്. കാലികളുടെ പരിചരണത്തിലും ആഹാരത്തിലും രോഗനിയന്ത്രണത്തിലുമെല്ലാം പ്രത്യേകശ്രദ്ധ ആവശ്യമാണ്. ജനുസ്സുകള്‍ തിരഞ്ഞെടുക്കുന്നതു മുതല്‍ കാലിവളര്‍ത്തലിന്റെയും വിപണനത്തിന്റെയും വരെ രീതികള്‍ പ്രതിപാദിക്കുകയാണ് ഈ പുസ്തകത്തില്‍. നായ, മുയല്‍, പന്നി പരിപാലനരീതികളും വിവരിച്ചിരിക്കുന്നു.

  • Veettuvalappile Pakshivalarthal

    Original price was: ₹70.00.Current price is: ₹56.00.

    വീടുകളില്‍ വളര്‍ത്താവുന്ന കാടപ്പക്ഷി, മുട്ടക്കോഴി, ഇറച്ചിക്കോഴി, ടര്‍ക്കി, താറാവ്, ഗിനി, എമു, പ്രാവ്, ലൗവ് ബേര്‍ഡ്സ് തുടങ്ങി വിവിധയിനം പക്ഷികളുടെ പരിപാലനം, ശാസ്ത്രീയമായി വിവരിച്ചിരിക്കുന്നു. പക്ഷികളെ ഇഷ്ടപ്പെടുന്നവര്‍ക്കും വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും പ്രയോജനപ്രദമാകുന്ന ഗ്രന്ഥം.