Ganga Gopinathan
- 1
-
Ninavu
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.മനസ്സുകൾ തമ്മിൽ അടുപ്പമുള്ളവർക്ക് ഒരുമിച്ചിരിക്കുവാനോ, സുഖദുഃഖങ്ങളിൽ പരസ്പരം ആശ്ലേഷിച്ച് ആശ്വാസം പകരുവാനോ കഴിയാത്ത വ്യവസ്ഥിതി. അതും ഈ ടെക്നോളജിക്കൽ ലോകത്ത്. മനുഷ്യന് മനുഷ്യൻ തന്നെ അശുദ്ധി കല്പിക്കുന്ന അപരിഷ്കൃതമായ ഭേദചിന്തകൾ മൂലമുള്ള മാറ്റിനിർത്തലുകളുടെ, നൊമ്പരങ്ങളുടെ നേർക്കാഴ്ചകൾ.
ഇനിയില്ല എന്നറിയാമെങ്കിലും “അച്ഛന്റെ മോളേ…” എന്ന പിൻവിളിക്കായി വേർപാടിന്റെ കടലാഴമാർന്ന നൊമ്പരവും പേറിയുള്ള കാത്തിരിപ്പ്.
ജീവിതയാത്രയിൽ ഏകയായി മുന്നേറുമ്പോൾ ഉള്ളുലയ്ക്കുന്ന ആന്തരിക-ബാഹ്യസമ്മർദങ്ങളുടെ സത്യസന്ധമായ ഉള്ളെഴുത്തുകൾ!
സ്നേഹത്തിന്റെ, സഹനത്തിന്റെ പ്രതീക്ഷയുടെ, ചേർത്തു നിർത്തലിന്റെ, ഒറ്റപ്പെടലിന്റെ, ഒഴിവാക്കപ്പെടലിന്റെ, സമകാലിക സമൂഹത്തിലെ മൂല്യച്യുതികളുടെ, ആത്മകഥാംശമുള്ള ലേഖന സമാഹാരം വായനക്കാർക്കായി സമർപ്പിക്കുന്നു.
ഈ ലേഖനങ്ങൾ മനുഷ്യജീവിതത്തിന്റെ സാർഥകതയും മൂല്യവും പ്രതിപാദിക്കുന്നതോടൊപ്പം വായനക്കാരിൽ പുനർവിചിന്തനത്തിന് വഴിയൊരുക്കുകയും ചെയ്യും എന്ന കാര്യത്തിൽ സംശയമില്ല.
വിരസമാവില്ല ഈ വായന.
