Dr. T.R. Jayakumari & R. Vinodkumar
- 6
-
KERALATHILE PRAKRUTHISASTHRAJNARUM GAVESHAKARUM
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.‘കേരളത്തിലെ പക്ഷിമനുഷ്യന്‍’ ഇന്ദുചൂഡന്‍, ‘ഹരിതവിപ്ലവത്തിന്റെ പിതാവ് എം.എസ്. സ്വാമിനാഥന്‍, സസ്യശാസ്ത്രാന്വേഷണത്തിന്റെ ശൈശവകാലത്തിന് അഭിമാനമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ഇ.കെ. ജാനകി അമ്മാള്‍. ഭാരതത്തിന്റെ പ്രഥമ ചിലന്തിഗവേഷകന്‍ ടി. പത്മനാഭപിള്ള, ‘വെതര്‍ വുമണ്‍’ അന്നാ മാണി, നട്ടെല്ലില്ലാജീവികളുടെ ജനിതകരേഖകള്‍ തേടിയ കെ.ജി. അടിയോടി, പുഴസംരക്ഷണത്തില്‍ പോരാളിയായ എ. ലത തുടങ്ങി, പ്രകൃതിശാസ്ത്ര മേഖലകളില്‍ മായാത്ത കൈയൊപ്പുപതിച്ച ചില കേരളീയരെക്കുറിച്ചാണ് ഈ പുസ്തകം. ഭൂമിയുടെ സൂക്ഷ്മസ്പന്ദനങ്ങള്‍ക്കു കാതോര്‍ത്തവര്‍; പാരിസ്ഥിതികബോധത്തിനു വിത്തുപാകിയവര്‍; വിജ്ഞാനലോകത്തിനു ഹരിത വര്‍ണമേകിയവര്‍ – അവരില്‍ ചിലരുടെ കര്‍മകാണ്ഡങ്ങളിലൂടെ ഒരു സഞ്ചാരം.
-
Paschimagattathile Desajathikal
₹170.00Original price was: ₹170.00.₹136.00Current price is: ₹136.00.പശ്ചിമഘട്ടം ആവാസഭൂമിയാക്കിയ പക്ഷികളെയും സസ്തനികളെയും മത്സ്യങ്ങളെയും വൃക്ഷങ്ങളെയും പ്രകൃതിസ്‌നേഹികള്‍ക്കായി, പരിസ്ഥിതിപ്രവര്‍ത്തകര്‍ക്കായി, വിദ്യാര്‍ഥികള്‍ക്കായി പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം. ‘ഒരു ജീവജാതിയെ അറിയുകയാണ്, അതിനെ സംരക്ഷിക്കുന്നതിലേക്കുള്ള ആദ്യ ചുവടുവെപ്പ്’ – ഇതാണ് ഈ ഗ്രന്ഥത്തിന്റെ സന്ദേശവും ആഹ്വാനവും.
-
Pothuvijnana Quiz
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.ചരിത്രം, സാഹിത്യം, ശാസ്ത്രം, കല, കായികം തുടങ്ങിയ വിജ്ഞാനമേഖലകളെയെല്ലാം സ്പർശിക്കുന്ന പ്രശ്‌നോത്തരി. കേരളം, ഇന്ത്യ, ലോകം വിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നതോടൊപ്പം ഉത്തരങ്ങൾ അകാരാദിക്രമത്തിൽ വിന്യസിച്ചിരിക്കുകയുമാണ് ഇതിൽ. ക്വിസ് മത്സരങ്ങളിലെയും യോഗ്യതാ പരീക്ഷകളിലെയും വിജയത്തിന് ഒരു ഉത്തമസഹായി.
-
Nammude Malsyangal
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.കടൽ-പുഴമീനുകളെക്കുറിച്ചുള്ള വിജ്ഞാനപ്രദവും കൗതുകകരവുമായ വിശേഷങ്ങൾ തേടുന്നവർക്ക് ഈ പുസ്തകത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിടാം. ആശ്ചര്യചിഹ്നം ശരീരത്തിലേന്തുന്ന ആശ്ചര്യപ്പരലും, ക്ഷുരകന്റെ കത്തിയോടു സാമ്യമുള്ള അമ്പട്ടൻ വാളയും, കടൽവേട്ടക്കാരനായ സ്രാവുമൊക്കെ, ഈ താളുകൾ തീർത്ത തെളിമയാർന്ന ജലാശയത്തിൽ നിർബാധം നീന്തിത്തുടിക്കുന്നു. ശാസ്ത്രീയവിവരണംകൊണ്ടും ചിത്രങ്ങൾകൊണ്ടും സമഗ്രതനേടുന്ന പഠനഗ്രന്ഥം.
-
Keralathile Kattupakshikal
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.പക്ഷികുലത്തിലെ 175 വിശേഷജന്മങ്ങളെ പരിചയപ്പെടുത്തുന്ന പുസ്തകം. വനനിശ്ശബ്ദതയിൽ മുഴക്കം സൃഷ്ടിക്കുന്ന മലമുഴക്കി വേഴാമ്പലും, ‘ബഹുഭർത്തൃത്വം’ പിൻതുടരുന്ന പാഞ്ചാലിക്കാടയും, ചൂളമടിക്കുംപോലെ ശബ്ദമുണ്ടാക്കുന്ന ചൂളക്കാക്കയും, ചെമ്പുതകിടിന്മേൽ കൂടംകൊണ്ടടിക്കുന്ന സ്വരം പുറപ്പെടുവിക്കുന്ന ചെമ്പുകൊട്ടിയുമൊക്കെ അടങ്ങുന്ന ഈ കാട്ടുപക്ഷികൾ സ്വഭാവത്തിലും ശരീരഘടനയിലും വർണവിന്യാസത്തിലും ആഹാരസമ്പാദനത്തിലും പ്രജനനത്തിലുമെല്ലാം വ്യത്യസ്തത പ്രദർശിപ്പിക്കുന്നു. അകമ്പടിയായി പക്ഷികളുടെ കളർചിത്രങ്ങളും.
-
Keralathile Jalashayangal
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.നിളയും പമ്പയും പെരിയാറും കല്ലായിയും കബനിയും പോലെയുള്ള നദികൾ മാത്രമല്ല, അറബിക്കടലും കായലുകളും അണക്കെട്ടുകളും ശുദ്ധജലതടാകങ്ങളും അസംഖ്യം കുളങ്ങളും കിണറുകളും തുടങ്ങി നമ്മുടെ ദേശത്തെ ജലസാന്നിധ്യങ്ങൾ നിരവധിയാണ്. നമ്മുടെ ജീവനും ജീവിതത്തിനും സദാ പോഷണമേകുന്ന ജലാശയങ്ങളെക്കുറിച്ചാണ് ഈ പുസ്തകം സംസാരിക്കുന്നത്. ജലാശയങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ സന്ദേശംകൂടിയാണ് ഇത് വായനക്കാർക്കു നല്കുന്നത്.





