C.Radhakrishnan
- 5
-
Manomayi
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.പ്രപഞ്ചത്തിലെ ഏറ്റവും സങ്കീര്‍ണമായ ഇന്റലിജന്‍സ് സോഫ്റ്റ് വെയറായ ജീവന്റെ രഹസ്യങ്ങളിലൂടെ സഞ്ചരിക്കുന്ന ആദ്യനോവല്‍. നിര്‍മിതബുദ്ധിയുടെ വിസ്മയ സാധ്യതകളും സ്തീപുരുഷ കാമനകളുടെ അതീതമാനങ്ങളും ഇഴചേരുന്ന അപൂര്‍വ കൃതി.
-
VAROO NAKSHATRANGALKAPPURAM POKAM
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.ആ നാട്ടില്‍ ആരും ഒരു സ്വപ്നവും കണ്ടില്ല… കാരണം, സ്വപ്നം കാണാനുള്ള കഴിവ് ആ നാടിന്റെ അതിര്‍ത്തിക്കകത്ത് ആര്‍ക്കും ഇല്ലായിരുന്നു. സ്വപ്നമെന്നാല്‍ എന്തെന്ന അറിവുതന്നെ ആര്‍ക്കും ഇല്ല…
പകല്‍ക്കിനാവില്‍ മുഴുകിയ രാജാവിനേറ്റ മഹര്‍ഷീശാപത്തിന്റെ ഫലമായി സ്വപ്നങ്ങള്‍ അന്യമായ ഒരു ദേശം. ഈ ശാപത്തില്‍ നിന്നു ദേശവാസികളെ മോചിപ്പിക്കാനുള്ള നിയോഗം രണ്ടു കുട്ടികള്‍ക്കായിരുന്നു – മേധയ്ക്കും പ്രതിഭയ്ക്കും. നാടുവിട്ട സ്വപ്നങ്ങള്‍ കുടിയേറിയിരിക്കുന്നത് പുണര്‍തം നക്ഷത്രത്തിലാണെന്നു മനസ്സിലാക്കുന്ന അവര്‍, അനന്തതയില്‍ കണ്‍ചിമ്മുന്ന ആ നക്ഷത്രത്തില്‍ നിന്നു കാണാക്കിനാവുകള്‍ വീണ്ടെടുക്കുവാന്‍ ഒരുങ്ങുന്നു. ചന്തമേറുന്ന കനവുകളും നിനവുകളുമായി മടങ്ങിയെത്തുന്ന അവര്‍ നാട്ടിലങ്ങോളമിങ്ങോളമുള്ള മനസ്സുകളില്‍ അവ പാകിമുളപ്പിക്കുന്നു, വിടര്‍ന്നുവിലസാന്‍ ഇടനല്കുന്നു. -
Eppozhum Evideyum
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.പ്രപഞ്ചത്തോളം വലുതായ ഒരു ‘അമ്യൂസ്മെന്റ് പാര്‍ക്കി’ലേക്ക് കൊച്ചു കൂട്ടുകാരെ കൂട്ടിക്കൊണ്ടുപോവുകയാണ് എഴുത്തുകാരന്‍. പ്രകൃതിയുടെ ഹൃദയം മിടിക്കുന്ന താളത്തിലേക്ക് അദ്ദേഹം അവരുടെ കുഞ്ഞുകാതുകള്‍ ചേര്‍ത്തുവെക്കുകയാണ്. ”എല്ലാടത്തുമുള്ള, നിങ്ങളില്‍ത്തന്നെയുള്ള” ഈശ്വരനോളവും, ”എല്ലാരും എല്ലാരേയും ഇഷ്ടപ്പെടുന്ന; ആരും പക്ഷേ, ആരുടേയും സ്വന്തമല്ലാത്ത” സ്വര്‍ഗത്തോളവും ഈ സ്വപ്നസഞ്ചാര ത്തിന്റെ അതിരുകള്‍ നീളുന്നു. വിശ്വമെങ്ങും വ്യാപിക്കുന്ന ആ ചൈതന്യത്തിന് ഈ യാത്രാവഴിയില്‍ അവര്‍ വന്ദനം ചൊല്ലുന്നു; തങ്ങളിലും മങ്ങാതെ, മായാതെ തിളങ്ങുന്ന സത്ത ആ മഹാശക്തിതന്നെ എന്നറിയുന്നു. സ്നേഹത്തിന്റെ, സാന്ത്വനത്തിന്റെ കുളിര്‍പ്രഭ ചൊരിയുന്ന ദീപങ്ങളാണ് ഈ പാതയ്ക്കു പ്രകാശമേകുന്നത്.
-
Puzhayilninnu Kittiyathu
₹160.00Original price was: ₹160.00.₹128.00Current price is: ₹128.00.ജനിമൃതികളുടെ രൂപകമാണ് ഈ കഥകളിലെ പുഴ. കലങ്ങിയും തെളിഞ്ഞും, നുരയും പതയും ചൂടി, ആഴങ്ങൾകൊണ്ടു മോഹിപ്പിച്ചും ചുഴിക്കുത്തുകൾകൊണ്ടു സംഭ്രമിപ്പിച്ചും ഒഴുകുന്ന പുഴയിലേക്ക് – മനുഷ്യജീവിതത്തിലേക്ക് – ഇവിടെ എഴുത്തുകാരൻ ഒരു കടത്തുതോണിയിറക്കുകയാണ്. നാട്ടുനന്മകളുടെയും നഷ്ടസ്മൃതികളുടെയും തരിശുതീരങ്ങളിൽ ഈർപ്പം പടർത്തി ഈ പുഴ കരകവിയുന്നു. കനിവില്ലാ കാലത്തിന്റെ വരണ്ടുവിണ്ട തടശ്ശിലകളിലേക്ക് ആളുയരത്തിൽ കൂലം കുത്തിമറിയുന്നു. “എവിടുന്നു കിട്ടി ഈ കഥയൊക്കെ?” എന്ന ചോദ്യത്തിന്, ഇതിന്റെ ‘അമരക്കാരൻ’ നിസ്സംശയം മറുപടി പറയുന്നു:
“പുഴയിൽനിന്ന്!” -
Spandamapinikale Nandhi
₹390.00Original price was: ₹390.00.₹312.00Current price is: ₹312.00.1989 ലെ കേന്ദ്രസാഹിത്യ അക്കാഡമി അവാർഡിന് അർഹമായ കൃതി. വികാരങ്ങളെന്നല്ല വിചാരങ്ങളും പുരോഗതിയും സ്നേഹവും വിദ്വേഷവും വളർച്ചയും തളർച്ചയും എല്ലാം തരംഗസ്പന്ദങ്ങളായി പ്രപഞ്ചമായി പരിണാമമായി ജീവിതമായി സ്വപ്നമായി യാഥാർഥ്യമായിരിക്കുന്നു, ഈ കൃതിയിൽ. നിതാന്തമായി ജാഗ്രത്തായിരിക്കുന്ന കുരുക്ഷേത്രങ്ങളിലെ നിയോഗങ്ങളുടെ മൊത്തം കഥയാണ് സി. രാധാകൃഷ്ണൻ തന്റെ അനുഗ്രഹീത ശൈലിയിൽ പറയുന്നത്. (ആത്മകഥാംശമുള്ള ‘അപ്പു’വിന്റെ ജീവിതയാത്രയിലെ ഒൻപത് അധ്യായങ്ങളാണ് നോവൽനവകം എന്ന പരമ്പര: എല്ലാം മായ്ക്കുന്ന കടൽ, പുഴ മുതൽ പുഴ വരെ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, സ്പന്ദമാപിനികളെ നന്ദി, ഇവിടെ എല്ലാവർക്കും സുഖം തന്നെ, വേർപാടുകളുടെ വിരൽപ്പാടുകൾ, മുൻപേ പറക്കുന്ന പക്ഷികൾ, കരൾ പിളരും കാലം, ഇനിയൊരു നിറകൺചിരി.)




