• -20%

    BHARATHIYA PARAMBARYA CHIKILSAKALUDE SAIDHANDHIKA ADITHARA

    ശാസ്ത്രസിദ്ധാന്തങ്ങളുടെ താക്കോല്‍ കൊണ്ട് പാരമ്പര്യചികിത്സയുടെ താഴ് തുറക്കുന്ന പഠനഗ്രന്ഥം. ആയുര്‍വേദവും സിദ്ധയും അക്യുപങ്ചറും പോലെയുള്ള ആരോഗ്യരക്ഷാപദ്ധതികള്‍ രോഗനിര്‍ണയത്തിലും രോഗീപരിചരണത്തിലും പുലര്‍ത്തുന്ന സാമ്യങ്ങളും അന്തരങ്ങളും ഉള്‍ക്കൊണ്ട്, ഒരു ‘ഇന്റഗ്രേറ്റഡ്’ ചികിത്സാരീതിയും കാഴ്ചപ്പാടും മുന്നോട്ടു വെക്കുന്ന ശാസ്ത്ര പുസ്തകം.

    Original price was: ₹130.00.Current price is: ₹104.00.
  • -20%

    Mahathmagandhiyum Malayalakavithayum

    ”കാലത്തിന്റെ വിധാതാവായ് കര്‍മധര്‍മപഥങ്ങളെ പ്രകാശിപ്പിച്ചു ശോഭിച്ച” ഭാരതസൂര്യനുള്ള കാവ്യാഞ്ജലികളിലൂടെയാണ് ഈ പുസ്തകസഞ്ചാരം. ”സത്യമാം പടവാളുമഹിംസപ്പോര്‍ച്ചട്ടയും ദുഷ്ടതാജയത്തിനായ് ” കൈക്കൊണ്ട മഹാരഥന് കൈരളിയുടെ എഴുത്തുകാര്‍ വാക്കുകള്‍കൊണ്ടു തീര്‍ത്ത അനശ്വരസ്മാരകങ്ങളിലൂടെയാണ് ഈ തീര്‍ഥാടനം. നമ്മുടെ രാഷ്ട്രപിതാവിന്റെ ജീവിതവും ദര്‍ശനവും ”കൈത്തോക്കു കാര്‍ക്കിച്ചുതുപ്പവേ, കൈകൂപ്പി മുത്തച്ഛനോതിയ” ശാന്തിമന്ത്രവുമൊക്കെ, ചെവിയോര്‍ത്താല്‍, വായനക്കാര്‍ക്ക് ഈ താളുകളില്‍ കടലിരമ്പംപോലെ ശ്രവിക്കാം. ”ഗുണമൊക്കെയുമൊന്നിച്ച”ആ ഗുരുനാഥന്റെ ചിത്രം കവികള്‍ ഈ കാലച്ചുമരില്‍ വ്യത്യസ്തവര്‍ണങ്ങളാല്‍ വരച്ചുചേര്‍ക്കുകയാണ്. ലോകം കൈവണങ്ങുന്ന ഗാന്ധിയുടെ സവിശേഷതകള്‍ – അഹിംസാവാദി, സത്യാന്വേഷി, ശാന്തിദൂതന്‍, സമരനായകന്‍, കര്‍മയോഗി… – പന്ത്രണ്ട് അധ്യായങ്ങളിലായി ഇതില്‍ അനാവൃതമാകുന്നു; തലമുറഭേദമില്ലാതെ, ഉള്ളൂരും വള്ളത്തോളും ഇടശ്ശേരിയും മുതല്‍ എസ്. രമേശന്‍നായരും എ. അയ്യപ്പനും സച്ചിദാനന്ദനും വരെ, മലയാളകവികുലം മഹാത്മജിക്കുമുന്നില്‍ ആദരസമന്വിതം ചൊല്ലിയ വരികളിലൂടെ.

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    K.G.S. ORU PAADASALA

    എം. ലീലാവതി, കളർകോട് വാസുദേവൻ നായർ, ഇ.പി. രാജഗോപാലൻ, ബി. രാജീവൻ, എൻ. ശശിധരൻ, പി.എൻ. ഗോപീകൃഷ്ണൻ തുടങ്ങിയ പതിനാറ് എഴുത്തുകാരുടെ പഠനങ്ങളും കെജിഎസിന്റെ കവിതകളും

    കെ.ജി. ശങ്കരപ്പിള്ളയുടെ ‘പല പോസിലുള്ള’ ഒരുപിടി കവിതകളുടെ വായനയാണ് ഈ പുസ്തകം – വാക്കിന്റെ അടിത്തട്ടിലേക്കുള്ള കൂപ്പു കുത്തലുകൾ. കഴുതകളായി നടിക്കേണ്ടിവന്ന കുതിരകൾ, മെഴുക്കു പുരണ്ട ചാരുകസേര, കഥ കടന്ന് പുഴയിലേക്ക്, ഹത്രസ് തുടങ്ങി, വ്യത്യസ്തകാലങ്ങളിലെ കെ.ജി.എസ്. കാവ്യമുദ്രകളുടെ “ഈടും ഉറപ്പും” ഇതിൽ ഡോ. എം. ലീലാവതി, ബി. രാജീവൻ, ഇ.പി. രാജഗോപാലൻ, പി.എൻ. ഗോപീകൃഷ്ണൻ തുടങ്ങി വ്യത്യസ്ത തലമുറകളിലെ കാവ്യാസ്വാദകർ തിട്ടപ്പെടുത്തുന്നു – “ഏത് പുതുമൊഴിയേക്കാളും പുതിയ മൊഴി,” “ചരിത്രത്തിന്റെ അകവിസ്തൃതികളുടെ അടയാളപ്പെടുത്തൽ, “മാനവികമായ കാവ്യസംസ്കാരത്തിന്റെ നിർമിതി” എന്നുമെല്ലാം തീർച്ചപ്പെടുത്തുന്നു. ബൗദ്ധികവ്യായാമത്തിന്റെ ‘പിഞ്ഞിയ ബയോഡാറ്റ’യല്ല ‘നാം നമ്മിലാഴത്തിലറിയുന്ന നമ്മെ’ എന്ന വായനാനുഭവമാണ് ഈ ഒറ്റക്കവിതാപഠനങ്ങൾ.

    Original price was: ₹240.00.Current price is: ₹192.00.
  • -20%
    MAHATMA

    MAHATMA

    ‘സഹിഷ്ണുത’ എന്ന പദം പ്രചാരലുപ്തമാകുന്ന ലോകത്തിന് ഗാന്ധിജിയിൽ നിന്ന് ഏറെ പഠിക്കാനുണ്ട്. = മുമ്പത്തേക്കാളേറെ ഇപ്പോൾ, ആ മഹാത്മാവിന്റെ സ്മൃതിമണ്ഡപത്തിന്റെ അടിക്കല്ലുകൾവരെ മാന്തിമാറ്റുവാൻ ഇന്നത്തെ ജനനായകർ വ്യഗ്രതപ്പെടുന്നത് ഈ പുസ്തകത്തെ ഒരു അനിവാര്യതയാക്കുന്നു, ‘അച്ഛാ ദിൻ’ എന്ന കിനാവിന്റെ വർഗീയ സാമ്പത്തിക ശക്തികളുടെ ആശ്ലേഷം അതിവിദൂരത്താക്കുന്ന കാലം ഈ പഠനങ്ങളെ അനുപേക്ഷണീയമാക്കുന്നു. ഗാന്ധിജിയുടെ ജീവിതവും സന്ദേശവും പ്രതിപാദ്യ വിഷയമാക്കുന്ന, ഇതിവൃത്തപരിസരമാകുന്ന കുറെ സാഹിത്യരചനകൾ ഇവിടെ വായനയ്ക്കും സംവാദത്തിനും വിധേയമാകുകയാണ്. മാടമ്പും സച്ചിദാനന്ദനും സുഭാഷ് ചന്ദ്രനും സുസ്മേഷും ഒക്കെച്ചേർന്ന് രാഷ്ട്രപിതാവിന്റെ ഒരു പോർട്രെയിറ്റ് ഈ താളുകളിൽ പൂർത്തിയാക്കുന്നു. സത്യാനന്തരകാലത്തെ കല്ലുവച്ച നുണകളെ അവർ സത്യത്തിന്റെ സൂര്യനുനേർക്ക് ഉന്മുഖമാക്കുന്നു.

    Original price was: ₹260.00.Current price is: ₹208.00.
  • -20%

    Swayamvaram

    ‘സ്വയംവരം’ മലയാളസിനിമയ്ക്കു നല്കിയത് ഗതിമാറ്റത്തിൻ്റെ റീലുകളായിരുന്നു. തിരശ്ശീലയിൽ നവതരംഗത്തിൻ്റെ തീനാമ്പായി മാറിയ ഈ രചന, കാഴ്‌ചയുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ചു; സമാന്തരചലച്ചിത്രപ്രസ്ഥാനത്തിൻ്റെ സ്ഥിരമേൽവിലാസമായി. ആശയ-ആഖ്യാന പുതുസീമകൾ കണ്ടും കീഴടക്കിയുമായിരുന്നു വിശ്വത്തിൻ്റെയും സീതയുടെയും യാത്ര. അനുഭവത്തിൻ്റെയും അഭിരുചിയുടെയും അനുഭൂതിയുടെയും ലാവണ്യത്താൽ കാണിജീവിതത്തെ ‘സ്വയംവര’ത്തിനു മുൻപും പിൻപും എന്ന് – പകുത്ത അഭ്രശില്പത്തിന് അരനൂറ്റാണ്ട് തികഞ്ഞിരിക്കുകയാണ്. മികച്ച ചിത്രത്തിനും സംവിധായകനും നടിക്കും ഛായാഗ്രാഹകനുമുള്ള ദേശീയപുരസ്‌കാരം നേടികൊടുത്ത ഈ തിരക്കഥ, അനുവാചകന് അർഥപൂർണമായ ഒരു സിനിമാ വായന സാധ്യമാക്കുന്നു.

    Original price was: ₹220.00.Current price is: ₹176.00.
  • -20%

    QATAR LOKAKAPPU FOOTBALL-KANALVAZHIKAL THAANDIYA VISMAYAM

    ലോകകപ്പിന്റെ ഇതഃപര്യന്തമുള്ള ചരിത്രവും ഖത്തര്‍ ലോകകപ്പിന്റെ വിശേഷങ്ങളും ഉള്‍ക്കൊള്ളിച്ച ഈ പുസ്തകം 1930 ജൂലായില്‍ ഉറുഗ്വേയില്‍ ആരംഭിച്ച പ്രഥമ ചാമ്പ്യന്‍ഷിപ്പ് മുതല്‍ ഖത്തര്‍ വരെ എത്തിനില്‍ക്കുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ ചരിത്രം വിശദമായി അവതരിപ്പിക്കുന്നു.
    -പി.കെ. നിയാസ്

    ലോകകപ്പിന്റെ ചരിത്രസഞ്ചാരപഥങ്ങള്‍ അവതരിപ്പിക്കുന്ന ഉത്തമ റഫറന്‍സ് ഗ്രന്ഥം.

    Original price was: ₹200.00.Current price is: ₹160.00.
  • -20%

    FOOTBALLINTE PUSTHAKAM

    ഒരു സാധാരണ ഫുട്ബോള്‍ പ്രേമിക്കു മാത്രമല്ല, ഏതൊരു കളിക്കാരനും സോക്കര്‍ വിദ്യാര്‍ത്ഥിക്കും കായികാദ്ധ്യാപകനും സോക്കര്‍ അക്കാദമിക്കും സംഘാടകനും ഒരുപോലെ അത്യന്തം ഉപകാരപ്രദമായ അഗാധമായൊരു ഗവേഷണാത്മക ഫുട്ബോള്‍ ചരിത്ര ഗ്രന്ഥമാണിത്. സവിശേഷമായൊരു രീതിയില്‍, തികച്ചും നൂതനവും കൗതുകം നിറഞ്ഞതുമായ കോമ്പിനേഷന്‍ ഗ്രാഫിക്സ് എന്ന ഗ്രന്ഥകാരന്റെ സ്വന്തം ആവിഷ്‌കാരസങ്കേതത്തിലൂടെയാണിതില്‍ ഫുട്ബോള്‍ മത്സരങ്ങളുടെ, ലോകകപ്പുകളുടെ ചരിത്രം അനാവരണം ചെയ്യുന്നത്. ഖത്തര്‍ ലോകകപ്പിന്റെ മത്സര വിവരങ്ങളും അതേ രീതിയില്‍ കളര്‍ ഗ്രാഫിക്സ് ഉപയോഗിച്ച് അവതരിപ്പിക്കുേമ്പാള്‍ 22-ാം ലോകകപ്പിന്റെ റഫറന്‍സ് ഡയറിയായി അതു മാറുന്നത് കാണാം. വായനക്കാരനെത്തന്നെ 2022 ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രരചയിതാവാക്കുന്നതാണീ ഡയറി. എല്ലാറ്റിന്റെയും അടിത്തറയായി ഫുട്ബോളിന്റെതന്നെ ചരിത്രവും പെലെയെന്ന ഫുട്ബോള്‍ ചക്രവര്‍ത്തിയുടെ ബാല്യകാലസ്മരണയും ഏറക്കുറെ ജീവചരിത്രംതന്നെയും ബ്രസീലിയന്‍ ഫുട്ബോളിന്റെ ചരിത്രഗതികളും ഇതില്‍ വായിക്കാം.
    -യു. ഷറഫലി
    മുന്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫുട്ബോളര്‍ & റിട്ട. കമാന്‍ഡന്റ് എം.എസ്.പി.

    Original price was: ₹450.00.Current price is: ₹360.00.
  • -20%

    Gandhiyude Hind Swaraj

    അഴിമതിയും അധാര്‍മികതയും അനീതിയും അസത്യവും അക്രമവും അടയാളങ്ങളാകുന്ന നമ്മുടെ റിപ്പബ്ലിക്കിന് ഒരു കൈച്ചൂണ്ടിയാണ് ഗാന്ധിജിയുടെ ‘ഹിന്ദ് സ്വരാജ്.’ വിദേശാധിപത്യത്തിന്റെ ചങ്ങലകളില്‍നിന്നുള്ള മോചനം മാത്രമായിരുന്നില്ല ‘സ്വരാജി’ല്‍ ഗാന്ധിജിയുടെ ഉന്നം. മനുഷ്യവംശത്തെയാകെ ഉള്‍ക്കൊള്ളുന്ന ദിശാബോധം ആ സങ്കല്പത്തിനുണ്ട്. ഗാന്ധിയുടെ ദീര്‍ഘദര്‍ശിത്വത്തിന്റെ സാക്ഷ്യപത്രമായ – വെറുപ്പിനെ റദ്ദാക്കുന്ന സ്‌നേഹത്തിന്റെ സുവിശേഷമായ – ‘ഹിന്ദ് സ്വരാജി’ലൂടെ ഒരു പര്യടനം.

    Original price was: ₹150.00.Current price is: ₹120.00.