• Aamavaidyarude Chikilsa

    Original price was: ₹70.00.Current price is: ₹56.00.

    മടിപിടിച്ചിരിക്കുന്നവര്‍ക്ക് ചികിത്‌സയുമായെത്തുന്ന ആമവൈദ്യര്‍, ചങ്ങാത്തത്തിന്റെ കുടക്കീഴെ കുഞ്ഞരെ ചേര്‍ത്തുനിര്‍ത്തുന്ന ആനപ്പാച്ചന്‍, ശക്തിമാനെ ബുദ്ധികൊണ്ട് വരുതിയിലാക്കാന്‍ ഉപദേശിക്കുന്ന കുരങ്ങുണ്ണി, പിണക്കം മറന്ന് ഇണക്കത്തിന്റെ വളക്കൂറുള്ള മണ്ണില്‍ വളരുവാന്‍ വിളിക്കുന്ന വരിക്കപ്ലാവ്, സഹായിച്ചവരെ സഹായിക്കേണ്ട കടമ ഓര്‍മപ്പെടുത്തുന്ന പിച്ചുക്കുരങ്ങന്‍… ഈ കളിമുറ്റത്ത് മുഖംകാട്ടുന്നവര്‍ക്കെല്ലാം കൂട്ടുകാര്‍ക്കു നല്കുവാന്‍ കൈവശമുള്ളത് കഥ മാത്രമല്ല, ചെറുതല്ലാത്ത, എന്നും ഭദ്രമായി സൂക്ഷിച്ചുവെക്കേണ്ട ചില കാര്യങ്ങളുമാണ്. ബാല്യത്തിന് പ്രസരിപ്പാര്‍ന്ന ജയ്‌വിളികള്‍ മുഴക്കി അങ്ങനെ ഈ കുട്ടിപ്പട്ടാളം കവാത്തു നടത്തുകയാണ്; നല്ല വാക്കിലേക്ക്, നല്ല പ്രവൃത്തിയിലേക്ക്, നല്ല ചിന്തയിലേക്ക് – ഒരു നല്ല നാളെയിലേക്ക്.

  • ILAKALUDE NRITHAM

    Original price was: ₹90.00.Current price is: ₹72.00.

    ‘ചെറുതാണ് സുന്ദരം’ എന്നതിന് നിത്യസാക്ഷ്യമാണ് പാറക്കടവിന്റെ കഥകള്‍. ഈ എഴുത്തുകാരന്റെ കാതുകള്‍ മേഘഗര്‍ജനവും കിളിയൊച്ചയും ഒന്നുപോലെ പിടിച്ചെടുക്കുന്നു. അകം വെന്തുണര്‍ന്ന, ഉറങ്ങാത്ത വാക്കുകള്‍ ഇവിടെ അവിരാമം സംസാരിക്കുന്നു, സംവദിക്കുന്നു. ഭയപ്പുതപ്പിനുള്ളിലെ ലോകത്തിനുമേല്‍ ഇവ നക്ഷത്രപ്പൊട്ടുകള്‍പോലെ കാവല്‍നില്‍ക്കുന്നു.

  • Simhathan Bagavathar

    Original price was: ₹100.00.Current price is: ₹80.00.

    ബാലരമ, പൂമ്പാറ്റ, കുട്ടികളുടെ ദീപിക, ബാലമംഗളം തുടങ്ങി മലയാളത്തിലെ പ്രമുഖ ബാലപ്രസിദ്ധീകരണങ്ങളില്‍ പ്രകാശിതമായ പതിനേഴ് ബാലകഥകളുടെ സമാഹാരമാണ് ഈ പുസ്തകം. ഗുണപാഠവും സാന്മാര്‍ഗികതയും സന്നിവേശിക്കുന്ന ഇതിലെ ഓരോ കഥയും ഇതിവൃത്തത്തിലും ശൈലിയിലും വ്യത്യസ്തത പുലര്‍ത്തുന്നു. ഒരു മിഠായിപ്പൊതി തുറക്കുന്ന പ്രിയത്തോടെയും കൗതുകത്തോടെയും ഈ കഥകള്‍ കുട്ടികള്‍ വായിച്ചുതീര്‍ക്കും.

    മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും കുട്ടികള്‍ക്ക് നിസ്സംശയം സമ്മാനിക്കാവുന്ന പുസ്തകം.

  • THE SWEETEST MANGO

    Original price was: ₹100.00.Current price is: ₹80.00.

    This book tells the heartwarming story of three friends whose beautiful friendship began in the classroom and blossomed into a lifelong bond. Rooted in love, kindness and compassion, their friendship has only grown stronger with the passing years.
    Through this inspiring story, young readers are invited to discover the true meaning of friendship and experience the beauty of a bond that stands the test of time.
    Translated from Malayalam by Suresh M.G.

  • MUSEUM

    Original price was: ₹110.00.Current price is: ₹88.00.

    ചരിത്രം ചിലപ്പോഴെല്ലാം അതിന്റെ മരിച്ച കൺപോളകൾ വർത്തമാനത്തിലേക്കു തുറക്കാറുണ്ട് – ചിലർക്കു മാത്രം കാണാൻ വേണ്ടി, വർത്തമാനത്തിന്റെ ആസന്ന മരണവേളകളിലും ചിലപ്പോൾ അങ്ങനെ സംഭവിക്കാം – ചിലർക്കുമാത്രം ചരിത്രം അറിയാൻ വേണ്ടി. ഒരു മ്യൂസിയം കാവൽക്കാരൻ മൂർത്തിയുടെയും അയാളുടെ ഭാര്യയുടെയും അടഞ്ഞ ജീവിതവാതിൽക്കലെത്തുന്ന ഒരു പരിചയക്കാരനിലൂടെ മനുഷ്യാവസ്ഥയുടെ ആവർത്തിത ചരിത്രം മൂടൽമഞ്ഞിൽ ഒരു രക്തത്തുള്ളി കണക്കെ തണുത്ത സൂര്യനായി തെളിയുന്നു.

  • Padmaragam

    Original price was: ₹130.00.Current price is: ₹104.00.

    ദേശത്തിന്റെയും ദേശാന്തരത്തിന്റെയും ശ്വാസനിശ്വാസങ്ങള്‍ കഥകളുടെ വാഴ്‌വിലേക്ക് ഇത്രമേല്‍ ശുദ്ധപൂര്‍ത്തിയില്‍ സന്നിവേശിപ്പിച്ച ഒരു കഥാകാരന്‍ എസ്.കെ യെപ്പോലെ മറ്റൊരാള്‍ മലയാളത്തിലില്ല. കളങ്കമറ്റ, അനുതാപവിവശമായ ആര്‍ദ്രഭാവവും എരിഞ്ഞുനീറി  പ്രതികാരദുര്‍ഗയായി മാറുന്ന സ്‌ത്രൈണശക്തിയും ഒരേ ചാരുതയില്‍ ഇവിടെ പിറവികൊള്ളുന്നു. ‘കൂട്ടുകാരി’, ‘അങ്ങേതിലെ അമ്മ’, ‘വിജയം’, ‘കഠാരിയുടെ കഥ’, ‘ആകാശത്തിലെ നിയമം’, ‘അച്ഛനെകണ്ടപ്പോൾ‘ എന്നിങ്ങനെ ഭാഷയുടെ മഹത്തായ ഈടുവെപ്പുകളാകുന്ന എസ്.കെ യുടെ ആറ് മനോഹരകഥകളുടെ സമാഹാരം.

  • GANDHAMOHINI

    Original price was: ₹150.00.Current price is: ₹120.00.

    “രജനി സുരേഷിന് കഥാരചന ഒരു മാന്ത്രിക വിദ്യയാണ്. കളം വരച്ച് കരുക്കൾ നിരത്തുന്നതുപോലെ ജീവനുള്ള മനുഷ്യരെ പല തലങ്ങളിൽ ചേർത്തുനിർത്തി അപൂർവസുന്ദരമായ കഥാശില്‌പം നിർമിക്കുന്നു. ഒരു ഗന്ധർവലോകത്ത് ചെന്നുപറ്റിയ വേറിട്ട അനുഭവമാണ് ഈ കഥകളിലൂടെ സഞ്ചരിക്കുമ്പോൾ ഉണ്ടാവുക.”
    അവതാരികയിൽ ജോർജ് ഓണക്കൂർ

    സ്വപ്നവിഹാരിണികളും പ്രണയവിവശകളും കാമമോഹിതകളും വിരഹപീഡിതകളും പ്രതികാരദുർഗകളുമാണ് രജനിയുടെ പെണ്ണുങ്ങൾ. പുരുഷനെ ഭ്രമിപ്പിക്കുന്ന കിളിമൊഴിക്കും പൊൻനിറത്തിനും ചേതോഹരാംഗങ്ങൾക്കും അപ്പുറം അവരുടെ ഹൃദ്‌സ്‌പന്ദനങ്ങളുടെ താളത്തിനും താളപ്പിഴകൾക്കും ചെവിയോർക്കുകയാണ് കഥാകാരി ‘പെണ്ണായ ഞാനോ വിറയ്ക്കുന്നില്ല, ആണായ നിങ്ങൾ വിറയ്ക്കുന്നതെന്തേ?’ എന്ന ചോദ്യമാണ് ഈ സമാഹാരത്തിന്റെ ഉൾത്തടങ്ങളിൽ മാറ്റൊലിക്കൊള്ളുന്നത്.

  • PANNIVIRUNNU

    Original price was: ₹220.00.Current price is: ₹176.00.

    സങ്കീര്‍ണമായ ഒരു ലോകത്തെ ലളിതമായി വിവരിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് നകുല്‍ വി.ജി.യുടെ ‘പന്നിവിരുന്നി’ലെ കഥകള്‍. ചെറുകഥ എന്ന മാധ്യമത്തിന്റെ യാഥാസ്ഥിതികമായ പ്രയോഗത്തെ ചോദ്യംചെയ്യുന്ന ചില കഥകളുമുണ്ട് ഈ സമാഹാരത്തില്‍. ആ കഥകളില്‍ പോലും വായനക്കാരെ കൈവിട്ടുകളയുന്നില്ല നകുല്‍. ചിരപരിചിതവും ആവര്‍ത്തനവിരസവുമായ ജീവിതത്തില്‍നിന്ന് നിഗൂഢവും അപരിചിതവുമായ അനുഭവങ്ങള്‍ സൃഷ്ടിക്കാനുള്ള കഴിവ് ഈ കഥാകാരനെ സമകാലീനരായ എഴുത്തുകാരില്‍നിന്ന് വേറിട്ടു നിര്‍ത്തുന്നുണ്ടെന്ന് പ്രത്യേകം പറയണം.

    -പി. എഫ്. മാത്യൂസ്

  • Lokaprashastha Mystery Kathakal

    Original price was: ₹280.00.Current price is: ₹224.00.

    റുഡ്വാഡ് കിപ്ലിങ്, എം.ആര്‍. ജെയിംസ്, വില്യം ഹോപ് ഹോഡ്ജ്സണ്‍, ആള്‍ജെര്‍നണ്‍ ബ്ലാക്ക്വുഡ്, ആംബ്രോസ് ബിയേഴ്‌സ്, ആര്‍തര്‍ മാകെന്‍

    ഇരുളിന്റെ മറപറ്റി മാത്രമല്ല, പകല്‍വെളിച്ചത്തിന്റെ തെളിച്ചത്തിലും നിങ്ങളെ പിന്തുടര്‍ന്നു വേട്ടയാടുന്നവയാണ് ഈ കഥകള്‍. ഇതിലെ വാക്കുകള്‍ക്കും വരികള്‍ക്കും ഇടയില്‍ വിറങ്ങലിച്ചുനില്‍ക്കുമ്പോള്‍, ‘ഞരമ്പുകളെല്ലാം കൊത്തിപ്പറിച്ചെടുത്ത് വലിച്ചുപുറത്തിടുന്ന’ അനുഭവമെന്തെന്ന് വായനക്കാര്‍ അറിയുന്നു. ഈ താളുകള്‍ക്കുള്ളില്‍ പതിയിരിക്കുന്ന നിഴല്‍
    രൂപങ്ങള്‍ നിങ്ങളെ മരണത്തണുപ്പിനാല്‍ മരവിപ്പിക്കുന്നു; നിങ്ങളെ ഉദ്വേഗമുനമ്പിലേക്കു വലിച്ചെറിയുന്നു. ഇത് ഒരു ക്ഷണപത്രമാണ് – നിഗൂഢതകൊണ്ട് എഴുതിയ, ഭീതിയുടെ കയ്യൊപ്പ് പതിച്ച ക്ഷണപത്രം. അതീതശക്തികള്‍ ഭീകരവാഴ്ച നടത്തുന്ന വിചിത്രവും ദുര്‍ഗ്രഹവുമായ ഒരു ലോകത്തിലേക്കുള്ള ക്ഷണപത്രം

     

  • ENTE PRIYAPPETTA KATHAKAL

    Original price was: ₹350.00.Current price is: ₹280.00.

    ‘ഭാവനയുടെ സാന്ദ്രീകരണമാണ് ചെറുകഥയുടെ മുഖമുദ്ര’യെന്ന നിർവചനത്തിന്റെ പരിധിയിൽ വരും ഈ സമാഹാരത്തിലെ കഥകളെല്ലാം. അത്യാവശ്യമില്ലാത്ത ഒരു വാക്യമോ വാക്കുപോലുമോ ഇതിലെ ഒരു കഥയിലുമില്ല. അനാഡംബരമായ സൗന്ദര്യമുള്ള ഭാഷ: ഒരു പ്രത്യേക കാലം, പ്രത്യേക ദേശം, പ്രത്യേകതകളുള്ള മനുഷ്യൻ; ഇവ ഹൃദ്യമായി പ്രതിനിധാനം ചെയ്യപ്പെട്ടിരിക്കുന്നു ഈ കഥകളിൽ – കേരളീയജീവിതത്തിന്റെ കലാസുഭഗമായ പ്രതിനിധാനങ്ങൾ

    -അവതാരികയിൽ ആർ.എസ്. കുറുപ്പ്

    നാഴികമണിയുടെ സൂചികൾപോലെ, വർത്തമാനകാലത്തെ കൃത്യ മായും കണിശമായും രേഖപ്പെടുത്തുന്ന കഥകൾ. “നമ്മൾ വെറും കളിപ്പാട്ടങ്ങൾ’ എന്ന കഥാശീർഷകം, മാനവകാമനകളുടെ ഈ പാർപ്പിടത്തിന് വിലാസമായി മാറുന്നു.