• -20%
    AND THE BREEZE WHISPERS...DEAR FRIEND

    AND THE BREEZE WHISPERS…DEAR FRIEND

    Rare writings that depict the soulfulness of the blossoms of misery.

    -C. Radhakrishnan, Author

    In these flash stories by P. Surendran, we catch sight of a lightning flash that reveals a world long hidden. It brings warmth, light, and sound – and in that brief illumination, many concealed truths begin to sparkle.

    -Subhash Chandran, Author

    Stories that radiate unconditional love, like the rich fragrance of incense. When the Earth’s core erupts and flows, the tears of every lifeform touch us deeply. Moonlight and breeze bear witness to their pangs — a language that gently reminds us how enchanting the sky is beyond the darkness.

    -Ambikasuthan Mangad, Author

    Original price was: ₹130.00.Current price is: ₹104.00.
  • -20%
    IRUTTU PATHRADHIPAR

    IRUTTU PATHRADHIPAR

    മനുഷ്യമനസ്സിലെ വെട്ടവും ഇരുട്ടും മാറിമാറി, ജീവിത സത്യങ്ങൾക്ക് മുഴുത്ത തലക്കെട്ടുകൾ സൃഷ്ടിക്കുകയാണ് ഈ കഥകളിൽ, അരികുകളിൽ നിന്നും തുറസ്സുകളിൽ നിന്നും വന്നെത്തുന്ന കഥാപാത്രങ്ങൾക്ക് പകൽ ബഹളവും രാനിശ്ശബ്ദതയും ഒന്നുപോലെ പിറവിനേരങ്ങൾ തീർക്കുന്നു. വാഴ്‌വ് കുത്തിയ തമോഗർത്തങ്ങളിൽ പതിക്കാതെ പ്രേതവേട്ടക്കാരനും കരിമരുന്നു ഫാക്ടറിക്കാരനും ജീവപര്യന്തം തടവുകാരനും ഒക്കെ ഇവിടെ നേർവഴിയേയും വളഞ്ഞു പുളഞ്ഞും ഉഴറിയോടുന്നു. മുൻധാരണകളെ മുച്ചൂടും വെണ്ണീറാക്കുവാൻ ഒരുമ്പെട്ടിറങ്ങിയ മനുഷ്യാഗ്നികളാണ് ഇവർ – തീനാവുകൊണ്ട് നിങ്ങളുടെ അസ്ഥിയെ നക്കുന്നവർ, മജ്ജയെ പൊള്ളിക്കുന്നവർ.

    Original price was: ₹240.00.Current price is: ₹192.00.
  • -20%
    Adventure of Five Friends

    Adventure of Five Friends

    This exciting book of adventure story will take you to a remote island and African forests. The story is packed with suspense, courage and friendship. This book promises adventure on every page.

    Original price was: ₹150.00.Current price is: ₹120.00.
  • -20%
    Qurban

    Qurban

    ജൂതവംശത്തെ ഒടുക്കാന്‍ വേണ്ടി ഹിറ്റ്ലര്‍ കൈക്കൊണ്ട രാക്ഷസീയ ക്രൂരതകളുടെ സ്മൃതി, ആ വംശത്തിന്റെ ബോധത്തില്‍നിന്ന് മായാന്‍ വേണ്ടിടത്തോളം, കാലം ഒഴുകിപ്പോയിട്ടില്ല. എന്നിട്ടും എതിര്‍വംശത്തിന് നിലനില്‍ക്കാന്‍ ഭൂമിയില്‍ ഇടം വേണമെന്ന സഹിഷ്ണുത കിളിര്‍ക്കുന്നില്ല. കുര്‍ദുകളായിപ്പിറന്നതിന്‍പേരില്‍ അതിജീവനാര്‍ഹത നിഷേധിക്കപ്പെട്ട്, നരകത്തിലേക്കു തള്ളപ്പെട്ടവരുടെ കഥയാണ് ബലിപ്രരൂപത്തിന്റെ സമസ്തശക്തികളോടും കൂടി ഈ നോവലില്‍ ശതശീര്‍ഷമുയര്‍ത്തി വാഗഗ്നിവമിക്കുന്നത്.
    -ഡോ. എം. ലീലാവതി

    ‘കുര്‍ബാനി’ല്‍, ഹരിത സാവിത്രി അന്വേഷിക്കുന്നത് മനുഷ്യാന്തസ്സിന്റെ തകര്‍ച്ചയെക്കുറിച്ചാണ്. ആ തകര്‍ച്ച ഒരു വിലാപത്തിലൂടെയോ നെടുവീര്‍പ്പിലൂടെയോ വായുവില്‍ അലിയിച്ചുകളയാന്‍ ഹരിത ഒരുക്കവുമല്ല. താനേ തകര്‍ന്നുപോകുന്ന ഒന്നല്ല ദെമീറിന്റെയും ഇസെലിന്റെയും അന്തസ്സ്. മറിച്ച് അത് തകര്‍ക്കപ്പെടുന്നതാണ്. ഭരണകൂടമാണത് ചെയ്യുന്നത്. അതിന്റെ മോഡസ് ഓപ്പറാന്‍ഡി ഒരുക്കുന്നതാകട്ടെ ഉള്‍ഭരണകൂടവും. പോലീസും രഹസ്യാന്വേഷണസംഘങ്ങളും ഒരു സമഗ്രാധിപത്യഭരണകൂടത്തിനു കീഴില്‍ വെറും ക്വട്ടേഷന്‍ സംഘങ്ങള്‍ കൂടിയാണ്. അവരുടെ സര്‍ഗ്ഗാത്മകത ഹിംസയുടെ അന്തമില്ലാത്ത ശ്രേണികള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു. അവര്‍ മനുഷ്യരെ തകര്‍ക്കുന്നു. ശാരീരികമായി മാത്രമല്ല, മനുഷ്യാന്തസ്സിനെ തകര്‍ത്ത് അവരെ നിതാന്തമായ അപമാനത്തിലേക്ക് തള്ളിവിടുന്നു.
    -പി.എന്‍. ഗോപീകൃഷ്ണന്‍

    ഹരിത സാവിത്രിയുടെ പുതിയ നോവല്‍

    Original price was: ₹380.00.Current price is: ₹304.00.
  • -20%
    Kumaran

    Kumaran

    പ്രതികാരമുള്ള ആത്മാക്കളാണത്രേ പ്രേതങ്ങൾ. ആത്മാക്കളെല്ലാം പ്രതികാരദാഹികളോ പ്രേതങ്ങളോ അല്ലെന്നിരിക്കെ ഏതൊരു അജ്ഞാതശക്തിയോടും മനുഷ്യർക്ക് ഒരേയൊരു വികാരം മാത്രം ഭയം…… ഭയം മാത്രം……!”
    *കുമരൻ* എസ് കെ ഹരിനാഥിന്റെ ഭീതി കഥകൾ. അപൂർവ്വ ഭീതിയുടെ അഞ്ച് ആഖ്യാനങ്ങൾ.
    മലയാള സാഹിത്യത്തിൽ ഭീതിയുടെ പുത്തൻ ചരിത്രം കുറിച്ച കറുത്തച്ചന്റെ രചയിതാവിൽ നിന്നും മറ്റൊരു ഹൊറർ പുസ്തകം.

    Original price was: ₹210.00.Current price is: ₹168.00.
  • -20%
    PANNIVIRUNNU

    PANNIVIRUNNU

    സങ്കീര്‍ണമായ ഒരു ലോകത്തെ ലളിതമായി വിവരിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് നകുല്‍ വി.ജി.യുടെ ‘പന്നിവിരുന്നി’ലെ കഥകള്‍. ചെറുകഥ എന്ന മാധ്യമത്തിന്റെ യാഥാസ്ഥിതികമായ പ്രയോഗത്തെ ചോദ്യംചെയ്യുന്ന ചില കഥകളുമുണ്ട് ഈ സമാഹാരത്തില്‍. ആ കഥകളില്‍ പോലും വായനക്കാരെ കൈവിട്ടുകളയുന്നില്ല നകുല്‍. ചിരപരിചിതവും ആവര്‍ത്തനവിരസവുമായ ജീവിതത്തില്‍നിന്ന് നിഗൂഢവും അപരിചിതവുമായ അനുഭവങ്ങള്‍ സൃഷ്ടിക്കാനുള്ള കഴിവ് ഈ കഥാകാരനെ സമകാലീനരായ എഴുത്തുകാരില്‍നിന്ന് വേറിട്ടു നിര്‍ത്തുന്നുണ്ടെന്ന് പ്രത്യേകം പറയണം.

    -പി. എഫ്. മാത്യൂസ്

    Original price was: ₹220.00.Current price is: ₹176.00.
  • -20%
    Aloor Puranam

    Aloor Puranam

    ഇത് വെറുമൊരു ദേശക്കഥയല്ല. പാതിരായ്ക്കു പാടവരമ്പത്ത് വടികുത്തി നടക്കുന്ന തെങ്ങനും ഒടിയനും മറുതയും, പേരാലിന്‍ വള്ളികളില്‍ ഊഞ്ഞാലാടി രസിക്കുന്ന വഴിയാത്രക്കാരെ ഭയപ്പെടുത്തുന്ന യക്ഷിയും, അതിരപ്പിള്ളിയില്‍ ഒരു നിലവിളിയായി അവസാനിച്ച സുഗന്ധിയും പാക്കനാരും മന്ത്രവാദികളും ഭഗവതിയും മുത്തപ്പന്മാരും ചരിത്രവും ഐതിഹ്യവും ചേര്‍ന്ന് വിചിത്രമായൊരു വായനാനുഭവം നല്‍കുന്ന നോവല്‍. സാന്ത്വനം നല്‍കുന്ന ചാലക്കുടിപ്പുഴയും നഷ്ടപ്രണയത്തിന്റെ നിളാനദിയും ജീവിതത്തിന്റെ നിരര്‍ഥകതയെ ബോധ്യപ്പെടുത്തുന്ന ഗംഗാനദിയും ഇവിടെ ത്രിവേണി സംഗമമാകുന്നു.

    Original price was: ₹200.00.Current price is: ₹160.00.
  • -20%

    POOCHAKALUTE THEEVANDI

    വിസ്മരിക്കാനാവാത്ത വാക്യങ്ങളിലൂടെയും വീക്ഷണങ്ങളിലൂടെയും ജീവിതത്തെ സര്‍ഗ്ഗശക്തിയിലേക്ക് ഉയര്‍ത്തുന്ന ആഖ്യാനങ്ങള്‍. പ്രതിപാദ്യം, രൂപഘടന, ഭാഷ എന്നിവയുടെ നൂതനജാലകങ്ങള്‍ ലോകത്തിലേക്ക് തുറക്കുന്ന മലയാളത്തിന്റെ പത്ത് ഉജ്ജ്വലകഥകള്‍. ആഞ്ഞിലിമരത്തിലെ വവ്വാലുകള്‍, വിരുന്ന്, ഡ്രാക്കുളയുടെ പ്രേമലേഖനങ്ങള്‍, പൂച്ചകളുടെ തീവണ്ടി, അവസാനത്തെ അനുയായി, കഠാരയുടെ രാത്രി, ഈഴച്ചെന്പകത്തിന്റെ ഗന്ധം, ഇടനില, എക്‌സ് എന്ന ശത്രു എത്തുന്ന നേരം, ജിന്നുകളുടെ രാത്രി. എം. നന്ദകുമാറിന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരം.

    Original price was: ₹160.00.Current price is: ₹128.00.
  • -20%

    DAYA

    കാലത്തിന്റെ മുറിവുകളില്‍ സൗഖ്യലേപനമാകുന്ന, ലോകത്തിന്റെ ആധിവ്യാധികള്‍ക്കെല്ലാം ശമനൗഷധമാകുന്ന ദയയുടെ അത്ഭുതശേഷിയെക്കുറിച്ചാണ് ഈ കഥ. മനുഷ്യകുലത്തിനു മാത്രമല്ല, സമസ്ത ജീവജാതികള്‍ക്കും മമതയുടെ മാത്രകള്‍കൊണ്ടു രോഗശാന്തിയേകൂ എന്ന് ഇവിടെ ഒരു ജ്ഞാനവൃദ്ധന്‍ പറയാതെ പറയുകയാണ്; ചെറുപുഞ്ചിരിയോടെ, നെറുകയില്‍ സ്നേഹപൂര്‍ണമായ തലോടലോടെ. മലയാളത്തിന് ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരന്റെ കഥയ്ക്ക് കെ.പി. മുരളീധരന്റെ വര്‍ണവരകള്‍.

    Original price was: ₹100.00.Current price is: ₹80.00.
  • -10%

    Ottamarathile Ilakal

    ”മണ്ണിനേയും പ്രകൃതിയേയും അറിയുന്ന തലമുറയ്ക്കുവേണ്ടി പ്രശാന്തി ചൊവ്വര എഴുതുന്നു… ചലനാത്മകമായ മനുഷ്യജീവിതത്തെ തൊടുന്ന അനുഭവം… ചെറിയ വാക്യങ്ങളിലൂടെ കഥപറച്ചില്‍… സംഭാഷണഘടനയുടെ ഉപയോഗം… സമകാലികമായ വിവരങ്ങളും അറിവുകളും ചേര്‍ന്നു രൂപപ്പെടുത്തുന്ന, നന്മയും കാരുണ്യവും സ്നേഹവും ലക്ഷ്യമാകുന്ന രചനകള്‍… ”

    അവതാരികയില്‍ ബാലചന്ദ്രന്‍ വടക്കേടത്ത്

    Original price was: ₹120.00.Current price is: ₹108.00.
  • -20%

    Innalekal Thonnalukal

    മറവിയുടെ കയത്തിലേക്ക് ആണ്ടുപോകുന്നതിനു മുന്‍പ് എത്തിപ്പിടിച്ച ഓര്‍മകളുടെ മണിമുത്തുകള്‍… അവ ഒരു കാലഘട്ടത്തെ കോര്‍ത്തെടുക്കുന്നു. ഒരിക്കലും തിരിച്ചുവരാത്ത ആ നല്ല നാളുകളിലൂടെ…

    Original price was: ₹90.00.Current price is: ₹72.00.
  • -20%

    KAYYOPPUKAL

    പല തലമുറയിലെ പന്ത്രണ്ട് എഴുത്തുകാരുടെ മികച്ച സമകാലിക കഥകള്‍

    ടി. പത്മനാഭന്‍, സി. രാധാകൃഷ്ണന്‍, അംബികാസുതന്‍ മാങ്ങാട്, അശോകന്‍ ചരുവില്‍, ചന്ദ്രമതി, പി.എഫ്. മാത്യൂസ്, ഗ്രേസി, രേഖ കെ., വി. ഷിനിലാല്‍, ബി. മുരളി, കെ.എസ്. രതീഷ്, ജിസ ജോസ്

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    Sherlock

    പ്രളയങ്ങൾക്കുശേഷം സാവധാനം ഉണർന്നുവരുന്ന സൂര്യനെ നോക്കുന്നതുപോലെ, മനുഷ്യഭാവങ്ങളുടെ അദ്‌ഭുതം ദർശിക്കുകയാണ് ഈ കഥകളിൽ മലയാളത്തിൻ്റെ പ്രിയപ്പെട്ട എം.ടി. വാക്കുകളെ എങ്ങനെ ഒരു ദ്രാവിഡശില്പത്തിൻ്റെ കരുത്തും ലാവണ്യവുമഭ്യസിപ്പിക്കാമെന്നതിന് ഈ സമാഹാരത്തിലെ നാലു കഥകളും സാക്ഷികളാണ്.

    Original price was: ₹130.00.Current price is: ₹104.00.
  • -20%

    Olavum theeravum

    ഈ സമാഹാരത്തിലെ കഥകൾക്ക് തലമുറകളിലൂടെ ദീർഘമാവുന്ന ഹൃദയനൊമ്പരങ്ങളുടെ പാരമ്പര്യം അവകാശമായിട്ടുണ്ട്. ബാപ്പുട്ടിയുടെയും സൈനബയുടെയും അനശ്വരപ്രേമത്തിൻ്റെ കഥ പറഞ്ഞ ഓളവും തീരവും ചലച്ചിത്രമായും കേരളത്തിൻ്റെ ഹൃദയം കവർന്നുകഴിഞ്ഞു. മലയാളികൾ വായനയുടെ ആനന്ദമറിഞ്ഞത് പലപ്പോഴും ഈ സമാഹാരത്തിലെ കഥകളിലൂടെയാണ്. ഓളവും തീരവും തുടങ്ങി അഞ്ചുകഥകളുടെ സമാഹാരം.

    Original price was: ₹95.00.Current price is: ₹76.00.
  • -20%

    Swargam thurakkunna samayam

    വായനക്കാരുടെ മനോഭൂപടത്തിൽ പനിനീർമുള്ളുകൾക്കൊണ്ട് സുഖമുള്ള നൊമ്പരങ്ങൾ കോറിയിട്ട എം.ടിയുടെ പ്രശസ്തമായ ആറുകഥകളാണ് ഈ സമാഹാരത്തിൽ. സായംസന്ധ്യപോലെ ചേതോഹരമായ വാങ്മയങ്ങൾ ഉണർത്തുന്ന കഥകൾ.

    Original price was: ₹180.00.Current price is: ₹144.00.
  • -20%

    Kaliveedu

    എം.ടി. വാസുദേവൻ നായരുടെ ആദ്യകാല കഥകളുടെ ഒരു സമാഹാരം. രാജി, വധുവെ ആവശ്യമുണ്ട്, പുതിയ അടവുകൾ, നീർപോളകൾ, മാതാവ് എന്നിവയാണ് ഉള്ളടക്കം.

    Original price was: ₹70.00.Current price is: ₹56.00.