• Hanumankathakal

    Original price was: ₹80.00.Current price is: ₹64.00.

    മാരുതനന്ദനനും ശ്രീരാമഭക്തനുമായ വാനരശ്രേഷ്ഠന്റെ ആശ്ചര്യം ജനിപ്പിക്കുന്ന കഥകള്‍. ബുദ്ധിയിലും ശക്തിയും ഭക്തിയിലും അഗ്രേസരനായ ആഞ്ജനേയനെക്കുറിച്ചുള്ള നിരവധിയായ വിസ്മയവൃത്താന്തങ്ങള്‍. ഉദിച്ചുയരുന്ന സൂര്യന്‍ പഴമെന്നു നിനച്ച് കുതിച്ചുയര്‍ന്ന കൈക്കുഞ്ഞും, ലങ്കയിലേക്കുള്ള സീതാന്വേഷണയാത്രയിലെ നായകനും, മരുത്വാമല അടര്‍ത്തിയെടുത്ത ബലശാലിയും, അര്‍ജുനന്റെ കൊടിയടയാളമായ സത്യവ്രതനുമൊക്കെ ഈ താളുകളില്‍ പ്രത്യക്ഷപ്പെടുന്നു.

  • Jungle Book

    Original price was: ₹100.00.Current price is: ₹80.00.

    ചെന്നായ്ക്കൂട്ടം പോറ്റിയ ‘കാടിന്റെ സന്തതി’യുടെ കഥ. ബാലു കരടിയും ബാഘീരന്‍ കരിമ്പുലിയും ഉറ്റചങ്ങാതിമാരായ, ഷേര്‍ഖാന്‍ കടുവ ബദ്ധശത്രുവായ മൗഗ്ലിയെന്ന മനുഷ്യക്കുട്ടിയുടെ കാനനസാഹസങ്ങള്‍. ലോകമെങ്ങുമുള്ള കുട്ടികളുടെ – മുതിര്‍ന്നവരുടെയും – ഇഷ്ടകൃതിയാണ് ‘ജംഗിള്‍ ബുക്ക്.’ പുനരാഖ്യാനം: കിളിരൂര്‍ രാധാകൃഷ്ണന്‍.

  • Purana Kathakal

    Original price was: ₹50.00.Current price is: ₹40.00.

    ആകാശമണ്ഡലത്തില്‍ നക്ഷത്രമായി ഇന്നും മിന്നിത്തിളങ്ങുന്ന ധ്രുവകുമാരന്റെ കഥ, ഋഷിതുല്യനായ വിഷ്ണുഭക്തന്‍ അംബരീഷരാജാവിന്റെ ചരിതം, തുളസിച്ചെടിയായി മാറിയ ലക്ഷ്മീദേവിയുടെ അവതാരകഥ, പക്ഷിശ്രേഷ്ഠനായ ഗരുഡന്റെ ജനനകഥ, ഭാഗവതപാരായണത്തിന്റെ മാഹാത്മ്യകഥ തുടങ്ങി, ഹൈന്ദവപുരാണങ്ങളില്‍ പരാമര്‍ശിതമാകുന്ന 18 കഥകളുടെ സമാഹാരമാണ് ഈ പുസ്തകം. ഭക്തിയുടെ പുണ്യം വഴിയുന്നതും ധര്‍മവഴിയിലേക്ക് വാതില്‍ തുറക്കുന്നതുമായ ‘പുരാണകഥകള്‍’ പൈതങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒന്നുപോലെ ആസ്വാദ്യമാകും.

  • Aparichitha

    Original price was: ₹70.00.Current price is: ₹56.00.

    ജീവിതത്തിന്റെ ഊഷ്മളഭാവങ്ങളിലേക്കും ഊഷരഭാവങ്ങളിലേക്കും ദൃഷ്ടിപായിക്കുന്ന കഥയുള്ള കഥകള്‍. സുതാര്യമായ മനസ്സിനാല്‍ അതാര്യമായ ലോകങ്ങളിലേക്ക് വെളിച്ചപ്പൊട്ടുകള്‍ പ്രസരിപ്പിക്കുന്ന എഴുത്ത്. ഓര്‍മയുടെ തടവുകാരിയും പ്രത്യാശയുടെ പതാക വെളിച്ചപ്പൊട്ടുകള്‍ പ്രസരിപ്പിക്കുന്ന എഴുത്ത്. ഓര്‍മയുടെ തടവുകാരിയും പ്രത്യാശയുടെ പതാക വാഹകയും വ്യഥയുടെ കൂട്ടുകാരിയുമൊക്കെയാണ് ഈ എഴുത്തുകാരി. ശ്രീശൈലം ഉണ്ണിക്കൃഷ്ണന്റെ അവതാരിക.

  • Mahabharathathile Janthukadhakal

    Original price was: ₹90.00.Current price is: ₹72.00.

    നരിയും വ്യാഘ്രവും ആനയും സിംഹവും ശരഭവുമായി മുനി മാറ്റിത്തീര്‍ത്ത നായ, ദക്ഷമുഖത്തുനിന്ന് ഉത്ഭവിച്ച സുരഭി, ബ്രാഹ്മണന്റെ ദാനവസ്തുവായ മലര്‍പ്പൊടി പുരïണ്ട് ദേഹം സ്വര്‍ണവര്‍ണമായ കീരി, ധനത്തിലുള്ള ആര്‍ത്തി ശാപമായി ഗ്രസിച്ച ആനയും ആമയും എന്നിങ്ങനെ, ഇതിഹാസഗ്രന്ഥങ്ങളില്‍ പരാമര്‍ശിതമാകുന്ന മൃഗകഥകളാണ് ഈ കൃതിയുടെ ഉള്ളടക്കം.

  • Kadamattathukathanar

    Original price was: ₹50.00.Current price is: ₹40.00.

    സമൂഹമനസ്സില്‍ ഭയം വിതച്ചിരുന്ന ഭൂതപ്രേതങ്ങളെ ദൈവദത്തമായ അധികാരത്തോടെ വരുതിയില്‍ നിര്‍ത്തിയ മഹാമാന്ത്രികന്‍ കടമറ്റത്തു കത്തനാരെക്കുറിച്ചും മന്ത്രവാദവിദ്യകളുടെ ‘കടമറ്റം സമ്പ്രദായ’ത്തെക്കുറിച്ചുമാണ് ഈ പുസ്തകം; ‘നീചപ്പിശാചു’ക്കളുടെ അന്തകനായും, ജനങ്ങളുടെ ആദരവിനു പാത്രമായ മനുഷ്യസ്‌നേഹിയായും ഓര്‍മകളില്‍ നിറഞ്ഞുനില്‍ക്കുന്ന കത്തനാരുടെ ഐതിഹ്യസമാനമായ ജീവിതകഥ.

  • Kurangante Paadham

    Original price was: ₹50.00.Current price is: ₹40.00.

    ഇന്ത്യ സന്ദര്‍ശിച്ചു മടങ്ങിയ മേജര്‍ മോറിസിന്റെ കൈയില്‍ ഒരു മാന്ത്രികവസ്തു ഉണ്ടായിരുന്നു. ആ കുരങ്ങന്റെ പാദത്തെ വിശ്വാസത്തിലെടുത്തവര്‍ക്ക് സൗഭാഗ്യങ്ങള്‍ കൈവരുന്നു, അതിനെ അവഗണിച്ചവര്‍ ദുരന്തങ്ങള്‍ക്ക് ഇരകളാകുന്നു. ആ പാദത്തിന്റെ ശക്തി പരീക്ഷിച്ചറിയുവാന്‍ തീരുമാനിച്ച മിസ്റ്റര്‍ വൈറ്റ്, ഭയാനകമായ അനുഭവങ്ങളുടെ കരങ്ങളിലേക്കാണ് കുടുംബത്തെ ഏല്പിച്ചുകൊടുത്തത്. പുനരാഖ്യാനം : ജയ്സണ്‍ കൊച്ചുവീടന്‍

  • Avathalangal

    Original price was: ₹100.00.Current price is: ₹80.00.

    മലയാളത്തിനു ലഭിച്ച വരപ്രസാദമാണ്‌ അക്കിത്തം അച്യുതന്‍ നമ്പൂതിരി. ഈ പുസ്‌തകം വായനക്കാരനു മുന്നിലേക്കെത്തിക്കുന്നത്‌, കവിയുടെ ഏറെയൊന്നും അറിയപ്പെടാതെപോയ ഒരു ‘വേഷ’മാണ്‌ – കഥാകാരവേഷം! കവിയുടെ കഥാസമാഹാരമായ ‘ അവതാളങ്ങള്‍’ക്ക്‌ അന്‍പതു വര്‍ഷങ്ങള്‍ക്കിപ്പുറം പുതുപതിപ്പുണ്ടാകുകയാണ്‌.

  • The comedy of errors

    Original price was: ₹50.00.Current price is: ₹40.00.
  • Ayikkottekkethra Vaal

    Original price was: ₹130.00.Current price is: ₹104.00.

    ‘നാം ഇന്നിന്റെ നാണക്കേട്’ എന്ന സമസ്യയ്ക്ക്, ദര്‍ശനങ്ങളുടെ അധികഭാരമില്ലാതെ, ഒരു പൂരണമേകുന്ന കഥകള്‍. വളര്‍ന്നുവളര്‍ന്ന് നമ്മുടെ അല്പത്തരങ്ങള്‍ക്ക് തണലാകുന്ന ഒരു ആലും, നീണ്ടു നീണ്ട് സ്വന്തം കഴുത്തില്‍ കുരുക്കായി മുറുകുന്ന ഒരു വാലും ഇതില്‍ ദൃശ്യമാകുന്നു. നോട്ടും വോട്ടും ഫ്ളാറ്റും ബീഫും ബീവറേജുമൊക്കെ ഇവിടെ പൊളിച്ചടുക്കപ്പെടുന്നു.

  • Twelfth night

    Original price was: ₹40.00.Current price is: ₹32.00.
  • Panthayam

    Original price was: ₹40.00.Current price is: ₹32.00.

    ‘വധശിക്ഷയോ കഠിനതടവോ കൂടുതല്‍ അധാര്‍മികം?’ അതിസമ്പന്നനായ ആ ബാങ്കര്‍ ഒരുക്കിയ വിരുന്നുവേളയിലെ തര്‍ക്കവിഷയമായിരുന്നു ഇത്. തടവുശിക്ഷയെ ന്യായീകരിച്ചു സംസാരിച്ച ചെറുപ്പക്കാരന്‍ വക്കീല്‍. തന്റെ വാദം ശരിയാണെന്നു തെളിയിക്കുവാന്‍ പതിനഞ്ചുവര്‍ഷത്തെ കാരാഗൃഹവാസം തിരഞ്ഞെടുക്കുന്നു. ബാങ്കര്‍ നല്കുന്ന രണ്ടു മില്യന്‍ പന്തയത്തുകയാണ്, ഈ ഏകാന്തവാസം പൂര്‍ത്തീകരിക്കുവാനായാല്‍ അവനു ലഭിക്കുന്നത്… വിസ്മയകരമായ പരിസമാപ്തിയിലൂടെ ലോകശ്രദ്ധ നേടിയ ആന്റണ്‍ ചെഖോവിന്റെ The Bet എന്ന വിഖ്യാതകൃതിക്ക് ജയ്‌സണ്‍ കൊച്ചുവീടന്റെ പുനരാഖ്യാനം.

  • Arabian Athbuthakathakal

    Original price was: ₹100.00.Current price is: ₹80.00.

    നൂറ്റാണ്ടുകള്‍ കടന്ന ‘ആയിരത്തൊന്നു രാവുകളി’ല്‍നിന്നുള്ള തിരഞ്ഞെടുത്ത കഥകള്‍. അലാവുദ്ദീനും ആലിബാബയും സിന്‍ബാദുമൊക്കെ ഈ കഥപ്പെട്ടകത്തിലെ പ്രധാന ഈടുവയ്പുകളാണ്. കൗതുകകരവും ഉദ്വേഗജനകവും സാഹസികത നിറഞ്ഞതുമാണ് ഇതിലെ കഥകള്‍.

  • Mahanmarude kuttikalam

    Original price was: ₹70.00.Current price is: ₹56.00.
  • Grimminte kathakal

    Original price was: ₹120.00.Current price is: ₹96.00.
  • Anduvattathile azhchapurangal

    Original price was: ₹190.00.Current price is: ₹152.00.