-
KATHAPADMAM
₹420.00Original price was: ₹420.00.₹336.00Current price is: ₹336.00.1992 മുതല്‍ 2021 വരെ പത്മരാജന്‍ പുരസ്‌കാരം ലഭിച്ച മുപ്പത് കഥകളുടെ സമാഹാരം
-
Nayobi
₹100.00Original price was: ₹100.00.₹75.00Current price is: ₹75.00.ഒരു രവിവര്‍മ ചിത്രംപോലെ വശ്യമനോഹരിയായവള്‍; ഏതൊരു മനസ്സിലും കവിത നുരപ്പിക്കുന്നവള്‍, ഈ ഭൂമുഖത്ത് ആരും കേള്‍ക്കാത്തൊരു പ്രണയഗാനം മൂളിയവള്‍… കാലം ദയാരഹിതം മായ്ച്ചുകളഞ്ഞ അവളെ ക്കുറിച്ചുള്ള നഷ്ടസ്മൃതിയുടെ തപ്തനിശ്വാസങ്ങളാണ് ‘നയോബി’ എന്ന കഥ. നമ്മുടെ കാഴ്ചവട്ടത്തുനിന്നും മങ്ങിയും മാഞ്ഞും മറഞ്ഞും പോകുന്ന നിസ്സഹായ ജന്മങ്ങളെ തേടിച്ചെല്ലുകയും അവരെ നെഞ്ചോരം ചേര്‍ത്തണയ്ക്കുകയുമാണ് എഴുത്തുകാരനും ഇതിലെ കഥകളും. അങ്ങനെ അവര്‍ ഏറ്റുവാങ്ങിയ വേനല്‍ച്ചൂടും മഴത്തണുപ്പും മകരക്കുളിരുമൊക്കെ വായനക്കാരിലേക്കും പതിയെപ്പതിയെ സംക്രമിക്കുന്നു. സ്വപ്നലോലുപരും സ്‌നേഹാതുരരും വ്രണിതമാനസരും കലഹപ്രേമികളും സാഹസപ്രിയരും പശ്ചാത്താപവിവശരുമായി വ്യത്യസ്ത മനോനിലകളില്‍ പുലരുന്ന കഥാപാത്രങ്ങളുടെ ഉച്ചത്തില്‍ മിടിക്കുന്ന ഹൃദയങ്ങളെ വായനക്കാര്‍ക്ക് ഇതില്‍ തൊട്ടറിയാം. ‘കഥയല്ല യഥാര്‍ഥ ജീവിതം തന്നെയാണ് ഇവിടെ വരച്ചുവച്ചിരിക്കുന്നത്.’ എന്ന് ആ കാല്‍ച്ചുവടുകള്‍ പിന്തുടരുന്നവര്‍ക്ക് തിരിച്ചറിയാം.
-
Padmanabhante Kuttikal
₹300.00Original price was: ₹300.00.₹216.00Current price is: ₹216.00.കുട്ടികളെക്കുറിച്ചുള്ള കഥകള്‍ മലയാളത്തിലധികമില്ല. അവരുടെ ദുരിതങ്ങളെക്കുറിച്ച് ആധിപിടിക്കുന്ന ഒരു കലാഹൃദയം വെളിപ്പെടുന്നത് പത്മനാഭന്റെ കഥകളിലാണ്. അവരുടെ ദൈന്യവും നിഷ്‌കളങ്കതയും പൊലിഞ്ഞുപോകുന്ന സ്വപ്നങ്ങളും അനുഭവപ്പെടുത്തിത്തരുന്ന ആ കഥാശില്പങ്ങള്‍ നമ്മുടെ മന സ്സില്‍ സൃഷ്ടിക്കുന്നത് ഒരുതരം പവിത്രമായ വ്യാകുലതയാണ്. പലപ്പോഴും അവ നമ്മുടെ നിസ്സഹായത ബോധ്യപ്പെടുത്തുകയും സ്വന്തം മനസ്സില്‍ നോക്കി ശിലാപ്രതിമപോലെയിരിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. അവതാരികയില്‍ ഡോ. ഡി. ബഞ്ചമിന്‍ വാക്കുകള്‍കൊണ്ടു സൃഷ്ടിക്കാനാകുന്ന സൗന്ദര്യത്തിന്റെ പാരമ്യം വെളിപ്പെടുത്തുന്ന ‘കഥയുടെ കുലപതി’ ജീവശ്വാസമൂതിയ കുറെ കുരുന്നുകള്‍ ഓടിക്കളിക്കുന്ന അങ്കണമാണിത്. കുട്ടികള്‍ കഥാപാത്രമാകുന്ന, കുട്ടികളുടെ ജീവിതം നിറഞ്ഞുനില്‍ക്കുന്ന, കുട്ടികളുടെ സാന്നിധ്യം അവിസ്മരണീയമാക്കുന്ന 34 കഥകളുടെ സമാഹാരം. എഴുത്തുകാരന്റെ ഉള്‍വെളിച്ചമാണ് ഈ ചെറുപൈതങ്ങളിലും ജ്വലിക്കുന്നത്. ബാലകരുടെ ഭാവപ്രപഞ്ചവും ഭാവനാസാമ്രാജ്യവും പടുക്കുന്ന ഈ രചനകളില്‍ കഥാകാരന്‍ അവരുടെ പൊട്ടിച്ചിരികളെ, അമര്‍ ത്തിക്കരച്ചിലുകളെ, അതിമോഹങ്ങളെ, വാചാലമൗനങ്ങളെ ഒക്കെ തൊട്ടുത ലോടുകയാണ്, ഒരു പിതാവിന്റെ സ്‌നേഹവാത്സല്യങ്ങളോടെ.
-
Touching a stone
₹140.00Original price was: ₹140.00.₹100.80Current price is: ₹100.80.അക്ഷരങ്ങള്‍കൊണ്ട് അമ്മാനമാടുകയും വായനക്കാര്‍ക്ക് മനസ്സിലാകാത്തവിധം എഴുതിപ്പിടിപ്പിക്കുകയല്ല, നമ്മുടെ സമൂഹത്തിന്റെ സ്വരൂപമാണ് ഈ ചെറുകഥാ സമാഹാരത്തിന്റെ കാതല്‍. നമ്മുടെ ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കൂ. ‘ടച്ചിങ്ങ് എ സ്റ്റോണില്‍’ ജീവിക്കുന്ന കഥാപാത്രങ്ങളല്ലേ ചുറ്റിലും. ഭൂമികള്‍ പലതുണ്ടീ പ്രപഞ്ചത്തില്‍, പക്ഷേ, നമുക്ക് അനുഭവഭേദ്യമായത് ഒന്നേ ഒന്നുമാത്രം. നമ്മുടെ ഭൂമി. വേര്‍തിരിഞ്ഞ് ഭൂഖണ്ഡങ്ങള്‍, വേര്‍തിരിഞ്ഞ് ജനജീവിതങ്ങള്‍. ഭാഷ വേഷഭൂഷാദികള്‍, സംസ്‌കാരം വ്യത്യസ്തം. പക്ഷേ, ഈ ഭൂമി അവയ്‌ക്കെല്ലാം നല്‍കുന്നത് ഒരേയൊരു പരിസ്ഥിതി. ‘ടച്ചിങ്ങ് എ സ്റ്റോണിലെ’ ഓരോ കഥകളും കഥാപാത്രങ്ങളും ഈ വിശാലഭൂമിയുടെ ജനവാസത്തിന്റെ യഥാര്‍ഥ മാതൃകകളാണെന്നു കാണാം. ഒരു ചെറുകണിക.
-
Balagopalakam
₹160.00Original price was: ₹160.00.₹128.00Current price is: ₹128.00.കൂര്‍ത്തുമൂര്‍ത്ത യാഥാര്‍ഥ്യങ്ങള്‍കൊണ്ട് ജീവിതം മുറിവേല്പിച്ചവരാണ് ഈ സമാഹാരത്തിലെ മിക്ക കഥാപാത്രങ്ങളും. പടനിലത്തേക്കാള്‍ രണോത്‌സുകമാണ് വാഴ്‌വിലെ ‘മുന്തിയ സന്ദര്‍ഭങ്ങള്‍, അല്ലമാത്രകള്‍’ എന്ന് ഇവര്‍ അതിവേദനയോടെ ഉള്‍ക്കൊള്ളുന്നു. ചിലരില്‍ തൊലിപ്പുറമേ പോറലുകള്‍ വീഴ്ത്തി നുറുങ്ങുവേദന തീര്‍ക്കുന്ന ജീവിതം, മറ്റു ചിലരെ ഉണങ്ങാത്ത, രക്തം കിനിഞ്ഞുകൊണ്ടേയിരിക്കുന്ന വ്രണങ്ങളാല്‍ മരണപര്യന്തം പീഡിപ്പിക്കുന്നു. ‘റഡാര്‍സ്‌കോപ്പി’ല്‍ തെളിയുന്നത് ശത്രുവോ മിത്രമോ എന്നു മനസ്സിലാക്കുവാനാകാതെ, മല്ലിടുന്നത് ഭാഗ്യവുമായോ നിര്‍ഭാഗ്യവുമായോ എന്നു തിരിച്ചറിയുവാനാകാതെ ഇതിലെ പോരാളികള്‍ കുഴങ്ങുന്നു. വൈകാരികവിക്ഷുബ്ധതകളുടെയും മനോവിഭ്രാന്തികളുടെയും ആത്മശൈലവിളുമ്പില്‍ ഇവര്‍ പതനവും കാത്തു നില്‍ക്കുന്നു
-
Pranayam Dhoorthadicha Pazhayoru Kamukan
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.ലിപികള്‍ മാഞ്ഞുപോയ, നിറങ്ങള്‍ മങ്ങിപ്പോയ, കാലത്തിന്റെ ചുരുളെഴുത്തുപോലെ കുറെ മനുഷ്യര്‍. അവരില്‍ ചിലര്‍, ”പ്രകാശവര്‍ഷങ്ങളെ നീന്തിക്കടന്ന്, പറന്നുചെന്ന്, അവളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നുവെങ്കില്‍!” എന്ന് നെടുവീര്‍പ്പുകളോടെ തുഴയെറിയുന്നു. ഇനി ചിലര്‍, ”രാധ കുടിവാഴും ഇവിടംവിട്ട് ഇനിയെങ്ങോട്ടും യാത്രയില്ല, മറ്റിടങ്ങള്‍ എനിക്കാവശ്യമില്ല” എന്ന് ആശ്വാസനിശ്വാസങ്ങളോടെ നങ്കൂരമുറപ്പിക്കുന്നു. ആരുടെയോ ചിരിയുടെ മന്ദ്രധ്വനികള്‍ക്കായി ഉറക്കമൊഴിക്കുന്നവരുണ്ട് ഇവിടെ. സ്വപ്നങ്ങള്‍പോലും ശല്യം ചെയ്യാത്ത, സകലതും വിസ്മരിച്ചുള്ള ഉറക്കം കൊതിക്കുന്ന വരുമുണ്ട് ഇവിടെ.
ഒരു ജാതകക്കുറിപ്പ് എന്നപോലെ മനുഷ്യജീവിതത്തെ അകംപുറം വെളിപ്പെടുത്തുന്ന 10 കഥകള്‍. -
Jeevithamkondu Padapusthakam Nirmikkunnathu
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.ക്രോധത്തിന്റെ മുള്ളുകള്‍കൊണ്ട് നമ്മുടെ സമൂഹഗാത്രത്തെ വരഞ്ഞുകീറുകയാണ് ഈ കഥാകൃത്ത്. കീഴ്‌മേല്‍ മറിഞ്ഞ ഒരു ലോകത്തിന്റെ ദുര്‍ബലപഞ്ജരത്തിലേക്കു നൂഴ്ന്നുകടക്കുന്ന ‘സ്മൃതിയുടെ കിളി’ ഇവിടെ അതിന്റെ അപഹാസ്യമായ പതനത്തില്‍ തപിക്കുകയാണ്. ”സമകാലീന രാഷ്ട്രീയമാനങ്ങള്‍തന്നെയാണ് സാഹിത്യത്തിന്റെ ഉപ്പും ഊര്‍ജവും” എന്ന് കരളുറപ്പോടെ പറയുന്നുണ്ട് ഇതിലെ കഥകളും കഥാപാത്രങ്ങളും.
-
Abhayarthikalude Poonthottam
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.‘മനുഷ്യന് മനുഷ്യനെപ്പോലെ ജീവിക്കാന്‍ കഴിയാത്ത’ ഈ ലോകത്തെ ഓര്‍ത്തുള്ള ആധിയാണ് ഈ കഥകളുടെ ഉള്ളുനിറയെ. വ്രണങ്ങള്‍ പൊട്ടിയൊലിക്കുന്ന ഒരു മാനവശരീരം നഗ്‌നമായി ഇതില്‍ പ്രദര്‍ശനത്തിനുവച്ചിരിക്കുന്നു. വക്കുകള്‍ പിഞ്ഞിയ ഒരു മനുഷ്യഭൂപടം എഴുത്തുകാരന്‍ നിങ്ങള്‍ക്കുമുന്നിലായി നിവര്‍ത്തുന്നു.
-
Katha Innu
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.തൂലികയാല്‍ തുഴഞ്ഞ് മലയാളകഥ നാളെ കണ്ടെടുക്കുവാന്‍ പോകുന്ന വന്‍കരയിലേക്കുള്ള ദിശാസൂചിയാണ് ഈ സമാഹാരം. പുതിയ കാലത്തെയും ജീവിതത്തെയും സമഗ്രതയോടെ, സൂക്ഷ്മതയോടെ പിടിച്ചെടുക്കുന്ന ആന്റീനകളാണ് ഈ എഴുത്തുകാരുടേത്. മനുഷ്യാനുഭവങ്ങളെ ആഴത്തില്‍ അഭിമുഖീകരിക്കുകയും നവീനരീതിയില്‍ ആഖ്യാനംചെയ്യുകയുമാണ് ഇവിടെ 15 കഥാകൃത്തുക്കള്‍.
-
Aaradhanaapoorvam Shathru
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.മൗനം തളംകെട്ടുന്ന, ശൈത്യത്തിന്റെ അളവ് കൂടിവരുന്ന കാലത്തിന്റെ മധുശാലയില്‍നിന്ന് ”ഇല്ലാതായിക്കഴിഞ്ഞ നൈര്‍മല്യത്തിന്റെ ഓര്‍മയ്ക്ക്” ചിയേര്‍സ് പറയുകയാണ് ഈ കഥകള്‍. ഇവ ആര്‍ത്തിയുടെ രാവിരുന്നുകളില്‍, സൈബര്‍ സ്പേസിന്റെ ക്ഷണികസൗഖ്യങ്ങളില്‍, ഗൃഹാതുരത്വത്തിന്റെ നൊട്ടിനുണയലുകളില്‍ മുഴുകുന്ന ഒരു തലമുറയുടെ ഭാഗപത്രമാകുകയാണ്. ഒന്നും നഷ്ടപ്പെടാനില്ലാത്തവരുടെയും എല്ലാം നഷ്ടപ്പെ’വരുടെയും പരാക്രമങ്ങളും വേവലാതികളും ഈ കഥാകാരന്റെ മാപിനി ഒരേ തീവ്രതയില്‍ അങ്കനംചെയ്യുന്നു.
അവതാരിക: കെ.പി. രാമനുണ്ണി
ആസ്വാദനം: നരേന്ദ്രപ്രസാദ് -
Aarkkum Vendatha Oru Kannu
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.അഗാധമായ, അനന്തമായ ഇരുട്ട് വാപിളര്‍ന്നുനില്‍ക്കുന്ന ഈ കെട്ട കാലത്തിന്റെ മുനമ്പിലും ‘മനുഷ്യന്‍’ എന്ന വിശുദ്ധപദം ചുണ്ടില്‍ പേറുന്ന, അത് ആവര്‍ത്തിച്ചുരുവിടുന്ന കഥകള്‍. ആരും ബാക്കിയാകാത്ത വഴികളിലൂടെ ധൃതിപിടിച്ചോടുവാന്‍ ലോകം തയ്യാറെടുക്കുമ്പോള്‍, അന്തിമകാഹളത്തിനായി ചെവിയോര്‍ക്കുമ്പോള്‍, കരുണയുടെ മന്ദസ്മിതം ഹൃദയത്തിലേക്കു ചൊരിയുന്ന രചനകള്‍. ‘ജീവിതത്തിന്റെ അകഞരമ്പുകള്‍ കാണാന്‍ കെല്പുള്ള’ കണ്ണാണ്, ‘രാത്രിയുടെ കാവല്‍ക്കാരനായ’ ഈ എഴുത്തുകാരന്റേത്.
-
Minusakkallu
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.വാഴ്‌വ് എന്ന കളിവീടിനെ – ജീവിതം എന്ന ചില്ലുമേടയെ – ഉന്നംവെച്ച് എയ്തുവിട്ട കൂര്‍ത്തകല്ലുകളാണ് അശോകുമാറിന്റെ കഥകള്‍; മിനുസമേതുമില്ലാത്ത, മാര്‍ദവമൊട്ടുമില്ലാത്ത ആഗ്നേയശിലാഖണ്ഡങ്ങള്‍. കോവിഡ് ബാധിതന്റെ നീറ്റലും വൃദ്ധമാനസത്തിന്റെ തേട്ടലും പട്ടാളക്കാരന്റെ ഊറ്റവുമൊക്കെ ഈ താളുകളില്‍നിന്ന് വായനക്കാര്‍ക്കു പെറുക്കിക്കൂട്ടാം; വെള്ളാരംകല്ലുകള്‍പോലെ ഓര്‍മച്ചെപ്പില്‍ എന്നെന്നേക്കും കരുതിവെക്കാം. മനുഷ്യന്‍ എന്ന നിത്യനൂതനസമസ്യയാണ് ഈ അക്ഷരനിര്‍മിതികളുടെ മൂലക്കല്ല്; അവന്റെ/അവളുടെ ചിരിയും കരച്ചിലും അലര്‍ച്ചയും സീല്‍ക്കാരവുമൊക്ക കല്ലിനുമേല്‍ കല്ലായി പടുത്തുകെട്ടി കഥാകാരന്‍ ഇവിടെ ജീവിതമെന്ന പഗോഡയ്ക്കു രൂപംനല്‍കുന്നു.
-
Ambarappikkunna Anakkathakal
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.ആനക്കമ്പത്തില്‍ ‘മെരുക്കം’ ശീലിക്കാത്തവരാണ് മലയാളികള്‍. ഒരു തുമ്പിക്കൈയുടെ ഇളക്കത്തില്‍ മതിമറക്കുന്നവര്‍! നമ്മുടെ നാട്ടില്‍നിന്നും മറുനാട്ടില്‍ നിന്നുമുള്ള ഈ ‘തലപ്പൊക്ക’മുള്ള കഥകളുടെ യഥാര്‍ഥ അവകാശികള്‍ ആ ആനപ്രേമികളാണ്. നാട്ടാനകളും കാട്ടാനകളും – കുട്ടിക്കൊമ്പന്മാര്‍ സഹിതം – ഈ ‘ആനത്താര’യില്‍ സഞ്ചാരത്തിനിറങ്ങുന്നു. സ്‌നേഹത്തിന്റെയും ധീരതയുടെയും പരാക്രമത്തിന്റെയും അലിവിന്റെയും പകയുടെയും പ്രതികാരത്തിന്റെയുമൊക്കെ ‘ആനച്ചൂര്’ ഈ താളുകളില്‍നിന്നുയരുന്നു. രക്ഷകരും ശിക്ഷകരുമായ ഗജവീരന്മാര്‍ വിസ്മയത്തിന്റെ തിടമ്പേറ്റി ഇവിടെ അണിനിരക്കുന്നു.
-
Phalithasamrajyam
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.ഈ കഥാകൃത്ത് ഇരുണ്ട മേഘപാളികള്‍ താണ്ടി വെള്ളിവെളിച്ചത്തില്‍ ഉഗ്രനായ ഒരു ഗരുഡനെപ്പോലെ വിടര്‍ന്ന ചിറകുകള്‍ വീശി ജീവിതത്തിന്റെ അര്‍ഥത്തേയും അര്‍ഥശൂന്യതയേയും ഹാസ്യരൂപേണ ചൂണ്ടിക്കാട്ടി, ഞെളിഞ്ഞുനടക്കുന്ന മനുഷ്യവിഡ്ഢികള്‍ക്കു വെളിപ്പെടുത്തിക്കൊടുക്കുന്നു. നമ്മളെപ്പോലെയുള്ള സാധാരണക്കാര്‍ക്ക് ഇത് സ്വയം നന്നാവാനുള്ള മരുന്നാകും. ഹാസ്യം എന്ന ചക്കരയില്‍ പൊതിഞ്ഞിട്ടുള്ളതുകൊണ്ട് ജീവിതത്തിന്റെ യഥാര്‍ഥമായ കയ്പ് അറിയുകയുമില്ല.
ഡോ. കൃഷ്ണപ്രസാദ് ശ്രീധര്‍ -
-
Mala’s New House
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.Mala wants a big house. But there’s a giant mango tree standing in her way… With nostalgic prose, valuable moral, and colorful illustrations, this story is sure to be a delightful read for kids.















