-
Vasanavikruthi
മലയാളഭാഷയിൽ ചെറുകഥാസാഹിത്യത്തിന്റെ ആരംഭം കുറിക്കുകയായിരുന്നു, 1891-ൽ വിദ്യാവിനോദിനി മാസികയിൽ അച്ചടിമഷി പുരണ്ട ‘വാസനാവികൃതി.’ ഒരു കുസൃതിക്കണ്ണോടെ ഈ ചെറിയ ലോകത്തെയും അതിലെ വലിയ മനുഷ്യരെയും നോക്കിക്കാണുന്ന, ‘വാസനാവികൃതി’ ഉൾപ്പെടെയുള്ള എട്ടു കഥകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. വായനക്കാരിൽ കൗതുകാവഹമായ താത്പര്യം ഉടനീളം നിലനിർത്തുന്നതാണ് ഇതിലെ കഥകെളല്ലാംതന്നെ.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Manassilaavatha Thettu
വർത്തമാനകാലം അപ്രസക്തരെന്നോ അപരിഷ്കൃതരെന്നോ എണ്ണുന്ന കുറെ മനുഷ്യരുടെ ദൈന്യതകളിലേക്ക് നോട്ടമയക്കുന്ന കഥകൾ. മുന്നോട്ടുപായുന്ന കാലം പിന്നോട്ടുപായിക്കുന്ന മൂല്യങ്ങളെക്കുറിച്ച് ഓർക്കുന്നവരാണ് ഇതിലെ കഥാപാത്രങ്ങൾ. പ്രമേയവൈവിധ്യംകൊണ്ടും ആവിഷ്കരണവൈദഗ്ധ്യംകൊണ്ടും അനുവാചകഹൃദയങ്ങളെ സ്പർശിക്കുന്ന 14 രചനകൾ.
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00. -
-
Kesavan The Tusker
You can meet in this book, Kesavan, the largest tusker in Kerala, who grew and grew to become a fearsome tusker. ‘Kesavan The Tusker’ tells you how two girls tamed him when he became a wild killer.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Court Martial Kaathu Oru Pranayam
ഹിമമുടികളിലും മണൽക്കാടുകളിലും ആയുസ്സ് ഹോമിക്കുന്ന, വിരഹത്തിന്റെ നെടുനിശ്വാസങ്ങളാൽ ബാരക്കുകളെയും ബങ്കറുകളെയും തപിപ്പിക്കുന്ന പട്ടാളക്കാരുടെ ജീവിതമാണ് ഈ കഥകൾക്ക് ആധാരം. ‘യുദ്ധദേവന്റെ മക്കളു’ടെ കൊച്ചുകൊച്ചു സന്തോഷങ്ങളും വലിയ നൊമ്പരങ്ങളും പ്രതീക്ഷകളുമൊക്കെ നിറയുന്ന ഈ രചനകൾ, ഒരു സൈനികന്റെ മുഴുജീവിതമാണ് വരച്ചുവെക്കുന്നത്. സെബാസ്റ്റിയന്റെ അവതാരിക.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Badhal Kathakal
സുപരിചിതമായ നിലനില്ക്കുന്ന ചില കഥകൾക്ക് പാഠഭേദം ചമയ്ക്കുകയാണ് ബദൽ കഥകൾ; ആധുനിക ജീവിതപരിസരങ്ങൾക്കനുസൃതമായ മാറ്റങ്ങളോടെ. ചിരപരിചിതമായ നാടോടിക്കഥകളെ കാലത്തിനൊത്ത രൂപപരിണാമ(സൗന്ദര്യ)ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുന്നു എഴുത്തുകാരൻ. സുഭാഷ്ചന്ദ്രന്റെ അവതാരിക.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Jeevitham Kathakaliloode: Sree Narayanaguru
ധ്യാനവും ജ്ഞാനവും കർമവും കവിത്വവും സമന്വയിച്ച മഹായോഗി ശ്രീനാരായണഗുരുവിന്റെ മഹദ് ജീവിതത്തിലെ സുപ്രധാനനിമിഷങ്ങൾ കോർത്തിണക്കിയ കഥകൾ. ഗുരുവിന്റെ ജനനം, വിദ്യാഭ്യാസം, തപസ്സ്, യാത്രകൾ, അരുവിപ്പുറം പ്രതിഷ്ഠ തുടങ്ങി പരലോകപ്രാപ്തിവരെയുള്ള അനശ്വരജീവിതം കുട്ടികൾക്കായി കഥാരൂപത്തിൽ.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Kannadilokathile Alice
‘കണ്ണാടിലോക’ത്തിലൂടെ ആലീസ്, ‘അത്ഭുതലോക’ത്തിൽ തുടങ്ങിവെച്ച അവളുടെ വിചിത്രസഞ്ചാരങ്ങൾ തുടരുകയായിരുന്നു; ഇക്കുറി, നിലക്കണ്ണാടിയുടെ അപ്പുറത്തായി ആലിസിനുമാത്രം വെളിപ്പെടുന്ന ലോകത്തിലൂടെ. സർവതും തലതിരിഞ്ഞു കാണപ്പെടുന്ന ആ കണ്ണാടിലോകമാകട്ടെ, അവളുടെ ധാരണകളെയും ഭാവനകളെയും അക്ഷരാർഥത്തിൽ കീഴ്മേൽ മറിക്കുന്നതായിരുന്നു! കുട്ടികൾക്കായി സമാനതകളില്ലാത്ത മായാപ്രപഞ്ചം സൃഷ്ടിച്ച ക്ലാസിക് കൃതി; ആകർഷകമായ ചിത്രങ്ങളോടെ.
പുനരാഖ്യാനം: ജയ്സൺ കൊച്ചുവീടൻ
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Sthreekathakal
ജീവിതത്തിന്റെ കഠിനകാലങ്ങളിൽനിന്ന് മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ കണ്ടെടുത്ത സുന്ദരികളും തന്റേടികളും ശക്തകളുമായ കഥാപാത്രങ്ങൾ. നിശ്ശബ്ദവും നിഗൂഢവുമായ പെൺവാഴ്വുകളെ മുറുകെപ്പുണരുന്ന കഥകൾ.
₹160.00Original price was: ₹160.00.₹144.00Current price is: ₹144.00. -
Vikramadithyakathakal
വിശ്വവിജയിയായ വിക്രമാദിത്യചക്രവർത്തിയെക്കുറിച്ച് സിംഹാസനകാവൽക്കാരികളായ സാലഭഞ്ജികകൾ പറഞ്ഞ ആവേശോജ്വലമായ കഥകൾ. ഭാരതീയ കഥാപാരമ്പര്യത്തിലെ ഒളിമങ്ങാത്ത ഏടുകൾ. കുട്ടികളും മുതിർന്നവരും ഒന്നുപോലെ ഇഷ്ടപ്പെടുന്ന ഈ കഥകൾ, ജീവിതത്തെ കൂടുതൽ മൂല്യവത്താക്കുന്നു.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Elivettakkoru Kaippusthakam
എഴുത്തിന്റെ പതിവുവഴക്കങ്ങളിൽനിന്ന് വേറിട്ട് സഞ്ചരിക്കുന്ന കഥകൾ. ആധുനിക കാലഘട്ടത്തിന്റെ കരുണാരാഹിത്യവും വിഹ്വലതകളുമാണ് ഈ കഥകളുടെ മുഖമുദ്ര. നാം ജീവിക്കുന്ന ലോകത്തെക്കുറിച്ച് വീണ്ടും വീണ്ടും ചിന്തിപ്പിക്കുവാൻ പ്രേരിപ്പിക്കുന്ന രചന.
₹40.00Original price was: ₹40.00.₹20.00Current price is: ₹20.00. -
Mazhathullikathakal
ആകാശവാണിയിലൂടെ ജനകോടികളുടെ ഹൃദയം കീഴടക്കിയ നർമബിന്ദുക്കൾ. ആലോചനാമൃതവും ആപാദചൂഡം സറ്റയറിക്കലുമായ രചന. ബഷീർ, സഞ്ജയൻ, വി.കെ.എൻ. തുടങ്ങിയ പൂർവസൂരികളുടെ കാൽപ്പാടുകൾ പിന്തുടരുകയാണ് ഇതിൽ കഥാകാരൻ.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Puravruthakathakal
ഒരു കഥാകാരൻ പുരാവൃത്തങ്ങളുടെ അഗാധതയിലേക്കിറങ്ങിച്ചെന്നപ്പോൾ ലഭിച്ച വരദാനമാണ് ഈ കഥകൾ. മനുഷ്യജീവിതസ്പർശവും നൈസർഗികചോദനകളുമാണ് ഇതിനെ കാലാതിവർത്തിയാക്കുന്നത്. വർത്തമാനകാലവുമായി നിരന്തരം പ്രതിപ്രവർത്തനത്തിലേർപ്പെടുന്നതിലൂടെ സചേതനമാകുന്നു ഈ ‘പുരാവൃത്തകഥകൾ.’
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Randittu Kaneerkoodi
വെളിച്ചവും മൂടൽമഞ്ഞും പുണർന്നുകിടക്കുന്ന വനഭൂമിപോലെ സുഖവും ദുഃഖവും സമന്വയിക്കുന്ന കഥാസമാഹാരം. ഒരായിരം ചോദ്യചിഹ്നങ്ങളോടെ മുന്നിൽ നിൽക്കുന്ന ജീവിതത്തെ നിറകൺചിരിയോടെ സ്വാഗതംചെയ്യുന്ന കഥാപാത്രങ്ങൾ.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00. -
Oru Madakkayathra
വള്ളുവനാടൻ മൊഴിയുടെ കാല്പനികദ്യുതി കലർന്ന ആഖ്യാനഭാഷ. നാട്ടിൻപുറത്തിന്റെ നന്മകൊണ്ട് നഗരജീവിതത്തിന്റെ നാട്യങ്ങൾക്ക് ബദൽ സൃഷ്ടിക്കുന്ന കഥകൾ. വർത്തമാനകാലസമസ്യകൾക്ക് സരളമായ ഉത്തരങ്ങളുമായി കുറെ നാടൻ കഥാപാത്രങ്ങൾ. ഗൃഹാതുരസ്മരണകളെ വാത്സല്യസമേതം അണച്ചുപിടിക്കുകയാണിതിൽ കഥാകൃത്ത്.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Mein Ramdayal
മൗനങ്ങളും നെടുവീർപ്പുകളും ആർത്തിരമ്പിപ്പെയ്യാനുള്ള വെമ്പലോടെ ഘനീഭവിച്ചുനില്ക്കുന്ന കഥാകാശം. ഗാഢസ്മൃതികളിലും നഷ്ടസൗഭാഗ്യങ്ങളിലും അനാഥത്വങ്ങളിലുമൊക്കെ വലിഞ്ഞുമുറുകി നിലകൊള്ളുന്ന കഥാപാത്രങ്ങൾ. ഉത്തരേന്ത്യൻ ‘നഗരകാന്താര’മാണ് മിക്ക കഥകളുടെയും പശ്ചാത്തലം
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.















