-
Katha Theerumbol Oru Vanambadi Parakkunnu
കഥയുടെ കുലപതിയായ ടി. പത്മനാഭന് സംഗീതത്തിന്റെ അഭൗമവിസ്തൃതികളിലൂടെ ചിറകുവിരിച്ച് പറന്നപ്പോഴുണ്ടായ സൂക്ഷ്മാനുഭവങ്ങളുടെ മുദ്രകളാണ് ഈ സമാഹാരത്തില്‍. പ്രശസ്ത നിരൂപകൻ കെ.പി. അപ്പന് പറയുന്നു: ”എല്ലാവിധ അവ്യവസ്ഥയേയും ആഖ്യാനസ്വരത്തിന്റെ ലാളിത്യത്താല്‍ ഒരു നിശ്ചിതഘടനയിലേക്ക് കൊണ്ടുവരുന്ന കലയാണ് പത്മനാഭന്റേത്. എല്ലാവിധ വൈരുധ്യങ്ങളേയും ഉഴുതുമറിച്ച് അവയെ പത്മനാഭന്റെ ആഖ്യാനരീതി ഒരു ലയത്തില്‍ എത്തിക്കുന്നു. പത്മനാഭന് എഴുതുമ്പോള്‍ വികാരങ്ങളുടെ ആന്തരികതയില്‍ ഒരു സംഗീതം എത്തിച്ചേരുകയാണ്. എല്ലാവിധ വൈരുധ്യങ്ങളെയും അവ്യവസ്ഥകളേയും വിപരീതങ്ങളേയും സൗമ്യമായി ശാന്തമാക്കുന്ന സംഗീതമാണിത്.”
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Karuvannur Puzhayile Paalam
നിത്യജീവിതത്തില്‍നിന്ന് അടര്‍ത്തിയെടുത്ത മുഹൂര്‍ത്തങ്ങളെ കഥകളാക്കി ആവിഷ്കരിക്കുന്നത് അഷ്ടമൂര്‍ത്തിയുടെ ഒരു പ്രത്യേകതയാണ്. ചിരിപരിചിതത്വത്തില് നിന്ന് അപരിചിതത്വം സൃഷ്ടിക്കാനുള്ള എഴുത്തുകാരന്റെ അദമ്യമായ വാസന ഈ കഥകള്‍ വെളിപ്പെടുത്തുന്നു. തീക്ഷ്ണാനുഭവങ്ങളുടെ മുദ്രയുള്ള ഈ കഥകള്‍ മലയാളിയുടെ ഗൃഹാതുരുത്വങ്ങളെ ശക്തിയേറിയ ഭാഷയില്‍ പുനര്‍ജീവിപ്പിക്കുന്നു. വര്‍ത്തമാനകാലത്തിന്റെ എല്ലാ ചിത്രങ്ങളും വെളിപ്പെടുന്ന ഒരു ലോകമാണ് ഈ കഥകളില്‍നിന്ന് പുറത്തുവരുന്നത്.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
-
Kaalavarsham
“എന്താണിങ്ങനെ എൻ്റെ കഥയെ മഴ വിടാതെ പിന്തുടരുന്നതെന്ന് എനിക്കുതന്നെ അറിയില്ല. ഞാനെൻ്റെ കഥകളിൽ കരുതിക്കൂട്ടി മഴ പെയ്യിക്കാറില്ല. ഞാൻതന്നെ അറിയാതെ അതങ്ങനെ സംഭവിക്കുന്നു എന്നേ പറയാൻ കഴിയൂ.”
മഴയുടെ അലൗകികസംഗീതം അക്ഷരങ്ങളിലൂടെ പെയ്തിറങ്ങുന്ന ഒൻപതു കഥകളുടെ സമാഹാരം. മണ്ണും മനസ്സും കുളിർക്കുന്ന മഴപ്പെയ്ത്ത് ജീവൻ്റെ സൂക്ഷ്മഭാവതലങ്ങളിൽ കിനിഞ്ഞിറങ്ങുന്ന അപൂർവാനുഭവം.₹110.00Original price was: ₹110.00.₹88.00Current price is: ₹88.00. -
Jeffry Choserude Canterbury Kathakal
₹50.00Original price was: ₹50.00.₹25.00Current price is: ₹25.00. -
-
-
-
Diamond Necklace
ഡയമണ്ട് നെക്ലേസ് മോപ്പസാങ്ങ് സംഗൃഹീത പുനരാഖ്യാനം : ജയ്സണ്‍ കൊച്ചുവീടന്‍. ഉന്നത ഉദ്യേഗസ്ഥന്മാര് പങ്കെടുക്കുന്ന ഒരു വിരുന്നു സല്‍ക്കാരത്തില്‍ അണിയുന്നതിനായി വെറുമൊരു ക്ലാര്‍ക്കായ ലൂയിസലിന്റെ ഭാര്യ മെറ്റില്‍ഡ കടംവാങ്ങുന്ന ഒരു വജ്രാഭരണത്തിന്റെ നഷ്ടം, ദുഃഖവും പശ്ചാത്താപവും നിരാശയും നിറഞ്ഞ അവരുടെ ദുരിതദിനങ്ങള്‍ക്ക് തുടക്കമാവുന്നു. ആഡംബരങ്ങളോടുള്ള അഭിനിവേശം എങ്ങനെ ജീവിതങ്ങളെ നെടുകെ പിളര്ത്തിക്കളയുന്നു എന്നതിന്റെ ആഖ്യാനമാണ് “ഡയമണ്ട് നെക്ലേസ്’
₹30.00Original price was: ₹30.00.₹15.00Current price is: ₹15.00. -
-
Che
ചോരപൊടിയുന്ന കഥകള്‍ ഭൂതകാലത്തെ മറക്കുന്ന ജനതയെയും ചരിത്രത്തെ നിഷേധിക്കുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളെയും വിമര്‍ശനവിധേയമാക്കുന്ന ‘ദൃഷ്ടാന്തകഥകള്‍.’ അധികാരരാഷ്ട്രീയം നല്കുന്ന വിപല്‍സൂചനകളാണ്, വര്‍ത്തമാനകാലം എഴുത്തുകാരനിലേല്പിച്ച മുറിവുകളാണ്, ചോരപ്പാടുള്ള ഈ കഥകള്‍. എം.എന്‍ വിജയന്റെ അവതാരിക
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Chakravarthiye Aavashyamundu
വെളിവുകെട്ട ഒരു കാലത്തിന്റെ സാക്ഷികളോ ഇരകളോ ആണ് വിജയമോഹനന്റെ കഥാപാത്രങ്ങള്‍. പുരോഗമനപ്രസ്ഥാനങ്ങളുടെ ജനവിരുദ്ധതയും ആത്മീയവ്യാപാരവും രാജഭക്തിയുമെല്ലാം വിഷയമാകുന്ന ഈ കഥകള്‍, പിഴച്ചുപോകുന്ന നമ്മുടെ കാലത്തിന്റെ ചെവിക്കു പിടിച്ച് അതിനെ വായനക്കാര്‍ക്ക് അഭിമുഖമായി നിര്‍ത്തുന്നു.
₹75.00Original price was: ₹75.00.₹60.00Current price is: ₹60.00. -
-
-
-
Aval
ഒരു മേഘഹൃദയത്തെ പിളര്‍ത്തിക്കൊണ്ടു ജ്വലിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന അവള്, ഓട്ടുവളകളുടെ തേങ്ങിക്കരച്ചിലുകള്കൊണ്ട് പ്രതിഷേധം മുഴക്കുന്ന അവള്, കണ്ണീര്കിനിയുന്ന മിഴികളാല്‍ കാവല്‍ നില്ക്കുന്ന അവള്… അറിയുന്തോറും അജ്ഞാതമാകുന്ന പെണ്ണെന്ന പ്രതിഭാസത്തിലേക്കാണ് ഉറൂബിന്റെ ഈ കഥകള്‍ സൂക്ഷ്മസഞ്ചാരം നടത്തുന്നത്. ഹൃദയത്തെ പറിച്ചെടുക്കുന്നതുപോലെയുള്ള സ്ത്രീയനുഭവങ്ങളിലേക്കുള്ള ഒരു കഥാകാരന്റെ ഭാവനായാനങ്ങള്.
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.















