Close
-
ON I.G.S.
₹300.00Original price was: ₹300.00.₹240.00Current price is: ₹240.00.അരനൂറ്റാണ്ടിന്റെ ഔദ്യോഗിക ജീവിതകഥ ഒട്ടും പൊടിപ്പും തൊങ്ങലുമില്ലാതെ ലളിതമായ ശൈലിയിൽ അവതരിപ്പിച്ചിരിക്കുന്ന മനോഹരമായ ഒരു ചെറുഗ്രന്ഥം. ലേഖകന്റെ മനസ്സിലേക്കും ഔദ്യോഗിക ജീവിതത്തിലേക്കും ആർക്കും എത്തിനോക്കാവുന്ന ഒരു ജാലകം. ഗൗരവമുള്ള വിഷയങ്ങൾ ലാളിത്യത്തോടെ കൈകാര്യം ചെയ്തിരിക്കുന്നു. മാത്രമല്ല, നർമത്തിന്റെ ഇഴകൾ ചേർത്ത് നെയ്തെടുത്ത രസകരമായ നുറുങ്ങുകഥകളും ശകലങ്ങളും ഇതിൽ വേണ്ടുവോളമുണ്ട്. നർമവും സാഹിത്യവും എന്തിനു, ഗോൾഫ് പോലും കണക്കുപരിശോധകർക്കും വഴങ്ങും എന്നു തെളിയിച്ചിരിക്കുകയാണ്, ശ്രീ മാത്യു ജോർജ്.
–ജോസ് സിറിയക് ഐ.എ.എസ്
-
Neele thuzhanja dhoorangal
₹450.00Original price was: ₹450.00.₹360.00Current price is: ₹360.00.ഈ സര്‍വീസ് സ്റ്റോറി അതിന്റെ വിശദാംശസമൃദ്ധികൊണ്ടും നിരീക്ഷണ വൈഭവംകൊണ്ടും വ്യത്യസ്തമാണ്; വൈവിധ്യപൂര്‍ണവും. ഇവിടെ അബ്ദുള്‍ ലത്തീഫിന്റെ സാമാന്യം കര്‍ക്കശമായ വ്യക്തിത്വവും നീതി ബോധവും സഹായസന്നദ്ധതയും ചേര്‍ന്ന് ഈ അനുഭവക്കുറിപ്പുകളെ വ്യത്യസ്തമാക്കുന്നു. ഇതിലെ ഭാഷ നാട്യങ്ങളില്ലാത്തതും ലളിതവുമാണ്, എന്നാല്‍ തീക്ഷ്ണവും. വാസ്തവത്തില്‍ ഈ തുറന്നെഴുത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ വലിയ ചര്‍ച്ചയ്ക്ക് കളമൊരുക്കേണ്ടതാണ്.ജീവിതാനുഭവങ്ങളുടെ ആധികാരികതയിലും ധീരതയിലും ആത്മവിശ്വാസത്തിലും രചിക്കപ്പെട്ടിരിക്കുന്ന ഈ കൃതിക്ക് അനുഭവകഥനം എന്നതിനപ്പുറം നീളുന്ന സാംഗത്യമുണ്ട്. തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനൊപ്പം, ഔദ്യോഗികനടപടിക്രമങ്ങളില്‍ കുരുങ്ങി ജീവിതമില്ലാതായിപ്പോകുന്നവരുടെ നിശ്ശബ്ദമായ കണ്ണീരിനെക്കുറിച്ചോര്‍ക്കാന്‍കൂടി ഈ പുസ്തകം നമ്മളോട് ആവശ്യപ്പെടുന്നുണ്ട്. വ്യക്തമായ ഓര്‍മകള്‍ അടുക്കും ചിട്ടയോടെയും ആവിഷ്‌കരിച്ചിരിക്കുന്ന ഈ പുസ്തകം എല്ലാ തരത്തിലും തലത്തിലുമുള്ള വായനക്കാര്‍ക്ക് ആകര്‍ഷകമായി അനുഭവപ്പെടാതിരിക്കില്ല.– കെ. ജയകുമാര്‍ ഐ.എ.എസ്.മുന്‍ ചീഫ് സെക്രട്ടറി

