Other publishers

  • -20%

    Jyothishapradhyotham

    വിസ്‌തൃതമായ ജ്യോതിശാസ്ത്രത്തിൻ്റെ പ്രയോഗികതക്കുവേണ്ടി പല ആചാര്യന്മാരും നിർമ്മിച്ച വിവിധ വിഷയങ്ങളെ പ്രതിപാദിക്കുന്ന പ്രകരണഗ്രന്ഥങ്ങൾ നിരവധിയാണ്. അവയിൽനിന്നെല്ലാം നിത്യോപയോഗത്തിന്ന് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കുറേ ഭാഗങ്ങളെ തിരഞ്ഞെടുത്തും സ്വന്തം ഭാവനകൊണ്ട് കൂട്ടിച്ചേർത്തും ജ്യോതിഷ വിദ്യാർത്ഥികൾക്ക് മനസ്സിലാകത്തക്കവിധം സ്വരൂപിച്ചു നിർമ്മിച്ച ഒരു ഗ്രന്ഥമാണ് ശ്രീരാമൻ ചൂണ്ടൽ രാജഗോപാൽ എസ് പണിക്കരുടെ ജ്യോതിഷപ്രദ്യോതം.

    ഭാവി തലമുറയ്ക്ക് ഈ ഗ്രന്ഥം ഉപകാരപ്രദമാവട്ടെയെന്നും, ഇത്തരം സദുദ്യമങ്ങൾ അദ്ദേഹത്തെപ്പോലുള്ളവരിൽനിന്നും ഇനിയും ഉണ്ടാവട്ടെയെന്നും ആശംസിക്കുന്നു.
    -അവതാരിക : കൂറ്റനാട്ടു കളരിക്കൽ രാവുണ്ണി പണിക്കർ

    Original price was: ₹250.00.Current price is: ₹200.00.
  • -20%

    Bijukuttanum Beenamolum

    ജോസഫിന്റെയും ട്രീസാമ്മയുടെയും മക്കളാണ് ബിജുക്കുട്ടനും ബീനമോളും. ബിജുക്കുട്ടന്‍ ആറാം ക്ലാസ്സിലും ബീനമോള്‍ അഞ്ചാം ക്ലാസ്സിലും പഠിക്കുന്നു. അവരുടെ സ്‌കൂള്‍-വീട് അനുഭവങ്ങളിലൂടെ വിടരുന്ന ഗുണപാഠകഥകളുടെ സമാഹാരം.

    Original price was: ₹60.00.Current price is: ₹48.00.
  • -20%

    Athmakatha- Jawaharlal nehru

    നെഹ്റുവാണ് എന്റെ ആരാധ്യപുരുഷന്‍ -നെല്‍സണ്‍ മണ്ടേല

    ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ആത്മകഥ. സ്വന്തം യുക്തിചിന്ത, വിജ്ഞാനവൈപുല്യം, മതനിരപേക്ഷവീക്ഷണം, സ്വന്തം ജനതയെ അടിച്ചമര്‍ത്തുന്നതിനെതിരായ ധാര്‍മ്മികരോഷം,രചനാശൈലിയിലെ ലളിതസുന്ദരവും സ്വച്ഛന്ദവുമായ ഒഴുക്ക് എന്നിവയാല്‍ ഇരുപതാം നൂറ്റാണ്ടിലെ ലോകത്തില്‍ നാടിന്റെയും നെഹ്റുവിന്റെയും സ്ഥാനം സാക്ഷ്യപ്പെടുത്തിയ പുസ്തകമാണിത്.

    Original price was: ₹1,000.00.Current price is: ₹800.00.
  • -20%
    Out Of Stock

    Kaattinte Nizhal

    പതിനഞ്ച് മില്യണ്‍ കോപ്പികള്‍ വിറ്റഴിക്കപ്പെട്ട 2001 ല്‍ എഴുതപ്പെട്ട സ്പാനിഷ് നോവലിന്റെ മലയാളവിവര്‍ത്തനം. ദി ഷാഡോ ഓഫ് ദി വിന്‍ഡ് കഥയ്ക്കുള്ളിലെ കഥയാണ്.

    Original price was: ₹575.00.Current price is: ₹460.00.
  • -20%
    Out Of Stock

    Bible Kathakal

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Adimakeralathinte Adrushyacharithram

    ദളിത് പരിപ്രേഷ്യയിൽ ആധികാരികമായ മറ്റൊരു കേരളചരിത്രം സാധ്യമാണ് എന്ന് തെളിയിക്കുന്ന ഗവേഷണ കൃതിയാണ് അടിമകേരളത്തിന്റെ അദൃശ്യ ചരിത്രം എന്ന പുസ്തകം. കേരളത്തിന്റെ സാമൂഹ്യാനുഭവങ്ങളിലും സാമൂഹ്യ പരിണാമങ്ങളിലും ദൃഢമായിരുന്ന അടിമത്തവും അടിമക്കച്ചവടവും എങ്ങനെയെല്ലാമാണ് ആഗോള അടിമക്കച്ചവട ശൃംഖലയുമായി കണ്ണിചേർക്കേപ്പെട്ടിരുന്നതെന്ന് വ്യക്തമാക്കുന്ന ലേഖനങ്ങളാണ് ഈ പുസ്തകത്തിന്റെ ചരിത്രപരമായ പ്രത്യേകത. വിദേശത്ത് എത്തപ്പെട്ട മലയാളി അടിമകളുടെ ജീവിതവും, കേരളത്തിലെ അടിമചന്തകളും, അടിമകൾ നേരിട്ട ക്രൂരതകളും, അടിമകളുടെ ജീവിതലോകവും, അടിമക്കച്ചവടക്കാരുടെ കോടതി വിചാരണകളുമെല്ലാമാണ് ഈ പുസ്തകത്തെ ഇതര കേരളചരിത്ര രചനകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ജാതി മേൽക്കോയ്‌യുള്ള കേരള സമൂഹത്തിൽ അടിമത്തവും ഒരു സാമൂഹ്യ വ്യവസ്ഥിതിയായി നിലനിന്നിരുന്നു എന്ന് ആധികാരിക പുരാശേഖര പിൻബലത്താൽ സ്ഥാപിക്കുന്ന ഒരു ഗവേഷണ കൃതിയാണിത്. അതോടോപ്പം കൊളോണിയൽ മിഷനറി ആധുനികതയുമായി ദളിതർ എങ്ങനെയല്ലാമാണ് ബന്ധപ്പെട്ടത് എന്നതിനെ വ്യക്തമാക്കുകയും ചെയ്യുന്നു.

    Original price was: ₹270.00.Current price is: ₹216.00.
  • -20%

    Irinjalakudakku Chuttum

    വര്‍ഷങ്ങളായി മലയാളിയെ മനസ്സറിഞ്ഞ് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന, പ്രയിപ്പെട്ട നടനും പാര്‍ലമെന്റ്ംഗവും എഴുത്തുകാരനുമായ ഇന്നസെന്റിന്റെ ജീവിതവും സിനിമയും രാഷ്ട്രീയവും ഇഴചേരുന്ന ഓര്‍മക്കുറിപ്പുകള്‍.

    Original price was: ₹190.00.Current price is: ₹152.00.
  • -15%

    The Last Resort Oasis

    Original price was: ₹350.00.Current price is: ₹298.00.
  • -20%

    Manassariyum yanthram

    മനസ്സറിയും യന്ത്രം കിട്ടിയതോടെ എല്ലാവരുടെയും കള്ളത്തരം വെളിച്ചത്താവുന്നു. ഉള്ളിലെ കാര്യങ്ങള്‍ പുറത്തു വരുന്നു.കുട്ടികള്‍ക്ക് വായിച്ചുരസിക്കാന്‍ ലളിതമായ ഭാഷയില്‍ കഥപറയുന്നു. കുട്ടികളുടെ വായനയെ വളര്‍ത്താന്‍ ഉതകുന്ന കൃതി.

    Original price was: ₹110.00.Current price is: ₹88.00.
  • -20%

    Manuvum Mahathmavum

    ഗാന്ധിജിയെയും മനു ഗാന്ധിയെയും കുറിച്ച് മലയാളത്തില്‍ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകം. സ്വന്തം മക്കള്‍ മനുഷ്യത്വമുള്ളവരായി വളരണമെന്ന് ആഗ്രഹമുള്ള ഏതൊരു രക്ഷിതാവിനും അവര്‍ക്കു നല്‍കാവുന്ന നല്ല സമ്മാനമാണ് ഇത്.

    Original price was: ₹140.00.Current price is: ₹112.00.
  • -20%
    Out Of Stock

    ASHWATHAMA

    കാലത്തിന്റെ പകയടങ്ങാത്ത ഒളിയിടങ്ങളിലൂടെ ശാപമോക്ഷങ്ങള്‍ തേടി അലഞ്ഞ പുല്ലാശേരി മനയ്ക്കല്‍ കുഞ്ചുണ്ണിയുടെ കഥ.

    Original price was: ₹90.00.Current price is: ₹72.00.
  • -20%

    APADHASANCHARIKALKKU ORU KAIPPUSTHAKAM

    തീക്ഷ്ണമായ സ്ത്രീയനുഭവങ്ങള്‍കെണ്ടും സത്യസന്ധമായ ആഖ്യാനംകൊണ്ടും വന്യമായ കഥകള്‍ സൃഷ്ടിച്ച് വായനക്കരെ പുതിയ ഭാവുകത്വത്തിലേക്കുയര്‍ത്തിയ ഗ്രേസിയുടെ ആത്മഭാഷണങ്ങള്‍. ഹൃദയത്തില്‍ നിന്ന് ഹൃദയത്തിലേക്കൊഴുകുന്ന രഹസ്യങ്ങള്‍, ഉടലുകളെ അതിജീവിച്ച് പൂത്തുലയുന്ന പെണ്ണനുഭവങ്ങള്‍. ഇന്ദ്രിയങ്ങളെ പൊള്ളിക്കുന്ന തുറന്നുപറച്ചിലുകള്‍. കൊച്ചുപെണ്‍കുട്ടിയായും കൗമാരക്കാരിയായും അമ്മയായും കാമുകിയായും ഭാര്യയായും കഥാകാരിയും ഒരു പെണ്ണ് നടത്തിയ സത്യസന്ധമായ പകര്‍ന്നാട്ടത്തിന്റെ നേര്‍ക്കാഴ്ചകള്‍.

    Original price was: ₹75.00.Current price is: ₹60.00.
  • -20%

    Nellu

    ആദിവാസികളുടെ ജീവിതവും ചരിത്രവും സാംസ്കാരിക സവിശേഷതകളും പോരാട്ടങ്ങളും പ്രകൃതിയുടെ ജൈവസാന്നിദ്ധ്യങ്ങളോട് ഇണങ്ങിച്ചേര്‍ന്ന മലയാളത്തിലെ വിഖ്യാതമായ നോവല്‍ .

    Original price was: ₹575.00.Current price is: ₹460.00.
  • -20%

    Inangatha Kannikal

    വിലാസിനിയുടെ അസാമാന്യ പ്രതിഭ ഈ കൃതിയെ എക്കാലവും നമ്മുടെ ഹൃദയത്തോട് ചേര്‍ത്തുവെക്കും. ജീവിതത്തിലേക്കുള്ള ഉള്‍ക്കാഴ്ചയും അനുപമമായ മാനസികാപഗ്രഥനപാടവവും ഈ നോവലിന് ഒരു ദാര്‍ശനികസ്വഭാവം കൈവരുത്തുമ്പോള്‍ തന്നെ, ഹൃദ്യമായ ഭാഷയും അസൂയാവഹമായ ആവിഷ്‌കരണശൈലിയും’ഇണങ്ങാത്ത കണ്ണികള്‍’ അപൂര്‍വ്വമായ വായനാനുഭവമായി മാറ്റുന്നു.

    Original price was: ₹630.00.Current price is: ₹504.00.
  • -20%

    Spandamapinikale Nandhi

    1989 ലെ കേന്ദ്രസാഹിത്യ അക്കാഡമി അവാർഡിന് അർഹമായ കൃതി. വികാരങ്ങളെന്നല്ല വിചാരങ്ങളും പുരോഗതിയും സ്നേഹവും വിദ്വേഷവും വളർച്ചയും തളർച്ചയും എല്ലാം തരംഗസ്പന്ദങ്ങളായി പ്രപഞ്ചമായി പരിണാമമായി ജീവിതമായി സ്വപ്നമായി യാഥാർഥ്യമായിരിക്കുന്നു, ഈ കൃതിയിൽ. നിതാന്തമായി ജാഗ്രത്തായിരിക്കുന്ന കുരുക്ഷേത്രങ്ങളിലെ നിയോഗങ്ങളുടെ മൊത്തം കഥയാണ് സി. രാധാകൃഷ്ണൻ തന്റെ അനുഗ്രഹീത ശൈലിയിൽ പറയുന്നത്. (ആത്മകഥാംശമുള്ള ‘അപ്പു’വിന്റെ ജീവിതയാത്രയിലെ ഒൻപത് അധ്യായങ്ങളാണ് നോവൽനവകം എന്ന പരമ്പര: എല്ലാം മായ്ക്കുന്ന കടൽ, പുഴ മുതൽ പുഴ വരെ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, സ്പന്ദമാപിനികളെ നന്ദി, ഇവിടെ എല്ലാവർക്കും സുഖം തന്നെ, വേർപാടുകളുടെ വിരൽപ്പാടുകൾ, മുൻപേ പറക്കുന്ന പക്ഷികൾ, കരൾ പിളരും കാലം, ഇനിയൊരു നിറകൺചിരി.)

    Original price was: ₹390.00.Current price is: ₹312.00.
  • -20%
    Out Of Stock

    Ithramathram

    ഇത് ഒരു നോവലെറ്റോ നീണ്ടകഥയോ അല്ല. അനവധി കഥാപാത്രങ്ങളും ഭിന്നനോട്ടങ്ങളും സാന്ദ്രസന്ദര്‍ഭങ്ങളും ഉള്ള സ്ഥലകാലബദ്ധവും സങ്കീര്‍ണവും ദാര്‍ശിനികവുമായ നോവല്‍.

    Original price was: ₹100.00.Current price is: ₹80.00.