-
Cancer Wardile Chiri
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.അര്‍ബുദരോഗിയായിരിക്കെ കടന്നുപോയ അനൂഭവങ്ങളിലൂടെ മലയാളികളുടെ പ്രിയനടന്‍ ഇന്നസെന്റ് സഞ്ചരിക്കുന്നു. ജീവിതത്തിലായാലും മരണത്തിലായാലും സങ്കടപ്പെടുന്ന മനുഷ്യനു നല്കാന്‍ എന്റെ കൈയില്‍ ഒരൗഷധം മാത്രമേ ഉള്ളൂ-ഫലിതം. ജീവിതത്തിന്റെയും മരണത്തിന്റെയും ഇടനാഴിയില്‍നിന്ന് തിരിച്ചുവന്ന് എനിക്കു നല്കാനുള്ളതും കാന്‍സര്‍ വാര്‍ഡില്‍നിന്നും കണ്ടെത്തിയ ഈ ചിരിത്തുണ്ടുകള്‍ മാത്രം.’ – ഇന്നസെന്റ് ”ഇന്നസെന്റ് എന്നാല്‍ ഇപ്പോള്‍ കാന്‍സറിനുള്ള ഒരു മരുന്നാണ്. ഒരു ഡോക്ടര്‍ പറയുന്നതിനെക്കാള്‍ ഫലമുണ്ടായിരിക്കും ഇന്നസെന്റ് തന്റെ പവന്‍മാറ്റുള്ള ഫലിതത്തിലൂടെ കാന്‍സറിനെക്കുറിച്ചു പറഞ്ഞാല്‍ എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഇന്നസെന്റിന്റെ കാര്യത്തില്‍ രോഗത്തോടുള്ള അദ്ദേഹത്തിന്റെ ഫലിതപൂര്‍ണമായ സമീപനം ചികിത്സയെക്കാള്‍ ഗുണം ചെയ്തിട്ടു ണ്ടെന്ന് എനിക്ക് ആധികാരികമായി പറയാന്‍ സാധിക്കും. രോഗപ്രതിരോധത്തിന്റെ ഒരുപാട് രാസപ്രവര്‍ത്തനങ്ങള്‍ അതുണ്ടാക്കിയിട്ടുണ്ട്. മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ ഇല്ലാതാക്കിയിട്ടുണ്ട്. തന്റെ അതേ മനോഭാവമാണ് ഇന്നസെന്റ് ഇപ്പോള്‍ ഈ ഓര്‍മക്കുറിപ്പുകളിലൂടെ സമാനാവസ്ഥയിലുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുന്നത്. അതുകൊണ്ടാണ് ഞാന്‍ ആദ്യം പറഞ്ഞത്, ഇന്നസെന്റ് എന്നാല്‍ ഇപ്പോള്‍ കാന്‍സറിനുള്ള ഒരു മരുന്നാണെന്ന്. എല്ലാവിധത്തിലുള്ള രോഗികളോടും ഈ മരുന്ന് കഴിക്കാന്‍ ഞാന്‍ ഡോക്ടര്‍ എന്ന നിലയില്‍ ആധികാരികമായി ശിപാര്‍ശ ചെയ്യുന്നു.”-ഡോ.വി.പി.ഗംഗാധരന്‍.
ചുരുങ്ങിയ കാലത്തിനുള്ളില്‍ 12000-ത്തില്‍പ്പരം കോപ്പികള്‍ വിറ്റഴിഞ്ഞ പുസ്തകം.
-
Abelinte Diary
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.മൊബൈല്‍ ഗെയിമുകളില്‍ നേരം കളയുന്ന ആബേല്‍ അമ്മയുടെ നാട്ടിലേക്കു പോകാന്‍ നിര്‍ബന്ധിതനാകുന്നു. അവിടെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളും സങ്കടങ്ങളും അവന്റെ ദിനങ്ങളെ ജീവസ്സുറ്റതാക്കുന്നു. മഹാമാരിക്കാലത്തെ ആ അനുഭവങ്ങളില്‍ ചിലതിന്റെ ഡയറിക്കുറിപ്പുകളാണ് ഈ പുസ്തകം.
-
-
-
Agnichirakukal
₹350.00Original price was: ₹350.00.₹280.00Current price is: ₹280.00.മിസൈൽ ടെക്‌നോളജി വിദഗ്ദ്ധനായ ഇന്ത്യൻ ശാസ്ത്രജ്ഞൻ എ.പി.ജെ. അബ്ദുൾ കലാമിന്റെ ആത്മകഥ. പ്രതിരോധ ശാസ്ത്രജ്ഞനെന്നനിലയിൽ ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരതരത്‌നം ലഭിച്ച സമാനതകളില്ലാത്ത വ്യക്തിത്വത്തിനുടമയാണ് അബ്ദുൾ കലാം. അദ്ദേഹത്തിന്റെ വ്യക്തിപരവും ഔദ്യോഗികവുമായ ഉയർച്ചയുടെയും നിസ്തുലമായ സേവനങ്ങളുടെയും കഥ പറയുന്നതോടൊപ്പം നമ്മുടെ രാജ്യത്തെ അന്താരാഷ്ട്ര നിലവാരമുള്ള ഒരു മിസൈൽശക്തിയുടെ തലത്തിലേക്ക് ഉയർത്തിയ അഗ്നി, പൃഥ്വി, ആകാശ്, ത്രിശൂൽ എന്നീ മിസൈലുകളുടെ രൂപകല്പന, നിർമ്മാണം, വിക്ഷേപണം എന്നീ വിവിധ ഘട്ടങ്ങളെക്കുറിച്ച് തികച്ചും ആധികാരികവും വിജ്ഞാനപ്രദവുമായി വിവരിച്ചിരിക്കുന്നു. അബ്ദുൾ കലാം ഏറെ മമത പുലർത്തിയിരുന്ന, അദ്ദേഹം പ്രാതിനിധ്യം വഹിക്കുന്ന, സാധാരണക്കാരുടെ സമൂഹത്തിന് ഉത്തേജനവും ആത്മവിശ്വാസവും പകരുംവിധം അദ്ദേഹത്തിന്റെ ഉയർത്തെഴുന്നേല്പിന്റെ ചരിത്രം ആലേഖനം ചെയ്തിരിക്കുന്നു ഈ കൃതിയിൽ. വിവർത്തകൻ: പി.വി. ആൽബി
-
-
Kadu vittu Vanna Unniyana
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.ശക്തിയുടെയും യജമാനഭക്തിയുടെയും പ്രതീകങ്ങളായ ആനകളുടെ പ്രത്യേക ഗുണവിശേഷങ്ങള്‍ വ്യക്തമാക്കുന്ന ഹൃദ്യവും രസകരവുമായ പതിനാല് ആനകഥകള്‍.
-
Malayala Vyakarana Patanasahayiyum Upanyasangalum
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.മലയാള വ്യാകരണത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സംശയങ്ങള്‍ ഏറെയാണ്. വ്യാകരണനിയമങ്ങള്‍ ശരിയായി അറിഞ്ഞിരിക്കേണ്ടത് ആവശ്യവുമാണ്. തെറ്റ് കൂടാതെ മലയാളം എഴുതണമെങ്കില്‍ നല്ല വായനയും വ്യാകരണത്തെക്കുറിച്ചു ബോധ്യവും ഉണ്ടïാവണം. പെട്ടെന്ന് മനസിലാകുന്ന തരത്തില്‍ ഉദാഹരണങ്ങള്‍ സഹിതം വിവരിക്കുന്ന ഈ പുസ്തകം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപകാരപ്രദമാണ്.
-
Novinte Nanavu
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.സ്നേഹത്തിന്റെ ജ്വലനങ്ങളും അന്തര്‍ധാരകളും നിറഞ്ഞൊഴുകിയ മനുഷ്യരുടെ കരളലിയിക്കുന്ന കഥ. ജാതിമേല്‍ക്കോയ്മയ്ക്കെതിരെ പടപൊരുതി ജീവിക്കുവാന്‍ മറന്നുപോയ പച്ചയായ മനുഷ്യന്‍. വിധിയുടെ അപ്രതീക്ഷിതപ്രഹരത്താല്‍ അഭിലാഷങ്ങള്‍ മണ്ണടിഞ്ഞുപോയ കേന്ദ്ര കഥാപാത്രം. ആഴിയുടെ അഗാധതയോളം വിദ്വേഷത്തിന്റെ വിസ്ഫോടനവുമായി ജീവിച്ചവള്‍! ഭൂമിയെ നോക്കി ചിരിക്കുന്ന ചന്ദ്രന്റെ തെളിമയും കുളിര്‍മയുമുള്ള ജീവിതമാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടവള്‍!
-
Ormakalude Nallachan
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.അമ്മായിയച്ഛന്‍ കഥാനായകനും മരുമകള്‍ രചയിതാവുമാകുന്ന വേറിട്ടൊരെഴുത്ത്. ഡോ.കെ.എന്‍.പണിക്കരുടെ തൊഴില്‍ ജീവിതത്തെക്കുറിച്ചും മാനവികമായ നര്‍മ്മബോധത്തെക്കുറിച്ചും ഹ്യദയം ചാലിച്ചെഴുതിയ നേര്‍ക്കാഴ്ചകളാണ് ഈ പുസ്തകം. കലാഭംഗിയുള്ള ഒരു നോവല്‍ എന്നു തോന്നിപ്പിക്കുന്ന രചനയുടെ ഇന്ദ്രജാലം.
-
-
Munichile Sundarikalum Sundaranmarum
₹300.00Original price was: ₹300.00.₹240.00Current price is: ₹240.00.കേരള സാഹിത്യ അക്കാദമിയുടെ യാത്രാവിവരണത്തിന് അവാര്‍ഡു നേടിയ ഗ്രന്ഥം.
ഒരു വെറും സഞ്ചാരസാഹിത്യ കൃതിയല്ല ഇത്; ഒരു സഞ്ചിതാനന്ദ സുകൃതിയാണ് – പഞ്ചേന്ദ്രിയങ്ങളെയും ആനന്ദിപ്പിച്ചുകൊണ്ട് ആറാമിന്ദ്രിയത്തെ ധന്യമാക്കുന്ന പഞ്ചാമൃതകൃതി. – ഡോ. എം. ലീലാവതി
-
-
-
Velliankallile Thumpikal
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.ഒരു വീടിന്റെ തൊടിയും പരിസരവും ഇങ്ങനെ ജൈവമായിത്തീരുന്നതും പ്രകൃതിയും ജീവജാലങ്ങളും സംസാരിക്കുന്നതും ഒരു കവിയുടെ അസാധാരണമായ ഭാവനയോടെയാണ് ഈ കുറിപ്പില്‍ നിബന്ധിച്ചിരിക്കുന്നത്. നര്‍മ്മബോധവും കാവ്യാത്മകതയും സൂക്ഷ്മനിരീക്ഷണവും നിറഞ്ഞതാണ് ഈ കുറിപ്പുകളില്‍ അധികവും. മോഹനചന്ദ്രന്‍ എന്ന വ്യക്തിയുടെ അഹംഭാരത്തേക്കാള്‍ ചുറ്റുപാടുകളുടെ സൗന്ദര്യവും ജീവിതവും താന്‍ കടന്നുപോന്ന വഴികളിലെ സാംസ്‌കാരികനിമിഷങ്ങളും ഹൃദയത്തില്‍ തട്ടുംവിധം അവതരിപ്പിച്ചിരിക്കുകയാണ് ഇവയില്‍.ആറ്റിത്തെളിഞ്ഞ മലയാള ഭാഷയിലാണ് ഈ കുറിപ്പുകള്‍ എഴുതപ്പെട്ടിരിക്കുന്നത്.എന്നുമാത്രമല്ല, അനാവശ്യ വലിച്ചുനീട്ടലുകളില്ലാതെ ഏറ്റവും കുറുകിയ ഭാഷയില്‍ അനുവാചകന് തന്റെ അനുഭവം പകര്‍ന്നുകൊടുക്കാനും അദ്ദേഹത്തിനു കഴിയുന്നുണ്ട്. വലിയ മഴകള്‍ പെയ്തുകഴിഞ്ഞ് മരം പെയ്യുന്നതിന്റെ അനുഭവംപോലെ നിരന്തരപരിണാമങ്ങള്‍ക്ക് വിധേയമായിരുന്ന ആറിലേറെ പതിറ്റാണ്ടുകളുടെ അനുഭവസമ്പത്ത് വരുംതലമുറകള്‍ക്കുവേണ്ടി ശേഖരിച്ചും സൂക്ഷിച്ചും വെക്കേണ്ടത് ഇത്തരം കാലസംക്രമണങ്ങളില്‍ അനിവാര്യമായ ഒന്നാണ്.
– ആലങ്കോട് ലീലാകൃഷ്ണന്‍ -
123 Gunapadakavithakal
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.പുരാണകഥാപാത്രങ്ങളും പക്ഷിമൃഗാദികളും ഉള്‍പ്പെടുന്ന ഗുണപാഠകഥകളുടെ കാവ്യാവിഷ്‌കാരമാണ് ഈ പുസ്തകം. ഈണത്തില്‍ ചൊല്ലി രസിക്കാവുന്നതിനോടൊപ്പം കുട്ടികളില്‍ അനുസരണ, ദയ, സ്‌നേഹം തുടങ്ങിയ മൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കാനുമുതകുന്ന ഇതിലെ 123 ഗുണപാഠകവിതകളും ബാലസാഹിത്യശാഖയ്ക്ക് ഒരു മുതല്‍ക്കൂട്ടാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.















