-
PATTUNOOL PUZHU
₹350.00Original price was: ₹350.00.₹280.00Current price is: ₹280.00.പരിചിതജീവിതത്തെ വിസ്‌മയകരവും വിഷാദാത്മകവുമായ നേർത്ത ഇരുളിമയുള്ള വാക്കുകളിൽ എഴുതി അസാധാരണമാക്കുകയാണ് എസ്. ഹരീഷ് പട്ടുനൂൽപ്പുഴു എന്ന നോവലിൽ. ഉന്മാദത്തിന്റെയും പ്രണയത്തിന്റെയും മരണത്തിന്റെയും വായനയുടെയും ലോകങ്ങളെ പല കാലങ്ങളിൽ ഒന്നിപ്പിക്കുന്ന പുസ്തകം
-
Manomayi
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.പ്രപഞ്ചത്തിലെ ഏറ്റവും സങ്കീര്‍ണമായ ഇന്റലിജന്‍സ് സോഫ്റ്റ് വെയറായ ജീവന്റെ രഹസ്യങ്ങളിലൂടെ സഞ്ചരിക്കുന്ന ആദ്യനോവല്‍. നിര്‍മിതബുദ്ധിയുടെ വിസ്മയ സാധ്യതകളും സ്തീപുരുഷ കാമനകളുടെ അതീതമാനങ്ങളും ഇഴചേരുന്ന അപൂര്‍വ കൃതി.
-
Kuttiyaanayum Koottukaarum
₹280.00Original price was: ₹280.00.₹224.00Current price is: ₹224.00.പ്രകൃതിയും അതിലെ വൈവിധ്യമാര്‍ന്ന പക്ഷികളും വന്യമൃഗങ്ങളും എല്ലാം അണിനിരക്കുന്ന ഒരു അത്ഭുതലോകമാണ് ഈ രചനയില്‍ കാണാന്‍ കഴിയുന്നത്. പൂക്കളും പൂമ്പാറ്റകളും പൂന്തിങ്കളും വാര്‍മഴവില്ലുമെല്ലാം നിറഞ്ഞ ഹൃദയഹാരിയായ നമ്മുടെ പ്രകൃതിയെയും അതിലെ സഹജീവികളെയും കണ്‍തുറന്ന് കാണാനും അവയെ സ്‌നേഹിക്കാനും കുട്ടികളെ പ്രാപ്തരാക്കുക എന്ന മഹനീയകര്‍മ്മമാണ് ഇവിടെ നിര്‍വഹിച്ചിരിക്കുന്നത്. കുട്ടികളില്‍ അത്ഭുതവും ആകാംക്ഷയും സാഹസികബുദ്ധിയും വളര്‍ത്തിയെടുക്കാന്‍ സഹായകമായ തരത്തിലാണ് വര്‍ഗീസ് തുരുത്തിച്ചിറ ഈ സചിത്ര ബാലനോവലിന് രൂപംനല്‍കിയിട്ടുള്ളത്. ലളിതസുന്ദരമായ ആഖ്യാനശൈലികൊണ്ടും ആകാംക്ഷയുളവാക്കുന്ന അവതരണരീതികൊണ്ടും ‘കുട്ടിയാനയും കൂട്ടുകാരും’ വളരെ മികച്ച നിലവാരം പുലര്‍ത്തുന്നു.
-
VAZHICHENDA
₹1,895.00Original price was: ₹1,895.00.₹1,516.00Current price is: ₹1,516.00.മനുഷ്യഭാവനയുടെ ചരിത്രത്തിലെ വലിയ സംഭവങ്ങളിലൊന്ന് ബൃഹത്തായ നോവലുകളുടെ രൂപപ്പെടലാണ്. എന്തുകൊണ്ടാണവ മനുഷ്യവംശത്തിന് പ്രധാനമായിത്തീരുന്നത്? ആധുനികസമൂഹത്തിന്റെ രൂപീകരണത്തോടൊപ്പം സംഭവിച്ച ഒരു പ്രധാന കാര്യം വലിയ ജനസഞ്ചയങ്ങളും അവയെ മുൻനിർത്തിയുള്ള ജീവിതത്തിന്റെ ഗതിഭേദങ്ങളും സാഹിത്യഭാവനയുടെ കലാവിചാരത്തിലേക്ക് സൂക്ഷ്മഭേദങ്ങളെയും വിശദാംശങ്ങളെയും പ്രകാശിപ്പിച്ചുകൊണ്ട് കടന്നുവരാൻ തുടങ്ങി എന്നതാണ്. -സുനിൽ പി. ഇളയിടം
-
Snow Lotus
₹350.00Original price was: ₹350.00.₹280.00Current price is: ₹280.00.കോവിലന്റെയും നന്തനാരുടെയും പാറപ്പുറത്തിന്റെയും തിളങ്ങുന്ന പാരമ്പര്യത്തില്‍ പട്ടാളക്കഥകള്‍ക്കിതാ പ്രകാശമാനമായ ഒരു പെണ്‍ഭാഷ്യം. ഹിമാലയത്തിന്റെ നിഗൂഢവും അപ്രാപ്യവുമായ പര്‍വ്വതനിരകളിലൂടെ പര്‍വ്വതാരോഹകയായ ഒരു പട്ടാളക്കാരി തേടിപ്പോവുകയാണ്. ഹിമവാതങ്ങളുടെ ചുഴിച്ചുറ്റലില്‍ എന്നോ മറഞ്ഞുപോയ പ്രിയപ്പെട്ട ഒരാള്‍ക്കുവേണ്ടിയുള്ള അന്വേഷണം. സമാന്തരമായി ശരീരത്തിന്റെയും ആത്മാവിന്റെയും അന്വേഷണങ്ങളുമുണ്ട്. കൊടുംശൈത്യത്തെ മഞ്ഞുപോലെ ഉരുക്കുന്ന പ്രണയമുണ്ട്. ബുദ്ധിസത്തിന്റെ സുഗന്ധവും ടിബറ്റന്‍ അഭയാര്‍ത്ഥിത്വത്തിന്റെ സങ്കടങ്ങളുമുണ്ട്. അനവധി അടരുകളില്‍ പടര്‍ന്നുകിടക്കുന്ന ആഖ്യാനം. ചരിത്രവും മിത്തുകളും അന്വേഷണവും കാത്തിരിപ്പും സാഹസികതയും മനുഷ്യബന്ധങ്ങളുടെ തീര്‍പ്പില്ലായ്മകളും ഒന്നുചേര്‍ന്ന് ഒരു പ്രവാഹമായി തീരുന്ന ഈ നോവല്‍ അസാധാരണമായ വായനാനുഭവമാണ്.
-സക്കറിയ -
Orbital
₹499.00Original price was: ₹499.00.₹424.00Current price is: ₹424.00.WINNER OF THE BOOKER PRIZE 2024
‘A slim, profound study of intimate human fears set against epic vistas’
GUARDIAN -
ARASU
₹210.00Original price was: ₹210.00.₹168.00Current price is: ₹168.00.നിഗൂഢത നിറഞ്ഞ മൂന്നു കൊലപാതകങ്ങളും ഒരു പെണ്‍കുട്ടിയുടെ തിരോധാനവും ഉള്‍പ്പെടെ അതിസാധാരണമായിത്തീരുമായിരുന്നിട്ടും തീവ്രാനുഭവങ്ങളുടെ തീപ്പൊള്ളലും കഥാസന്ദര്‍ഭങ്ങളുടെ അനന്യതയും കഥാപാത്രങ്ങളുടെ മിഴിവുംകൊണ്ട് വിസ്മയിപ്പിക്കുന്ന രചന. പതിവുപോലെ മൈതാനം കൈയടക്കാനുള്ള പുരുഷകഥാപാത്രങ്ങളുടെ സാദ്ധ്യതയെ റദ്ദു ചെയ്ത്, ഓരോ പേജിലും വരിയിലും തകര്‍ത്താടുകയും കഥയെ അപ്രതീക്ഷിതമായ വഴിത്തിരിവുകളിലൂടെ കൈപിടിച്ചുനടത്തുകയും ചെയ്യുന്ന സ്ത്രീകഥാപാത്രങ്ങള്‍ സൃഷ്ടിക്കുന്ന പുതിയ ലോകം.
-
MATHIYAS
₹299.00Original price was: ₹299.00.₹239.20Current price is: ₹239.20.ഫ്രഞ്ച് വിപ്ലവത്തിനും നെപ്പോളിയന്റെ യുദ്ധങ്ങള്‍ക്കും ശേഷമുള്ള കാലഘട്ടത്തില്‍ ജീവിച്ച മത്തിയാസ് എന്ന ക്ഷുരക വൈദ്യന്റെ കഥ. സെമിത്തേരിയില്‍ നിന്ന് ശവങ്ങള്‍ മോഷ്ടിക്കുന്നവനും ശവം തുറന്ന് പഠിക്കുന്നവനും, മുറിവുകള്‍ അതിവേഗം തുന്നുന്നവനുമാണ് . അയാളുടെ അനന്തിരവന്‍ പോപ്പോ എന്ന വിപ്ലവകാരി, മത്തിയാസ് ആദ്യകാലത്ത് വേല ചെയ്തിരുന്ന മുന്തിരിത്തോട്ടത്തിന്റെ ഉടമയായ ഹെന്റൈഹ് എന്ന യഹൂദന്റെ മകന്‍ തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളായി വരുന്ന ഈ നോവല്‍ ഭാഷയുടെ ശ്രദ്ധാപൂര്‍ണമായ പരിചരണം കൊണ്ടും പരിചിതമല്ലാത്ത മേഖലകളിലുടെയുള്ള വിചിത്ര സഞ്ചാരം കൊണ്ടും തനിമ പുലര്‍ത്തുന്ന കൃതിയാണ്. യാഥാര്‍ത്ഥ്യവും കാല്പനികതയും ചേര്‍ന്ന് സംഘര്‍ഷഭരിതമാക്കുന്ന ഭൂമികയാണ് ഈ കൃതിയുടെ സവിശേഷത. അധികാരത്തിന്റെ ദുരയും അടിച്ചമര്‍ത്തലും അതിനെതിരെ ഉയരുന്ന ജനകീയ പ്രതിരോധവും നോവലിന് ചരിത്രപരവും രാഷ്രീയപരവുമായ പശ്ചാത്തലമൊരുക്കുന്നു. മനുഷ്യന്‍ എന്ന ഭൗതികാവസ്ഥയ്ക്കപ്പുറം നിന്നുകൊണ്ട് ലോകത്തെ നോക്കി കാണുന്ന ഒരു ഭ്രമാത്മക സഞ്ചാരം ഈ കൃതിയെ വ്യത്യസ്തമാക്കുന്നു. അത്ര പരിചിതമല്ലാത്ത സ്ഥലവും പശ്ചാത്തലവും മനുഷ്യവിനിമയങ്ങളും മറ്റും ഭാവനാത്മകമായി അവതരിപ്പിക്കുന്ന നോവലാണിത്.
-
DIASPORA
₹320.00Original price was: ₹320.00.₹256.00Current price is: ₹256.00.ഡി സി ബുക്സ് സുവർണ്ണ ജൂബിലി നോവൽ മത്സരം-2024 പ്രത്യേക പുരസ്കാരം നേടിയ കൃതി. കുടിയേറ്റത്തിന്റെയും പലായനത്തിന്റെയും അധ്യായങ്ങളെ മാറ്റി നിർത്തികൊണ്ട് ചരിത്രത്തെ പരാമർശിക്കാൻ സാധിക്കില്ല. മട്ടാഞ്ചേരിയിൽ പ്രവാസ ജീവിതം നയിക്കുന്ന യഹൂദവംശത്തിന്റെ സ്വത്വപ്രതിസന്ധിയുടെ കഥ പറയുന്ന നോവൽ. സോളമൻ എന്ന ജൂതൻ മട്ടാഞ്ചേരിയിൽ നിന്നും ഇസ്രായേലിലേക്ക് പോയ തന്റെ സ്വന്തം ബന്ധത്തിലുള്ളവരെ പിന്തുടർന്ന് ഒരിക്കൽ ഇസ്രായേലിലെത്തുവാനായി ആഗ്രഹിക്കുന്നതും അയാളുടെ ജീവിതം തന്നെ ഒരു പ്രവാസമായി മാറുന്നതിന്റെയും രേഖാചിത്രമാണ് ഈ നോവൽ . യഹൂദ പാരമ്പര്യത്തിന്റെയും ആചാരങ്ങളുടെയും പശ്ചാത്തലത്തിൽ മുന്നേറുന്ന ഈ നോവൽ ജന്മംകൊണ്ട് പ്രവാസം അനുഭവിക്കുന്നവരെക്കാൾ മനസ്സുകൊണ്ട് പ്രവാസികളായി തീരുന്നവരുടെ കഥയാണ്. ഒടുവിൽ പാപ്പാഞ്ഞി കത്തുന്നതുപോലെ അവസാനിക്കേണ്ടി വരുന്ന ജൂതപ്പുരയാണ് മനുഷ്യ ജൻമമെന്ന് ഈ നോവൽ അടിവരയിടുന്നു. ജൂതരുടെ ചരിത്രവും സംസ്കാരവുമായി ഏറെ ബന്ധപ്പെട്ട കൊച്ചിയെന്ന ഭൂമികയെയും ‘ഡയസ്‌പൊറ’ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്.
-
THE VEGETARIAN
₹499.00Original price was: ₹499.00.₹424.00Current price is: ₹424.00.Before the nightmares began, Yeong-hye and her husband lived an ordinary, controlled life. But the dreams—invasive images of blood and brutality—torture her, driving Yeong-hye to purge her mind and renounce eating meat altogether. It’s a small act of independence, but it interrupts her marriage and sets into motion an increasingly grotesque chain of events at home. As her husband, her brother-in-law and sister each fight to reassert their control, Yeong-hye obsessively defends the choice that’s become sacred to her. Soon their attempts turn desperate, subjecting first her mind, and then her body, to ever more intrusive and perverse violations, sending Yeong-hye spiraling into a dangerous, bizarre estrangement, not only from those closest to her, but also from herself.
Celebrated by critics around the world, The Vegetarian is a darkly allegorical, Kafka-esque tale of power, obsession, and one woman’s struggle to break free from the violence both without and within her.
-
Sruthibhangam
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.ഗുരുകുലവിദ്യാഭ്യാസം വിദ്യാലയത്തിലേക്കായപ്പോള്‍ അതിന് ശ്രുതിഭംഗമുണ്ടായി. പവിത്രതയ്ക്ക് മങ്ങലേറ്റു. താളലയം നഷ്ടപ്പെട്ടു. ഗാനാലാപം യാന്ത്രികമായ ശബ്ദഘോഷമായി പരിണമിച്ചു.
-
Jomonum Thenmambazhavum
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.സ്വഭാവരൂപീകരണത്തിനു വഴിയൊരുക്കുന്ന ഗുണപാഠങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബാലസാഹിത്യരചനകള്‍ കുട്ടികള്‍ ഇരുകൈയും നീട്ടിയാണ് എന്നും സ്വീകരിച്ചിട്ടുള്ളത്. നല്ല രചനകള്‍ കുട്ടികളുടെ ചിന്തകള്‍ക്കും ഭാവനയ്ക്കും പോഷകമാകുന്നു. സന്മാര്‍ഗബോധമുണര്‍ത്തുന്നവ സത്യധര്‍മാദികള്‍ക്കുനേരെ പിടിക്കുന്ന കണ്ണാടികളുമായി മാറുന്നു. വായനയിലൂടെ നന്മകള്‍ സ്വയം അറിയാതെ മനസ്സിലേക്ക് ഊര്‍ന്നിറങ്ങുമ്പോള്‍ ഉണ്ടാകുന്ന അനുഭൂതി ഒന്നു വേറെതന്നെയാണ്. ഉദ്വേഗം നിറയുന്ന കുട്ടികള്‍ക്കുള്ള നോവലാണ് ‘ജോമോനും തേന്‍മാമ്പഴവും.’ ജോമോന്റെ ബുദ്ധികൂര്‍മതയും കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള കഴിവും എടുത്തുപറയാതെ വയ്യ. അസാധാരണമായ ഭാഷാസൗന്ദര്യം വായനാസുഖം പകരുന്നതിനോടൊപ്പം കുട്ടികള്‍ക്ക് ഗുണപാഠങ്ങള്‍ ഉള്‍ക്കൊള്ളാനുതകുന്ന ലളിതമായ രചനാശൈലി. കുട്ടികളുടെ ജീവിതം സര്‍ഗാത്മകമാക്കുന്നതിന്, അവരെ അറിവും തിരിച്ചറിവുള്ളവരുമാക്കുന്നതിന് ഈ നോവലിലെ കഥാപാത്രങ്ങള്‍ വഴിവിളക്കുകളാകുന്നു. പ്രകൃതിയുടെ താളവും താരാട്ടും വന്യമൃഗങ്ങള്‍ ഉണ്ടാക്കുന്ന വ്യത്യസ്ത വിഷമതകളും, നിഷ്‌കളങ്കമായ ഭാഷയും ഋജുവായ ശൈലിയുംകൊണ്ട് ആവിഷ്‌കരിച്ചിരിക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഹൃദ്യമാകുന്ന ഇതിവൃത്തം, മനുഷ്യമനസ്സുകളില്‍ ഉറവ് വറ്റിക്കൊണ്ടിരിക്കുന്ന മൂല്യങ്ങളെ തിരിച്ചുപിടിക്കാനുള്ള ഒരു രചനാശ്രമമെന്ന നിലയില്‍ ശ്രദ്ധേയമാകുന്നു.
-
VAROO NAKSHATRANGALKAPPURAM POKAM
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.ആ നാട്ടില്‍ ആരും ഒരു സ്വപ്നവും കണ്ടില്ല… കാരണം, സ്വപ്നം കാണാനുള്ള കഴിവ് ആ നാടിന്റെ അതിര്‍ത്തിക്കകത്ത് ആര്‍ക്കും ഇല്ലായിരുന്നു. സ്വപ്നമെന്നാല്‍ എന്തെന്ന അറിവുതന്നെ ആര്‍ക്കും ഇല്ല…
പകല്‍ക്കിനാവില്‍ മുഴുകിയ രാജാവിനേറ്റ മഹര്‍ഷീശാപത്തിന്റെ ഫലമായി സ്വപ്നങ്ങള്‍ അന്യമായ ഒരു ദേശം. ഈ ശാപത്തില്‍ നിന്നു ദേശവാസികളെ മോചിപ്പിക്കാനുള്ള നിയോഗം രണ്ടു കുട്ടികള്‍ക്കായിരുന്നു – മേധയ്ക്കും പ്രതിഭയ്ക്കും. നാടുവിട്ട സ്വപ്നങ്ങള്‍ കുടിയേറിയിരിക്കുന്നത് പുണര്‍തം നക്ഷത്രത്തിലാണെന്നു മനസ്സിലാക്കുന്ന അവര്‍, അനന്തതയില്‍ കണ്‍ചിമ്മുന്ന ആ നക്ഷത്രത്തില്‍ നിന്നു കാണാക്കിനാവുകള്‍ വീണ്ടെടുക്കുവാന്‍ ഒരുങ്ങുന്നു. ചന്തമേറുന്ന കനവുകളും നിനവുകളുമായി മടങ്ങിയെത്തുന്ന അവര്‍ നാട്ടിലങ്ങോളമിങ്ങോളമുള്ള മനസ്സുകളില്‍ അവ പാകിമുളപ്പിക്കുന്നു, വിടര്‍ന്നുവിലസാന്‍ ഇടനല്കുന്നു. -
ORU ARABIKKADHA
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.അറബിനാട്ടിലെ ഒരു ആഭരണവ്യാപാരിക്ക് സർവേശ്വരൻ്റെ കാരുണ്യമായി ലഭിച്ച ഓമന മകൻ. മായാവിദ്യകൾകൊണ്ടു കണ്ണുകെട്ടുന്ന, മനസ്സുകവരുന്ന മാന്ത്രികരുടെ കഥകളോടായിരുന്നു അവനു പ്രിയം. ‘പോയാലൊരാളും തിരിച്ചുവരാത്ത ലോക’ ത്തേക്ക് പിതാവ് യാത്രയായതോടെ, അവൻ തൻ്റെ സ്വപ്നവിളക്കിനു തിരികളിടുന്നു. കച്ചവടത്തിൻ്റെയും കണക്കുകളുടെയും ലോകത്തുനിന്ന് ഉമ്മയുടെ സമ്മതത്തോടെ മാന്ത്രികവിദ്യകൾ പഠിക്കാനിറങ്ങുന്നു. ചെപ്പടിവിദ്യകൾക്കപ്പുറം യഥാർഥ മാന്ത്രികവിദ്യകളുടെ താഴും താക്കോലും കൈവശമുള്ള ഒരു ഗുരുവിനെ തേടിയെത്തിയ അവനെ കാത്തിരുന്നത് അതീവദുഷ്കരമായ ഒരു തടവുകാലമായിരുന്നു. എന്നാൽ വിഷമങ്ങളിൽ തളരാതെ, നിരാശനാകാതെ, പ്രതീക്ഷ കൈവെടിയാതെ ആ ‘ഇന്ദ്രജാലക്കാരൻ’ എല്ലാ പ്രതിബന്ധങ്ങളെയും ‘മാന്ത്രികവാടി’ വീശി അകറ്റുന്നു. ലോകമാകെ ആ കീർത്തി പടരുന്നു.
-
DESHARAVANGAL
₹450.00Original price was: ₹450.00.₹360.00Current price is: ₹360.00.1921ലെ മലബാര്‍ സ്വാതന്ത്ര്യസമരം തന്നെയാണ് ഈ നോവലിന്റെ മുഖ്യപ്രമേയം. ഏതൊരു മഹാസമരവും ചെറുതും വലുതുമായ നിരവധി സമരങ്ങളുടെ തുടര്‍ച്ചയിലാണ് സംഭവിക്കുന്നത്. ഉജ്ജ്വലമായ ആ ഐതിഹാസികസമരത്തിലേക്കു നയിച്ച ചെറുതും വലുതുമായ ധാരാളം സംഭവങ്ങള്‍ നോവലില്‍ കടന്നുവരുന്നു. മലബാറില്‍ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നാന്ദി കുറിച്ച ചെമ്പന്‍ പോക്കരും എളമ്പുലാശ്ശേരി ഉണ്ണിമൂസ മൂപ്പനും തുടങ്ങി നിരവധി ധീരയോദ്ധാക്കള്‍ക്ക് നോവലില്‍ ജീവന്‍ തുടിക്കുന്നു. അവ മിക്കതും ജന്മിത്വത്തിനെതിരെ നടന്ന സമരംകൂടിയായിരുന്നു. ചരിത്രത്തെ അസാധാരണമായി അവതരിപ്പിക്കുന്നതിലെ കഴിവ് ഷൗക്കത്ത് എന്ന എഴുത്തുകാരന്റെ ഭാവിയില്‍ വിശ്വാസമര്‍പ്പിക്കാന്‍ നമ്മെ പ്രേരിപ്പിക്കും. ഒരു മഹാനദിയെ ചെപ്പിലൊതുക്കുന്ന മാന്ത്രികത ഈ നോവലിന്റെ ആഖ്യാനത്തില്‍ അനുഭവിക്കാം.
– പി. സുരേന്ദ്രന്‍ -
ORU KURANGAN KATHA
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.കുരങ്ങന്മാരും മനുഷ്യരും ജീവിതം തൂക്കി നോക്കുന്ന തുലാസ് ഒന്നാണോ? ഈ ചോദ്യത്തിന്, സുഗ്രീവന്റെ നേതൃത്വത്തില്‍ ഒരു വാനരപ്പട ഇവിടെ ഉത്തരംതേടുകയാണ്. ”സ്വാര്‍ഥവും സ്നേഹവും ദയയും ക്രൂരതയും അത്ഭുതകരമാംവണ്ണം കൂടിക്കലര്‍ന്ന” മനുഷ്യന്‍ എന്ന ”വിചിത്രജീവി” യുടെ ശീലങ്ങളിലേക്കും വിചാരങ്ങളിലേക്കുമാണ് ഈ കഥകളുടെ വാലറ്റം നീളുന്നത്. മനുഷ്യന്റെ വിശേഷബുദ്ധിയെ ഇവിടെ മര്‍ക്കടബുദ്ധി വെല്ലുവിളിക്കുന്നു. വൃക്ഷങ്ങളുടെ തുഞ്ചത്തും തലപ്പത്തും ചാടിച്ചാടി നടക്കുമ്പോഴും, സ്വന്തം ചെയ്തികളിലെ ന്യായവും അന്യായവും – ഔചിത്യവും അനൗചിത്യവും – ഇതിലെ കുരങ്ങച്ചന്മാര്‍ മനുഷ്യാതീതമായ വിവേകം കൊണ്ട് അളക്കുന്നു. മൃഗങ്ങളായാലും മനുഷ്യരായാലും വേണ്ടത് മമത എന്ന പ്രപഞ്ചതത്ത്വം – പ്രകൃതിനിയമം – അതാണ് ഈ ‘കുരങ്ങുകളി’ നല്കുന്ന പാഠം















