-
VIEWMASTER
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.വ്യൂമാസ്റ്റർ -ഇതിലെ ചിത്രദർശിനിക്കുഴലിന്റെ ഇത്തിരിവട്ടത്തിലേക്ക് മിഴി ചേർക്കുമ്പോൾ സുഖദമായ കുറെ ഓർമച്ചിത്രങ്ങൾക്ക് ഉള്ളിൽ വലുപ്പമേറുന്നു; ഗുൽമോഹർ പൂക്കൾ ഇതളൂർന്ന് അരികെ പൊഴിയുന്നു; ഹൃദയത്തെയാകെ മകരമഞ്ഞ് പൊതിയുന്നു. മറവിയുടെ മഷിത്തണ്ടിനു മായ്ക്കുവാനാകാത്ത ഹൃദയാക്ഷരങ്ങളാൽ ആർദ്രമായ ഒരു പ്രണയകാവ്യം.
-
ISHAN 7B
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.പൊണ്ണത്തടിയൻ, ഉണ്ടപ്പക്രു, തക്കിടി മുണ്ടൻ… ഇഷാന് പലതുണ്ട് വിളിപ്പേരുകൾ. പരീക്ഷക്കു കോപ്പിയടിച്ചും ബാസ്ക്കറ്റ് ബോളുകൾ ‘കിൽ’ ചെയ്തും, ഫ്ളാറ്റിൽ, സെക്യൂരിറ്റി ക്യാബിനിൽ ഗുണ്ടുസ്ഫോടനം നടത്തിയും ഒക്കെ അവന്റെ ദിവസങ്ങൾ “സമാധാനപരമായി’ നീങ്ങുമ്പോൾ ആയിരുന്നു ആ അന്ത്യശാസനം: മിഡ്ടേം എക്സാമിൽ തോറ്റാൽ സ്കൂളിനു പുറത്ത്! ‘കടുവ’ പ്രിൻസിപ്പലിന്റെ ‘ലാസ്റ്റ് ചാൻസ്’ മുരൾച്ചയിൽ വിരണ്ടുപോയ ഇഷാന് അവിചാരിതമായി ഒരു കൂട്ടു കിട്ടി – ബിലിമ്പി! പ്രകാശവർഷങ്ങൾക്കപ്പുറത്തുനിന്നാണ് ബിലിമ്പിയുടെ വരവ്; ഭൂമിയിൽ ആർക്കും അറിയാത്ത ഒരു രഹസ്യം കൈമാറുവാനായി. പരീക്ഷാപേപ്പറിലെ ആനമുട്ടയിൽനിന്നു മാത്രമാകില്ല ഇഷാനെ ആ രഹസ്യം രക്ഷിക്കുക…
വിസ്മയങ്ങളുടെ ഗാലക്സിയിലേക്ക്, നിഗൂഢതകളുടെ താരാപഥത്തിലേക്ക് ഒരു ആകാശപേടകയാത്രയാണ് ഈ നോവൽ.
-
Akkangalkkidaylle Manushyan
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.ജീവിതയാത്രയുടെ അസ്സൽ പകർപ്പ് ചിത്രീകരിക്കുന്ന – നോവൽ. ഒരിക്കൽ വായിച്ചു തുടങ്ങിയാൽ, മുഴുവൻ വായിച്ചു തീരുന്നതുവരെ അക്കങ്ങളുടെ ഒരു മാസ്മരശക്തി നിങ്ങളെ ഇതിലേക്ക് ആകർഷിക്കും. ഓർമ്മയിൽ എന്നും തങ്ങിനിൽക്കാൻ പര്യാപ്തമായ ഒരു ചെറിയ നോവൽ.
-ഡോ. ജോർജ്ജ് മരങ്ങോലി
-
KADHAANI: KARUTHA DAIVATHINTE RAHASYAM
₹160.00Original price was: ₹160.00.₹128.00Current price is: ₹128.00.“കദാനി’യെന്നാൽ, ഗോത്രഭാഷയിൽ, വെളുത്ത നിറമുള്ളവൾ.’ കറുത്തവരുടെ ഇടയിൽ തൊലിവെളുപ്പോടെ പിറന്നവൾ. ആ നിറത്തിന്റെ പേരിൽ, കുലം മുടിക്കാൻ ഉണ്ടായവൾ’ എന്ന ചാപ്പ അവൾക്കുമേൽ പതിയുന്നു, ഗോത്രസഭയാൽ നാടുകടത്തപ്പെടുന്നു. ആകാശച്ചെരിവിൽ വാഴുന്ന ആ കറുത്ത ദൈവത്തെ തേടിപ്പോകുവാൻ തന്നെ അവൾ ഉറച്ചു. എക്കോൺ കരടിയും ജെബാരി കരിമ്പുലിയും ആയിരുന്നു കൂട്ടാളികൾ. “ജനങ്ങളുടെയും മൃഗങ്ങളുടെയും ശത്രുവാണോ മിത്രമാണോ ദൈവം?” എന്ന, ഉള്ളിന്റെ ഉള്ളിലെ ചോദ്യത്തിന് ശരിയുത്തരം തേടുകയാണ് കദാനി.
-
SEERU
₹350.00Original price was: ₹350.00.₹280.00Current price is: ₹280.00.കാട്ടുതേനിന്റെ ഇനിപ്പോ, കാട്ടുചോലയുടെ തണുവോ, കാട്ടുപൂവിന്റെ ചന്തമോ ഈ നോവൽത്താളുകൾക്കില്ല – കാട്ടുകൊമ്പന്റെ കണ്ണിലേക്ക് കവണക്കല്ലെറിയുന്നവന്റെ ശൗര്യമാണുള്ളത്. അട്ടപ്പാടി പശ്ചാത്തലമാക്കി ഗോത്ര ജീവിതത്തിന്റെ അടിയടരുകൾ വരെ ഉൽഖനനം ചെയ്യുകയാണ് ഇവിടെ നോവലിസ്റ്റ്. ഒരു പുകയിലത്തുണ്ടിനായി അഭിമാനം വിൽക്കുന്നവർ, ഊരുടയോന്മാർക്കു മുന്നിൽ മടിക്കുത്തഴിക്കുന്നവർ, മലദൈവങ്ങളുടെ പേരിൽപ്പോലും തമ്മിലടിക്കുന്നവർ, ചൂഷണങ്ങളോടു പൊരുതി മണ്ണട്ടികൾക്കുള്ളിലാകുന്നവർ… കാളച്ചന്തയിലെ കൈമാറ്റക്കയറിന്റെ വിലപോലുമില്ല ആദിവാസികൾക്ക്, ചോദിക്കാനും പറയാനും ആരുമില്ലാത്ത മനുഷ്യകീടങ്ങൾ. എന്നാൽ ഒരു നാൾ, കോട പുതച്ച ആ അടിക്കാടുകളിൽ പ്രതിഷേധത്തീ ആളിത്തുടങ്ങുന്നു; “ഈ പൂമി നമത് പൂമി” എന്ന പാട്ട് ഉയർന്നുതുടങ്ങുന്നു – ഉയിർപ്പിന്റെ പാട്ട്.
-
THE CHAINED ELEPHANT
₹330.00Original price was: ₹330.00.₹264.00Current price is: ₹264.00.This is the story of a princely kingdom on Lotus Island. A port country where foreigners come for trades. It unfolds the interplay of the British Company gradually acquiring land and rule by influencing and deceiving the King. A story of chained country.
-
SOLOMONTE SOPHIA
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.ഒരു നടുപ്പാതിരയിലെ കോടമഞ്ഞിലൂടെ നീങ്ങിയ, സോളമനും സോഫിയയും സഞ്ചരിച്ച ടാങ്കർലോറിയായിരുന്നു ‘നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകളു’ടെ എൻഡ് ഷോട്ട്. പത്മരാജൻ സുധാകരൻ അഭ്രചഷകത്തിൽ പകർന്ന ആ വീഞ്ഞിന് കാലംചെല്ലുന്തോറും മധുരവും സുഗന്ധവും ഏറുകയാണ്. ഇവർ സ്യഷ്ടിച്ച ജോഡികൾക്കായി ‘സോളമൻസ് ഗ്രേപ് വൈൻ യാർഡി’ന്റെ കവാടം മലർക്കെ തുറക്കുകയാണ് ഈ നോവൽ അനുബന്ധം. സോളമന്റെയും സോഫിയയുടെയും പ്രണയത്തിന്റെ വിളവെടുപ്പുകാലത്തിന് ഇതിലെ മുന്തിരിത്തലപ്പുകൾ സാക്ഷികളാകുന്നു.
പത്മരാജന്റെ “നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ’ എന്ന സിനിമയുടെ സീക്വലായിത്തീരുന്ന രചന.
-
ENTE PRANAYATHINTE RAJAKUMARIKKU
₹299.00Original price was: ₹299.00.₹239.00Current price is: ₹239.00.പ്രണയം എന്നും പരിശുദ്ധിയോടെ വാഴ്ത്തപ്പെടുന്ന ഒരു മഹത്തായ അനുഭൂതിയാണ്. രണ്ടിൽ ഒരാളുടെ ഭ്രാന്ത് നിലയ്ക്കുമ്പോഴാണ് പ്രണയം മരിക്കുന്നത്. അതുപോലൊരു ഭ്രാന്തവും പരിശുദ്ധവുമായ പ്രണയകഥ ഒരു സിനിമാറ്റിക് ശൈലിയിലൂടെ സെബഫാത്തിമ എന്ന എഴുത്തുകാരി തൻ്റെ തൂലികയിൽ വിരിഞ്ഞ ‘എൻ്റെ പ്രണയത്തിൻ്റെ രാജകുമാരിക്ക്’ എന്ന നോവലിലൂടെ പറയുകയാണ്.
തൻ്റെ വേദന നിറഞ്ഞ സാഹചര്യത്തിലും പഠനം എന്ന ആഗ്രഹവുമായി ഡൽഹിയിലേക്ക് പുറപ്പെടുന്ന ഷാരിക് എന്ന ഇരുപതുകാരൻ്റെ ജീവിതത്തിലേക്ക് പ്രതീക്ഷിക്കാതെ പ്രണയത്തിൻ്റെ സുഗന്ധവുമായി കടന്നുവന്ന ബൽക്കിസ് അമാൽ എന്ന മാലാഖയെ തേടിയുള്ള വർഷങ്ങളായുള്ള കാത്തിരിപ്പിൻ്റെയും കണ്ണുനീരിൻ്റെയും പ്രണയ യാത്രയാണ് ‘എന്റെ പ്രണയത്തിൻ്റെ രാജകുമാരിക്ക്’ എന്ന നോവലിൻ്റെ ഇതിവൃത്തം. -
Devatheertham
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.ദാരിദ്ര്യത്തോടുള്ള പോരാട്ടമായിരുന്നു ബാല്യംമുതൽ ഗംഗാധരന്റെ ജീവിതം. എങ്ങനേയും പണമുണ്ടാക്കുക, സമൂഹത്തിൽ നിലയും വിലയുമുള്ളവനാകുക എന്ന ലക്ഷ്യമായിരുന്നു. മുന്നോട്ടുള്ള യാത്രയിൽ അയാളുടെ ഇന്ധനം. എന്നാൽ, അറിഞ്ഞോ അറിയാതെയോ, ഗംഗാധരൻ ചിലതെല്ലാം മറന്നുപോയി – കുടുംബത്തോടുള്ള സ്നേഹം, മകനോടുള്ള കരുതൽ. ഈ പഴുതിലൂടെ ആയിരുന്നു “കൂട്ടുകാരൻ’ എന്ന വിലാസത്തിൽ ശേഖരന്റെ കടന്നുകയറ്റം. ഗംഗാധരന്റെ കുടുംബത്തിന്റെ, സമ്പാദ്യത്തിന്റെ വേരറുക്കുന്നതിലേക്കാണ് അതു വഴിതെളിച്ചത്. ഒടുവിൽ, മരണപ്പെട്ടുവെന്നു വിശ്വസിച്ചിരുന്ന മകന്റെ തിരിച്ചുവരവ് ആ കുടുംബത്തിന്റെ വീണ്ടെടുപ്പായി മാറുന്നിടത്ത് ഈ നോവലിന്റെ ഗതി മാറുന്നു.
-
PARAKKUMPAKSHIYE PRANAYIKKUNNAVAR
₹480.00Original price was: ₹480.00.₹384.00Current price is: ₹384.00.അമേരിക്കൻ പ്രവാസിയായ അബ്ദുൾ പുന്നയൂർക്കുളത്തിന്റെ നോവൽ, നല്ല പാരായണക്ഷമതയുള്ളതായി അനുഭവപ്പെട്ടു. ഒരു രാജ്യാന്തരപ്രണയത്തിന്റെ ഊഷ്മളതകൂടി അനുഭവിപ്പിക്കുന്നുണ്ട് ഈ കൃതി.- ഖദീജാ മുംതാസ്
കുടുംബജീവിതത്തെപ്പറ്റി മലയാളിയുടെ സങ്കല്പങ്ങൾ മാറ്റിവരയ്ക്കുന്നതിൽ പ്രവാസം വഹിച്ച പങ്കിനെക്കുറിച്ച് ഈ നോവൽ പ്രസക്തമായി പറയുന്നുണ്ട്. – എം.എൻ. കാരശ്ശേരി
മലയാള നോവലുകൾ പ്രമേയങ്ങളിലും ആഖ്യാനത്തിലും ഗ്ലോബലായി മാറുന്ന ഇക്കാലത്ത്, “പറക്കും പക്ഷിയെ പ്രണയിക്കുന്നവർ’ മലയാള സാഹിത്യത്തിന് അഭിമാനിക്കാവുന്ന രചനയാണ്.- ടി.ഡി. രാമകൃഷ്ണൻ
നോവലിലെ കഥാപാത്രത്തിന്റെ ‘മുതുക്കൻ’ എന്ന മുനയുള്ള വാക്ക് ഷാഫിയുടെ ഹൃദയത്തിനേല്പിച്ച ക്ഷതം ആവിഷ്കരിക്കാൻ കഥാകൃത്ത് ഗദ്യകവിതയുടെ മുത്തുമണികൾ നിരത്തുന്നു. -ഡോ. എം.വി. പിള്ള
മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയ കവിതകൾക്കും കഥകൾക്കും ശേഷം നോവൽ. ഇത് വ്യത്യസ്തമായ അനുഭവത്തിലേക്ക് വായനക്കാരെ നയിക്കുന്നു. ശുഭാശംസകൾ. -ടി. മോഹൻ ബാബു
ജീവിതത്തിലെ വിവിധാനുഭവങ്ങളിൽനിന്നുണ്ടാകുന്ന മാനസികഭാവങ്ങളെ ഈ നോവലിൽ വിദഗ്ധമായി വിശകലനം ചെയ്തു ചിത്രീകരിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ -ഡോ. സോമരാജൻ
-
Game of the Ghost
₹240.00Original price was: ₹240.00.₹192.00Current price is: ₹192.00.അതെ… ആ ശബ്ദം എനിക്കിപ്പോൾ വ്യക്തമായി കേൾക്കാം.
ഞാൻ സർവശക്തിയുമെടുത്ത് കല്ലറയുടെ മുടിക്കല്ല് തള്ളിനീക്കാൻ ശ്രമിച്ചു. പക്ഷേ… വൈകിപ്പോയി! അപ്പോഴേക്കും, കൈയിലൊരു പിക്കാസുമായി സെമിത്തേരിയുടെ
ഇരുളിൽനിന്നും ഒരു രൂപം എന്റെ കുഴിമാടത്തിന് തൊട്ടടുത്തെത്തിക്കഴിഞ്ഞിരുന്നു. ‘പ്രേതങ്ങളുടെ കൊലയാളി’ ക്കു ശേഷം വാസ് ബ്രദേഴ്സ് രചിച്ച രക്തമുറയുന്ന ഹൊറർ ത്രില്ലർ!
-
ETTAVUM PRIYAPPETTA NINNODU
₹399.00Original price was: ₹399.00.₹319.00Current price is: ₹319.00.വായനക്കാർ നെഞ്ചിലേറ്റിയ ഏറ്റവും പ്രിയപ്പെട്ട എന്നോടിൻ്റെ രണ്ടാം ഭാഗം. സ്വയം സ്നേഹിക്കാൻ പഠിച്ച അതിഥിയെ കൊൽക്കത്ത നഗരം എങ്ങനെ സ്വീകരിച്ചു? സെൽഫ് ലവ് ഒരാളുടെ ജീവിതത്തെയും കാഴ്‌ചപ്പാടുകളെയും എത്രമാത്രം മാറ്റിമറിക്കുന്നു? ശരൺ തന്നെ വേണ്ടെന്നു വയ്ക്കാനുണ്ടായ, അവൾ അറിയേണ്ടെന്ന് തീരുമാനിച്ച ആ കാരണം അവളെ തേടിയെത്തിയിട്ടുണ്ടാകുമോ?
ഏറ്റവും പ്രിയപ്പെട്ട എന്നോടിൽ നിങ്ങൾ വായിച്ചറിഞ്ഞ അതിഥി നിങ്ങളാണെന്ന് തോന്നിയെങ്കിൽ ഏറ്റവും പ്രിയപ്പെട്ട നിന്നോടിൽ നിങ്ങൾ അറിയാൻ പോകുന്ന അതിഥി നിങ്ങൾ ഒരിക്കലെങ്കിലും ആയിത്തീരാൻ ആഗ്രഹിക്കുന്ന ഒരാളാകും ജീവിതം എപ്പോഴും ശരിയായ തീരുമാനങ്ങളുടേത് മാത്രമായിരിക്കില്ലെന്നും സ്വന്തമാക്കുന്നിടത്തു മാത്രമല്ല സ്നേഹം പൂർണമാകുന്നതെന്നും എനിക്ക് ഞാനുണ്ടെന്ന വിശ്വാസം ഒരാളിൽ ഉള്ളിടത്തോളം കാലം ഒന്നും ഒന്നിന്റെയും അവസാനമല്ലെന്നും ഇതിലെ കഥാപാത്രങ്ങൾ നിങ്ങളെ ഓർമപ്പെടുത്തും.
It’s okay, if you don’t fit anywhere. You only need to fit within yourself.
-
KALACHI
₹599.00Original price was: ₹599.00.₹479.00Current price is: ₹479.00.സ്വന്തം നിലയില്‍ സ്‌നേഹിക്കാനും വെറുക്കാനും അധികാരമോ അവകാശമോ ഇല്ലെന്ന തിരിച്ചറിവാണ് എന്നെ കരയിപ്പിച്ചത്. അനുവദിക്കപ്പെട്ടവയില്‍ രണ്ടിലൊന്നു തിരഞ്ഞെടുക്കാന്‍ മാത്രം പൗരാവകാശങ്ങളേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. ചെന്നു കയറിയ രാജ്യത്ത് എത്ര തലമുറ ജീവിച്ചാലും വോട്ടവകാശം ലഭിക്കാത്ത അഭയാര്‍ത്ഥിയെപ്പോലെ, കമാനങ്ങളും ചിത്രപ്പണി ചെയ്ത തൂണുകളുമുള്ള ആ മാളികയ്ക്കുള്ളില്‍ അപൂര്‍ണവ്യക്തി യായിരുന്നു ഞാന്‍. ഒന്നുറങ്ങി ഉണരുമ്പോള്‍ സ്വന്തം രാജ്യത്ത് അന്യരായിപ്പോകുന്നവരുടെ കഥ, കെ.ആര്‍. മീരയുടെ ഏറ്റവും പുതിയ നോവല്‍ ‘കലാച്ചി’. -
CHITHRAKOODAM
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.ജാതിമേധാവിത്വത്തിന്റെ കോട്ടകൊത്തളങ്ങളെ, കല്ലിന്മേൽ കല്ല് ശേഷിക്കാത്തവിധം, തകർത്തുകളയുവാൻ അക്ഷീണം പ്രയത്നിച്ച ഒരു മഹാത്മാവിന്റെ ജീവിതകഥ പറയുകയാണ് ഈ ആഖ്യായിക. അടിയാളരിൽനിന്നും പൗരർ എന്ന പദവിയിലേക്ക് അയ്യങ്കാളി ഒരു ജനതതിയെ നയിച്ചു. സാമൂഹികഭ്രഷ്ടിന്റെ ഇരുൾമാളങ്ങളിൽനിന്നും അവരുടെ ആത്മാഭിമാനത്തെ വീണ്ടെടുത്തു. ആ തലേക്കെട്ടുകാരനായ കോട്ടുധാരിക്ക് ചരിത്രം ‘പുലയരാജാവ്’ എന്ന വിശേഷണം നല്കി. നീതിക്കു വേണ്ടി ദാഹിച്ച ആ ദളിത് വിമോചനസമരനായകൻ തന്റെ അധഃസ്ഥിത സഹോദരങ്ങൾക്ക് അക്ഷരവിദ്യയ്ക്കും വഴിനടപ്പിനും മാന്യമായ വസ്ത്രധാരണത്തിനും വേണ്ടി നിരന്തരം ശബ്ദമുയർത്തി. അടിമകളുടെ ഉടമകൾ വാഴുന്ന ‘ധർമരാജ്യ’ത്തിലെ ‘നീതിസാര’ത്തിനു വഴങ്ങാതിരുന്ന ഒരു നിഷേധിയെ നിങ്ങൾക്ക് ഈ പുസ്തകത്തിൽ കാണാനാകും.
-
NIRMITHAMANUSHYAN 7.0
₹450.00Original price was: ₹450.00.₹360.00Current price is: ₹360.00.ന്യൂയോർക്ക് നഗരത്തെയാകെ സംഭ്രമത്തിലാഴ്ത്തിക്കൊണ്ട് അവിവാഹിതകളായ പെൺകുട്ടികളും വിവാഹിതരായ സ്ത്രീകളും പുരുഷബന്ധമില്ലാതെ ഗർഭത്തിനിരകളാവുകയും ഗർഭഛിദ്രം നടത്തിയാൽ മരിച്ചുപോകുകയും ചെയ്യുന്നു. അതിന്റെ കാരണം തേടുന്ന എഫ്.ബി.ഐ. സംഘത്തിന് അതുവരെ പരിചിതമല്ലാത്ത ദുർഘടമാർഗങ്ങളിലൂടെയാണു അന്വേഷണം നടത്തേണ്ടിവരുന്നത്. ആ അന്വേഷണം കേരളത്തിലേക്കും നീളുന്നു. ഭീകരവാദികളുടെ പുത്തൻ ആയുധം എ.ഐ. ടെക്നോളജിയിലൂടെ ഉണ്ടാക്കിയെടുത്ത നിർമിതമനുഷ്യനാണെന്ന് അവർ കണ്ടെത്തുമ്പോഴും അതിനെ നേരിടാനാകാതെ കുഴങ്ങുകയാണ് എഫ്.ബി.ഐ. എ.ഐ. കാലത്തെ വിഭ്രാമകമായ അവസ്ഥയിലൂടെ വായനക്കാരെ നയിക്കുന്ന ക്രൈംത്രില്ലർ.
-
To My Dearest Self
₹399.00Original price was: ₹399.00.₹339.00Current price is: ₹339.00.A national bestseller in Malayalam, Nimna Vijay’s masterpiece Ettovum Priyapettu Ennode comes alive in Haritha C.K.’s luminous English translation-bringing Aditi’s story to every heart that’s ever wondered if it is too late choose itself.















