-
Sugandhi enna andal devanayaki
₹399.00Original price was: ₹399.00.₹319.20Current price is: ₹319.20. -
-
NJANORU PAAVAM GUITARALLE,ENTHINANU NEEYENNE KATTARA KONDU MEETTUNNATHU
₹400.00Original price was: ₹400.00.₹320.00Current price is: ₹320.00. -
DEVALOKAM
ദേവലോകം അമ്പത്തിരണ്ടിനു ശേഷം അറുപത്തിനാലു വരെയുള്ള ഒരു വ്യാഴവട്ടത്തിന്റെ കഥയാവണമെന്നു വെച്ചാണ് എഴുതി തുടങ്ങിയത്. അതു തളർച്ചയുടേതായിരുന്നു. ആവേശം കൊള്ളിക്കത്തക്ക സമരങ്ങളൊന്നും ഇക്കാലത്തുണ്ടായതായി ഞാനോർക്കുന്നില്ല. സ്വാർഥലോലുപരായ നേതാക്കൾ പാർട്ടിയുടെ തലയിൽ കയറിനിന്ന്
ദേവലോകത്തേക്കു കുതിക്കുകയായിരുന്നു…
സാംസ്കാരികരംഗത്തുണ്ടായിരുന്ന ബുദ്ധിജീവികളിൽ നല്ലൊരു വിഭാഗം പാർലിമെന്റിൽ, രാജ്യസഭയിൽ, അസംബ്ലികളിൽ സാഹിത്യ സംഗീത നാടക ലളിതകലാ അക്കാദമികളിൽ,ഉദ്യോഗസ്ഥകസേരകളിൽ…
പാർട്ടിയുടെ ചലനങ്ങളും രൂപഭാവങ്ങളും വീക്ഷിച്ചു കൊണ്ട് പാർട്ടിയിൽത്തന്നെ ഉറച്ചുനിന്ന എനിക്ക് ഇവരെപ്പറ്റിയെല്ലാം പലതും പറയാനുണ്ട്.
ഓരോരുത്തനെപ്പറ്റി എഴുതിയാലും ഓരോ നോവലാകും. -ചെറുകാട്₹410.00Original price was: ₹410.00.₹328.00Current price is: ₹328.00. -
Pavangal
ഒന്നര നൂറ്റാണ്ടിലേറെയായി ലോകമെങ്ങുമുള്ള വായനക്കാരിൽ മനുഷ്യത്വത്തിന്റെ ചോരയോട്ടത്തിനു നിദാനമായി വർത്തിക്കുന്ന ഒരു ക്ലാസിക് കൃതിയെകുറിച്ചുള്ള ഗ്രന്ഥകാരന്റെതന്നെ വാക്കുകളാണിത്. വിവേകികളുടെ ഹൃദയങ്ങളിൽ ‘പാവങ്ങൾ’ അന്നുമിന്നും കഠിനക്ഷതങ്ങൾ ഏല് പിച്ചുകൊണ്ടിരിക്കുന്നു; അലിവും സ്‌നേഹവും ആ ദിവ്യ ക്ഷതങ്ങളിൽനിന്നും ഒഴുകിപ്പരക്കുന്നു. മനുഷ്യാന്തസ്സിനെ എന്തിനും ഏതിനും ഉയരെ പ്രതിഷ്‌ഠിക്കുവാൻ, ജീൻ വാൽജീൻ എന്ന ‘കുറ്റവാളി’ നടത്തുന്ന നിരന്തരശ്രമങ്ങളുടെ കഥയാണിത്.
വിശ്വസാഹിത്യത്തിലെ നിത്യവിസ്‌മയമായ നോവൽ
സംഗൃഹീത പുനരാഖ്യാനം: കെ.പി. ബാലചന്ദ്രൻ₹420.00Original price was: ₹420.00.₹336.00Current price is: ₹336.00. -
Macroni
ചരിത്രത്താളിലും ഭൂപടത്തിലും ‘മക്രോണി’ എന്ന സ്ഥലനാമവും സ്ഥലരാശിയും രേഖപ്പെടുത്തുകയാണ് ഈ നോവല്‍. കാലത്തെ ഖനനംചെയ്ത് നാട്ടുവൃത്താന്തങ്ങള്‍, പ്രാദേശിക അടയാളങ്ങള്‍ പോലെ, ഇവിടെ വീണ്ടെടുക്കപ്പെടുന്നു. അവിവേകികളായ മക്കള്‍ വന്ധ്യവും മരണാസന്നവുമാക്കിമാറ്റിയ ‘പിതാക്കന്മാരുടെ ഭൂമി’ യെ വര്‍ത്തമാനകാലം ഇതില്‍ സ്‌നേഹത്തിന്റെ റിപ്പബ്ലിക്കാക്കിത്തീര്‍ക്കുന്നു; രുധിരഗന്ധമില്ലാത്ത, അതിര്‍ത്തികള്‍ വരയ്ക്കാത്ത ‘സമാധാനനഗരം’ എന്ന പദവിയിലേക്കുയര്‍ത്തുന്നു.
₹420.00Original price was: ₹420.00.₹336.00Current price is: ₹336.00. -
Sthuthiyayirikkatte
ഏതു നിമിഷവും, ഏതു തിരിവില്‍വച്ചും, അവ്യവസ്ഥയാല്‍ ഉന്മാദവും അട്ടിമറിയാല്‍ കിനാവും കടന്നാക്രമിച്ചേക്കാവുന്ന ഒരു കെണിനിലമാണ് ഈ നോവല്‍. ദുരൂഹമായ ഒരു ദുഃസ്വപ്നത്തിലേക്കു വഴുതിവീഴുകയാണ് നിങ്ങള്‍ എന്ന് അപായസൈറണ്‍ മുഴക്കുന്ന താളുകള്‍. അപ്രവചനീയമായ അന്തര്‍യാത്രകളും അന്തഃക്ഷോഭങ്ങളും ഈ ദുര്‍നടപ്പില്‍ വൈദ്യുതാലിംഗനങ്ങളേ കുന്നു. സ്വപ്നത്തില്‍പ്പോലും ഇടപെടുന്ന, അവയെ അപഹരിക്കുന്ന വിഭ്രമകല്പനകളിലൂടെ, നടപ്പുകാലസങ്കീര്‍ണതകള്‍ വായനക്കാര്‍ ഇതില്‍ രുചിച്ചറിയുന്നു.
₹420.00Original price was: ₹420.00.₹336.00Current price is: ₹336.00. -
Asuravithu
ജീവിതസന്ദര്‍ഭങ്ങളുടെ അയുക്തികതയില്‍ നിന്ന് ഊറിവരുന്ന സംഘര്‍ഷങ്ങളുടെ സമാഹാരമാണ് ഈ നോവല്‍. ഇതൊരു വ്യക്തിയുടെയോ കുറെ വ്യക്തികളുടെയോ കഥ മാത്രമല്ല; ഒരു ദേശത്തിന്റെ ചരിത്രവും കാലഘട്ടത്തിന്റെ രൂപരേഖയുമാണ്.
₹420.00Original price was: ₹420.00.₹336.00Current price is: ₹336.00. -
-
DANNY THE CHAMPION OF THE WORLD
₹399.00Original price was: ₹399.00.₹339.00Current price is: ₹339.00. -
To My Dearest Self
A national bestseller in Malayalam, Nimna Vijay’s masterpiece Ettovum Priyapettu Ennode comes alive in Haritha C.K.’s luminous English translation-bringing Aditi’s story to every heart that’s ever wondered if it is too late choose itself.
₹399.00Original price was: ₹399.00.₹339.00Current price is: ₹339.00. -
ARIYAPPEDATHA LOKAM
ചരിത്രാതീതകാലത്തെ ദിനോസറുകളും പറക്കും ഉരഗങ്ങളും ആള്‍ക്കുരങ്ങുകളും മറ്റും ഇന്നും നമുക്കിടയില്‍ അജ്ഞാതലോകത്ത് അധിവസിക്കുന്നുവെന്ന വെളിപ്പെടുത്തലിനെ പിന്‍പറ്റിയുള്ള ഒരു സാഹസിക പര്യവേക്ഷണത്തിന്റെ കഥയാണിത്. ശാസ്ത്രലോകം ‘നുണയന്‍’ എന്നും ‘ആശയഭ്രാന്തന്‍’ എന്നും പരിഹസിച്ചുതള്ളിയ പ്രൊഫസര്‍ ചാലഞ്ചറിന്റെ ഈ ദിവ്യവെളിപാടിന്റെ നിജസ്ഥിതി തേടിയുള്ള യാത്രയിലെ ത്രസിപ്പിക്കുന്ന നിമിഷങ്ങളും വിചിത്രമായ നിമിത്തങ്ങളും വിസ്മയകരമായ നിയോഗങ്ങളും. അവിശ്വസനീയതയുടെ മലണ്ടമകളും അത്യാപത്തിന്റെ പാറപ്പിളര്‍പ്പുകളും നിഗൂഢതയുടെ ചെളിക്കുണ്ടുകളും പിന്നിട്ട് ഇവിടെ ഒരു സംഘം സഞ്ചരിക്കുകയാണ്, ശാസ്ത്രീയ ആധികാരികതയിലേക്ക്. സയന്‍സ് ഫിക്ഷന്‍ രചയിതാക്കളുടെ വിശുദ്ധഗ്രന്ഥമായ ദിനോസര്‍ കഥകളുടെ മാതാവായ നോവല്‍. ‘ജുറാസിക് പാര്‍ക്ക്’ എന്ന വിഖ്യാത ചലച്ചിത്രത്തിനു പ്രചോദനമായ രചന
₹430.00Original price was: ₹430.00.₹344.00Current price is: ₹344.00. -
DESHARAVANGAL
1921ലെ മലബാര്‍ സ്വാതന്ത്ര്യസമരം തന്നെയാണ് ഈ നോവലിന്റെ മുഖ്യപ്രമേയം. ഏതൊരു മഹാസമരവും ചെറുതും വലുതുമായ നിരവധി സമരങ്ങളുടെ തുടര്‍ച്ചയിലാണ് സംഭവിക്കുന്നത്. ഉജ്ജ്വലമായ ആ ഐതിഹാസികസമരത്തിലേക്കു നയിച്ച ചെറുതും വലുതുമായ ധാരാളം സംഭവങ്ങള്‍ നോവലില്‍ കടന്നുവരുന്നു. മലബാറില്‍ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നാന്ദി കുറിച്ച ചെമ്പന്‍ പോക്കരും എളമ്പുലാശ്ശേരി ഉണ്ണിമൂസ മൂപ്പനും തുടങ്ങി നിരവധി ധീരയോദ്ധാക്കള്‍ക്ക് നോവലില്‍ ജീവന്‍ തുടിക്കുന്നു. അവ മിക്കതും ജന്മിത്വത്തിനെതിരെ നടന്ന സമരംകൂടിയായിരുന്നു. ചരിത്രത്തെ അസാധാരണമായി അവതരിപ്പിക്കുന്നതിലെ കഴിവ് ഷൗക്കത്ത് എന്ന എഴുത്തുകാരന്റെ ഭാവിയില്‍ വിശ്വാസമര്‍പ്പിക്കാന്‍ നമ്മെ പ്രേരിപ്പിക്കും. ഒരു മഹാനദിയെ ചെപ്പിലൊതുക്കുന്ന മാന്ത്രികത ഈ നോവലിന്റെ ആഖ്യാനത്തില്‍ അനുഭവിക്കാം.
– പി. സുരേന്ദ്രന്‍₹450.00Original price was: ₹450.00.₹360.00Current price is: ₹360.00. -
NIRMITHAMANUSHYAN 7.0
ന്യൂയോർക്ക് നഗരത്തെയാകെ സംഭ്രമത്തിലാഴ്ത്തിക്കൊണ്ട് അവിവാഹിതകളായ പെൺകുട്ടികളും വിവാഹിതരായ സ്ത്രീകളും പുരുഷബന്ധമില്ലാതെ ഗർഭത്തിനിരകളാവുകയും ഗർഭഛിദ്രം നടത്തിയാൽ മരിച്ചുപോകുകയും ചെയ്യുന്നു. അതിന്റെ കാരണം തേടുന്ന എഫ്.ബി.ഐ. സംഘത്തിന് അതുവരെ പരിചിതമല്ലാത്ത ദുർഘടമാർഗങ്ങളിലൂടെയാണു അന്വേഷണം നടത്തേണ്ടിവരുന്നത്. ആ അന്വേഷണം കേരളത്തിലേക്കും നീളുന്നു. ഭീകരവാദികളുടെ പുത്തൻ ആയുധം എ.ഐ. ടെക്നോളജിയിലൂടെ ഉണ്ടാക്കിയെടുത്ത നിർമിതമനുഷ്യനാണെന്ന് അവർ കണ്ടെത്തുമ്പോഴും അതിനെ നേരിടാനാകാതെ കുഴങ്ങുകയാണ് എഫ്.ബി.ഐ. എ.ഐ. കാലത്തെ വിഭ്രാമകമായ അവസ്ഥയിലൂടെ വായനക്കാരെ നയിക്കുന്ന ക്രൈംത്രില്ലർ.
₹450.00Original price was: ₹450.00.₹360.00Current price is: ₹360.00. -
Yamadhari
യമധാരി രാജീവ് ശിവശങ്കർ ഗുപ്തമായും അല്ലാതെയും തുടർന്നുപോരുന്ന ഒരു നിഗൂഢ വിശ്വാസത്തെ പ്രമേയമാക്കുന്ന ഭ്രമാത്മക നോവൽ. മരണദേവനായ കാലനെ ആരാധിക്കുന്ന വിഭാഗം കേരളത്തിലുമുണ്ടോ? ഈ എഐ യുഗത്തിൽ? ഗ്രാമ–നഗര ഭേദമന്യേ അവർ നമ്മുടെയിടയിലുണ്ടോ? അന്ധതയുടെ ആ ഇരുണ്ടലോകത്തെ യുക്തിബോധത്തിന്റെയും വിശ്വാസത്തിന്റെയും ശക്തികൊണ്ട് എതിരിടുന്ന നരേന്ദ്രന്റെ കഥയാണിത്. എഴുത്തുകാരനെ ഭേദിച്ചുകൊണ്ട് കടന്നുപോകുന്ന കഥാപാത്രങ്ങൾ. ജീവിതവും മരണവുമായി ബന്ധപ്പെട്ട രഹസ്യ അറകൾ തുറന്നിടുന്ന രചന.
₹450.00Original price was: ₹450.00.₹360.00Current price is: ₹360.00. -
Mission Soul 18
മുതലാളിത്തത്തിന്റെ മഹാഗോപുരത്തിനു മുന്നില്‍ മുട്ടുകുത്തി വീണുപോകുന്ന ഇരകളായ അനേകം മനുഷ്യരുടെ ജീവിക്കുന്ന സ്മാരകം-മിഷന്‍ സോള്‍-മിഷന്‍ ടു സേവ് അവര്‍ ലാന്‍ഡ്. സാബുവിന്റെ റബ്ബര്‍മരക്കാട്ടില്‍ വക്കച്ചനെന്ന വളര്‍ത്തുനായ ഒടുങ്ങിയത്, കീഴ്ത്താടി തുടങ്ങി തലച്ചോറോളം തകര്‍ത്ത ഒരു ആണിപ്പഴുതുമായാണ്. ആ മുറിവിലൂടെ തെളിഞ്ഞു തെളിഞ്ഞുവന്നത്, കാല്‍ക്കീഴിലെ ഭൂമി നെടുകെ പിളര്‍ത്തുന്ന ഒരു സംഘം ‘മണ്ണുമാന്തി’കളുടെ വിശ്വരൂപമാണ്; കേട്ടത്, പനേമ്പാടം എന്ന ഗ്രാമീണഗാനത്തെ വിഴുങ്ങുവാന്‍ വാപിളര്‍ത്തുന്ന യന്ത്രമുരള്‍ച്ചകളുടെ ഭീതിദശബ്ദങ്ങളാണ്. അനന്തമായ പിന്‍കൈകളുള്ള ‘മഹാഗോപുര’ത്തിന്റെ അധിനിവേശതന്ത്രങ്ങളെ ചെറുക്കുവാന്‍ ആ നാട് നടത്തുന്ന അവസാനത്തെ ശ്രമങ്ങളാണ് ഈ നോവലില്‍ തെളിയുന്നത്.
₹460.00Original price was: ₹460.00.₹368.00Current price is: ₹368.00.















