-
Swarnamayooram
പ്രജാപുരി രാജകുടുംബത്തിന്റെ വെളിച്ചമാണ് സ്വര്‍ണമയൂരം. നൂറ്റാണ്ടുകളായി കൈമാറിവരുന്നത്. എന്നാല്‍, മയൂരോത്സവത്തിന് ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ, ആ സ്വര്‍ണമയൂരം കളവുപോകുന്നു! അതും, കാവല്‍ക്കാരുടെ കണ്‍വെട്ടത്തുനിന്ന്; ഒരു ഈച്ചപോലും കടക്കുകയില്ലെന്നു തീര്‍ച്ചയാക്കിയ ഇടത്തുനിന്ന്. മായാമയനായ ആ മോഷ്ടാവിനെ തേടിയിറങ്ങിയ മന്ത്രി കുമാരന്റെയും രാജകുമാരന്റെയും കഥയാണിത്. ആത്മവിശ്വാസത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും ഇരുതലവാളുമേന്തി രണ്ടു ”നെര്ന്ത്പയ്യന്മാര്‍” ഒരു അതിബലവാനെ ഇവിടെ എതിരിടുന്നു. നരബലിക്കാരായ പ്രാകൃതഗോത്രക്കാരുടെ കാടും, മാംസഭോജികളായ ജലജീവികളുടെ പുഴയും മറ്റും കടന്ന്, മന്ത്രരക്ഷാകവചങ്ങള്‍കൊണ്ടു ബന്ധിതമാക്കിയ മോഷണമുതല്‍ അന്വേഷിച്ചുള്ള കുമാരന്മാരുടെ യാത്രയിലെ ആവേശജനകമായ വിശേഷങ്ങള്‍.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
-
Asuravithu
ജീവിതസന്ദര്‍ഭങ്ങളുടെ അയുക്തികതയില്‍ നിന്ന് ഊറിവരുന്ന സംഘര്‍ഷങ്ങളുടെ സമാഹാരമാണ് ഈ നോവല്‍. ഇതൊരു വ്യക്തിയുടെയോ കുറെ വ്യക്തികളുടെയോ കഥ മാത്രമല്ല; ഒരു ദേശത്തിന്റെ ചരിത്രവും കാലഘട്ടത്തിന്റെ രൂപരേഖയുമാണ്.
₹420.00Original price was: ₹420.00.₹336.00Current price is: ₹336.00. -
Randamoozham
ഇതിഹാസ കഥാപാത്രമായ ഭീമന്റെ കാഴ്ചപ്പാടിലൂടെ മഹാഭാരതത്തിന്റെ പുനരാഖ്യാനം ചെയ്യുന്ന രണ്ടാമൂഴം മലയാളത്തിലെ ക്ലാസിക്ക് നോവലുകളിലൊന്നാണ്. എം ടി വാസുദേവന്‍ നായരുടെ മാസ്റ്റര്‍പീസ് രചനയും. അഞ്ചുമക്കളില്‍ രണ്ടാമനായ ഭീമന് എല്ലായ്‌പ്പോഴും അര്‍ജുനനോ യുധിഷ്ഠിരനോ കഴിഞ്ഞ് രണ്ടാമൂഴമെ ലഭിച്ചിരുന്നുള്ളു. സര്‍വ്വ ഇടങ്ങളിലൂം രണ്ടാമൂഴക്കാരനായ, തിരസ്‌കൃതനായ ഭീമന്റെ ആലോചനകളിലൂടെയാണ് എം ടി നോവലിന്റെ ആഖ്യാനം നിര്‍വ്വഹിക്കുന്നത്. മഹാഭാരതത്തിലെ അപ്രധാനമായ അനേകം കഥാപാത്രങ്ങള്‍ക്ക് രണ്ടാമൂഴം പുതിയൊരു ഊഴം നല്‍കുന്നു. മലയാള നോവല്‍ സാഹിത്യത്തിലെ ഏറ്റവും മികച്ച പത്തു നോവലുകളിലൊന്നാണ് രണ്ടാമൂഴം.
₹550.00Original price was: ₹550.00.₹440.00Current price is: ₹440.00. -
Kaalam
കാലത്തിന്റെ മറുകര തേടുന്ന മനുഷ്യന്റെ ജീവിതേതിഹാസമാണ് ഈ നോവൽ. കടുന്നുപോകുന്ന ഓരോ പാതയിലും തന്റെ ഒരടയാളമെങ്കിലും അവശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്ന മനുഷ്യര്‍ ഒടുവില്‍ മുന്നില്‍ കാണുന്നത് രക്തം വാര്‍ന്നുതീര്‍ന്ന മണ്ണിന്റെ മൃതശരീരമാണ്.
₹500.00Original price was: ₹500.00.₹400.00Current price is: ₹400.00. -
PATTUNOOL PUZHU
പരിചിതജീവിതത്തെ വിസ്‌മയകരവും വിഷാദാത്മകവുമായ നേർത്ത ഇരുളിമയുള്ള വാക്കുകളിൽ എഴുതി അസാധാരണമാക്കുകയാണ് എസ്. ഹരീഷ് പട്ടുനൂൽപ്പുഴു എന്ന നോവലിൽ. ഉന്മാദത്തിന്റെയും പ്രണയത്തിന്റെയും മരണത്തിന്റെയും വായനയുടെയും ലോകങ്ങളെ പല കാലങ്ങളിൽ ഒന്നിപ്പിക്കുന്ന പുസ്തകം
₹350.00Original price was: ₹350.00.₹280.00Current price is: ₹280.00. -
Manomayi
പ്രപഞ്ചത്തിലെ ഏറ്റവും സങ്കീര്‍ണമായ ഇന്റലിജന്‍സ് സോഫ്റ്റ് വെയറായ ജീവന്റെ രഹസ്യങ്ങളിലൂടെ സഞ്ചരിക്കുന്ന ആദ്യനോവല്‍. നിര്‍മിതബുദ്ധിയുടെ വിസ്മയ സാധ്യതകളും സ്തീപുരുഷ കാമനകളുടെ അതീതമാനങ്ങളും ഇഴചേരുന്ന അപൂര്‍വ കൃതി.
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00. -
Kuttiyaanayum Koottukaarum
പ്രകൃതിയും അതിലെ വൈവിധ്യമാര്‍ന്ന പക്ഷികളും വന്യമൃഗങ്ങളും എല്ലാം അണിനിരക്കുന്ന ഒരു അത്ഭുതലോകമാണ് ഈ രചനയില്‍ കാണാന്‍ കഴിയുന്നത്. പൂക്കളും പൂമ്പാറ്റകളും പൂന്തിങ്കളും വാര്‍മഴവില്ലുമെല്ലാം നിറഞ്ഞ ഹൃദയഹാരിയായ നമ്മുടെ പ്രകൃതിയെയും അതിലെ സഹജീവികളെയും കണ്‍തുറന്ന് കാണാനും അവയെ സ്‌നേഹിക്കാനും കുട്ടികളെ പ്രാപ്തരാക്കുക എന്ന മഹനീയകര്‍മ്മമാണ് ഇവിടെ നിര്‍വഹിച്ചിരിക്കുന്നത്. കുട്ടികളില്‍ അത്ഭുതവും ആകാംക്ഷയും സാഹസികബുദ്ധിയും വളര്‍ത്തിയെടുക്കാന്‍ സഹായകമായ തരത്തിലാണ് വര്‍ഗീസ് തുരുത്തിച്ചിറ ഈ സചിത്ര ബാലനോവലിന് രൂപംനല്‍കിയിട്ടുള്ളത്. ലളിതസുന്ദരമായ ആഖ്യാനശൈലികൊണ്ടും ആകാംക്ഷയുളവാക്കുന്ന അവതരണരീതികൊണ്ടും ‘കുട്ടിയാനയും കൂട്ടുകാരും’ വളരെ മികച്ച നിലവാരം പുലര്‍ത്തുന്നു.
₹280.00Original price was: ₹280.00.₹224.00Current price is: ₹224.00. -
VAZHICHENDA
മനുഷ്യഭാവനയുടെ ചരിത്രത്തിലെ വലിയ സംഭവങ്ങളിലൊന്ന് ബൃഹത്തായ നോവലുകളുടെ രൂപപ്പെടലാണ്. എന്തുകൊണ്ടാണവ മനുഷ്യവംശത്തിന് പ്രധാനമായിത്തീരുന്നത്? ആധുനികസമൂഹത്തിന്റെ രൂപീകരണത്തോടൊപ്പം സംഭവിച്ച ഒരു പ്രധാന കാര്യം വലിയ ജനസഞ്ചയങ്ങളും അവയെ മുൻനിർത്തിയുള്ള ജീവിതത്തിന്റെ ഗതിഭേദങ്ങളും സാഹിത്യഭാവനയുടെ കലാവിചാരത്തിലേക്ക് സൂക്ഷ്മഭേദങ്ങളെയും വിശദാംശങ്ങളെയും പ്രകാശിപ്പിച്ചുകൊണ്ട് കടന്നുവരാൻ തുടങ്ങി എന്നതാണ്. -സുനിൽ പി. ഇളയിടം
₹1,895.00Original price was: ₹1,895.00.₹1,516.00Current price is: ₹1,516.00. -
Snow Lotus
കോവിലന്റെയും നന്തനാരുടെയും പാറപ്പുറത്തിന്റെയും തിളങ്ങുന്ന പാരമ്പര്യത്തില്‍ പട്ടാളക്കഥകള്‍ക്കിതാ പ്രകാശമാനമായ ഒരു പെണ്‍ഭാഷ്യം. ഹിമാലയത്തിന്റെ നിഗൂഢവും അപ്രാപ്യവുമായ പര്‍വ്വതനിരകളിലൂടെ പര്‍വ്വതാരോഹകയായ ഒരു പട്ടാളക്കാരി തേടിപ്പോവുകയാണ്. ഹിമവാതങ്ങളുടെ ചുഴിച്ചുറ്റലില്‍ എന്നോ മറഞ്ഞുപോയ പ്രിയപ്പെട്ട ഒരാള്‍ക്കുവേണ്ടിയുള്ള അന്വേഷണം. സമാന്തരമായി ശരീരത്തിന്റെയും ആത്മാവിന്റെയും അന്വേഷണങ്ങളുമുണ്ട്. കൊടുംശൈത്യത്തെ മഞ്ഞുപോലെ ഉരുക്കുന്ന പ്രണയമുണ്ട്. ബുദ്ധിസത്തിന്റെ സുഗന്ധവും ടിബറ്റന്‍ അഭയാര്‍ത്ഥിത്വത്തിന്റെ സങ്കടങ്ങളുമുണ്ട്. അനവധി അടരുകളില്‍ പടര്‍ന്നുകിടക്കുന്ന ആഖ്യാനം. ചരിത്രവും മിത്തുകളും അന്വേഷണവും കാത്തിരിപ്പും സാഹസികതയും മനുഷ്യബന്ധങ്ങളുടെ തീര്‍പ്പില്ലായ്മകളും ഒന്നുചേര്‍ന്ന് ഒരു പ്രവാഹമായി തീരുന്ന ഈ നോവല്‍ അസാധാരണമായ വായനാനുഭവമാണ്.
-സക്കറിയ₹350.00Original price was: ₹350.00.₹280.00Current price is: ₹280.00. -
Orbital
WINNER OF THE BOOKER PRIZE 2024
‘A slim, profound study of intimate human fears set against epic vistas’
GUARDIAN₹499.00Original price was: ₹499.00.₹424.00Current price is: ₹424.00. -
MATHIYAS
ഫ്രഞ്ച് വിപ്ലവത്തിനും നെപ്പോളിയന്റെ യുദ്ധങ്ങള്‍ക്കും ശേഷമുള്ള കാലഘട്ടത്തില്‍ ജീവിച്ച മത്തിയാസ് എന്ന ക്ഷുരക വൈദ്യന്റെ കഥ. സെമിത്തേരിയില്‍ നിന്ന് ശവങ്ങള്‍ മോഷ്ടിക്കുന്നവനും ശവം തുറന്ന് പഠിക്കുന്നവനും, മുറിവുകള്‍ അതിവേഗം തുന്നുന്നവനുമാണ് . അയാളുടെ അനന്തിരവന്‍ പോപ്പോ എന്ന വിപ്ലവകാരി, മത്തിയാസ് ആദ്യകാലത്ത് വേല ചെയ്തിരുന്ന മുന്തിരിത്തോട്ടത്തിന്റെ ഉടമയായ ഹെന്റൈഹ് എന്ന യഹൂദന്റെ മകന്‍ തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളായി വരുന്ന ഈ നോവല്‍ ഭാഷയുടെ ശ്രദ്ധാപൂര്‍ണമായ പരിചരണം കൊണ്ടും പരിചിതമല്ലാത്ത മേഖലകളിലുടെയുള്ള വിചിത്ര സഞ്ചാരം കൊണ്ടും തനിമ പുലര്‍ത്തുന്ന കൃതിയാണ്. യാഥാര്‍ത്ഥ്യവും കാല്പനികതയും ചേര്‍ന്ന് സംഘര്‍ഷഭരിതമാക്കുന്ന ഭൂമികയാണ് ഈ കൃതിയുടെ സവിശേഷത. അധികാരത്തിന്റെ ദുരയും അടിച്ചമര്‍ത്തലും അതിനെതിരെ ഉയരുന്ന ജനകീയ പ്രതിരോധവും നോവലിന് ചരിത്രപരവും രാഷ്രീയപരവുമായ പശ്ചാത്തലമൊരുക്കുന്നു. മനുഷ്യന്‍ എന്ന ഭൗതികാവസ്ഥയ്ക്കപ്പുറം നിന്നുകൊണ്ട് ലോകത്തെ നോക്കി കാണുന്ന ഒരു ഭ്രമാത്മക സഞ്ചാരം ഈ കൃതിയെ വ്യത്യസ്തമാക്കുന്നു. അത്ര പരിചിതമല്ലാത്ത സ്ഥലവും പശ്ചാത്തലവും മനുഷ്യവിനിമയങ്ങളും മറ്റും ഭാവനാത്മകമായി അവതരിപ്പിക്കുന്ന നോവലാണിത്.
₹299.00Original price was: ₹299.00.₹239.20Current price is: ₹239.20. -
DIASPORA
ഡി സി ബുക്സ് സുവർണ്ണ ജൂബിലി നോവൽ മത്സരം-2024 പ്രത്യേക പുരസ്കാരം നേടിയ കൃതി. കുടിയേറ്റത്തിന്റെയും പലായനത്തിന്റെയും അധ്യായങ്ങളെ മാറ്റി നിർത്തികൊണ്ട് ചരിത്രത്തെ പരാമർശിക്കാൻ സാധിക്കില്ല. മട്ടാഞ്ചേരിയിൽ പ്രവാസ ജീവിതം നയിക്കുന്ന യഹൂദവംശത്തിന്റെ സ്വത്വപ്രതിസന്ധിയുടെ കഥ പറയുന്ന നോവൽ. സോളമൻ എന്ന ജൂതൻ മട്ടാഞ്ചേരിയിൽ നിന്നും ഇസ്രായേലിലേക്ക് പോയ തന്റെ സ്വന്തം ബന്ധത്തിലുള്ളവരെ പിന്തുടർന്ന് ഒരിക്കൽ ഇസ്രായേലിലെത്തുവാനായി ആഗ്രഹിക്കുന്നതും അയാളുടെ ജീവിതം തന്നെ ഒരു പ്രവാസമായി മാറുന്നതിന്റെയും രേഖാചിത്രമാണ് ഈ നോവൽ . യഹൂദ പാരമ്പര്യത്തിന്റെയും ആചാരങ്ങളുടെയും പശ്ചാത്തലത്തിൽ മുന്നേറുന്ന ഈ നോവൽ ജന്മംകൊണ്ട് പ്രവാസം അനുഭവിക്കുന്നവരെക്കാൾ മനസ്സുകൊണ്ട് പ്രവാസികളായി തീരുന്നവരുടെ കഥയാണ്. ഒടുവിൽ പാപ്പാഞ്ഞി കത്തുന്നതുപോലെ അവസാനിക്കേണ്ടി വരുന്ന ജൂതപ്പുരയാണ് മനുഷ്യ ജൻമമെന്ന് ഈ നോവൽ അടിവരയിടുന്നു. ജൂതരുടെ ചരിത്രവും സംസ്കാരവുമായി ഏറെ ബന്ധപ്പെട്ട കൊച്ചിയെന്ന ഭൂമികയെയും ‘ഡയസ്‌പൊറ’ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്.
₹320.00Original price was: ₹320.00.₹256.00Current price is: ₹256.00. -
THE VEGETARIAN
Before the nightmares began, Yeong-hye and her husband lived an ordinary, controlled life. But the dreams—invasive images of blood and brutality—torture her, driving Yeong-hye to purge her mind and renounce eating meat altogether. It’s a small act of independence, but it interrupts her marriage and sets into motion an increasingly grotesque chain of events at home. As her husband, her brother-in-law and sister each fight to reassert their control, Yeong-hye obsessively defends the choice that’s become sacred to her. Soon their attempts turn desperate, subjecting first her mind, and then her body, to ever more intrusive and perverse violations, sending Yeong-hye spiraling into a dangerous, bizarre estrangement, not only from those closest to her, but also from herself.
Celebrated by critics around the world, The Vegetarian is a darkly allegorical, Kafka-esque tale of power, obsession, and one woman’s struggle to break free from the violence both without and within her.
₹499.00Original price was: ₹499.00.₹424.00Current price is: ₹424.00. -
Sruthibhangam
ഗുരുകുലവിദ്യാഭ്യാസം വിദ്യാലയത്തിലേക്കായപ്പോള്‍ അതിന് ശ്രുതിഭംഗമുണ്ടായി. പവിത്രതയ്ക്ക് മങ്ങലേറ്റു. താളലയം നഷ്ടപ്പെട്ടു. ഗാനാലാപം യാന്ത്രികമായ ശബ്ദഘോഷമായി പരിണമിച്ചു.
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00. -
Jomonum Thenmambazhavum
സ്വഭാവരൂപീകരണത്തിനു വഴിയൊരുക്കുന്ന ഗുണപാഠങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബാലസാഹിത്യരചനകള്‍ കുട്ടികള്‍ ഇരുകൈയും നീട്ടിയാണ് എന്നും സ്വീകരിച്ചിട്ടുള്ളത്. നല്ല രചനകള്‍ കുട്ടികളുടെ ചിന്തകള്‍ക്കും ഭാവനയ്ക്കും പോഷകമാകുന്നു. സന്മാര്‍ഗബോധമുണര്‍ത്തുന്നവ സത്യധര്‍മാദികള്‍ക്കുനേരെ പിടിക്കുന്ന കണ്ണാടികളുമായി മാറുന്നു. വായനയിലൂടെ നന്മകള്‍ സ്വയം അറിയാതെ മനസ്സിലേക്ക് ഊര്‍ന്നിറങ്ങുമ്പോള്‍ ഉണ്ടാകുന്ന അനുഭൂതി ഒന്നു വേറെതന്നെയാണ്. ഉദ്വേഗം നിറയുന്ന കുട്ടികള്‍ക്കുള്ള നോവലാണ് ‘ജോമോനും തേന്‍മാമ്പഴവും.’ ജോമോന്റെ ബുദ്ധികൂര്‍മതയും കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള കഴിവും എടുത്തുപറയാതെ വയ്യ. അസാധാരണമായ ഭാഷാസൗന്ദര്യം വായനാസുഖം പകരുന്നതിനോടൊപ്പം കുട്ടികള്‍ക്ക് ഗുണപാഠങ്ങള്‍ ഉള്‍ക്കൊള്ളാനുതകുന്ന ലളിതമായ രചനാശൈലി. കുട്ടികളുടെ ജീവിതം സര്‍ഗാത്മകമാക്കുന്നതിന്, അവരെ അറിവും തിരിച്ചറിവുള്ളവരുമാക്കുന്നതിന് ഈ നോവലിലെ കഥാപാത്രങ്ങള്‍ വഴിവിളക്കുകളാകുന്നു. പ്രകൃതിയുടെ താളവും താരാട്ടും വന്യമൃഗങ്ങള്‍ ഉണ്ടാക്കുന്ന വ്യത്യസ്ത വിഷമതകളും, നിഷ്‌കളങ്കമായ ഭാഷയും ഋജുവായ ശൈലിയുംകൊണ്ട് ആവിഷ്‌കരിച്ചിരിക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഹൃദ്യമാകുന്ന ഇതിവൃത്തം, മനുഷ്യമനസ്സുകളില്‍ ഉറവ് വറ്റിക്കൊണ്ടിരിക്കുന്ന മൂല്യങ്ങളെ തിരിച്ചുപിടിക്കാനുള്ള ഒരു രചനാശ്രമമെന്ന നിലയില്‍ ശ്രദ്ധേയമാകുന്നു.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.















