-
Ottakku Thamasikkunna Pennu
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.സന്തോഷങ്ങളില്‍നിന്ന് നിലവിളിയിലേക്ക് വീണുചിതറുന്ന സങ്കടങ്ങളുടെ പെയ്ത്താണ് ഈ കഥ. നെഞ്ചകത്ത് പെയ്തുനിറയുന്ന ഓരോ തുള്ളിയിലും ജീവിതം ഒളിച്ചുവെച്ച വിസ്മയങ്ങളും നിരാശകളും ഉണ്ട്. കണ്ണീരില്‍നിന്ന് മഴവില്ല് വിടര്‍ത്താന്‍ ശ്രമിച്ച് തീക്കാലമായ് പടര്‍ന്നുകയറിയ വര്‍ണങ്ങളില്‍ ചിറകുകരിഞ്ഞ പെണ്‍പക്ഷിയുടെ കരള്‍പിടയും പാട്ടാണ് ഈ നോവലെറ്റ്.
-
Thamburante Swantham Chimmutty
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.ശക്തന്‍തമ്പുരാന്റെ ധര്‍മദാരങ്ങളായ ചിമ്മുക്കുട്ടി നേത്യാരമ്മയുടെ കഥ. പതിനേഴുകാരിയായ ആ പെണ്‍കിടാവ് ഒരു അമ്പതുകാരന്റെ സഹധര്‍മചാരിണിയായി. അവരുടെ ദാമ്പത്യത്തിന് അഞ്ചുവര്‍ഷത്തിന്റെ ദൈര്‍ഘ്യമേ കാലം വിധിച്ചിരുന്നുള്ളൂ. പതിദേവന്‍ തീപ്പെട്ടതോടെ അഗ്നിപരീക്ഷകളുടെ തീച്ചൂളയിലേക്കാണ് ആ സാധ്വി എറിയപ്പെട്ടത്. നിരാലംബയായ ആ നേത്യാരമ്മ പീഡനങ്ങളുടെ വ്യാഴവട്ടക്കാലത്തെ അതിജീവിക്കുന്നതിന്റെ കഥ.
-
Kururammayude Manjula
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.പൂന്താനത്തില്ലത്തെത്തിയ മഞ്ജുളയെന്ന അമ്പലവാസിപ്പെണ്‍കിടാവ് പതിറ്റാണ്ടുകാലം തേതിയുടെകൂടെ കഴിഞ്ഞു. പിന്നെ പതിനഞ്ചുവര്‍ഷം കുറൂരമ്മയ്ക്കു തുണയായി. ഭക്തിയല്ലാതെ മറ്റൊന്നും ശാശ്വതമല്ലെന്നു വിശ്വസിച്ചുപോന്ന മൂവരുടെയും വാഴ്‌വുകളാണ് ഈ ആഖ്യായികയില്‍. ഗംഗയും യമുനയും സരസ്വതിയും ഒന്നിക്കുന്നപോലെയുള്ള ഈ മഹാപ്രവാഹത്തില്‍ തിരുമാന്ധാംകുന്നിലമ്മയും ഗുരുവായൂരപ്പനും പൂന്താനവും മേല്പത്തൂരും വില്വമംഗലവുമൊക്കെ കൈവഴികളാകുന്നു.
-
Port Blayer
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.റഷ്യക്കാരി ഗിഗിയുടെ ആന്തമാന്‍ യാത്രയ്ക്കുള്ള ട്രാവലിംഗ് പ്ലാനുമായി ഹോട്ടലിലെത്തുന്ന പരസ് എന്ന, പോര്‍ട്ട് ബ്ലെയറിലെ ഒരു പ്രൈവറ്റ് ഗൈഡിനുമേല്‍ പിന്നീട് ചാപ്പകുത്തപ്പെട്ടത് പല പേരുകളാണ് – ‘സ്ത്രീപീഡകന്‍,’ ‘കൊലപാതകി,’ ‘സാമൂഹികദ്രോഹി.’ കെണികളിലേക്കുള്ള വഴികള്‍മാത്രമാണ് മുന്നിലെന്ന് പരസ് തിരിച്ചറിയുന്നു. ആരുടെ കാതിലുമെത്താതെ ഒടുങ്ങുമായിരുന്ന അവന്റെ നിലവിളിയുടെ സഞ്ചാരമാണ് ഈ നോവല്‍.
-
David Copperfield
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.ജീവിതത്തിന്റെ പ്രതികൂലാവസ്ഥകളോട് ഒരു നിര്‍ഭാഗ്യജാതകന്‍ നടത്തുന്ന പോരാട്ടമാണ് ഈ കൃതിയുടെ പ്രമേയം. നിസ്സഹായതയുടെയും അപമാനത്തിന്റെയും നരകദിനങ്ങളെ ഒരു തൊട്ടാവാടി ബാലന്‍ നേരിട്ടതിന്റെ യഥാതഥ ആവിഷ്‌കരണം. വിക്‌ടോറിയന്‍ ഇംഗ്ലണ്ടിലെ കുട്ടികളുടെ ദുരിതങ്ങളിലേക്കുള്ള ഒരു മനുഷ്യസ്‌നേഹിയുടെ അനുകമ്പാപൂര്‍വമായ നോട്ടം കൂടിയാണ് ഈ ക്ലാസിക് കൃതി.
-
Tham Luangile Koottukar
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.വൈല്‍ഡ് ബോര്‍സ് സോക്കര്‍ ടീം, കോച്ച് ഏക്കഫോണ്‍. താം ലുവാങ് ഗുഹയ്ക്കുള്ളില്‍ അകപ്പെട്ട ഈ ‘കാട്ടുപന്നികള്‍’ – ”പന്ത്രണ്ടു കുട്ടിപ്പന്നികള്‍, ഒരു വലിയ പന്നി” – ഇരുട്ടിന്റെ കെണിയെയും ജലത്തിന്റെ ക്രൗര്യത്തെയും മറികടന്ന് പ്രകാശകവാടമണഞ്ഞതിന്റെ നാള്‍വഴിവിവരണമാണ് ഈ നോവല്‍. വായുവും വെളിച്ചവും ദുര്‍ലഭമായ, വെള്ളം കുത്തിയൊഴുകിക്കൊണ്ടിരിക്കുന്ന, തായ്ലാന്‍ഡിലെ ഗുഹയ്ക്കുമുന്നില്‍ ആ പതിമൂന്നു പേരുടെ രക്ഷയ്ക്കായി ലോകമൊന്നാകെ പ്രാര്‍ഥനകളോടെ കാത്തുനിന്നത് എത്രയോ ദിവസങ്ങള്‍! മരണം മണക്കുന്ന ആ തണുവിടത്തില്‍ പ്രതീക്ഷയുടെ പുതപ്പണിഞ്ഞും, ഇച്ഛാശക്തിയിലും പ്രപഞ്ചശക്തിയിലുമുള്ള വിശ്വാസത്താല്‍ ഹൃദയത്തെ ചൂടുപിടിപ്പിച്ചും ‘കാട്ടുപന്നികള്‍’ ജീവനാളം കെടാതെ കാത്തു. ഒരു ഇരുള്‍തുരങ്കത്തിനുള്ളില്‍ പതിമൂന്നു ജീവനുകള്‍, ഒപ്പം രക്ഷാപ്രവര്‍ത്തകരും, വെള്ളവും സമയവുമായി നടത്തിയ യുദ്ധത്തിന്റെ, അതിന്റെ വിജയകരമായ പരിസമാപ്തിയുടെ കഥയാണിത്.
-
Iliad
₹250.00Original price was: ₹250.00.₹195.00Current price is: ₹195.00.‘മഹാഭാരത’ത്തിലേതുപോലെ, യവനേതിഹാസമായ ‘ഇലിയഡി’ലും ഇതിവൃത്തമാകുന്നത് യുദ്ധമാണ്. ട്രോയ് നഗരത്തിനുനേരെ ഗ്രീക്കുകാര്‍ നടത്തിയ യുദ്ധത്തിന്റെ കഥപറയുന്ന ഈ മഹാകാവ്യം, സുന്ദരിയായ ഹെലന്റെ തിരോധാനത്തില്‍ തുടങ്ങി വീണ്ടെടുപ്പില്‍ അവസാനിക്കുന്നു; അതിനിടയിലായി പതിറ്റാണ്ടുകള്‍ നീളുന്ന ഒരു യുദ്ധവും. ഒരു സ്ത്രീക്കു വേണ്ടി ദേവന്മാരും മാനവരും അണിചേരുന്ന ഉഗ്രപോരാട്ടങ്ങളുടെ ഉജ്വലവര്‍ണനകളാല്‍ സമൃദ്ധമാണ് ‘ഇലിയഡി’ന്റെ പ്രമേയപരിസരം. ലോകസാഹിത്യത്തിലെ ക്ലാസിക് രചനയുടെ പുനരാഖ്യാനം. വിവര്‍ത്തനം: കെ.പി. ബാലചന്ദ്രന്‍.
-
Mukulanam
₹75.00Original price was: ₹75.00.₹60.00Current price is: ₹60.00.ഹൈഡ്രകളെ ഉപയോഗിച്ച് സ്വന്തം ശരീരത്തിൽ നടത്തിയ അപകടകരമായ പരീക്ഷണത്തെത്തുടർന്ന് ജീവന്റെയും മരണത്തിന്റെയും നൂൽപ്പാലത്തിലേറിയ തെരേസ എന്ന ജന്തുശാസ്ത്ര ബിരുദധാരിണിയുടെ ഒടുങ്ങാത്ത ഇച്ഛാശക്തിയുടെയും, വികലമായ ജനിതകശാസ്ത്രപരീക്ഷണത്തിലൂടെ ജന്മംകൊണ്ട ഹരിതകമനുഷ്യന്റെ നിസ്സഹായതയുടെയും കഥ.
-
Arkhyapooja
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.ഗദ്യ-പദ്യ രചനയിൽ സ്വാഭാവികവിരുത് പ്രകടിപ്പിക്കുന്ന അന്തോണി ചിറ്റാട്ടുകരയുടെ വ്യത്യസ്തമായ നോവൽ.
-
Kavalmalakha
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.കുഞ്ഞുനാളിലേ മനസ്സിലേറ്റ മുറിവും വേദനയും ഉള്ളിലൊതുക്കി യുവത്വത്തിലേക്കെത്തിയ ഒരു ധനികപെൺകുട്ടിയുടെ വിപ്ലവാത്മകമായ യുക്തിചിന്തയുടേയും ചെറുത്തുനില്പിന്റേയും സുതാര്യമായ ആവിഷ്‌കരണമാണ് ഈ നോവൽ.
-
Pithruvanam
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.കൊച്ചി മഹാനഗരിയിലെ രണ്ടു നൂതനസംരംഭങ്ങൾ. വ്യാവസായികാടിസ്ഥാനത്തിൽ ശവദാഹകർമം ചെയ്തുകൊടുക്കുന്ന ചുടലക്കമ്പനി – പിതൃവനം. ഒറ്റപ്പെട്ടുകഴിയുന്ന ധനാഢ്യരായ വൃദ്ധരെ പരിപാലിക്കുന്ന ചെഷയർഹോം – ശാന്തിമഠം. ഈ രണ്ടു പ്രസ്ഥാനങ്ങൾക്കുമിടയിൽ രൂപംകൊള്ളുന്ന ക്രൂരമായ ഒരു കൊലപാതകശ്രമത്തിന്റെ കഥ. വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിറുത്തുന്ന ആവിഷ്‌കരണം.
-
Rajithayude Thirodhanam
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.ഈ നോവലിന്റെ താളുകളിൽനിന്നും ഭൂമിയുടെ അകളങ്കിതമന്ത്രണങ്ങൾ മിഴികളിലും, ഗൂഢമായ ആദിമലിപികൾ ചിറകുകളിലും, പ്രപഞ്ചരഹസ്യം സ്പഷ്ടമാക്കുന്ന പുതുഭാഷ സ്പർശിനികളിലുമായി ഒരു ചിത്രശലഭം പറന്നുയരുന്നു. വിജിഗീഷുവിന്റെ ചിരിയല്ല, ഉയർന്ന തിളനിലയിൽ വെന്തുരുകുന്നവന്റെ ഞരക്കമാണ് ഈ വാക്കുകളിൽ സ്പന്ദിതമാകുന്നത്.
-
Kaashu
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.നോട്ടുകെട്ടുകളുടെ ഗന്ധവും നാണയങ്ങളുടെ കിലുക്കവും ഭ്രാന്തോളമെത്തുന്ന ആവേശമായ ഒരുവന്റെ കഥ. കാശിന്റെ വശ്യപ്രയോഗത്തിനു കീഴടങ്ങുന്ന അവന്‍ ഹൃദയബന്ധങ്ങളില്‍വരെ ലാഭനഷ്ടങ്ങളുടെ കണക്കുപുസ്തകം സൂക്ഷിക്കുവാന്‍ തുടങ്ങുന്നു. പണം ഒരുക്കുന്ന കെണികളെക്കുറിച്ചാണ്, ആ വാരിക്കുഴികളില്‍ പതിക്കുന്ന മനുഷ്യരെക്കുറിച്ചാണ് ഈ നോവല്‍.
-
Montechristo Prabhu
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.വിശ്വസാഹിത്യത്തിലെ ക്ലാസിക് നോവലുകളിലൊന്ന്. അലക്‌സാണ്ടർ ഡൂമായുടെ ഏറ്റവും പ്രശസ്തമായ നോവൽ. ഫ്രഞ്ച് സാഹിത്യത്തിലെ മഹത്തായ കൃതി. കൊടുംചതിക്ക് ഇരയായിത്തീർന്ന ഡാന്റിസ്, ഹതാശനാകാതെ മനക്കരുത്തോടെ കാത്തിരുന്ന് പ്രതിയോഗികളോട് പ്രതികാരം ചെയ്യുന്നതിന്റെ കഥ. സ്‌തോഭജനകവും ഉദ്വേഗനിർഭരവുമായ കൃതിയുടെ കാതൽചോരാത്ത പുനരാഖ്യാനം. പുനരാഖ്യാനം: എൻ. മൂസക്കുട്ടി
-
Manithalamkulathe Parvathy
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.നീണ്ട വര്‍ഷങ്ങള്‍ക്കുശേഷം തറവാട്ടിലെത്തുന്ന കഥാനായകനിലേക്ക് മടങ്ങിവരുന്ന കുറെ ഗതകാലസംഭവങ്ങളിലൂടെ ഒരു നാടിന്റെ ഭൂപടം ഉയിരെടുക്കുകയാണ്. ‘തൈരില്‍ മുക്കിയെടുത്ത പെണ്ണും,’ നഷ്ടനിധി തേടിയലഞ്ഞ ഭാഗവതരും, ‘ഗന്ധര്‍വബാധ’യേറ്റ നങ്ങിണിയും, ഗന്ധരാജന്‍പൂവുകളെ പ്രണയിച്ച അഭിനിയും ഒക്കെ ഓര്‍മത്തൂലികയാല്‍ എഴുതപ്പെടുകയാണ് ഈ നോവലില്‍. ഒപ്പം പാര്‍വതിയും.
-
Nakhaskshathameta Ormakal
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.മാധവിക്കുട്ടിയുടെ കൊച്ചി ജീവിതകാലഘട്ടത്തിലെ ഓർമകളെ ആസ്പദമാക്കുന്ന നോവൽ. വെളുത്ത മഞ്ഞിൻശകലങ്ങളായി എഴുത്തുകാരിയുടെ ശയ്യയെ പൊതിഞ്ഞ മൗനം വളരെ മെല്ലെ അവൾക്കൊരു ആവരണമായി മാറുന്നു. തണുത്തുറഞ്ഞ ശരീരത്തെ പൊതിഞ്ഞ പട്ടായും ആ മൗനം പരിണമിക്കുന്നു. ആ കാഴ്ചകളിലൂടെ…















